Kayaks ready for മലബാർ റിവർ ഫെസ്റ്റിവൽ 2026 white-water kayaking championship

മലബാർ റിവർ ഫെസ്റ്റിവൽ 2026-ന് അരങ്ങൊരുക്കി കോഴിക്കോട്. ഇത്തവണ ദേശീയ റാങ്കിങ് ടൂർണമെൻ്റും

സാഹസിക സഞ്ചാരികളുടെയും വൈറ്റ് വാട്ടർ കയാക്കിങ് പ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യയിലെ പ്രമുഖ കയാക്കിങ് ചാമ്പ്യൻഷിപ്പായ MRF-2026 (മലബാർ റിവർ ഫെസ്റ്റിവൽ 2026) 12-ാം പതിപ്പിന് കോഴിക്കോട് കടുത്ത തുടക്കമാകുന്നു. ജൂലൈ 30 വ്യാഴാഴ്ച കോടഞ്ചേരി പുലിക്കയത്ത് വെച്ച് ആഘോഷങ്ങൾക്ക് കൊടിയേറും. ഓഗസ്റ്റ് 2 വരെ നീളുന്ന നാല് നാളുകളിൽ, തുഷാരഗിരിയുടെ വന്യമായ മനോഹര തീരങ്ങളിൽ ഇനി സാഹസികതയുടെയും വേഗതയുടെയും മത്സരമാണ്.മലബാർ റിവർ ഫെസ്റ്റിവൽ 2026നെക്കുറിച്ചുള്ള യാത്രാ വിവരങ്ങൾ, മത്സരങ്ങൾ, വേദികൾ, താമസ സൗകര്യങ്ങൾ എന്നിവ അറിയാൻ വായിക്കാം മലബാർ റിവർ ഫെസ്റ്റിവൽ സമ്പൂർണ യാത്രാ ഗൈഡ്.ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പാഡ്‌ലർമാർ ഏറ്റുമുട്ടുന്ന ഈ കായിക മാമാങ്കം, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ (KATPS) മേൽനോട്ടത്തിൽ കേരള ടൂറിസം വകുപ്പാണ് സംഘടിപ്പിക്കുന്നത്.

ദേശീയ ടീമിലേക്ക് വഴിതുറന്ന് ഇത്തവണത്തെ ചാമ്പ്യൻഷിപ്പ്

ഇന്ത്യൻ കയാക്കിങ് താരങ്ങൾക്ക് ഇത്തവണത്തെ റിവർ ഫെസ്റ്റിവൽ (മലബാർ റിവർ ഫെസ്റ്റിവൽ 2026) ഏറെ നിർണ്ണായകമാണ്. ഇന്ത്യൻ നാഷണൽസ് റാങ്കിങ് ടൂർണമെൻ്റിന് വേദി യാകുന്നു എന്നതുതന്നെയാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത.
ഇവിടെ നടക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾക്ക് ദേശീയ ടീമിൻ്റെ പരിശീലന ക്യാമ്പിലേക്ക് നേരിട്ട് ക്ഷണം ലഭിക്കും. അന്താരാഷ്ട്ര തലത്തിൽ ഭാരതത്തെ പ്രതിനിധീകരിക്കാൻ സ്വപ്നം കാണുന്ന കയാക്കിങ് താരങ്ങൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുപ്രധാന നാഴികക്കല്ലാവും ഈ മേള.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ

  • തീയതി: 2026 ജൂലൈ 30 – ഓഗസ്റ്റ് 2 (4 ദിവസങ്ങൾ)
  • പ്രധാന വേദികൾ: ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ (പുലിക്കയം, കോടഞ്ചേരി)
  • പ്രധാന മത്സരങ്ങൾ: കയാക് ക്രോസ് (Kayak Cross), ഡൗൺ റിവർ ടൈം ട്രയൽ (Downriver Time Trial)
  • ഉദ്ഘാടനം: സംസ്ഥാന കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിക്കും; ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.

ആവേശത്തിലമർന്ന് പുലിക്കയവും തുഷാരഗിരിയും

മത്സരങ്ങൾക്കായി പുലിക്കയത്തും പരിസരപ്രദേശങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാണികളുടെയും അത്ലറ്റുകളുടെയും സുരക്ഷ മുൻനിർത്തി മികച്ച റെസ്ക്യൂ ടീം, ടെക്നിക്കൽ ഒഫീഷ്യൽസ്, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
മത്സരങ്ങൾക്കപ്പുറം, മലബാറിൻ്റെ മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാനും സഞ്ചാരികൾക്ക് ഇതൊരു മികച്ച അവസരമാണ്. ‘കേരളത്തിൻ്റെ മഞ്ഞുമല’ എന്നറിയപ്പെടുന്ന തുഷാരഗിരി വെള്ളച്ചാട്ടം, പശ്ചിമഘട്ട മലനിരകളുടെ പച്ചപ്പും സൗന്ദര്യവും ആസ്വദിക്കാനുള്ള മികച്ച അവസരമാണ് സഞ്ചാരികൾക്ക് നൽകുന്നത്..

കേരളത്തിന്റെ ടൂറിസം മേഘലക്കു കരുത്തു.

മലബാർ റിവർ ഫെസ്റ്റിവൽ ഒരു കായിക മത്സരം മാത്രമല്ല. കേരളത്തിന്റെ സാഹസിക ടൂറിസത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന പ്രധാന വേദി കൂടിയാണ്. ഓരോ വർഷവും രാജ്യത്തിനകത്തും വിദേശത്തുനിന്നും എത്തുന്ന കായികതാരങ്ങളും സഞ്ചാരികളും കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഊർജം പകരുന്നു. ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

മഴക്കാലത്ത് സജീവമാകുന്ന മലബാറിൻ്റെ നദികളും പുഴയോരങ്ങളും വീണ്ടും ലോക സാഹസിക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമ്പോൾ, കയാക്കിങ് പ്രേമികൾക്ക് ഇനി പുലിക്കയത്തേക്ക് വണ്ടികയറാം.

By Travel Desk
By Travel Desk
Articles: 142

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു