ഒരു യാത്ര പോകണം…
കുറച്ചു നേരം സ്വസ്ഥമായിരുന്നൊന്നു റിലാക്സ് ചെയ്യണം….. ഏതാണ് ഒരു നല്ല റിസോർട്ട്..? ബീച്ച് റിസോർട്ട് വേണോ?. jungle റിസോർട്ട് വേണോ?. അതോ ആയുർവേദിക് റിസോർട്ട് വേണോ?. ഒരു യാത്രക്ക് പോകുമ്പോൾ സാധാരണ ഇങ്ങനെ ഒക്കെയല്ലേ ആലോചിക്കാറ്. എന്നാലിനി ഒരു ഓപ്ഷൻ കൂടിയുണ്ട് “Adults Only Resort”. Relax ചെയ്യാൻ ഇതിലും നല്ലൊരു സ്ഥലമില്ലെന്ന് തോന്നുന്നു.
ഒന്ന് relax ചെയ്യാൻ വേണ്ടി പച്ചപ്പും കടലും കാടുമൊക്കെ തേടിയുള്ള നമ്മുടെ പതിവ് യാത്രകളെല്ലാം പലപ്പോഴും ചെന്നവസാനിക്കാറുള്ളത് ബഹളങ്ങളും ആൾക്കൂട്ടങ്ങളും കോലാഹലങ്ങളുമൊക്കെ നിറഞ്ഞ റിസോർട്ട്വ രാന്തകളിലായിരിക്കും.അവിടെയാണ് ശരീരവും ആത്മാവും മനസ്സും ഒരേപോലെ ഒളിപ്പിച്ചു വയ്ക്കാൻ പറ്റിയ Adults only റിസോർട്ട് എന്ന ആശയം പ്രസക്തമാകുന്നത്, മുതിർന്നവർക്ക് മാത്രം പ്രവേശനമുള്ള, തിരക്ക് ഒട്ടും ഫീൽ ചെയ്യാത്ത, ഇത്തരം സ്വർഗ്ഗസമാനമായ സൗകര്യങ്ങൾ ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നക്കൂടാരങ്ങളാണ്.
നിയന്ത്രണങ്ങളൊക്കെ പഴങ്കഥയാക്കി, സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് പവിഴപ്പുറ്റുകൾക്ക് നടുവിലെ ‘മിരാവൽ ദ റെഡ് സീ’ (Miraval The Red Sea) എന്ന അതിശയലോകം അത്തരത്തിലൊന്നാണ്. മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വിലയുള്ള മനസ്സും ശരീരവും എല്ലാം നമ്മളിലേക്ക് ചുരുക്കുന്ന adults only wellness റിസോർട്ട്.
എന്താണ് ഈ Adults only റിസോർട്ട്?.
പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ആദ്യം ഉയർന്നുവരുന്ന ചോദ്യമാണിത്. ലളിതമായി പറഞ്ഞാൽ, ഒരു നിശ്ചിത പ്രായപരിധിക്ക് മുകളിലുള്ളവർക്ക് (18 വയസ്സ്) മാത്രം പ്രവേശനം അനുവദിക്കുന്ന റിസോർട്ടുകളാണിവ.പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ്ണമായ ആരോഗ്യ വീണ്ടെടുക്കുന്നതിനും സമാധാനത്തിനും (Wellness) മാത്രമായാണ് ഈ റിസോർട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വെറുമൊരു ഹോട്ടൽ താമസമല്ല; മറിച്ച്, ശാന്തതയെ നിശബ്ദതയെ ഒക്കെ ഇഷ്ടപെടുന്നവർക്കായി കരുതിവെച്ച ഒരു ജീവിതരീതിയാണ് (Lifestyle).
കുട്ടികൾക്ക് പ്രവേശനമില്ല
കുടുംബത്തോടും കുട്ടികളോടും ഒപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വലുതാണ്, അതിൽ തർക്കമില്ല.എന്നാൽ, കഠിനമായ ജോലിത്തിരക്കുകളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ഒന്ന് മാറി നിൽക്കാൻ ശ്രമിക്കുന്ന ഒരാൾ ആഗ്രഹിക്കുന്നത് പൂർണ്ണമായ ഏകാന്തതയും നിശ്ശബ്ദതയുമായിരിക്കും. ഒരു Adults only റിസോർട്ട് അതിന്റെ അതിഥികൾക്ക് ഉറപ്പുനൽകുന്ന ഏറ്റവും വലിയ ആഡംബരവും ഈ നിശ്ശബ്ദത തന്നെയാണ്.
ഇവിടെ സ്വിമ്മിംഗ് പൂളിന്റെ വശങ്ങളിൽ കുട്ടികളുടെ ഓട്ടപ്പാച്ചിലുകളോ കോലാഹലങ്ങളോ ഉണ്ടാകില്ല. ഡൈനിംഗ് ഹാളുകളിൽ ശാന്തമായ സംഗീതവും പ്രകൃതിയുടെ മർമ്മരങ്ങളും മാത്രമേ നിങ്ങൾക്ക് കൂട്ടായി ഉണ്ടാവൂ. നിശ്ശബ്ദത ഒരു തെറാപ്പിയായി മാറുന്ന മാന്ത്രികതയാണ് ഈ റിസോർട്ടുകൾ ഒരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്. ഫാമിലി ടൂറിസത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സ്വർഗ്ഗമാണ്.
Wellness ടൂറിസം പുതിയ യാത്ര രീതി(Travel trend 2026)
സാധാരണ റിസോർട്ടുകൾ കാഴ്ചകൾ കാണുന്നതിലും വിനോദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു Adults only റിസോർട്ട് ശ്രദ്ധിക്കുന്നത് നിങ്ങളുടെ ആന്തരിക സൗഖ്യത്തിലാണ്. നിങ്ങളുടെ ഉറക്കം, ചിന്തകൾ, ഭക്ഷണരീതി എന്നിവയെല്ലാം ഇവിടെ പുനർനിർമ്മിക്കപ്പെടുന്നു.
ആഗോളതലത്തിൽ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ‘വെൽനസ് ടൂറിസത്തിന്റെ’ (Wellness Tourism) ഏറ്റവും ആഡംബരപൂർണ്ണമായ മുഖമാണിത്. വെറും താമസത്തിനപ്പുറം, ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു കൂട്ടം ആക്ടിവിറ്റികളാണ് ഇത്തരം ഇടങ്ങളെ സാധാരണ റിസോർട്ടുകളിൽ നിന്ന് വേർതിരിക്കുന്നത്.
മിരാവൽ റെഡ് സീ (Miraval The Red Sea):ആഡംബര റിസോർട്ട്.
നിയന്ത്രണങ്ങളൊക്കെ മാറ്റിവച്ച്, ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. അവരുടെ സ്വപ്ന പദ്ധതിയായ ‘വിഷൻ 2030’-ന്റെ ഭാഗമായി ചെങ്കടലിൽ (Red sea)ഒരുങ്ങുന്ന ‘ദി റെഡ് സീ പ്രോജക്റ്റ്’ (The Red Sea Project)ന്റെ ഭാഗമാണ് ഈ റിസോർട്ടും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര വെൽനസ് ബ്രാൻഡായ ‘മിരാവൽ’ (Miraval) അമേരിക്കയ്ക്ക് പുറത്ത് തങ്ങളുടെ ആദ്യത്തെ റിസോർട്ട് സ്ഥാപിക്കാൻ ഈ പ്രദേശം തിരഞ്ഞെടുത്തത് തന്നെ ഇതിന്റെ പ്രാധാന്യം വെളിവാക്കുന്നു.സൗദി അറേബ്യയിലെ ചെങ്കടലിന് നടുവിൽ പ്രകൃതിയിലലിഞ്ഞു ചേർന്ന പോലെയാണ് മിരാവൽ റെഡ് സീ എന്ന Adults only റിസോർട്ട്.
ഷൂറ ഐലൻഡിലെ പവിഴപുറ്റുകൾ.
Where is Miraval the red sea located
ചെങ്കടലിലെ ഒൻപത് ആകാശദ്വീപുകളിൽ ഒന്നായ, ആകാശത്തുനിന്ന് നോക്കിയാൽ ഒരു ഡോൾഫിന്റെ ആകൃതി തോന്നിക്കുന്ന സുന്ദരമായ ‘ഷൂറ ഐലൻഡ്’ (Shura Island) എന്ന ദ്വീപിലാണ് നമ്മുടെയീ റിസോർട്ട്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പവിഴപ്പുറ്റ് വ്യൂഹത്തിന് തൊട്ടടുത്താണ് ഈ പ്രദേശം.
ഒരു വശത്ത് അനന്തമായി പരന്നുകിടക്കുന്ന ചെങ്കടലിന്റെ നീലത്തിരമാലകളും മറുശേഖരത്ത് മണൽക്കാടുകളുടെ പേടിപ്പിക്കുന്ന വന്യതയും ചേരുന്ന ഒരപൂർവ്വ സംഗമഭൂമിയാണിത്. പ്രകൃതിയെ തൊട്ടറിയാൻ ഇതിലും മികച്ചൊരു ക്യാൻവാസ് വേറെയുണ്ടാകില്ല.
Foster and partners ന്റെ വാസ്തു വിദ്യാ മികവ്.
ലോകപ്രശസ്ത ആർക്കിടെക്ചർ കമ്പനിയായ ‘Foster + Partners’ ആണ് ഈ ആഡംബര Adults only റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടുത്തെ വില്ലകളുടെയും മുറികളുടെയും ഘടന കണ്ടാൽ അത് മനുഷ്യൻ നിർമ്മിച്ചതാണെന്ന് തോന്നുകയേ ഇല്ല; മറിച്ച്, കടൽത്തീരത്തെ പ്രകൃതിദത്തമായ മണൽത്തിട്ടകളിൽ നിന്നും പവിഴപ്പുറ്റുകളിൽ നിന്നും സ്വാഭാവികമായി രൂപപ്പെട്ടു വന്നതാണെന്നേ തോന്നു.
ആകെ 180 ആഡംബര മുറികളും, സ്യൂട്ടുകളും, അതിമനോഹരമായ വില്ലകളുമാണ് അതിഥികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.ഏതു മുറിയുടെ വാതിൽ തുറന്നാലും ചെങ്കടലിന്റെ കാറ്റു സഞ്ചാരികളുടെ മനസ്സ് നിറയ്ക്കും. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് ഒട്ടും കോട്ടം തട്ടാതെ, പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ മാത്രമുപയോഗിച്ചാണ് ഈ നിർമ്മിതി പൂർത്തിയാക്കിയിരിക്കുന്നത് എന്നത് ഇതിന്റെ മൂല്യം ഇരട്ടിയാക്കുന്നു.
കാശ് പൊട്ടുന്നതിന്റെ ആഡംബര വഴികൾ
Miraval the red sea activities
ഒരു രാത്രി താമസിക്കാൻ ലക്ഷങ്ങൾ വേണ്ടി വരുന്ന ഒരു ഇടത്തിലേക്ക് ആളുകൾ ഒഴുകിയെത്തണമെങ്കിൽ അവിടെ സാധാരണ ഹോട്ടലുകളിൽ ലഭിക്കാത്ത എന്തെങ്കിലും ഉണ്ടാവണമല്ലോ. മിരാവൽ റെഡ് സീയിൽ നിങ്ങൾ നൽകുന്ന ഓരോ പൈസയും നിങ്ങളുടെ ശരിരീരത്തെയും മനസ്സിനെയും സന്തോഷിപ്പിക്കുന്ന ആക്ടിവിറ്റികൾക്കും അനുഭവങ്ങൾക്കുമായാണ് മാറ്റിവെക്കുന്നത്. ഇവിടെ വരുന്നവർ പണം വെള്ളം പോലെ ഒഴുക്കാൻ തയ്യാറാകുന്നത് എന്തുകൊണ്ടാണെന്ന് ഇവിടുത്തെ സൗകര്യങ്ങൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും.
Life in Balance Spa: ആത്മാവിനെ തൊട്ടറിയുന്ന സ്പാ സൗകര്യം
ഈ Adults only റിസോർട്ട് അതിന്റെ അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ഏറ്റവും വലിയ അത്ഭുതം ഇവിടുത്തെ സ്പാ കേന്ദ്രമാണ്. ‘ലൈഫ് ഇൻ ബാലൻസ് സ്പാ’ (Life in Balance Spa) എന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബര കേന്ദ്രം മിഡിൽ ഈസ്റ്റിലെ (Biggest Spa in Middle East)തന്നെ ഏറ്റവും വലുതും അത്യാധുനികവുമായ ഒന്നാണ്.
ഏകദേശം 39 അത്യാധുനിക ട്രീറ്റ്‌മെന്റ് മുറികളാണ് ഇവിടെയുള്ളത്. കേവലം ഒരു മസാജ് എന്നതിനപ്പുറം, ആഗോള പ്രശസ്തരായ തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന ആയുർവേദ ചികിത്സകൾ, പൗരസ്ത്യ സ്പാ തെറാപ്പികൾ, പരമ്പരാഗത ഹമാം (Hammam), ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്ന സാൾട്ട് റൂമുകൾ (Salt Rooms), ഹൈഡ്രോതെറാപ്പി പൂളുകൾ എന്നിവ ഇവിടെ ലഭ്യമാണ്. നിങ്ങളുടെ ശരീരത്തിന്റെ ക്ഷീണം മാത്രമല്ല, മനസ്സിലെ സകല സമ്മർദ്ദങ്ങളും അലിയിച്ചു കളയാൻ പാകത്തിലാണ് ഈ സ്പാ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ ഡിറ്റോക്സ്: ഫോണുകൾക്ക് ഇവിടെ കർശന വിലക്ക്! (H3)
ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ആഡംബരം എന്താണെന്ന് ചോദിച്ചാൽ, അത് സോഷ്യൽ മീഡിയയുടെയും ഇമെയിലുകളുടെയും ബഹളങ്ങളില്ലാതെയുള്ള കുറച്ചു സമയങ്ങളായിരിക്കും. മിരാവൽ അതിഥികൾക്ക് നൽകുന്നതും ഈ വിലപ്പെട്ട സമയമാണ്. റിസോർട്ടിന്റെ പൊതുവിടങ്ങളായ സ്പാ, പൂൾ, ഡൈനിംഗ് ഏരിയ എന്നിവിടങ്ങളിൽ മൊബൈൽ ഫോണോ ലാപ്‌ടോപ്പോ ഉപയോഗിക്കാൻ കർശന വിലക്കുണ്ട്.
റിസോർട്ടിൽ പ്രവേശിക്കുമ്പോൾ തന്നെ നിങ്ങളുടെ ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ ഓഫ്‌ലൈനാക്കി സൂക്ഷിക്കാൻ സുന്ദരമായ പ്രത്യേക പൗച്ചുകൾ നിങ്ങൾക്ക് ലഭിക്കും. ഫോൺ റിംഗ് ടോണുകൾക്ക് പകരം പക്ഷികളുടെ ശബ്ദവും കടലിരമ്പവും മാത്രം കേട്ട്, ഒപ്പമുള്ള പങ്കാളിയോട് സംസാരിക്കാനും പ്രകൃതിയിലേക്ക് അലിഞ്ഞുചേരാനും ഈ ഡിജിറ്റൽ ഡിറ്റോക്സ് (Digital Detox) സഹായിക്കുന്നു. ഫോണില്ലാത്ത ഈ ലോകം തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
മൈൻഡ്‌ഫുൾനെസ്സ് ആക്ടിവിറ്റികളും സൗണ്ട് ഹീലിംഗും (H3)
വെറുതെ മുറിയിലിരുന്ന് സമയം കളയാൻ മിരാവലിൽ സാധിക്കില്ല. അതിഥികളുടെ മാനസിക ഉന്മേഷത്തിനായി നിരവധി ആക്ടിവിറ്റികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വായുവിൽ ഉയർന്നു കിടന്ന് യോഗ ചെയ്യുന്ന ഏരിയൽ യോഗ (Aerial Yoga), ശരീരത്തിലെ പോസിറ്റീവ് എനർജി ഉണർത്തുന്ന സൗണ്ട് ഹീലിംഗ് (Sound Healing) തെറാപ്പികൾ, ടിബറ്റൻ സിംഗിംഗ് ബൗളുകൾ ഉപയോഗിച്ചുള്ള ധ്യാനങ്ങൾ എന്നിവ ഇതിൽ ചിലതുമാത്രം.
ഇതുകൂടാതെ, ചെങ്കടലിന്റെ നീലത്തിരമാലകൾക്ക് മുകളിലൂടെ മനസ്സിനെ ശാന്തമാക്കി തുഴഞ്ഞു നീങ്ങാൻ സഹായിക്കുന്ന മൈൻഡ്‌ഫുൾ കായാക്കിംഗ് (Mindful Kayaking), പാഡിൽ ബോർഡിംഗ് എന്നിവയും ഈ ആഡംബര പാക്കേജിന്റെ ഭാഗമാണ്. നിങ്ങളുടെ ചിന്തകളെ നിങ്ങളിലേക്ക് തന്നെ ചുരുക്കാനും നിങ്ങൾക്കു വേണ്ടി മാത്രമായുള്ള നിമിഷങ്ങളിൽ ആയിരിക്കാനും ഇതിലും നല്ലൊരു വഴി വേറെയുണ്ടാകില്ല.
ഈ Adults only റിസോർട്ട് ആർക്കൊക്കെയാണ് അനുയോജ്യം?
Miraval The Red Sea – യെപ്പറ്റി കേട്ടപ്പോൾ എനിക്ക് തോന്നിയത് ഒരു രാത്രിക്ക് ഇത്രെയും ലക്ഷങ്ങൾ കൊടുത്ത് ഇവിടേക്ക് വരുന്നവർ യഥാർത്ഥത്തിൽ ആരായിരിക്കുമെഎന്നായിരുന്നു. ഞാൻ കരുതിയത് പോലെ ഇത് കേവലം പണകൊഴുപ്പ് കാണിക്കാനുള്ള ഒരിടമല്ല. മറിച്ച്, ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ബോധപൂർവ്വം ഒരു ബ്രേക്ക് ആഗ്രഹിക്കുന്ന, സ്വന്തം മാനസികോല്ലാസത്തിന് മുൻഗണന നൽകുന്ന ഒരു പ്രത്യേക വിഭാഗം സഞ്ചാരികളെയാണ് മിരാവൽ ലക്ഷ്യമിടുന്നത്. കൃത്യമായി പറഞ്ഞാൽ താഴെ പറയുന്നവർക്ക് ഈ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒന്നായിരിക്കും:
ഹണിമൂൺ യാത്രക്കാരും പ്രണയിതാക്കളും.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങൾ മറ്റാരുടെയും ശല്യമില്ലാതെ, പൂർണ്ണമായ സ്വകാര്യതയോടെ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് ഇതിലും മികച്ചൊരു ഓപ്ഷൻ ഇല്ല. സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്കുകളിൽ നിന്നും ക്യാമറക്കണ്ണുകളിൽ നിന്നും ഒഴിഞ്ഞുമാറി, ചെങ്കടലിന്റെ ശാന്തതയിൽ പ്രണയിക്കാൻ ഒരു Adults only റിസോർട്ട് അവസരമൊരുക്കുന്നു. ഡിജിറ്റൽ ഡിറ്റോക്സ് ഉള്ളതുകൊണ്ടുതന്നെ പങ്കാളികൾക്ക് പരസ്പരം കൂടുതൽ സമയം സംസാരിക്കാനും പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഓർമ്മകൾ പങ്കുവെക്കാനും സാധിക്കും. ഹണിമൂൺ യാത്രകൾ കൂടുതൽ അർത്ഥവത്താക്കാൻ ഇത്തരം ശാന്തമായ അന്തരീക്ഷം സഹായിക്കും.
കഠിനമായ ജോലിത്തിരക്കുള്ള പ്രൊഫഷണലുകൾ
കോർപ്പറേറ്റ് ലോകത്തെ വലിയ ഉത്തരവാദിത്തങ്ങൾ, 24 മണിക്കൂറും കൺമുന്നിൽ മിന്നുന്ന ലാപ്ടോപ്പ് സ്ക്രീനുകൾ, അവസാനിക്കാത്ത മീറ്റിംഗുകൾ… ഇതിനിടയിൽ പലർക്കും സ്വന്തം ശരീരത്തെയും മനസ്സിനെയും ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. അങ്ങനെയുള്ള ബിസിനസ്സുകാർക്കും വലിയ പ്രൊഫഷണലുകൾക്കും തങ്ങളുടെ ചിന്തകളെ റീസെറ്റ് ചെയ്യാനുള്ള (Reset) മികച്ചൊരിടമാണിത്. ഫോണുകളുടെ റിങ്ടോണുകളില്ലാതെ, ഇമെയിൽ നോട്ടിഫിക്കേഷനുകളുടെ അലട്ടലുകളില്ലാതെ ഏതാനും ദിവസങ്ങൾ ഇവിടെ ചിലവഴിക്കുന്നത് അവർക്ക് പുതിയൊരു ഊർജ്ജവും സർഗ്ഗാത്മകതയും തിരികെ നൽകും.
സ്വയം കണ്ടെത്താൻ ആഗ്രഹിക്കുന്ന സോളോ ട്രാവലർമാർ.
ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ (Solo Travelers) ഇന്ന് ലോകത്ത് ധാരാളമുണ്ട്. മറ്റുള്ളവർക്ക് വേണ്ടിയല്ല, മറിച്ച് തനിക്ക് വേണ്ടി മാത്രം സമയം മാറ്റിവെക്കാൻ ആഗ്രഹിക്കുന്നവർ. മിരാവൽ പോലുള്ള ഒരു Adults only റിസോർട്ട് ഇത്തരം സോളോ ട്രാവലർമാർക്ക് നൽകുന്നത് കനത്ത സുരക്ഷിതത്വവും ഒപ്പം ആത്മപരിശോധനയ്ക്കുള്ള (Self-Reflection) മികച്ച അന്തരീക്ഷവുമാണ്. ഇവിടുത്തെ മെഡിറ്റേഷൻ ക്ലാസുകളിലും യോഗ സെഷനുകളിലും പങ്കെടുത്തുകൊണ്ട്, പ്രകൃതിയുടെ നിശ്ശബ്ദതയിൽ സ്വയം കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നു.
ഒരു രാത്രിക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന, പണം പൊടിയുന്ന വഴിപോലും അറിയാത്ത മിരാവൽ ദ റെഡ് സീ (Miraval The Red Sea) എന്ന ഈ അത്ഭുത ലോകത്തെ വെറുമൊരു ആഡംബര റിസോർട്ടായി കാണാൻ കഴിയില്ല. ഇതൊരു തിരിച്ചറിവാണ്—ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നത് ബാങ്ക് അക്കൗണ്ടിലെ അക്കങ്ങൾ മാത്രമല്ല, മറിച്ച് നമ്മുടെ മനസ്സും ശരീരവും അനുഭവിക്കുന്ന യഥാർത്ഥ സമാധാനമാണ് എന്ന തിരിച്ചറിവ്.
ബഹളങ്ങളിൽ നിന്നും കോലാഹലങ്ങളിൽ നിന്നും ഒളിച്ചോടി സ്വന്തം ആത്മാവിനെ തൊട്ടറിയാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന ഇത്തരം ഒരു Adults only റിസോർട്ട് നൽകുന്ന അനുഭവം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒന്നാണ്. പോക്കറ്റിന്റെ ഖനം പ്രശ്നമാകുമെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒരു മാന്ത്രിക ലോകം തന്നെയാണ് സൗദിയിലെ ഈ ചെങ്കടൽ തീരത്ത് അതിഥികളെ കാത്തിരിക്കുന്നത്.
തിരക്കുകളിൽ നിന്ന് മാറി നിങ്ങൾക്കായി മാത്രം കുറച്ചു സമയം മാറ്റിവെക്കണമെന്നുണ്ടെങ്കിൽ, പോക്കറ്റിന്റെ ഖനം പ്രശ്നമല്ലെങ്കിൽ ബക്കറ്റ് ലിസ്റ്റിൽ ഇതുകൂടി ഇട്ടോളൂ.









