ഹോൺബിൽ ഫെസ്റ്റിവൽ: കിസാമ ഗ്രാമത്തിലെ കാണാക്കാഴ്ചകൾ

നാഗാലാൻഡിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷമാക്കുന്ന ഹോൺബിൽ ഫെസ്റ്റിവലിന്റെ(Hornbill Festival) പ്രധാന വേദിയാണ് കിസാമ ഗ്രാമം.(Kisama Heritage Village). കൊഹിമയ്ക്കു സമീപമുള്ള കുന്നിൻചരുവിൽ സ്ഥിതിചെയ്യുന്ന ഈ പൈതൃകഗ്രാമം, നാഗാലാൻഡിന്റെ സാംസ്കാരിക വൈവിധ്യത്തിലേക്കുള്ള ഒരു തുറന്ന കവാടമാണ്. ഓരോ ഡിസംബറിലും നാഗാ ഗോത്രങ്ങളുടെ തനതായ പാരമ്പര്യങ്ങളും കരകൗശലവിദ്യകളും സംഗീതവും നൃത്തവും ഭക്ഷണരീതികളുമെല്ലാം ഇവിടെ ഒത്തുചേരുന്നു. ഇന്ത്യയിലെ ശ്രദ്ധേയമായ…













