Thekkady boating ഇനി വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം.

കാടിനെ അതിന്റെ മുഴുവൻ ഗാഭീര്യത്തോടെയും വിശാലമായി കാണണമെങ്കിൽ ഇന്ത്യയിൽ പെരിയാർ തടാകത്തിലെ ബോട്ട് സഫാരിപോലെ(Periyar Tiger Reserve boating)വേറൊന്നില്ല. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന പഴയ മരക്കുറ്റികളും പച്ചയിൽ പൊതിഞ്ഞുനിൽക്കുന്ന കാടിന്റെ തീരവും അതിരു കാക്കുന്ന മലകളും ദൂരെ മേയുന്ന കാട്ടുപോത്തിന്റെ കൂട്ടവും എല്ലാംകൂടി വന്യമായ ഒരു ഭംഗിയാണ് ഇവിടെ. അടുത്ത നിമിഷത്തിൽ മുന്നിൽ എന്ത് വിസ്മയമാണ് തെളിയുക എന്നറിയാത്ത ആകാംക്ഷയാണ് പെരിയാർ കടുവ സാങ്കേതത്തിലെ ബോട്ടിങ്ങിന്റെ(Thekkady boating) ആവേശം. കാടിന്റെ തീരത്തെ ചെറിയ അനക്കമോ, വെള്ളത്തിലെ ചെറിയൊരു ഓളമോ പോലും ബോട്ടിലെ സഞ്ചാരികളെ ഒന്നടങ്കം ആ ദിശയിലേക്ക് തിരിക്കാൻ പോന്നതാണ്.

തേക്കടി പെരിയാർ ടൈഗർ റിസർവിലാണ് (Periyar Tiger Reserve) ഈ സമാനതകളില്ലാത്ത അനുഭവം സഞ്ചാരികളെ കാത്തിരിക്കുന്നത്. സാധാരണ വൈൽഡ്‌ലൈഫ് സഫാരികളിൽ നിന്ന് വ്യത്യസ്തമായി, പെരിയാർ വന്യജീവി സങ്കേതത്തിന്റെ (Periyar Wildlife Sanctuary) വന്യത പൂർണ്ണമായും ആസ്വദിക്കണമെങ്കിൽ തേക്കടിയിലെ ഈ ബോട്ടിങ്ങ് (Thekkady boating) പോകണം. ശാന്തമായി നീങ്ങുന്ന ബോട്ടിലിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം, വന്യമൃഗങ്ങളെ കാണാനായി കാട്ടിലേക്ക് കണ്ണുനട്ടിരിക്കാം. തേക്കടിയിലെ കാട് അനുഭവിക്കാൻ ബോട്ട് സഫാരിക്ക് പുറമെ ട്രെക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങളും ഉണ്ട്. അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ Periyar Tiger Reserve Activities: Boating, Trekking & Bamboo Rafting ഗൈഡ് കാണാം.

പലപ്പോഴും പലരും തേക്കടിയിലെത്തി ബോട്ടിങ്ങിന് ടിക്കറ്റ് അന്വേഷിക്കുമ്പോഴാണ് ടിക്കറ്റ് തീർന്നു പോയി എന്നറിയുന്നത്.എന്നാലിനി നേരത്തെ ഓൺലൈനിൽ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാം.തേക്കടി ബോട്ടിംഗ് Thekkady boating)ബുക്കിംഗ് രീതികൾ, സമയക്രമം, യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഇവിടെയുണ്ട്.

പെരിയാർ ടൈഗർ റിസർവ് ബോട്ടിംഗ്.(Periyar Tiger Reserve Boating)

പെരിയാർ കടുവാ സങ്കേതത്തി (Periyar Tiger Reserve)നുള്ളിലെ മനുഷ്യനിർമ്മിതമായ പെരിയാർ തടാകത്തിലൂടെയുള്ള ഒന്നര മണിക്കൂർ ദൈർഖ്യമുള്ള ഒരു യാത്രയാണ് പെരിയാർ ടൈഗർ റിസർവ് ബോട്ടിംഗ്(Periyar Tiger Reserve Boating). മറ്റ് ദേശീയ ഉദ്യാനങ്ങളിലുള്ള ജീപ്പ് സഫാരികളിൽ നിന്ന് വ്യത്യസ്തമായി, തേക്കടിയിലെ ബോട്ട് (Thekkady boating)യാത്ര തികച്ചും ശാന്തമായ ഒരു ഇക്കോ-ടൂറിസം അനുഭവമാണ്. വനംവകുപ്പ് നേരിട്ട് നടത്തുന്ന ബോട്ടുകളിൽ മൃഗങ്ങൾക്ക് യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാക്കാതെ തന്നെ കാടിനെ അതിന്റെ സ്വാഭാവികതയോടെ ബോട്ടിലിരുന്നുകൊണ്ട് തന്നെ ആസ്വദിക്കാൻ ഈ യാത്ര സഞ്ചാരികൾക്ക്‌ സൗകര്യമൊരുക്കുന്നു.

ആനക്കൂട്ടങ്ങളും മ്ലാവുകളും കാട്ടുപന്നികളും കാട്ടുപോത്തുകളുമെല്ലാം വെള്ളം കുടിക്കാനും മറ്റുമായി തടാകക്കരയിലേക്ക് ഇറങ്ങിവരുന്ന കാടിന്റെ സ്വാഭാവിക ഇടങ്ങളിലേക്കാണ് ഈ ബോട്ട് യാത്ര. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന പഴയ മരക്കുറ്റികൾ പൊൻമാൻ (Kingfisher), നീർക്കാക്ക (Cormorant), പാമ്പ്‌താറാവ് (Darter) തുടങ്ങിയ വൈവിധ്യമാർന്ന പക്ഷികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. പെരിയാർ നാഷണൽ പാർക്കിനുള്ളിൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ ഒരുക്കിയിരിക്കുന്ന ഈ യാത്രയിൽ വന്യമൃഗങ്ങളെയും പക്ഷികളെയും നേരിട്ട് കാണാൻ സാധിക്കും.

പെരിയാർ ബോട്ട് യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം

പെരിയാർ ടൈഗർ റിസർവിലെ (Periyar Tiger Reserve boating) ബോട്ട് യാത്രകൾ ഓരോ സമയത്തും ഓരോ സീസണിലും വ്യത്യസ്തമായിരിക്കും. വർഷത്തിൽ എല്ലാ ദിവസവും ബോട്ടിംഗ് സർവീസ് ലഭ്യമാണെങ്കിലും, കൃത്യമായ സമയവും സീസണും തിരഞ്ഞെടുക്കുന്നത് യാത്ര കൂടുതൽ സുഖകരമാക്കാനും വന്യമൃഗങ്ങളെ അടുത്ത് കാണാനുള്ള സാധ്യത കൂട്ടാനും സഹായിക്കും.

ഏറ്റവും മികച്ച സമയം

  • രാവിലെ (Morning Section): തേക്കടിയിലെ ബോട്ടിംഗിന് (Thekkady boating)ഏറ്റവും കൂടുതൽ ആളുകൾ തെരെഞ്ഞെടുക്കുന്നത് രാവിലെയുള്ള സവാരികളാണ്. ഏഴരയ്ക്കുള്ള ആദ്യ ബോട്ട് യാത്രയിൽ തടാകത്തിലെ കോട മഞ്ഞും കുളിർമയുള്ള കാറ്റും ശാന്തമായ ജലാശയവുമെല്ലാം കൂടി ഒരു വൈബ് ആയിരിക്കും. രാവിലെയാകുമ്പോൾ പക്ഷികളെയും മൃഗങ്ങളെയും കാണാനുള്ള സാധ്യതയും കൂടുതലാണ്. ഫോട്ടോ എടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.
  • വൈകുന്നേരം (Afternoon Section) : ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് വൈകുന്നേരം മൂന്നരയ്ക്കുള്ള ട്രിപ്പ് മറ്റൊരു മികച്ച ഓപ്ഷനാണ്. വെയിലിന്റെ ചൂട് കുറയുന്നതോടെ മൃഗങ്ങൾ വെള്ളം കുടിക്കാനായി തടാകക്കരയിലേക്ക് വരാൻ സാധ്യതയുള്ളതിനാൽ വന്യജീവികളെ നേരിട്ട് കാണാൻ ഈ സമയം ഏറെ നല്ലതാണ്.

തേക്കടി സീസൺ (Seasons)

തെക്കടിയുടെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് പെരിയാറിലെ ബോട്ടിംഗ് experiance മാറും.

  • Winter(ഒക്ടോബർ മുതൽ ഫെബ്രുവരി വരെ): പെരിയാർ നാഷണൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും നല്ല സമയമാണിത്. മനോഹരമായ കാലാവസ്ഥയും കാലവർഷത്തിന് ശേഷം കാടിന് കൈവരുന്ന പച്ചപ്പും ഈ സമയത്തെ യാത്രയെ മനോഹരമാക്കുന്നു. ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ എത്തുന്ന സീസൺ ആയതുകൊണ്ട് തന്നെ ‘പെരിയാർ ടൈഗർ റിസർവ് ഓൺലൈൻ ബുക്കിംഗ്’ മുൻകൂട്ടി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • Summer(മാർച്ച് മുതൽ മെയ് വരെ): വന്യമൃഗങ്ങളെ കാണാൻ വേനൽക്കാലമാണ് ഏറ്റവും മികച്ചത്. കാട്ടിനുള്ളിലെ സ്വാഭാവിക ജലസ്രോതസ്സുകൾ വറ്റുന്നതോടെ ആനക്കൂട്ടങ്ങളും മ്ലാവുകളും കാട്ടുപോത്തുകളുമെല്ലാം വെള്ളം തേടി പെരിയാർ തടാകത്തിന്റെ തീരങ്ങളിലേക്ക് എത്തും. അതുകൊണ്ട് തന്നെ ബോട്ട് യാത്രയ്ക്കിടയിൽ വന്യജീവികളെ കാണാനുള്ള സാധ്യത ഈ സീസണിൽ വളരെ കൂടുതലാണ്.
  • Mansoon (ജൂൺ മുതൽ സെപ്റ്റംബർ വരെ): മഴക്കാലം പെരിയാറിനെ കൂടുതൽ വന്യവും നിബിഡവുമായ ഒരു പച്ചപ്പിലേക്ക് മാറ്റും. മഴയത്തും ബോട്ടിംഗ് തുടരുമെന്നതും തെക്കടിയിൽ തിരക്ക് കുറവായിരിക്കുമെന്നതുമാണ് ഈ സമയത്തിന്റെ പ്രത്യേകത. മൃഗങ്ങളെ കാണാനുള്ള സാധ്യത താരതമ്യേനെ കുറവാണെങ്കിലും, മഴ നനഞ്ഞു നിൽക്കുന്ന കാടും തടാകവും സുന്ദരമായ കാഴ്ചകളായിരിക്കും. എവിടെ നോക്കിയാലും കിടുക്കൻ ഫ്രെയിം.

പെരിയാർ ബോട്ടിംഗ് അനുഭവം.

ശരിക്കും പറഞ്ഞാൽ പെരിയാർ ടൈഗർ റിസർവിലെ (Periyar Tiger Reserve)ബോട്ട് യാത്ര ആരംഭിക്കുന്നത് തേക്കടിയുടെ പ്രവേശന കവാടത്തിൽ നിന്നാണ്. ഇവിടെ നിന്നും വനംവകുപ്പിന്റെ പ്രത്യേക ഷട്ടിൽ ബസുകളിലാണ് സഞ്ചാരികളെ ബോട്ട് ജെട്ടിയിലേക്ക് കൊണ്ടുപോകുന്നത്.

വനംവകുപ്പിന്റെ ബോട്ട് സർവീസുകളിൽ എല്ലാവർക്കും കൃത്യമായ സീറ്റിംഗ് സൗകര്യം ഉണ്ടായിരിക്കും. യാത്രയിലുടനീളം ലൈഫ് ജാക്കറ്റ് ധരിക്കുക എന്നത് നിർബന്ധമാണ്, സുരക്ഷയെ മുൻനിർത്തി യാത്രക്കാർ സീറ്റുകളിൽ തന്നെ ഇരിക്കണം. കാടിന്റെ കൂടുതൽ വിശാലമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ ബോട്ടിന്റെ മുകൾതട്ട്(Upper Desk) തന്നെ കിട്ടാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും സീറ്റുകൾ കിട്ടുക.

ഏതാണ്ട് ഒന്നര മണിക്കൂറോളമാണ് ഈ ബോട്ട് യാത്ര. തടാകത്തിന്റെ ഇരുകരയിലെയും പച്ചപ്പുനിറഞ്ഞ കുന്നുകളും, ഉണങ്ങിയ പഴയ മരക്കുറ്റികൾക്കിടയിലൂടെയുമാണ് ബോട്ട് നീങ്ങുന്നത്. വന്യമൃഗങ്ങളെ കാണുക എന്നത് നിങ്ങളുടെ സമയത്തെയും ഭാഗ്യത്തെയും ആശ്രയിച്ചിരിക്കും. എങ്കിലും, ആനക്കൂട്ടങ്ങൾ, മ്ലാവുകൾ (Sambar Deer), കാട്ടുപന്നികൾ, കാട്ടുപോത്തുകൾ എന്നിവയുടെ സൈറ്റിംഗിന് സാധ്യതയുണ്ട്.പക്ഷികളുടെ sighting ഉറപ്പായും ലഭിക്കും. പൊൻമാനുകളും, നീർക്കാക്കകളും, ചേരക്കോഴികളും തടാകത്തിലെ മരക്കുറ്റികളിൽ ഇരിക്കുന്നതും അവയുടെ കൂടുകളും ഇവിടുത്തേ സാധാരണ കാഴ്ചയാണ്.

പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ ഈ യാത്ര പൂർണ്ണമായും കാടിന്റെ നിയമങ്ങൾ അനുസരിച്ചാണ് നടത്തപ്പെടുന്നത്. ഇത് പ്രകൃതിയുടെ ആവാസവ്യവസ്ഥയെ ഒട്ടും അലോസരപ്പെടുത്താതെ, അതിനെ ബഹുമാനത്തോടെയും വ്യക്തതയോടെയും അടുത്തറിയാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു.

തേക്കടി ബോട്ടിംഗ് സമയക്രമം.

പെരിയാർ ടൈഗർ റിസർവിലെ ബോട്ട് സഫാരികൾ ദിവസവും അഞ്ച് നിശ്ചിത സമയങ്ങളിലായാണ് സർവീസ് നടത്തുന്നത്. സംരക്ഷിത വനമേഖലയ്ക്കുള്ളിലെ പെരിയാർ തടാകത്തിലൂടെയുള്ള ഓരോ യാത്രയുടെയും ദൈർഘ്യം ഏതാണ്ട് ഒന്നര മണിക്കൂറാണ് (1.5 Hours).

ബോട്ടിംഗ് ഏരിയ റിസർവ് വനത്തിനുള്ളിലായതി നാൽ, സന്ദർശകർ കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. സഞ്ചാരികൾ തങ്ങളുടെ സ്വകാര്യ വാഹനങ്ങൾ ‘ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ’ പാർക്ക് ചെയ്യണം. അവിടെ നിന്ന് വനംവകുപ്പിന്റെ ഷട്ടിൽ ബസുകളിലാണ് യാത്രക്കാരെ ബോട്ട് ജെട്ടിയിലേക്ക് കൊണ്ടുപോകുന്നത്.

ബോട്ടിംങ്ങ് സമയം.(Periyar Boating Timings)

ഔദ്യോഗിക വിവരങ്ങൾ പ്രകാരം തേക്കടിയിൽ നിന്ന് ദിവസേന അഞ്ച് ബോട്ട് സർവീസുകളാണ് ഉള്ളത്:

  • രാവിലെ 07:30
  • രാവിലെ 09:30
  • രാവിലെ 11:15.
  • ഉച്ചയ്ക്ക് 02:45.
  • വൈകുന്നേരം 03:30

ഷട്ടിൽ ബസ് യാത്രയും ബോട്ടിംഗിന് മുൻപുള്ള ബോർഡിംഗ് നടപടികളും സുഗമമായി പൂർത്തിയാക്കുന്നതിനായി, ഓരോ സന്ദർശകനും തങ്ങൾ ബുക്ക് ചെയ്ത സമയത്തിന് ഏതാണ്ട് ഒരു മണിക്കൂർ മുൻപെങ്കിലും പാർക്കിംഗ് ഏരിയയിൽ എത്തിച്ചേരേണ്ടതാണ്.

പെരിയാർ ടൈഗർ റിസർവ് ഓൺലൈൻ ബുക്കിംഗ് രീതികൾ.

അവസാന നിമിഷത്തെ തിരക്കും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും ഒഴിവാക്കാൻ പെരിയാർ ടൈഗർ റിസർവ് ബോട്ടിംഗ് ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. വളരെ ലളിതമായ ഈ ബുക്കിംഗ് പ്രക്രിയ ഔദ്യോഗിക പെരിയാർ ടൈഗർ റിസർവ് വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ കെ.ടി.ഡി.സി (KTDC) പോർട്ടൽ വഴിയോ പൂർത്തിയാക്കാവുന്നതാണ്.

എങ്ങനെ ബുക്ക്‌ ചെയ്യാം.

Step-by-step Periyar Tiger Reserve boating ticket booking process flow chart for Thekkady safari
Periyar Tiger Reserve boating online booking process explained step-by-step

ആദ്യമായി, വനംവകുപ്പിന്റെയോ കെ.ടി.ഡി.സി-യുടെയോ ബോട്ട് സർവീസ് തിരഞ്ഞെടുത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി സെലക്ട് ചെയ്യുക. അടുത്തതായി, പെരിയാർ ബോട്ടിംഗ് സമയക്രമം പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായ സമയവും (Time Slot) ആ സമയത്ത് ലഭ്യമായ സീറ്റുകളുടെ എണ്ണവും നോക്കുക. യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയ ശേഷം, പേര്, തിരിച്ചറിയൽ രേഖ (ID Proof) തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുക.
വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം, സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനത്തിലൂടെ പണം അടയ്ക്കാം. ബുക്കിംഗ് വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുന്ന ഡിജിറ്റൽ ടിക്കറ്റോ കൺഫർമേഷൻ സ്ലിപ്പോ പ്രവേശന കവാടത്തിൽ കാണിക്കേണ്ടതുണ്ട്.

യാത്രാദിവസം, ബുക്കിംഗിനായി നൽകിയ ഒറിജിനൽ തിരിച്ചറിയൽ രേഖ കയ്യിൽ കരുതുകയും തെക്കടിയിലെ നിശ്ചിത പാർക്കിംഗ് ഏരിയയിൽ കൃത്യസമയത്ത് എത്തിച്ചേരുകയും വേണം.അവിടെ നിന്ന് വനംവകുപ്പിന്റെ ഷട്ടിൽ ബസുകൾ നിങ്ങളെ ബോട്ട് ജെട്ടിയിലേക്ക് കൊണ്ടുപോകുന്നതാണ്.

വാരാന്ത്യങ്ങൾ (Weekends), പൊതു അവധി ദിവസങ്ങൾ, ടൂറിസ്റ്റ് സീസണുകൾ എന്നിവടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാറുള്ളതിനാൽ ‘പെരിയാർ ടൈഗർ റിസർവ് ഓൺലൈൻ ബുക്കിംഗ്’ മുൻകൂട്ടി ചെയ്യാൻ പ്രത്യേകം ഓർക്കുക.

യാത്രയിൽ ശ്രദ്ധിക്കേണ്ടത്.

കടുവാ സാങ്കേതത്തിലേക്കുള്ള അവസാന പ്രവേശന സമയം വൈകുന്നേരം 3:30-ന് വരെയാണ്.ഈ സമയത്തിന് ശേഷം ഉറപ്പായ ടിക്കറ്റുകൾ ഇല്ലാത്ത ആരെയും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.പാർക്കിംഗ് ഏരിയയിൽ നിന്ന് ജെട്ടിയിലേക്ക് ഷട്ടിൽ ബസുകൾ നിരന്തരമായി സർവീസ് നടത്തുന്നുണ്ടെങ്കിലും, വാരാന്ത്യങ്ങളിലും (Weekends) തിരക്കുള്ള സീസണുകളിലും വലിയ ക്യൂ അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ നിശ്ചിത സമയത്തിന് മുൻപേ എത്തിച്ചേരുന്നത് താമസം ഒഴിവാക്കാനും നല്ല സീറ്റുകൾ ബോട്ടിനുള്ളിൽ ലഭിക്കാനും സഹായിക്കും.

പെരിയാർ ബോട്ടിംഗ് ടിക്കറ്റ് നിരക്കുകൾ.

പെരിയാർ ടൈഗർ റിസർവിലെ(Periyar Tiger Reserve)ബോട്ട് യാത്രയ്ക്കുള്ള(Thekkady boating)ടിക്കറ്റുകൾ വനംവകുപ്പും(Forest Department), കെ.ടി.ഡി.സി യും (KTDC) വഴിയാണ് ലഭിക്കുക. എവിടെ നിന്ന് വാങ്ങുന്നു എന്നതനുസരിച്ചു നിങ്ങൾ നിരക്കുകളിൽ മാറ്റമുണ്ടാകും. ഇതിൽ വനംവകുപ്പിന്റെ ബോട്ടുകളാണ് ഏറ്റവും ചിലവ് കുറഞ്ഞ ഓപ്ഷൻ; മുതിർന്ന ഒരാൾക്ക് 255 രൂപയാണ് ഇവിടെ ടിക്കറ്റ് നിരക്ക്. അതേസമയം ജി.എസ്.ടി ഉൾപ്പെടെ 450 രൂപ നിരക്കിലാണ് കെ.ടി.ഡി.സി ടിക്കറ്റുകൾ ലഭ്യമാകുന്നത്. നിങ്ങൾ ഏത് ഓപ്ഷൻ തിരഞ്ഞെടുത്താലും പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ തടാകത്തിലൂടെയുള്ള ഒന്നര മണിക്കൂർ നീളുന്ന ബോട്ട് യാത്ര(Thekkady boating)ആസ്വദിക്കാനാകും. എന്നാൽ, ബോട്ടിംഗ് പോയിന്റ് സ്ഥിതി ചെയ്യുന്നത് പെരിയാർ നാഷണൽ പാർക്കിന്റെ ഉള്ളിലായതിനാൽ നാഷണൽ പാർക്ക് എൻട്രി ഫീസും (Park Entry Fee), ഷട്ടിൽ ബസ് ചാർജുകളും ഇതിന് പുറമെയായി പ്രത്യേകം നൽകേണ്ടതുണ്ട്. യാത്രയ്ക്ക് തടസ്സമില്ലാതെ സീറ്റുകൾ ഉറപ്പാക്കുന്നതിനും ‘പെരിയാർ ടൈഗർ റിസർവ് ഓൺലൈൻ ബുക്കിംഗ്’ മുൻകൂട്ടി ചെയ്യുന്നതാണ് എപ്പോഴും നല്ലത്. പെരിയാർ യാത്രയുടെ മുഴുവൻ പ്ലാൻ, ടൈമിംഗ്, ബെസ്റ്റ് സീസൺ, യാത്രാ ടിപ്‌സ് എന്നിവ അറിയാൻ ഞങ്ങളുടെ Periyar Tiger Reserve Thekkady Guide 2026: Boating & Itinerary കാണാം

Travel Tips

  • പെരിയാർ ടൈഗർ റിസർവ് ബോട്ടിംഗ് ടിക്കറ്റുകൾ എപ്പോഴും മുൻകൂട്ടി ബുക്ക് ചെയ്യുക.
  • രാവിലെയുള്ള യാത്രകൾ തിരഞ്ഞെടുക്കുക.
  • നേരത്തെ എത്തിച്ചേരുക.
  • ബോട്ടിന്റെ വശങ്ങളിലുള്ള സീറ്റുകളോ മുകൾത്തട്ടോ (Upper Deck) തിരഞ്ഞെടുക്കുക.
  • ഇളം നിറങ്ങളിലുള്ളതോ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നതോ ആയ ലളിതമായ വസ്ത്രങ്ങൾ ധരിക്കുക.
  • തിളക്കമാർന്നതും കടും നിറങ്ങളിലുള്ളതുമായ വസ്ത്രങ്ങളും, അമിതമായി ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങളോ ആക്സസറികളോ ഒഴിവാക്കുക.
  • വന്യമൃഗങ്ങളെ കാണുക എന്നത് പൂർണ്ണമായും ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ, കാഴ്ചകൾ മുൻകൂട്ടി പ്രവചിക്കാനാവില്ലെന്ന കാര്യം മനസ്സിൽ കരുതുക.
  • ബോട്ട് യാത്ര ആരംഭിച്ചുകഴിഞ്ഞാൽ പരമാവധി നിശ്ശബ്ദത പാലിക്കുകയും ബോട്ടിൽ ഉടനീളം നടക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
  • ക്ഷമയോടെ കാത്തിരിക്കുക: യാത്രയിലുടനീളം വന്യമൃഗങ്ങളെ കണ്ടില്ലെങ്കിലും ക്ഷമ കൈവിടാതിരിക്കുക

പ്രകൃതിയുമായി ഇണങ്ങി ഒരു യാത്ര ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ പെരിയാർ ടൈഗർ റിസർവിലെ ഈ ബോട്ടിംഗ് അനുഭവം തീർച്ചയായും പണത്തിനൊത്ത മൂല്യം നൽകുന്ന ഒന്നാണ്. മൃഗങ്ങളെ കാണാം എന്നതിലുപരി, പെരിയാർ തടാകത്തിലൂടെയുള്ള ഈ യാത്ര കാടിന്റെ വന്യമായ അന്തരീക്ഷവും നിശ്ശബ്ദതയും മനോഹരമായ ദൃശ്യങ്ങളും ആസ്വദിക്കാനുള്ളതാണ്. ചിലർക്ക് ഈ യാത്ര വളരെ സാവധാനത്തിലുള്ളതായി തോന്നാമെങ്കിലും, പ്രകൃതിഭംഗിയെയും സമാധാനപരമായ ഒരു സഫാരി അനുഭവവും ആഗ്രഹിക്കുന്നവർക്ക് തേക്കടിയിൽ ചെയ്യാൻ കഴിയുന്ന എന്നും ഓർമ്മിക്കത്തക്ക കാര്യങ്ങളിൽ ഒന്നാണിത്.

By Travel Desk
By Travel Desk
Articles: 103

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു