​A whitewater kayaker in a red helmet paddling dynamically through powerful river rapids, representing action from the Malabar River Festival 2026.

Malabar River Festival 2026: കേരളത്തിലെ കയാക്കിങ് മാമാങ്കം ഏഷ്യയിലെയും

കേരളത്തിന്റെ മൺസൂൺ ടൂറിസത്തിന് അന്താരാഷ്ട്ര തലത്തിൽ പുതിയൊരു വിലാസം നൽകിയ കായിക മേളയാണ് മലബാർ റിവർ ഫെസ്റ്റിവൽ (Malabar River Festival). കാലവർഷമെത്തുന്നതോടു കൂടി കോഴിക്കോടിന്റെ നദികൾ അതിന്റെ പൂർണ്ണ രൂപം കൈവരിക്കും. ലോകത്തിലെ ഏറ്റവും മികച്ച സാഹസിക കയാക്കിങ് താരങ്ങൾ ചാലിപ്പുഴയുടെയും ഇലവരിഞ്ഞിപ്പുഴയുടെയും അടിയൊഴുക്കുകളോട് തുഴഞ്ഞു കയറാൻ ഇവിടേക്ക് എത്തുന്നതും ഈ സമയത്താണ്.തുടക്കത്തിൽ ഒരു പ്രാദേശിക കായിക വിനോദം മാത്രമായിരുന്നു ഈ കയാക്കിങ് ചാമ്പ്യൻഷിപ്പ് ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് (White Water Kayaking) ചാമ്പ്യൻഷിപ്പായി മാറിക്കഴിഞ്ഞു.
മൺസൂൺ ടൂറിസത്തിന്റെ ഹരമായി മാറിയ മലബാർ റിവർ ഫെസ്റ്റിവലിന്റെ (മലബാർ River Festival 2026) 12-ാമത് പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്. സാഹസികതയെയും യാത്രകളെയും പ്രകൃതിഭംഗിയെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണിത്. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്ന ഈ മേള പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ ചില തയ്യാറെടുപ്പുകൾ വേണം.

എന്താണ് മലബാർ റിവർ ഫെസ്റ്റിവൽ?(What is Malabar River Festival 2026).

കേരള ടൂറിസം വകുപ്പ്(Kerala Tourism), കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (KATPS), കോഴിക്കോട് ഡി.ടി.പി.സി (Kozhikode DTPC) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും മഴക്കാലത്ത് നടത്തുന്ന അന്താരാഷ്ട്ര കയാക്കിങ് മത്സരമാണിത്. പാറക്കെട്ടുകളും ശക്തമായ അടിയൊഴുക്കുകളുമുള്ള പുഴകളിലൂടെ കയാക് ബോട്ട് ഉപയോഗിച്ച് അതിസാഹസികമായി തുഴഞ്ഞു നടത്തുന്ന മത്സരങ്ങൾ കാണാൻ സഹസികപ്രിയരായ പതിനായിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
20-ലധികം വിദേശ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര താരങ്ങളും ലോക ചാമ്പ്യന്മാരും, ഒപ്പം ഇന്ത്യയിലെ നൂറിലധികം മികച്ച കയാക്കിങ് അത്‌ലറ്റുകളും ഈ മേളയിൽ മാറ്റുരയ്ക്കുന്നു. നദിയിലെ വെല്ലുവിളികളെ അതിജീവിച്ച് ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന പുരുഷ താരത്തിന് റാപ്പിഡ് രാജ’ (Rapid Raja) പട്ടവും വനിതാ താരത്തിന് ‘റാപ്പിഡ് റാണി'(Rapid Rani) പട്ടവും സമ്മാനിക്കും. കോഴിക്കോടിന്റെ ഗ്രാമീണ ഭംഗിയും കയാക്കിങ്ങിന്റെ സാഹസികതയും ഒത്തുചേരുന്ന ഒരു കായിക മേളയാണിത്.

മൺസൂൺ മഴയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാൻ പറ്റിയ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങൾ അറിയാൻ ഞങ്ങളുടെ മൺസൂൺ യാത്രകൾക്കായി 8 ഇടങ്ങൾ. എന്ന ഗൈഡ് വായിക്കാവുന്നതാണ്.

നദികളും ചാമ്പ്യൻഷിപ് തീയതികളും (Dates and Wild Riverse)

2026-ലെ മലബാർ റിവർ ഫെസ്റ്റിവൽ (Malabar River Festival) ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ നാല് ദിവസങ്ങളിലായാണ് നടക്കുന്നത്. ഈ സമയത്ത് കേരളത്തിൽ മൺസൂൺ കാലമായിരിക്കുമെന്നതിനാൽ പുഴകളിൽ മത്സരത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ നല്ല ഒഴുക്കുണ്ടാവും.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് ഈ അന്താരാഷ്ട്ര മേളയ്ക്ക് വേദിയാകുന്നത്.

  • ചാലിപ്പുഴ (Chalipuzha): തുഷാരഗിരി(Thusharagiri) വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ പുഴയിലെ അതിശക്തമായ ‘റാപ്പിഡുകൾ’ (Rapids പാറക്കെട്ടുകൾക്കിടയിലെ കഠിനമായ ഒഴുക്ക്) അന്താരാഷ്ട്ര താരങ്ങൾക്ക് പോലും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
  • ഇരുവഴിഞ്ഞിപ്പുഴ (Iruvanjhipuzha): മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഇരുവഴിഞ്ഞിപ്പുഴയുടെ ചില പ്രത്യേക ഭാഗങ്ങളിലാണ് കയാക്കിങ്ങിലെ വേഗത അളക്കുന്ന ടൈം ട്രയൽ മത്സരങ്ങൾ നടക്കുക.

ഈ നദികളുടെകൊതിപ്പിക്കുന്ന വന്യത തന്നെയാണ് ലോകമെമ്പടുമുള്ള കയാക്കർമാരെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം.

സമയക്രമവും നടക്കുന്ന സ്ഥലങ്ങളും (Exact Timing and location)

​കോഴിക്കോടിന്റെ മലയോര ഗ്രാമങ്ങളായ കോടഞ്ചേരിയും തുഷാരഗിരിയും (Thusharagiri) പുല്ലൂരംപാറയും ചക്കിട്ടപ്പാറയുംമൊക്കെയിനി ലോകത്തിന്റെ ശ്രദ്ധകേന്ദ്രമാകും. മലബാർ റിവർ ഫെസ്റ്റിവൽ 2026 എന്ന്, എവിടെയാണെന്ന് കൃത്യമായി അറിഞ്ഞെങ്കിൽ മാത്രമേ പൂർണ്ണമായി ആസ്വദിക്കാൻ കഴിയൂ. വന്യമായി ഒഴുകുന്ന ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞിപ്പുഴയിലെയും നുരഞ്ഞു പതയുന്ന ഓളങ്ങളിൽ കയാക്കർമാർ തീപ്പൊരി പാറിക്കുന്ന മത്സരങ്ങളുടെ കൃത്യമായ സമയക്രമവും,പ്രധാന ലൊക്കേഷനുകളും ഇതാണ്

മത്സരങ്ങളുടെ സമയക്രമം (Event Timings)

  • ജൂലൈ 30 (ദിവസം 1): രാവിലെ 9:00 മുതൽ വൈകിട്ട് 4:30 വരെ — ഉദ്ഘാടന ചടങ്ങുകളും പ്രൊമോഷണൽ റണ്ണുകളും.​
  • ജൂലൈ 31 (ദിവസം 2): രാവിലെ 8:30 മുതൽ വൈകിട്ട് 5:00 വരെ — ഡൗൺറിവർ ടൈം ട്രയൽ മത്സരങ്ങൾ (Amateur & Pro വിഭാഗങ്ങൾ).​
  • ഓഗസ്റ്റ് 01 (ദിവസം 3): രാവിലെ 8:30 മുതൽ വൈകിട്ട് 5:00 വരെ — ആവേശകരമായ കയാക് ക്രോസ് മത്സരങ്ങൾ (Kayak Cross).​
  • ഓഗസ്റ്റ് 02 (ദിവസം 4): രാവിലെ 9:00 മുതൽ വൈകിട്ട് 3:30 വരെ — സൂപ്പർ ഫൈനൽ എക്സ്ട്രീം റേസും ഗ്രാൻഡ് സമാപനവും.

പ്രധാന വേദികൾ (Location Details)

  • തുഷാരഗിരി (Thusharagiri): ഫെസ്റ്റിവലിന്റെ പ്രധാന ഹബ്ബ്. ഇവിടുത്തെ ചാലിപ്പുഴയിലാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്ന അതി ശക്തമായ അടിയൊഴുക്ക് (Rapids) ഉള്ളത്.​
  • പുലിക്കയം (Pulikkayam): കയാക് ക്രോസ്, ബോട്ടർ ക്രോസ് തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങൾ കാണാൻ ഏറ്റവും മികച്ച ലൊക്കേഷൻ. പുഴയുടെ ഇരുവശങ്ങളിലും ഇരുന്ന് സുരക്ഷിതമായി മത്സരം ആസ്വദിക്കാം.​
  • ഇരുവഴിഞ്ഞിപ്പുഴ (ആനക്കാംപൊയിൽ ഭാഗം): ലോക്കൽ ചാമ്പ്യൻഷിപ്പുകളും അമച്വർ വിഭാഗം മത്സരങ്ങളും പ്രധാനമായും നടക്കുന്നത് ഈ ഭാഗത്താണ്.

ഇവിടേക്ക് എങ്ങനെ എത്തിച്ചേരാം? (How to reach)

കോഴിക്കോട് ജില്ലയിലെ 4 മലയോര ഗ്രാമങ്ങളിലാണ് മലബാർ റിവർ ഫെസ്റ്റിവൽ (Malabar River Festival 2026) നടക്കുന്നത്. പ്രധാന മത്സര വേദികളായ തുഷാരഗിരിയിലേക്കും പുലിക്കയത്തിലേക്കും വിവിധ മാർഗ്ഗങ്ങളിലൂടെ വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്:

ട്രെയിൻ മാർഗ്ഗം വരുന്നവർക്ക്:

ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ കോഴിക്കോട് (CLT) ആണ്. ഇവിടെ നിന്നും ഏകദേശം 50 കിലോമീറ്റർ ദൂരമുണ്ട് തുഷാരഗിരിയിലേക്ക് (Thusharagiri). സ്റ്റേഷനിൽ നിന്ന് താമരശ്ശേരി, ഈങ്ങാപ്പുഴ വഴി കെ.എസ്.ആർ.ടി.സി ബസുകളോ ടാക്സികളോ ലഭ്യമാണ്.

വിമാന മാർഗ്ഗം വരുന്നവർക്ക്:

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് (Calicut International Airport) ഏറ്റവും അടുത്തുള്ളത്. എയർപോർട്ടിൽ നിന്നും ഏകദേശം 55 കിലോമീറ്റർ യാത്ര ചെയ്താൽ മത്സര വേദികളിൽ എത്താം. കോഴിക്കോട് നഗരത്തിൽ പോകാതെ തന്നെ കൊണ്ടോട്ടി-അരീക്കോട്-മുക്കം വഴി എളുപ്പത്തിൽ ഇവിടേക്ക് ടാക്സികാളിലെത്താം.

റോഡ് മാർഗ്ഗം (കെ.എസ്.ആർ.ടി.സി / പ്രൈവറ്റ് ബസ്):

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും താമരശ്ശേരി, ഈങ്ങാപ്പുഴ ഭാഗങ്ങളിലേക്ക് നിരന്തരം ബസുകളുണ്ട്. ഈങ്ങാപ്പുഴയിൽ നിന്നോ അല്ലെങ്കിൽ കോടഞ്ചേരിയിൽ നിന്നോ തുഷാരഗിരിയിലേക്ക് (Thusharagiri)ലോക്കൽ ബസുകളും ഓട്ടോറിക്ഷകളും എപ്പോഴും കിട്ടും.

സ്വന്തം വാഹനത്തിൽ വരുന്നവർക്ക്:

വയനാട് റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഈങ്ങാപ്പുഴയിൽ നിന്നും തിരിഞ്ഞ് തുഷാരഗിരി റോഡിലേക്ക് കയറാം. മറുഭാഗത്ത് നിന്നു വരുന്നവർക്ക് മുക്കം-അരീക്കോട് വഴി തിരുവമ്പാടിയിലൂടെ പുലിക്കായം വേദിക്കരികിലേക്ക് നേരിട്ടെത്താം.

മത്സരങ്ങൾ നേരിട്ട് കാണാൻ പറ്റിയ മികച്ച സ്ഥലങ്ങൾ. (Best Viewing spots).

പുഴയുടെ എല്ലാ ഭാഗത്തും നിന്ന് കയാക്കിങ് മത്സരങ്ങൾ ഒരേപോലെ ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല. വായനക്കാർക്ക് ആവേശം ഒട്ടും ചോരാതെ കയാക്കിങ് കാണാൻ പറ്റിയ 3 സൂപ്പർ സ്പോട്ടുകളുണ്ട്.

  • തുഷാരഗിരി കയാക് സ്റ്റാർട്ടിങ് പോയിന്റ്: ചാലിപ്പുഴയിലെ വന്യമായ പാറക്കെട്ടുകൾക്കിടയിലൂടെ കയാക്കർമാർ നദിയിലേക്ക് തെന്നിത്തെറിച്ചു വീഴുന്ന കാഴ്ച ഇവിടെ നിന്ന് കാണാം. ഫോട്ടോഗ്രാഫർമാർക്ക് ഏറ്റവും മികച്ച ആക്ഷൻ ഷോട്ടുകൾ എടുക്കാൻ പറ്റിയ ഇടമാണിത്.
  • പുലിക്കയം പാലവും പരിസരവും: കയാക് ക്രോസ് മത്സരങ്ങൾ ഏറ്റവും ഭംഗിയായി കാണാൻ പറ്റുന്നത് പുലിക്കായത്താണ്. പുഴയുടെ വീതി കൂടിയ ഭാഗമായതുകൊണ്ട് ഒന്നിലധികം ബോട്ടുകൾ ഒന്നിച്ച് ഒഴുക്കിനെ കീറിമുറിച്ച് പായുന്ന കാഴ്ച പാലത്തിന് മുകളിൽ നിന്നോ പുഴയുടെ സുരക്ഷിതമായ തീരങ്ങളിൽ നിന്നോ വ്യക്തമായി കാണാം.
  • ഹാങ്ങിങ് ബ്രിഡ്ജ് (തൂക്കുപാലം) പരിസരം: നദിയിലെ കഠിനമായ അടിയൊഴുക്കുകളുള്ള (Rapids) ഒരു പ്രധാന പോയിന്റാണിത്. താരങ്ങൾ തങ്ങളുടെ കയാക്കിങ് വൈദഗ്ധ്യം പൂർണ്ണമായി പുറത്തെടുക്കുന്ന വേഗതയേറിയ ടേൺ ടൈമുകൾ ഇവിടെ വെച്ചാണ് സംഭവിക്കുന്നത്.

താമസ സൗകര്യങ്ങൾ എവിടെയൊക്കെ?
Where to stay in Malabar River Festival 2026

മലബാർ റിവർ ഫെസ്റ്റിവൽ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാൻ ഒട്ടനവധി നല്ല ഓപ്ഷനുകൾ മത്സര വേദികൾക്ക് ചുറ്റുമുണ്ട്. ആഡംബര റിസോർട്ടുകൾ മുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോംസ്റ്റേകൾ വരെ ഇവിടെ ലഭ്യമാണ്:

പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ (Resorts & Homestays):

തുഷാരഗിരി(Thusharagiri), കോടഞ്ചേരി(Kodencherry) ആനക്കാംപൊയിൽ ഭാഗങ്ങളിൽ മനോഹരമായ നിരവധി റിസോർട്ടുകളും ഇക്കോ-ഹോംസ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. നാടൻ ഭക്ഷണവും ഗ്രാമീണ അന്തരീക്ഷവും ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് ഇതാണ് ഏറ്റവും മികച്ച ചോയ്‌സ്.

ബഡ്ജറ്റ് താമസ സൗകര്യങ്ങൾ:

കുറഞ്ഞ ചിലവിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് താമരശ്ശേരി, മുക്കം, തിരുവമ്പാടി തുടങ്ങിയ തൊട്ടടുത്തുള്ള ടൗണുകളിൽ നല്ല ലോഡ്ജുകളും ഹോട്ടലുകളും സുഖമായി ലഭിക്കും. ഇവിടെ താമസിച്ച് രാവിലെ മത്സര വേദികളിലേക്ക് എത്തുന്നതായിരിക്കും ലാഭകരം.

നഗര സൗകര്യങ്ങൾ വേണമെന്നുള്ളവർക്ക്:

കൂടുതൽ സൗകര്യങ്ങളോടെ താമസിക്കാനും വൈകുന്നേരങ്ങളിൽ ഒരു കോഴിക്കോടൻ ബിരിയാണിയൊക്കെ കഴിച്ചു കുറച്ചു കടൽക്കാറ്റൊക്കെ കൊണ്ട് ബീച്ചിൽകുറച്ചു സമയം ചെലവഴിക്കണം എന്നുണ്ടെങ്കിൽ കോഴിക്കോട് നഗരത്തിൽ തന്നെ റൂം എടുക്കുന്നതാണ് നല്ലത്. ഇവിടെ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ മത്സര സ്ഥലത്ത് എത്താം.

  • ഒരു പ്രധാന ടിപ്പ്: ഫെസ്റ്റിവൽ നടക്കുന്നത് മഴക്കാലത്തായതിനാലും വിദേശികളടക്കം ധാരാളം ആളുകൾ എത്തുന്നതിനാലും ഈ ദിവസങ്ങളിൽ മുറികൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാറുണ്ട്. അതിനാൽ യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ഓൺലൈനായി റൂമുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

സാഹസികതയും പ്രകൃതിഭംഗിയും ഒത്തുചേരുന്ന മലബാർ റിവർ ഫെസ്റ്റിവൽ (Malabar River Festival 2026) കേവലമൊരു കായിക മത്സരം മാത്രമല്ല, അത് കേരളത്തിന്റെ മൺസൂൺ ടൂറിസത്തിന്റെ ഏറ്റവും വലിയ ആഘോഷം കൂടിയാണ്. കനത്ത മഴയിൽ തോരാത്ത ആവേശവുമായി പുഴയിലെ നുരഞ്ഞു പതഞ്ഞൊഴുകുന്ന ഓളങ്ങളെ തുഴഞ്ഞു തോല്പിക്കുന്ന ലോകോത്തര താരങ്ങളെ നേരിൽ കാണുന്നത് വല്ലാത്തൊരു അനുഭവം തന്നെയാണ്.

ഈ വരുന്ന ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ നിങ്ങളുടെ യാത്രാ ഡയറിയിൽ Malabar River Festival 2026 കാണാൻ ഒരു ട്രിപ്പ് കുറിച്ചോളൂ. മഴയും മഞ്ഞും സാഹസികതയും നിറഞ്ഞ ആ നാളുകൾ ഏറ്റവും മധുരമുള്ള ഓർമകളായിരിക്കും.

സമീപത്തുള്ള പ്രധാന കാഴ്ച: കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി വെള്ളച്ചാട്ടം: പൂർണ്ണ വിവരങ്ങൾ ഇവിടെ വായിക്കാം.

By Travel Desk
By Travel Desk
Articles: 142

7 Comments

  1. അടിപൊളി ഇങ്ങനെയുള്ള പരിപാടികൾ പൊളിക്കും

  2. […] മലബാർ റിവർ ഫെസ്റ്റിവലിന്റെ മത്സര വിവരങ്ങൾക്കും യാത്രാ വിവരങ്ങൾക്കും വായിക്കുക: മലബാർ റിവർ ഫെസ്റ്റിവൽ 2026 സമ്പൂർണ ഗൈഡ്. […]

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു