Thusharagiri Waterfalls (തുഷാരഗിരി വെള്ളച്ചാട്ടം) in Kerala surrounded by dense green forest and rising white mist

കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി വെള്ളച്ചാട്ടം

മലമുകളില്‍നിന്ന് വെളുത്ത് നുരഞ്ഞുപതഞ്ഞൊഴുകുന്ന മൂന്നു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് കോഴിക്കോട് ജില്ലയിലെ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരി വെള്ളച്ചാട്ടം(Thusharagiri waterfalls).
നിബിഡവനത്തിനുള്ളിലായി പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ശരീരത്തിനും മനസ്സിനും കുളിര്‍മയേകുന്ന പ്രകൃതിഭംഗികൊണ്ട് യാത്രികരെ കാത്തിരിക്കുകയാണ് കോടഞ്ചേരിയിലെ തുഷാഗിരി ഇക്കോ ടൂറിസം സെന്റര്‍ (Thusharagiri Eco Tourism Centre). കാടും അരുവികളും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും സാഹസീകത നിറഞ്ഞ ട്രെക്കിങ് പാതകളും ( Trekking paths in Kerala) ഒക്കെയായി ഒരു വിസ്മയമാണ് തുഷാരഗരി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര.
മലബാറിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും സുഗന്ധവ്യഞ്ജന തോട്ടങ്ങൾ(Spice Plantations in wayanad)കാണാനും ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങളാണ് തുഷാരഗിരിയിലുള്ളത്.

പശ്ചിമഘട്ടത്തിൽ(Western Ghats) നിന്ന് ഉത്ഭവിക്കുന്ന അരുവികൾ ചേർന്ന മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങളാണ് ഇവിടെത്തെ പ്രധാന ആകർഷണം. മൺസൂൺ കാലത്ത് ഇരുവിഴിഞ്ഞിപ്പുഴ നിറഞ്ഞൊഴുകുമ്പോൾ സഞ്ചരികൾ മാത്രമല്ല അന്താരാഷ്ട്ര കയാക്കിംഗ് താരങ്ങൾ കൂടി ഇവിടേക്ക് എത്തും.

നിങ്ങൾക്ക് തുഷാരഗിരി(Thusharagiri)water falls visiting time) സന്ദർശിക്കാൻ പ്ലാനുണ്ടെങ്കിൽ കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് യാത്ര കൂടുതൽ എളുപ്പമാക്കും. ഈ തുഷാരഗിരി ഗൈഡിലൂടെ(Thusharagiri waterfalls travel guide) തുഷാരഗിരിയിലെ കാഴ്ചകൾ, 400 വർഷം പഴക്കമുള്ള മുത്തശ്ശിമരം, മലബാർ റിവർ ഫെസ്റ്റിവൽ( Malabar River Festival) വനപാതയിലെ സുരക്ഷാ മുൻകരുതലുകൾ എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുണ്ട്.

എന്താണ് തുഷാരഗിരി വെള്ളച്ചാട്ടം? ഏത് പുഴയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്?

​വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം (Thusharagiri waterfalls) സ്ഥിതി ചെയ്യുന്നത്. രണ്ട് മലയോര അരുവികൾ തമ്മിൽ ചേർന്നാണ് ചാലിപ്പുഴ രൂപപ്പെടുന്നത്. ഈ പുഴ ഏതാനും മീറ്ററുകൾ മുന്നോട്ട് ഒഴുകി മൂന്ന് വ്യത്യസ്ത വെള്ളച്ചാട്ടങ്ങളായി താഴേക്ക് പതിക്കുന്നു.​പെട്ടെന്നുള്ള പാറക്കെട്ടുകളും കുത്തനെയുള്ള ഇറക്കങ്ങളുമാണ് തുഷാരഗിരി വെള്ളച്ചാട്ടത്തിന് ഇത്രയധികം വന്യമായ ഭംഗി(wild beauty of Thusharagiri waterfalls) നൽകുന്നത്. വർഷത്തിൽ ഭൂരിഭാഗം സമയത്തും ഇവിടെ നീരൊഴുക്കുണ്ടാകും. മഴക്കാലത്ത് ഇത് ആർത്തലച്ചൊഴുകുന്ന വലിയൊരു വെള്ളച്ചാട്ടമായി മാറുന്നു.

യാത്ര വിവരങ്ങൾ ഒറ്റനോട്ടത്തിൽ.

  • സ്ഥലം: കോടഞ്ചേരി പഞ്ചായത്ത്, കോഴിക്കോട് ജില്ല, കേരളം
  • പ്രധാന കാഴ്ചകൾ: 3 വെള്ളച്ചാട്ടങ്ങൾ, 400 വർഷം പഴക്കമുള്ള താന്നി മുത്തശ്ശിമരം
  • കാട്ടിലൂടെയുള്ള ട്രെക്കിംഗ്
  • സന്ദർശിക്കാൻ മികച്ച സമയം: മൺസൂൺ (മഴക്കാലം)
  • സന്ദർശിക്കാൻ വേണ്ട സമയം: കുറഞ്ഞത് 4 മണിക്കൂർ

തുഷാരഗിരിയിലെ മൂന്ന് വെള്ളച്ചാട്ടങ്ങൾ.

കാടും കാട്ടാറും വെള്ളച്ചാട്ടവും. തണുപ്പും ഒക്കെ തേടിയെത്തുന്നവരുടെ ഇഷ്ട കേന്ദ്രമാണ് കോഴിക്കോട്(kozhikode district)ജില്ലയിലെ തുഷാരഗിരി (Thusharagiri). നിത്യഹരിത വനമേഖലയിലെ പുഴകളും ചെറു നീർച്ചാലുകള്‍ ഉൾപ്പടെ ഈരാറ്റുമുക്ക്, മഴവിൽ വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത്. ചാലിയാറിന്റെ ഉപ നദിയായ ചാലിപ്പുഴയിലും കൈവഴികളിലുമാണു പ്രകൃതിസുന്ദരമായ ഈ മുന്ന് വെള്ളച്ചാട്ടങ്ങളുമള്ളത്.

​1. ഈരാറ്റ്മുക്ക് വെള്ളച്ചാട്ടം

തുഷാരഗിരി(തുഷാരഗിരി, റോഡില്‍നിന്ന് നൂറുമീറ്ററോളം ഉള്ളിലാണ് ഈ ഇക്കോ ടൂറിസം സെന്ററിന്റെ പ്രധാന ഗേറ്റ്.
മരങ്ങളും വള്ളികളുമൊക്കെ തണൽ നക്കുന്ന പ്രവേശനകവാടവും കടന്ന് മുന്നോട്ടുപോകുമ്പോൾ കാണുന്ന ആദ്യത്തെ വെള്ളച്ചാട്ടമാണ് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം.രണ്ട് അരുവികൾ സംഗമിക്കുന്ന ഇടമായതിനാലാണ് ഇതിന് ‘ഈരാറ്റുമുക്ക്’ എന്ന് പേരുവന്നത്. ഏകദേശം 75 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ ചുറ്റും മഞ്ഞുപോലെ വെള്ളത്തിന്റെ ചെറുകണികകൾ കൊണ്ട് നിറയും. വെള്ളച്ചാട്ടത്തിന് താഴെയുള്ള പ്രകൃതിദത്തമായ ചെറു തടാകത്തിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി ഇറങ്ങാനും കുളിക്കാനും സൗകര്യമുണ്ട്. എന്നാൽ കനത്ത മഴയുള്ള ദിവസങ്ങളിൽ സുരക്ഷ മുൻനിർത്തി വനംവകുപ്പ് ജീവനക്കാർ വെള്ളത്തിൽ ഇറങ്ങുന്നത് തടയാറുണ്ട്.

​2. മഴവിൽചാട്ടം (Rainbow Falls)

​ആദ്യ വെള്ളച്ചാട്ടത്തിൽ നിന്ന് കാട്ടുപാതയിലൂടെ 500 മീറ്റർ മുന്നോട്ട് നടന്നാൽ മഴവിൽ ചാട്ടത്തിലെത്താം. തെളിഞ്ഞ പ്രഭാതങ്ങളിൽ, പാറക്കെട്ടുകളിലേക്ക് പതിക്കുന്ന വെള്ളത്തുള്ളികളിൽ സൂര്യപ്രകാശം തട്ടുമ്പോൾ മനോഹരമായ മഴവില്ലുകൾ തെളിയുന്നത്കൊണ്ടാണ് മഴവിൽചാട്ടം എന്ന പേര് വന്നത്.

​3. തുമ്പിതുള്ളും പാറ

തുമ്പികൾ കൂട്ടത്തോടെ (Butterfly migration) കാണപ്പെടുന്നതാണു മൂന്നാമത്തെ തുമ്പിതുള്ളംപാറ വെള്ളച്ചാട്ടം.
​സാധാരണ സഞ്ചാരികൾക്ക് പോകാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന വെള്ളച്ചാട്ടമാണിത്. ബേസ് ക്യാമ്പിൽ നിന്ന് ഒരു കിലോമീറ്റർ കയറ്റം കയറി വേണം ഇവിടെയെത്താൻ. കൂറ്റൻ പാറക്കെട്ടുകളിലേക്ക് കനത്ത ശക്തിയിൽ വെള്ളം പതിക്കുന്ന ഇടമായതിനാൽ, ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ശാന്തമായി സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണിത്.

  • ശ്രദ്ധിക്കുക: മഴക്കാലത്ത് സുരക്ഷാ കാരണങ്ങളാൽ രണ്ടാമത്തെയും മൂന്നാമത്തെയും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പാത വനംവകുപ്പ് താൽക്കാലികമായി അടക്കാറുണ്ട്.

എന്തുകൊണ്ടാണ് ‘തുഷാര ഗിരി’ എന്ന് വിളിക്കുന്നത്?

​’തുഷാരം’, ‘ഗിരി’ എന്നീ രണ്ട് വാക്കുകൾ ചേർന്നാണ് തുഷാരഗിരി( Thusharagiri) എന്ന പേരുണ്ടായത്. മലയാളത്തിൽ തുഷാരം എന്നാൽ മഞ്ഞ്/തുള്ളി എന്നും ഗിരി എന്നാൽ മലയെന്നുമാണ് അർത്ഥം. അതായത് ‘മഞ്ഞുമൂടിയ മല’ എന്ന് സാരം.
​ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ മഞ്ഞുവീഴ്ചയില്ലെങ്കിലും, ഈ പേരിന് പിന്നിൽ ഒരു പ്രകൃതിയുടെ ഒരു കരവിരുതുണ്ട്.മലവെള്ളം പാറക്കെട്ടുകളിലേക്ക് ആഞ്ഞു പതിക്കുമ്പോൾ അത് വെള്ളത്തിന്റെ ചെറു കണികളായി പൊട്ടി ചിതറുന്നു. ദൂരെ നിന്ന് നോക്കുമ്പോൾ വെളുത്ത പുക ഉയരുന്നതുപോലെ തൊന്നും. മഴക്കാലത്ത് (mansoon in kerala) ഈ വെളുത്ത പുക കാടിന് മുകളിലേക്ക് ഉയരുമ്പോൾ മലനിരകളിൽ മഞ്ഞു മൂടി കിടക്കുന്നത് പോലെ അനുഭവപ്പെടുന്നു. ഈ കാഴ്ച കണ്ടാണ് പ്രദേശത്തിന് തുഷാരഗിരി എന്ന് പേര് വന്നത്.

തുഷാരഗിരിയിൽ ചെയ്യേണ്ട കാര്യങ്ങൾ.

​കേരള വനംവകുപ്പ് നേരിട്ട് നടത്തുന്ന തുഷാരഗിരി ഈക്കോ ടൂറിസം സെന്ററിൽ(തുഷാരഗിരി Eco Tourism Centre) ഇൽ നിന്നും പാസ്സ് എടുത്ത് വേണം തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് (Thusharagiri waterfalls) എത്താൻ. ട്രെക്കേഴ്സിന്റെ ഇഷ്ട സ്ഥലം കൂടിയാണ് തുഷാരഗിരി. പശ്ചിമഘട്ടത്തിന്റെ സ്വാഭാവിക ഭംഗി അനുഭവിച്ചറിയാൻ വനംവകുപ്പ് ഇവിടെ മികച്ച ട്രെക്കിങ് അനുഭവം ഒരുക്കിയിട്ടുണ്ട്.

​മൂന്ന് വെള്ളച്ചാട്ടങ്ങളിലേക്കുള്ള ട്രെക്കിംഗ്. (Waterfall trekking)

തുഷാരഗിരിയിലെ ​മൂന്ന് വെള്ളച്ചാട്ടങ്ങളും കണ്ടുതീർക്കാൻ 2 കിലോമീറ്റർ നീളമുള്ള കാട്ടുപാതയിലൂടെ നടക്കണം. സ്വയം നടന്നു കാണാവുന്ന തരത്തിലുള്ള പാതയാണിത്. പ്രകൃതിഭംഗി ആസ്വദിച്ച് വെള്ളച്ചാട്ടങ്ങളിൽ സമയം ചെലവഴിച്ച് മടങ്ങാൻ കുറഞ്ഞത് 4 മണിക്കൂർ സമയം വേണ്ടിവരും.

​തേൻപാറ ട്രെക്കിങ് -ദീർഘദൂര ട്രെക്കിംഗ്. (Thenpara Trekking)

​കൂടുതൽ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി തേൻപാറയിലേക്ക് (Honey Rock) 7 കിലോമീറ്റർ നീളമുള്ള ട്രെക്കിംഗ് പാതയുണ്ട്. (മടക്കയാത്രയടക്കം 14 കിലോമീറ്റർ). ഈ ട്രെക്കിങ് റൂട്ടിൽ തന്നെയാണ് തുഷാരഗിരിയിലെ ഉൾവനത്തിലെ ഏറ്റവും ഉയരം കൂടിയ അവഞ്ഞിത്തോട് വെള്ളച്ചാട്ടവും. അകലെ നിബിഡ വനത്തിനുള്ളിലെ ഉയർന്നു നിൽക്കുന്ന പാറയാണു ഹണി റോക്ക്. കാടിന്റെ ഉൾഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ വനംവകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതിയും രണ്ട് ഗൈഡുകളുടെ സേവനവും നിർബന്ധമാണ്. കുറഞ്ഞത് 5 പേരുള്ള സംഘങ്ങൾക്കാണ് അനുമതി നൽകുന്നത്. ചില സീസണുകളിൽ അപൂർവ്വ ചിത്രശലഭങ്ങളുടെ ദേശാടനവും ഈ പാതയിൽ കാണാം.
താരതമ്യേനെ കാടിന്യം കുറഞ്ഞ ട്രെക്കിങ് ആണെങ്കിലും. ഇറക്കവും കയറ്റവും പാറക്കെട്ടുകളും എല്ലാമുള്ള യാത്ര ആയതിനാൽ നല്ല ശാരരീക ക്ഷമത ആവശ്യമാണ്.

​ഫോട്ടോഗ്രാഫി (Photographers paradise)

​മഴക്കാലത്ത് ഫോട്ടോഗ്രാഫർമാർക്ക് കോഴിക്കോട്ടെ ഇഷ്ട ഇടമാണ് തുഷാരഗിരി(Thusharagiri). ആർത്തലച്ചു ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ, നുരഞ്ഞു പതഞ്ഞൊഴുകുന്ന പുഴ, കൊതിപ്പിക്കുന്ന പച്ചപ്പ്‌, പാറക്കെട്ടുകൾ, കാട്ടു മരങ്ങൾ എന്നിവയെല്ലാം മികച്ച ചിത്രങ്ങൾ പകർത്താൻ അനുയോജ്യമാണ്. ഇവിടെ വച്ചാലും ഫ്രെയിം.

400 വർഷം പഴക്കമുള്ള മുത്തശ്ശിമരം(400 year old tree legend)

​ട്രെക്കിംഗ് പാതയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് “താന്നി മുത്തശ്ശി” എന്ന് വിളിക്കുന്ന കൂറ്റൻ വൃക്ഷം (Terminalia bellirica). ഈ മരത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് വനംവകുപ്പ് കണക്കാക്കുന്നത്.
​നൂറ്റാണ്ടുകൾ കൊണ്ട് മരത്തിന്റെ ഉള്ള് സ്വാഭാവികമായി ദ്രവിച്ചുപോയെങ്കിലും പുറംതൊലി ജീവനോടെ നിലനിൽക്കുന്നു. ഇതോടെ മരത്തിന്റെ അടിഭാഗത്ത് വലിയൊരു ഗുഹ പോലെയുള്ള സ്ഥലം രൂപപ്പെട്ടു. ഒരേസമയം 3 മുതൽ 4 മുതിർന്ന ആളുകൾക്ക് ഈ മരത്തിന്റെ ഉള്ളിൽ കയറി നിൽക്കാൻ സാധിക്കും. ഇതിന്റെ ഉള്ളിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ മരത്തിന് ഇടയിലൂടെ കാടിന്റെ ആകാശം കാണാൻ സാധിക്കും എന്നത് വേറിട്ടൊരു അനുഭവമാണ്.

മലബാർ റിവർ ഫെസ്റ്റിവലും തുഷാരഗിരിയും

​ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ്-വാട്ടർ കയാക്കിംഗ് മത്സരമായ(Asia’s Biggest White Water Kayaking championship) മലബാർ റിവർ ഫെസ്റ്റിവൽ (Malabar River Festival – MRF) നടക്കുന്നത് തുഷാരഗിരിയിലാണ് മഴക്കാലത്ത് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ഉണ്ടാകുന്ന ശക്തമായ നീരൊഴുക്ക് കയാക്കിംഗിന് ഏറ്റവും അനുയോജ്യമാണ്. ത്രില്ലടിപ്പിക്കുന്ന കാഴ്ച അനുഭവമാണ് ഈ കയാക്കിങ് ചാമ്പ്യൻഷിപ്.​ഈ വർഷത്തെ മലബാർ റിവർ ഫെസ്റ്റിവൽ (Malabar River Festival 2026 – complete guide) 2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയാണ് നടക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കയാക്കിംഗ് താരങ്ങൾ തുഷാരഗിരി പാലം, പുലിക്കയം തുടങ്ങിയ കേന്ദ്രങ്ങളിൽ മത്സരത്തിനായി എത്തും. മത്സരം നടക്കുന്ന ദിവസങ്ങളിൽ വെള്ളച്ചാട്ടങ്ങൾ കാണാനും പുഴയോരത്തിരുന്ന് കയാക്കിംഗ് മത്സരങ്ങൾ നേരിട്ട് കാണാനും സഞ്ചാരികൾക്ക് സാധിക്കും.

​പ്രധാന മത്സരങ്ങൾക്ക് മുന്നോടിയായി പ്രദേശത്ത് നടക്കുന്ന ആവേശകരമായ പരിപാടികളെക്കുറിച്ചറിയാൻ Malabar River Festival pre events: ഈ 4 കാരണങ്ങൾ മതി ഇവിടേക്ക് വരാൻ എന്ന ഞങ്ങളുടെ ലേഖനം വായിക്കാം.

തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് എങ്ങനെ എത്തിച്ചേരാം?

​വിമാനം മാർഗ്ഗം

​ഏറ്റവും അടുത്തുള്ള വിമാനത്താവളം 52 കിലോമീറ്റർ അകലെയുള്ള കരിപ്പൂർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് (CCJ). ഇവിടെ നിന്ന് ടാക്സി മാർഗ്ഗം ഒന്നര മണിക്കൂർ കൊണ്ട് തുഷാരഗിരിയിലെത്താം.

​ട്രെയിൻ മാർഗ്ഗം.

50 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് (CLT) ഏറ്റവും അടുത്തുള്ള പ്രധാന സ്റ്റേഷൻ. ഇവിടെ നിന്ന് ടാക്സികളും ബസുകളും ലഭ്യമാണ്.

​ബസ് മാർഗ്ഗം.

​കോഴിക്കോട് കെ.എസ്.ആർ.ടി.സി / പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് തിരുവമ്പാടി, കോടഞ്ചേരി ഭാഗങ്ങളിലേക്ക് തുടർച്ചയായി ബസുകളുണ്ട്. കോടഞ്ചേരിയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള തുഷാരഗിരി ഗേറ്റിലേക്ക് ലോക്കൽ ബസുകളോ ഓട്ടോറിക്ഷകളോ ലഭിക്കും.

​റോഡ് മാർഗ്ഗം സ്വന്തം വാഹനത്തിൽ വരുന്നവർ

കോഴിക്കോട് നിന്ന് വയനാട് റോഡ് (NH 766) വഴി താമരശ്ശേരിയിലെത്തി, ഈങ്ങാപ്പുഴ അല്ലെങ്കിൽ അടിവാരം വഴി കോടഞ്ചേരിയിലൂടെ തുഷാരഗിരി ഇക്കോ-ടൂറിസം പാർക്കിംഗ് ഏരിയയിൽ എത്തിച്ചേരാം.

​തുഷാരഗിരി സന്ദർശിക്കാൻ മികച്ച സമയം

  • മൺസൂൺ സീസൺ (ജൂൺ മുതൽ ഓഗസ്റ്റ് വരെ)വെള്ളച്ചാട്ടം പൂർണ്ണ ഭംഗിയിൽ കാണാനും മലബാർ റിവർ ഫെസ്റ്റിവൽ ആസ്വദിക്കാനും ഈ സമയത്ത് വരാം. എന്നാൽ കനത്ത മഴയുള്ള ദിവസങ്ങളിൽ സുരക്ഷ മുൻനിർത്തി വനംവകുപ്പ് പ്രവേശനം താൽക്കാലികമായി വിലക്കാറുണ്ട്.
  • പോസ്റ്റ്-മൺസൂൺ സീസൺ (സെപ്റ്റംബർ മുതൽ ഡിസംബർ വരെ).​തേൻപാറ പോലുള്ള ദീർഘദൂര ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. മഴ കുറയുന്നതോടെ കാട്ടുപാതകൾ ഉണങ്ങുകയും യാത്ര കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും.

​പ്രവേശന സമയം, ഫീസ്, വനനിയമങ്ങൾ

  • പ്രവേശന സമയം:ദിവസവും രാവിലെ 8:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ.
  • പ്രവേശന ഫീസ്:​ മുതിർന്നവർക്ക്: ₹50 കുട്ടികൾക്ക്: ₹25. വിദേശികൾക്ക്: ₹150.

​തേൻപാറ ട്രെക്കിംഗ് ഫീസും ബുക്കിംഗും:

  • ​തേൻപാറ ട്രെക്കിംഗിനായി വനംവകുപ്പ് ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.
  • ​5 പേരുടെ സംഘത്തിന്: ₹2,350 (ഗൈഡ് ഫീസ് അടക്കം).
  • ​അധികം വരുന്ന ഓരോ ആൾക്കും: ₹300 അധിക നിരക്ക് നൽകണം.(പരമാവധി 8 പേർക്ക് വരെ ഒരു സംഘത്തിൽ പോകാം).

​തുഷാരഗിരി വെള്ളച്ചാട്ടത്തിന്താ അടുത്തുള്ള താമസ സൗകര്യങ്ങൾ

​കോടഞ്ചേരിയിലെ ഹോംസ്റ്റേകൾ:.

കോടഞ്ചേരിയിലോ തിരുവമ്പാടിയിലോ ഉള്ള പ്ലാന്റേഷൻ ഹോംസ്റ്റേകളിൽ തങ്ങിയാൽ വെള്ളച്ചാട്ടത്തിലേക്ക് 10 മിനിറ്റ് കൊണ്ട് എത്തിച്ചേരാം. നല്ല അന്തരീക്ഷവും പ്രാദേശിക ഭക്ഷണവും ഇവിടെ ലഭിക്കും.

​വയനാടൻ റിസോർട്ടുകൾ:

വൈത്തിരി, ലക്കിടി ഭാഗങ്ങളിലുള്ള റിസോർട്ടുകളിൽ തങ്ങി തുഷാരഗിരി സന്ദർശിക്കാവുന്നതാണ് (45 മിനിറ്റ് യാത്ര).

​കോഴിക്കോട് നഗരത്തിലെ ഹോട്ടലുകൾ:

ബസ് സർവീസിനെ ആശ്രയിക്കുന്നവർക്കും മലബാർ ഭക്ഷണവും ബീച്ചുകളും കാണാൻ ആഗ്രഹിക്കുന്നവർക്കും നഗരത്തിൽ മുറികളെടുക്കാം.

​സ്വാഭാവിക വനഭംഗിയും ചരിത്രവും പുഴയോര കായിക വിനോദങ്ങളും ഒത്തുചേരുന്ന അപൂർവ്വം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തുഷാരഗിരി. 400 വർഷം പഴക്കമുള്ള മരത്തിനുള്ളിൽ കയറി നിൽക്കുന്നതും, മൂന്ന് വെള്ളച്ചാട്ടങ്ങൾ കണ്ടുകൊണ്ടുള്ള ട്രെക്കിംഗും, ചാലിപ്പുഴയിലെ കയാക്കിംഗ് മത്സരങ്ങളും സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകുന്നത്. വനനിയമങ്ങൾ പാലിച്ചുകൊണ്ട് മലബാറിന്റെ ഈ ഇക്കോ-ടൂറിസം കേന്ദ്രം ഒന്ന് സന്ദർശിച്ചാലോ? ഇപ്പോഴാണെങ്കിൽ മലബാർ റിവർ ഫെസ്റ്റിവൽ (Malabar River Festival 2026) കൂടി കാണാം.

അടിക്കടി ചോദിക്കുന്ന ചോദ്യങ്ങൾ (FAQs)

​Q1: തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ പ്രവർത്തന സമയം (Thusharagiri waterfalls entry time)എപ്പോഴാണ്?.

A1: ദിവസവും രാവിലെ 8:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയാണ് പ്രവേശനം.

​Q2: ഏത് പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം (Thusharagiri Waterfalls) രൂപപ്പെടുന്നത്?

A2: ഇരുവഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

​Q3: തുഷാരഗിരിയിൽ കുളിക്കാൻ അനുവാദമുണ്ടോ?

A3: ആദ്യ വെള്ളച്ചാട്ടമായ ഇരട്ടമുക്കിന്റെ താഴെയുള്ള സ്വാഭാവിക കുളത്തിൽ കുളിക്കാൻ അനുവാദമുണ്ട്. എന്നാൽ കനത്ത മഴയുള്ള ദിവസങ്ങളിൽ പ്രവേശനം തടയാറുണ്ട്.

​Q4: തുഷാരഗിരിയിലെ എൻട്രി ഫീസ് (Thusharagiri entry fees)എത്രയാണ്?

A4: മുതിർന്നവർക്ക് ₹50, കുട്ടികൾക്ക് ₹25, വിദേശികൾക്ക് ₹150 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

​Q5: സാധാരണ വെള്ളച്ചാട്ടം കണ്ടുമടങ്ങാൻ എത്ര സമയം വേണം?

A5: മൂന്ന് വെള്ളച്ചാട്ടങ്ങളും കണ്ടുമടങ്ങുന്ന 2 കിലോമീറ്റർ ട്രെക്കിംഗിന് ഏകദേശം 4 മണിക്കൂർ സമയം വേണം.

​Q6: തേൻപാറ ട്രെക്കിംഗ് ഫീസ് എത്രയാണ്?

A6: 5 പേരുടെ സംഘത്തിന് ₹2,350 രൂപയാണ് നിരക്ക്. അധികം വരുന്ന ഓരോ ആൾക്കും ₹300 വീതം നൽകണം.

​Q7: തേൻപാറ ട്രെക്കിംഗിന് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ടോ?

A7: ഉവ്വ്, വനംവകുപ്പ് ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വനംവകുപ്പിന്റെ ഗൈഡുകൾ ഒപ്പമുണ്ടാകും.

​Q8: മഴക്കാലത്ത് മൂന്ന് വെള്ളച്ചാട്ടങ്ങളും കാണാൻ സാധിക്കുമോ?

A8: കനത്ത മഴയുള്ള സമയങ്ങളിൽ സുരക്ഷ മുൻനിർത്തി രണ്ടാമത്തെയും മൂന്നാമത്തെയും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പാത വനംവകുപ്പ് അടക്കാറുണ്ട്.

​Q9: തുഷാരഗിരിയിലെ മലബാർ റിവർ ഫെസ്റ്റിവൽ 2026 (Malabar River Festival 2026)എപ്പോഴാണ് നടക്കുന്നത്?

A9: 2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയാണ് മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത്.

​Q10: തുഷാരഗിരിയിലെ മുത്തശ്ശിമരത്തിന്റെ പ്രത്യേകത എന്താണ്?

A10: 400 വർഷത്തോളം പഴക്കമുള്ള ഈ മരത്തിന്റെ ഉള്ള് സ്വാഭാവികമായി ദ്രവിച്ച് ഗുഹ പോലെയായിട്ടുണ്ട്. ഒരേസമയം 3-4 ആളുകൾക്ക് ഇതിനുള്ളിൽ കയറി നിൽക്കാൻ സാധിക്കും.

By Travel Desk
By Travel Desk
Articles: 142

6 Comments

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു