സൂര്യനുദിച്ചു കഴിഞാലുടൻ തുടങ്ങുന്ന സഫാരി. അല്പം ഉറക്കച്ചുവടും കനത്ത നിശബ്ദതതിയിലും അങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. അപ്പോഴായിരിക്കും പെട്ടെന്ന്.
ഒരു കുരങ്ങിന്റെ അപായസൂചന ശബ്ദം കേൾക്കുന്നത്. അതോടെ നമ്മൾ സഞ്ചരിക്കുന്ന കാട് നിശ്ചലമാകും. ഇനി ഏതു നിമിഷത്തിലും അത് സംഭവിക്കും “Tiger sighting”. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കടുവ സാന്ദ്രതയുള്ള ബാന്ധവ്ഗഡിലെ (Bandhavgarh National Park Safari) ഓരോ പ്രഭാതങ്ങളും തുടങ്ങുന്നത് ഇങ്ങനെയാണ്. മറ്റുള്ള കടുവ സാങ്കേതങ്ങളെ (Tiger Reserve) അപേക്ഷിച്ചു വിസ്തൃതിയിൽ ചെറുതാണെങ്കിലും കടുവകളുടെ സാന്ദ്രതയിൽ ബാന്ധവ്ഗഡ് മറ്റ് വന്യജീവി സങ്കേതങ്ങളെക്കാൾ മുന്നിലാണ്. എന്ന് വച്ചാൽ ആദ്യ സഫാരിയിൽ തന്നെ കടുവകളെ കാണാൻ കഴിയുമെന്ന് ചുരുക്കം. ഒരു കാലത്ത് രാജാക്കന്മാരുടെ സ്വകാര്യ നായാട്ടുഭൂമിയായിരുന്ന ഈ വനമിന്നു ബംഗാൾ കടുവകളുടെ സംരക്ഷിത പ്രദേശമാണ്.
ഓരോ Bandhavgarh tiger safari യും ഓരോ സഞ്ചാരിക്കും വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും നൽകുക. എന്ന് വച്ചു ഇവിടെ കടുവകൾ മാത്രമല്ല ഉള്ളത്. മുളങ്കാടുകൾക്കിടയിലൂടെ നടന്നു പോകുന്ന കരടികളും പാറക്കെട്ടുകളിൽ രാവിലെയുള്ള വെയില് കായുന്ന പുള്ളിപ്പുലികളുമെല്ലാം, ബാന്ധവ്ഗഡ് നമ്മളെ അത്ഭുതപെടുത്തും. മുപ്പത്തിരണ്ട് കുന്നുകൾക്കിടയിലെ വന്യതയും പച്ചപ്പും ചേർന്ന ഈ ഭൂപ്രകൃതി ഓരോ യാത്രികർക്കായും ഒരുക്കിയിരിക്കുന്നന്നത് കേട്ടറിവില്ലാത്ത കുറെ കാഴ്ചപ്പെരുമകളാണ് .ഇന്ത്യയിലെ പുതിയ യാത്രാ ട്രെൻഡുകളെക്കുറിച്ചുള്ള ഞങ്ങളുടെ Eco-Tourism & Wildlife Travel Destinations in India 2026: പുതിയ പ്രവണതകളും അനുഭവങ്ങളും. എന്ന ലേഖനത്തിന്റെ ഭാഗമാണിത്.”
എന്തുകൊണ്ട് ഇവിടം ഇത്രമാത്രം വ്യത്യസ്തമാകുന്നു?.
കാരണം,പ്രകൃതിയും ചരിത്രവും ബാന്ധവ്ഗഡിൽ ഇഴചേർന്ന് നിൽക്കുകയാണ്.ശരിക്കും കാത് കൊടുത്താൽ ഒരു രണ്ടായിരം വർഷം പഴക്കമുള്ള ചരിത്രരഹസ്യങ്ങളെങ്കിലും ഈ കുന്നുകൾക്ക് പറയാനുണ്ടാവും. കാടിന് നടുവിലെ തലയുയർത്തി നിൽക്കുന്ന കോട്ട ഇതിന് തെളിവാണ്. പുരാതന ശില്പങ്ങളും ശിലാശാസനങ്ങളും ഇവിടെ പ്രകൃതിയോടൊപ്പം സംരക്ഷിക്കപ്പെടുന്നു. പാമ്പിൻ മുകളിൽ ശയിക്കുന്ന വിഷ്ണു ഭഗവാന്റെ കൂറ്റൻ ശില്പം (അനന്തശയനം) ബാന്ധവ്ഗഡിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ്.
ഒപ്പം ചരിത്രസ്മാരകങ്ങൾlക്ക് മുന്നിലൂടെ ഗാംഭീര്യത്തോടെ നടന്നുപോകുന്ന കടുവകളുടെ കാഴ്ച ബാന്ധവ്ഗഡിന്റെ മാത്രം പ്രത്യേകത. ആ ചരിത്രപരമായ പ്രാധാന്യം ഓരോ Bandhavgarh National Park Safari-യെയും കേവലം ഒരു വനയാത്ര എന്നതിലുപരി ഒരു കാലഘട്ടത്തിലൂടെയുള്ള സഞ്ചാരമാക്കി മാറ്റുന്നു. വന്യതയും മനുഷ്യചരിത്രവും ഇത്രമേൽ മനോഹരമായി ചേരുന്ന മറ്റൊരു വനം ഇന്ത്യയിലില്ല.
കടുവ മാത്രമല്ല കിടുവയുമുണ്ടിവിടെ. Wildlife to Spot in Bandhavgarh National Park.
ആരാണ് ഇവിടുത്തെ രാജാവ് എന്ന് ചോദിച്ചാൽ സിംഹം പോലും പറയും കടുവയെന്നു. വെറും കടയുവയല്ല ബംഗാൾ കടുവ. തടാകക്കരയിൽ വിശ്രമിക്കുന്ന കടുവകളെ നമ്മുടെ സഫാരിയിൽ പലപ്പോഴും കാണാം. സ്വർണ്ണനിറത്തിലുള്ള പുൽമേടുകളിൽ കടുവയുടെ വരകൾ തെളിഞ്ഞുനിൽക്കും. എന്നാൽ ബാന്ധവ്ഗഡ് മറ്റ് വന്യമൃഗങ്ങളാലും സമ്പന്നമാണ്. പാറക്കെട്ടുകൾക്കിടയിൽ വിശ്രമിക്കുന്ന പുള്ളിപ്പുലികൾ, ചിതലുകളെ തേടി നടക്കുന്ന കരടി, മരമുകളിലെ കുരങ്ങുകൾ, മാനുകൾ അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇരുനൂറ്റമ്പതിലധികം പക്ഷിവർഗ്ഗങ്ങളും ഈ വനത്തിലുണ്ട്. നീലനിറമുള്ള ഇന്ത്യൻ റോളർ പക്ഷികളുടെ തിളക്കം പുൽമേടുകൾക്കും ഒരു നീല തിളക്കം കൊടുക്കുന്നു. അതെ ബന്ധവഗഡിലെ ഓരോ നിമിഷങ്ങളും പുതിയതാണ്.കടുവകളെ കാണാൻ ആഗ്രഹിക്കുന്നവർക്ക് തഡോബയിലെ പുതിയ Lohara Jungle Safari Gate വഴിയുള്ള യാത്രയും മികച്ചൊരു അനുഭവമായിരിക്കും.”
Bandhavgarh National Park Safari എവിടെ നിന്നു തുടങ്ങണം.
കാടറിയാൻ ഏറ്റവും നല്ലത് ജീപ്പ് സഫാരി തന്നെ. അതാവുമ്പോൾ എല്ലാം നേരിട്ടറിയാം പുലർച്ചെയുള്ള സഫാരിക്ക് ആണ് തിരക്ക് കൂടുതൽ. ജീപ്പ് കാട്ടിൽ കയറിതുടങ്ങുമ്പോൾ തന്നെ മഞ്ഞു വീണ് കുതിർന്ന മണ്ണിന്റെ മണവും കാട്ടുപ്പൂകളുടെ ഗന്ധവും ഒരു ചെറുകാറ്റും കൂടി നമ്മെ സ്വീകരിക്കും. അപ്പോൾ കൂടെയുള്ള ഗൈഡ് ഓരോ ചുവടിലും കടുവയുടെ കാൽപ്പാടുകൾ (Pugmarks) തിരഞ്ഞു കൊണ്ട് ചുറ്റും കണ്ണോടിക്കുന്നുണ്ടാവും. ചെറുതാണെങ്കിലും ബാന്ധവ്ഗഡിലെ (Bandhavagarh tiger safari)ഓരോ സോണിനും ഓരോ പ്രത്യേകതകളുണ്ട്.
- Tala Zone: ചരിത്രസ്മാരകങ്ങളും കടുവകളും ഒന്നിക്കുന്ന ബാന്ധവ്ഗഡിലെ ഏറ്റവും ഐതിഹാസികമായ പ്രദേശം.
- Magadhi Zone: വിശാലമായ പുൽമേടുകളും ജലാശയങ്ങളും നിറഞ്ഞ ഈ പ്രദേശമാണ് കടുവകളെ കാണാൻ ഏറ്റവും സാധ്യതയുള്ളത്.
- Khitauli Zone: കാടിന്റെ ഗാംഭീര്യം ആസ്വദിക്കാനും പുള്ളിപ്പുലികളെ കൂടി കാണാനും ഈ സോൺ സഹായിക്കും.
ബാന്ധവ്ഗഡ് നാഷണൽ പാർക്ക് സഫാരി എങ്ങനെ ബുക്ക് ചെയ്യാം.
ഒരു സഫാരി ആരംഭിക്കുന്നത് അത് ബുക്ക് ചെയ്യുമ്പോൾ ചെയ്യുമ്പോൾ മുതലാണ്. ഇവിടെയും മുൻകൂട്ടിയുള്ള ബുക്കിംഗ് വളരെ പ്രധാനമാണ്. ഓരോ ദിവസവും കാട്ടിലേക്കു കയറ്റി വിടുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണങ്ങളുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി സഫാരി പെർമിറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം. 120 ദിവസം മുൻപ് തന്നെ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. പ്രശസ്തമായ സോണുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുപോകാറുണ്ട്.
പെർമിറ്റിന് പുറമെ, സഫാരിക്കായി പ്രത്യേക ജീപ്പും ഗൈഡും ആവശ്യമാണ്. മിക്ക സഞ്ചാരികളും റിസോർട്ടുകൾ വഴിയാണ് ഇവ ഏർപ്പാടാക്കുന്നത്. വനത്തിനുള്ളിൽ ഒരു ഗൈഡിന്റെ സേവനം നിർബന്ധമാണ്. കടുവകളുടെ സഞ്ചാരപഥങ്ങൾ കൃത്യമായി അറിയാവുന്നവരാണ്. ഇവിടത്തെ ഗൈഡുകൾ.
2026 ലെ ഏറ്റവും പുതിയ സഫാരി നിരക്കുകൾ.
ഒരു Bandhavgarh National Park Safari-ക്ക് പെർമിറ്റ്, സഫാരി ജീപ്പ്, ഗൈഡ് ഫീ എന്നിവ ആവശ്യമാണ്. ഇന്ത്യൻ സന്ദർശകർക്ക് പെർമിറ്റ് നിരക്ക് ഏകദേശം ₹1,500 മുതൽ ₹2,500 വരെയാണ്. ജീപ്പ് വാടക സോൺ അനുസരിച്ച് ₹3,000 മുതൽ ₹6,000 വരെയാകാം. ഇതുകൂടാതെ ഗൈഡിന് പ്രത്യേക ഫീസും നൽകേണ്ടതുണ്ട്.
മൊത്തത്തിൽ ഒരു സഫാരിക്ക് ₹4,500 മുതൽ ₹9,500 വരെ ചെലവ് വരും. വിദേശികൾക്ക് ഇത് ₹10,000 മുതൽ ₹14,500 വരെയാകാം. സീസൺ അനുസരിച്ച് നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. വാരാന്ത്യങ്ങളിൽ തിരക്കും നിരക്കും അല്പം കൂടുതലായിരിക്കും.
ഏതാണ് Bandhavgarh National Park Safari ക്ക് പറ്റിയ ഏറ്റവും നല്ല സമയം.
ഒക്ടോബർ മുതൽ ജൂൺ വരെയാണ് ഇവിടെ സന്ദർശകർക്ക് പ്രവേശനം. മഴക്കാലത്ത് സുരക്ഷാ കാരണങ്ങളാൽ പാർക്ക് അടച്ചിരിക്കും. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നല്ല കാലാവസ്ഥയാണ്. പ്രഭാത സവാരികളിൽ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്.
മാർച്ച് മുതൽ ജൂൺ വരെയാണ് കടുവകളെ കാണാൻ ഏറ്റവും നല്ല സമയം. വേനൽചൂടിൽ പുല്ലുകൾ ഉണങ്ങുന്നതിനാൽ കാഴ്ചകൾക്ക് കുറേക്കൂടി വ്യക്തതയുണ്ടാവും. വെള്ളം കുടിക്കാൻ കടുവകൾ ഈ സമയത്ത് തടാകങ്ങളെ ആശ്രയിക്കുന്നത്. ഈ സമയത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അതിമനോഹരമാണ്.
സഫാരി കൂടാതെ Bandhavagrah National park ഇൽ എന്തൊക്കെ ചെയ്യാം.
സഫാരിക്ക് പുറമെ ബാന്ധവ്ഗഡ് ഒട്ടേറെ അനുഭവങ്ങൾ സഞ്ചാരികൾക്ക് നൽകുന്നുണ്ട്.
- Elephant Safari: വനത്തിന്റെ ആഴങ്ങളിലേക്ക് ആനപ്പുറത്ത് കയറിയുള്ള യാത്ര കടുവകളെ കൂടുതൽ അടുത്തുകാണാൻ സഹായിക്കും.
- Explore Bandhavgarh Fort: അനുമതിയോടെ ഈ പുരാതന കോട്ട സന്ദർശിക്കുന്നത് വനത്തിന്റെ ആകാശദൃശ്യം നൽകും.
- Visit Shesh Shaiya: വിഷ്ണുവിന്റെ കൂറ്റൻ ശില്പം പ്രകൃതിയുടെ ശാന്തതയിൽ കാണുന്നത് പുതിയൊരു അനുഭവമാണ്.
- Baiga Village Walk: ഗോത്രവർഗ്ഗ ഗ്രാമങ്ങൾ സന്ദർശിക്കുന്നത് പ്രദേശത്തിന്റെ തനതായ സംസ്കാരം അറിയാൻ സഹായിക്കും
ബാന്ധവ്ഗഡ് സഫാരി: ബാഗിൽ കരുതേണ്ട അത്യാവശ്യ കാര്യങ്ങൾ
വന്യജീവി സഫാരികൾ കൂടുതൽ ആസ്വാദ്യകരമാകണമെങ്കിൽ അല്ലെങ്കിൽ ആയാസരഹിതവുമാക്കാൻ കൃത്യമായ തയ്യാറെടുപ്പുകൾ അനിവാര്യമാണ്. ബാന്ധവ്ഗഡിലെ നിബിഡ വനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കടുവകളെയും പുള്ളിപ്പുലികളെയും അപൂർവ്വ പക്ഷികളെയും സുരക്ഷിതമായ അകലത്തിൽ നിന്ന് വ്യക്തമായി നിരീക്ഷിക്കാൻ ഒരു ബൈനോക്കുലർ തീർച്ചയായും കൈവശം വയ്ക്കണം. ദീർഘനേരം നീളുന്ന സഫാരികൾക്കിടയിൽ കുടിവെള്ളം, ലഘുഭക്ഷണം, റെയിൻ കവർ എന്നിവ കരുതാൻ ഭാരം കുറഞ്ഞ ഒരു ബാക്ക്‌പാക്ക് ഏറെ സഹായകമാകും.
വന്യജീവികളുടെ സജീവ സാന്നിധ്യമുള്ള പുലർകാലങ്ങളിലും സായാഹ്നങ്ങളിലും മികച്ച ചിത്രങ്ങൾ പകർത്താൻ സൂം ലെൻസുള്ള ക്യാമറകൾ ശുപാർശ ചെയ്യുന്നു. പ്രൊഫഷണൽ ഉപകരണങ്ങൾ ഇല്ലാത്തവർക്ക് സ്മാർട്ട്ഫോണിനൊപ്പം ഉപയോഗിക്കാവുന്ന ബിനോക്കുലർ അഡാപ്റ്ററുകൾ വഴി ദൂരെയുള്ള ദൃശ്യങ്ങൾ മൊബൈലിൽ പകർത്താവുന്നതാണ്. തുറന്ന ജീപ്പുകളിലുള്ള യാത്രയായതിനാൽ കഠിനമായ വെയിലിൽ നിന്ന് രക്ഷനേടാൻ സൺസ്ക്രീനും സൺഗ്ലാസും മറക്കരുത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ വീണ്ടും ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകൾ മാത്രം കരുതുക. യാത്രയ്ക്ക് മുൻപായി ഇത്തരം അവശ്യസാധനങ്ങളുടെ നിലവിലെ വിലവിവരങ്ങൾ ആമസോൺ (Amazon) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പരിശോധിക്കുന്നത് മികച്ച ഡീലുകൾ ലഭിക്കാൻ സഹായിക്കും.
എങ്ങനെ എത്താം (How to reach)
മധ്യപ്രദേശിന്റെ ഹൃദയഭാഗത്താണ് ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ സൗകര്യാർത്ഥം താഴെ പറയുന്ന മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാം.
- Air: ജബൽപൂർ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ളത് (160 കി.മീ). നാല് മണിക്കൂർ യാത്ര ചെയ്താൽ പാർക്കിലെത്താം.
- Rail: ഉമരിയ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (35 കി.മീ). കട്‌നി റെയിൽവേ സ്റ്റേഷനും മറ്റൊരു പ്രധാന മാർഗ്ഗമാണ്.
- Road: ജബൽപൂർ, സത്‌ന തുടങ്ങിയ നഗരങ്ങളിൽ നിന്ന് നല്ല റോഡ് സൗകര്യമുണ്ട്. സ്വന്തം വാഹനത്തിലും ബസിലും ഇവിടേക്ക് വരാം. മധ്യപ്രദേശിലെ നിങ്ങളുടെ വന്യജീവി യാത്രയിൽ ഉൾപ്പെടുത്താൻ പറ്റിയ മറ്റൊരു പ്രധാന ഇടമാണ് India’s First Cheetah Safari at Kuno National Park. ഇത് നിങ്ങളുടെ യാത്രയെ കൂടുതൽ സമ്പന്നമാക്കും.”
നാഷണൽ പാർക്കിലെ താമസസൗകര്യങ്ങൾ.
യാത്രയിൽ എവിടെ താമസിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാടിന്റെ വന്യത അടുത്തറിയാൻ കഴിയുന്ന ഒരിടം വേണം നിങ്ങൾ തിരഞ്ഞെടുക്കാൻ. മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാൻ പല സഞ്ചാരികളും മാസങ്ങൾക്ക് മുമ്പ് തന്നെ തങ്ങളുടെ താമസം ഉറപ്പാക്കുന്നു.
- Luxury Wildlife Lodges: അത്യാധുനിക സൗകര്യങ്ങളുള്ള വില്ലകളും മികച്ച സേവനവുമാണ് ഇവിടെ ലഭിക്കുക. നിങ്ങളുടെ മുറിയുടെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ ദൂരെ നിന്നും കടുവയുടെ ഗർജ്ജനം കേൾക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ. കാടിനുള്ളിൽ രാജകീയമായ ഒരു അനുഭവം ഇത് നിങ്ങൾക്ക് നൽകുന്നു.
- Mid-Range Boutique Resorts: സുഖസൗകര്യങ്ങളും ഗ്രാമീണ ഭംഗിയും ഒത്തുചേരുന്നവയാണ് ഈ വിഭാഗം. മിക്ക യാത്രികരും ഇത്തരം local stay തിരഞ്ഞെടുക്കുന്നു. രാത്രിയിൽ കാട്ടുപക്ഷികളുടെ ശബ്ദം കേട്ട് ക്യാമ്പ് ഫയറിന് അരികിൽ ഇരിക്കുന്നത് മനോഹരമായ അനുഭവമായിരിക്കും.
- Budget & Economy Homestays: കുറഞ്ഞ ചിലവിൽ വൃത്തിയുള്ള മുറികളും തനതായ ഭക്ഷണവും ഇവിടെ ലഭിക്കും. കാടിനെ നന്നായി അറിയുന്ന പ്രാദേശിക കുടുംബങ്ങളോടൊപ്പം താമസിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. സുരക്ഷിതമായി വിശ്രമിക്കാൻ ആഗ്രഹിക്കുന്ന സോളോ ട്രാവലേഴ്സിന് ഇത് ഏറെ അനുയോജ്യമാണ്.
- Official Park & Government Stays: പാർക്ക് കവാടങ്ങൾക്ക് തൊട്ടടുത്താണ് വനംവകുപ്പിന്റെയും ടൂറിസം ബോർഡിന്റെയും ലോഡ്ജുകൾ. പുലർച്ചെയുള്ള കാടിന്റെ മണവും മഞ്ഞും ആദ്യം ആസ്വദിക്കാൻ ഇവിടെ താമസിക്കുന്നതിലൂടെ കഴിയും. ലളിതമായ സൗകര്യങ്ങളാണെങ്കിലും വന്യജീവി പ്രേമികളുടെ ആദ്യ ചോയ്സ് ഇവയാണ്.
സഫാരി ഗേറ്റുകൾക്ക് സമീപം താമസിക്കേണ്ടതിന്റെ പ്രാധാന്യം
താമസിക്കുന്ന സ്ഥലം നിങ്ങളുടെ സഫാരി അനുഭവത്തെ വലിയ രീതിയിൽ സ്വാധീനിക്കും. പുലർച്ചെ 5:30-ന് തന്നെ ഇവിടെ സഫാരികൾ ആരംഭിക്കാറുണ്ട്. അതിനാൽ, നിങ്ങളുടെ സഫാരി ഗേറ്റിന് അടുത്ത് തന്നെ താമസം തിരഞ്ഞെടുക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും. ഗേറ്റുകൾ തുറക്കുമ്പോൾ തന്നെ ആദ്യം പ്രവേശിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. കാട്ടിലെ പുലർകാല കാഴ്ചകൾ ഒട്ടും നഷ്ടപ്പെടാതെ ആസ്വദിക്കാൻ ഇത് അനിവാര്യമാണ്.
അനുയോജ്യമായ ചില താമസസ്ഥലങ്ങൾ.
ഓരോ യാത്രികന്റെയും താല്പര്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ വിവിധ താമസസൗകര്യങ്ങൾ ബാന്ധവ്ഗഡിലുണ്ട്. മികച്ച ആഡംബരം ആഗ്രഹിക്കുന്നവർക്ക് Mahua Kothi by Taj Safaris, Samode Safari Lodge എന്നിവ തിരഞ്ഞെടുക്കാം. ഇടത്തരം ബജറ്റിൽ നല്ല സൗകര്യങ്ങൾ നൽകുന്നവയാണ് Kings Lodge, Bandhav Vilas എന്നിവ. കുറഞ്ഞ ചിലവിൽ മികച്ച അനുഭവം നൽകാൻ Tiger Inn Home Stay, Mogli Jungle Resort എന്നിവ ശ്രദ്ധേയമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള MPT White Tiger Forest Lodge, MPT Jungle Rezort എന്നിവ ഗേറ്റുകൾക്ക് തൊട്ടടുത്തുള്ള മികച്ച ഓപ്ഷനുകളാണ്. ഇവ നിങ്ങളുടെ ബാന്ധവ്ഗഡ് യാത്ര കൂടുതൽ സുഖകരവും അർത്ഥവത്തുമാക്കും.
ബാന്ധവ്ഗഡ് നാഷണൽ പാർക്ക് സഫാരിയും ഉത്തരവാദിത്ത ടൂറിസവും നിങ്ങളുടെ ഉത്തരവാദിത്വവും
ബാന്ധവ്ഗഡിലെ ഓരോ നിമിഷവും പ്രകൃതിയെ ആദരിക്കാനും സംരക്ഷിക്കാനും നമ്മെ ഓർമ്മിപ്പിക്കുന്നു. വന്യജീവികളുടെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്താതെ, കാടിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം ഓരോ യാത്രയും. വനത്തിനുള്ളിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക. ഉത്തരവാദിത്തമുള്ള ഒരു സഞ്ചാരിയായി ബാന്ധവ്ഗഡിന്റെ വിസ്മയങ്ങൾ നമുക്ക് അനുഭവിച്ചറിയാം.
https://bandhavgarhtigerreserve.org/tourist/excursion-and-charges










[…] […]
[…] For a complete breakdown of costs, zones, and booking tips, check out our Detailed Guide to Bandhavgarh National Park Safari 2026.” […]