Kuttanad Safari Alappuzha backwater boat trip through Vembanad Lake

Kuttanad Safari Alappuzha: ആലപ്പുഴയുടെ കായലിനി ഇന്ദ്ര ഭരിക്കും. സമയം, ടിക്കറ്റ് നിരക്ക്, യാത്രാവിവരങ്ങൾ

ആലപ്പുഴയുടെ ​കനാലുകളിലൂടെയും ഗ്രാമങ്ങളിലൂടെയും നെൽവയലുകളിലൂടെയും സഞ്ചാരികളെ കൂട്ടി കൊണ്ടുപോകുന്ന, ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന ബോട്ടുയാത്രയാണ് Kuttanad Safari Alappuzha. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് ഈ Guided Cruise ആരംഭിക്കുന്നത്. റോഡുകൾക്ക് പകരം കായൽ വഴികളും യാത്രചെയ്യാൻ ബോട്ടുകളുമുള്ള കുട്ടനാടിന്റെ ഗ്രാമീണ കാഴ്ചകളാണ് ഈ യാത്രയുടെ ഹൈലൈറ്റ്. ബോട്ട് ജെട്ടിയിൽ നിന്നാരംഭിച്ച് കായലിന്റെ ആഴപ്പരപ്പുകളുലേക്ക് നീങ്ങുമ്പോൾ, കണ്ണും കാഴ്ചയും ശാന്തമായ ഗ്രാമീണ ജലപാതകളിലേക്കും കുഞ്ഞുവീടുകളിലേക്കും വെള്ളത്താൽ ചുറ്റപ്പെട്ട പാടശേഖരങ്ങളിലേക്കും ചെല്ലും. Kerala State Water Transport Department (KSWTD) ന്റെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ സഫാരി ഒരുക്കിയിരിക്കുന്നത്. താമസത്തിനും ആഡംബരത്തിനും മുൻഗണന നൽകുന്ന ഹൗസ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, കുട്ടനാടിന്റെ കായലുകളിലെ സഞ്ചാരത്തിനും സംസ്കാരത്തിനും യഥാർത്ഥ ഗ്രാമീണ ജീവിതത്തിനും പ്രാധാന്യം നൽകുന്ന ഒരു backwater sightseeing boat tour ആണിത്.

​Kuttanad Safari: ആലപ്പുഴയും കേരളത്തിലെ കായൽ ഭംഗിയും ഒരുമിച്ചാസ്വദിക്കാം.

​കേരളത്തിലെ കായലുകളെ അടുത്തറിയാനുള്ള ഒരു കുറുക്കു വഴിയാണ് ee Kuttanad Safari ആലപ്പുഴ എന്നത്. Kerala State Water Transport Department (KSWTD)ന്റെ ബജറ്റ് ടൂറിസം പദ്ധതിയാണിത്. കനാലുകൾ, ഗ്രാമങ്ങൾ, കുട്ടനാടൻ പാടശേഖരങ്ങൾ എന്നിവയെല്ലാം ഒരു ദിവസം കൊണ്ട് ഈ യാത്രയിലൂടെ കണ്ടുതീർക്കാം. സമുദ്രനിരപ്പിന് താഴെയുള്ള കൃഷിക്കും കായലധിഷ്ഠിത ജീവിതത്തിനും പേരുകേട്ടതാണ് ഈ പ്രദേശം. സന്ദർശകർക്ക് വീതി കുറഞ്ഞ ആലപ്പുഴയുടെ കനാലുകളിലൂടെയും വിശാലമായ കായൽ പരപ്പിലൂടെയും പാട വരമ്പുകളിലൂടെയുമെല്ലാം ഒരേ സമയം യാത്ര ചെയ്യാം.ചായക്കടകൾ, നടപ്പാതകൾ, നാടൻ കേരളീയ ഭക്ഷണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ സഫാരി. കൃത്രിമമായ ടൂറിസം കാഴ്ചകൾക്ക് പകരം ജലവുമായി ഒട്ടിനിൽക്കുന്ന ആലപ്പുഴക്കാരുടെ യഥാർത്ഥ ജീവിതം അടുത്തറിയാൻ ഈ യാത്രയിലൂടെ കഴിയും.

​ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബോട്ട് : ഇന്ദ്ര.

​Kuttanad Safari Alappuzha-യ്ക്കായി ഉപയോഗിക്കുന്നത് Indra എന്ന സോളാർ-ഇലക്ട്രിക് പാസഞ്ചർ ബോട്ടാണ്. Kerala State Water Transport Department (SWTD) ആണ് ഇത് പ്രവർത്തിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദ ടൂറിസം ലക്ഷ്യമിട്ടാണ് ഈ ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൗരോർജ്ജവും ബാറ്ററികളും ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഇന്ധന ഉപഭോഗം കുറയ്ക്കാനും ശബ്ദമില്ലാതെ ശാന്തമായി യാത്ര ചെയ്യാനും സാധിക്കുന്നു.
​പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത Indra ബോട്ടിന് രണ്ട് ഡെക്കുകളുണ്ട്. പൂർണ്ണമായും ശീതികരിച്ച ലോവർ ഡെക്കിൽ 100 യാത്രക്കാരെ ഉൾക്കൊള്ളാനാവും. അപ്പർ ഡെക്ക് പൂർണ്ണമായും കാഴ്ചകൾ ആസ്വദിക്കുന്നതിനായി ട്ടുള്ളതാണ്. കുട്ടനാടൻ പാടശേഖരങ്ങളുടെയും വേമ്പനാട്ട് കായലിന്റെയും മനോഹരമായ കാഴ്ചകൾ മറയില്ലാതെ അപ്പർ ഡെക്കിലിരുന്നു ആസ്വദിക്കാം. ജലപാതകളിലൂടെ വളരെ സാവധാനത്തിൽ ഒഴുകി നീങ്ങുന്നതിനാൽ കണ്ണിലുടക്കുന്ന കാഴ്ചകൾ ഒന്നും തന്നെ മിസ്സ്‌ ചെയ്യില്ല. ലോവർ ഡെക്കിലെ വിശാലമായ ഗ്ലാസ്‌ ജനാലകൾ കാഴ്ചകൾക്ക് യാതൊരു മറയും തീർക്കുന്നില്ല എന്നത് ഇന്ദ്രയുടെ രൂപകല്പന മികവാണ്.

Kuttanad Safari Alappuzha: യാത്രാപദ്ധതി, സമയക്രമം.

​ആലപ്പുഴ Matha Boat Jetty-യിൽ നിന്നാണ് Kuttanad Safari Alappuzha ആരംഭിക്കുന്നത്. റിപ്പോർട്ടിംഗ് സമയം രാവിലെ 9:30. കൃത്യം മണിക്ക് തന്നെ ഇന്ദ്ര ആലപ്പുഴ ജെട്ടി വിടും. ആലപ്പുഴയുടെ വാടൈക്കനാലിലൂടെയാണ് യാത്ര. റോഡുകൾക്ക് പകരം വെള്ളമാണ് വഴി. വഞ്ചികളും ഷിക്കാര ബോട്ടുകളും യാത്രാ ബോട്ടുകളും ഈ കനാലിലൂടെ നമ്മുടെ ബോട്ടിന്റെ അരികിലൂടെ നീങ്ങുന്നു. കനാലിന് ഇരുവശവുമുള്ള വലിയ മരങ്ങൾ വെള്ളത്തിന് മുകളിൽ ഒരു പച്ച മേൽക്കൂര തന്നെ തീർത്തിട്ടുണ്ട്.

പുന്നമടക്കായൽ

അധികം ​താമസിയാതെ ബോട്ട് വിഖ്യാതമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായലിലേക്ക് പ്രവേശിക്കും. ഇവിടെ തീരത്തടുപ്പിച്ചിരിക്കുന്ന ഹൗസ്ബോട്ടുകളുടെ ഒരു നീണ്ട നിരയും ഇടക്കിടെ കായലിനെ കീറി മുറിച്ചുകൊണ്ട് പോകുന്ന സ്പീഡ് ബോട്ടുകളും കാണാം. കയാക്കിങ് പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന SAI യുടെ തുഴച്ചിൽക്കാരെയും കാണാം.

പുഞ്ചിരി ജെട്ടി (Punchiri Boat Jetty)

പിന്നീട് ബോട്ട് Punchiri Jetty ലേക്ക് അടുപ്പിക്കും. ഇവിടെയാണ് refreshnent ക്രമീകരിച്ചിരിക്കുന്നത്. പാടശേഖരങ്ങൾക്ക് നടുവിലെ ഒരു നാടൻ ചായക്കടയാണ് സ്ഥലം. പഴംപൊരി, ഇല അട, സുഹിയൻ, കരിക്കിൻ വെള്ളം എന്നിവ ഇവിടെ കിട്ടും. നീണ്ട പരന്നു കിടക്കുന്ന കുട്ടനാടൻ പാടശേഖരങ്ങളുടെ പശ്ചാത്തലത്തിൽ ഒരു സെൽഫി വേണമെങ്കിൽ selfy point ഉം ഉണ്ട്‌.

ആർ ബ്ലോക്ക്

​യാത്ര വേമ്പനാട്ടു കായലിലേക്ക് നീങ്ങുമ്പോൾ സമുദ്രനിരപ്പിന് താഴെയുള്ള R-Block-ൽ എത്തുന്നു. ഇവിടെ കൃഷിയിടങ്ങളേക്കാൾ ഉയരത്തിലാണ് ജലനിരപ്പ്. 2018-ലെ പ്രളയത്തിന് ശേഷം netherland മോഡലിൽ പുതുതായി നിർമ്മിച്ച മനോഹരമായ ചെറിയ വീടുകൾ കരയിൽ കാണാം.പിന്നെയും മുന്നോട്ട് പോകുമ്പോൾ സിനിമകളിലും മറ്റും സുപരിചിതമായ, സ്വാതന്ത്ര്യത്തിനും മുൻപ് നിർമ്മിച്ച Chithirappally Bethlehem Church കാണാം.

ഉച്ചഭക്ഷണം

​ഉച്ചയോടെ കമലന്റെ മൂലയിൽ ഉച്ചഭക്ഷണത്തിനായി ബോട്ട് നിർത്തും. ചോറ്, കപ്പ, നാടൻ കറികൾ എന്നിവയടങ്ങിയ ലളിതമായ കേരളീയ ഭക്ഷണമാണ് ഇവിടെ ലഭിക്കുക. വേണമെങ്കിൽ അല്പം മധുരകള്ളും രുചിക്കാനുള്ള അവസരമുണ്ട്. ഒരു റെസ്റ്റോറന്റിലെ ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയാണ് ചോറിനും കറിക്കുമെല്ലാം. ആലപ്പുഴയുടെ പാടശേഖരങ്ങളിലെ തന്നെ നെല്ലിന്റെ ചോറാണ് വിളമ്പുന്നതെന്ന പ്രത്യേകതയുമുണ്ട്.

പാതിരാമണൽ ദ്വീപ്. (Pathiramanal Island)

ഭക്ഷണത്തിന് ശേഷം കേരളത്തിലെ ഏറ്റവും വലിയ കായലായ Vembanad Kayal-ലേക്ക് ബോട്ട് പ്രവേശിക്കുന്നു. അവിടെ കായലിന്റെ നടുവിൽ വെറും 50 കിലോമീറ്റർ മാത്രം വിസ്ത്രീതിയുള്ള Pathiramanal Island-ൽ ബോട്ട് അടുപ്പിക്കും. അവിടെ മുളയും തെങ്ങോലയും കൊണ്ട് കെട്ടിയൊരുക്കിയ സ്റ്റേജിൽ തെയ്യം, വില്ലടിച്ചാൻ പാട്ട്, ഗരുഡൻ തൂക്കൽ തുടങ്ങിയ നാടൻ കലാരൂപങ്ങൾ അരങ്ങേറുന്ന cultural ഷോ ഉണ്ട്‌. ഏകദേശം ഒരു മണിക്കൂർ നീളുന്ന ഈ പ്രദർശനം ഇന്ദ്രയിലെ യാത്രക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്.ദ്വീപിലൂടെ ഒന്നു ചുറ്റി വരാനും ഫോട്ടോ എടുക്കാനും കൂടി സമയമുണ്ട്.


​തിരികെ വരുമ്പോൾ കായൽ പരപ്പിൽ അങ്ങിങ്ങായി മുങ്ങി നിവരുന്ന നീർകാക്കളെ കാണാം. അതിനിടയിലൂടെ ചെറു വള്ളങ്ങളിൽ ചായയും ഐസ്ക്രീമും കരകൗശല വസ്തുക്കളും പച്ചക്കറികളുമൊക്കെ വിൽക്കുന്ന കച്ചവടക്കാർ നമ്മുടെ ബോട്ടിനടുത്തേക്കു വരും.(floating markets of Alappuzha). വേണമെങ്കിൽ അല്പം ഷോപ്പിങ്ങും ആവാം. വൈകുന്നേരം 5:30-ഓടെ ബോട്ട് ആലപ്പുഴ ജെട്ടിയിൽ തിരിച്ചെത്തി യാത്ര അവസാനിപ്പിക്കും.

​വിശദമായ സമയക്രമം (Detailed Itinerary)

​09:30 AM: റിപ്പോർട്ടിംഗ് സമയം (Alappuzha Matha Boat Jetty).
​10:00 AM: ആലപ്പുഴ ജെട്ടിയിൽ നിന്നുള്ള പുറപ്പാട്.
​11:00 AM: പുഞ്ചിരി ജെട്ടിയിലെ ലഘുഭക്ഷണം (Punchiri Jetty).
​12:00 PM: ആർ-ബ്ലോക്ക്, ചിത്തിരപ്പള്ളി കാഴ്ചകൾ.
​01:00 PM: നാടൻ ഉച്ചഭക്ഷണം (Lunch Break).
​02:30 PM: പാതിരാമണൽ ദ്വീപ് സന്ദർശനം.
​03:00 PM: കൾച്ചറൽ പ്രോഗ്രാമുകൾ (Cultural Show).
​05:30 PM: തിരികെ ആലപ്പുഴ ജെട്ടിയിൽ എത്തുന്നു.

​Kuttanad Safari Alappuzha ടിക്കറ്റ് നിരക്ക്.

​ഒരാൾക്ക് ₹1000 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ബാക്ക്‌വാട്ടർ ടൂർ (Kerala Backwater tour)പാക്കേജുകളിൽ ഒന്നാണിത്, ബോട്ട് ചാർജ്‌സ്വേ പ്രവേശന ഫീസുകൾ, പാതിരാമണലിലെ കലാപരിപാടികൾ എന്നിവയെല്ലാം ഈ തുകയിൽ ഉൾപ്പെടുന്നു.

ബോട്ട് മാനേജറും കൂട്ടാളികളും -The Crew of Indra.

​ഈ യാത്രയിലെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ ജീവനക്കാരാണ്. ആലപ്പുഴയുടെ കഥകളും ചരിത്രവും പാട്ടുകളും തമാശകളുമൊക്കെയായി അവർ ഈ യാത്രയെ സജീവമാക്കുന്നു. ഇടയ്ക്ക് യാത്രക്കാർക്കും കൂടാം. ബോട്ട് തിരികെ എത്തുമ്പോൾ ഓരോ യാത്രക്കാരനും കൈ കൊടുത്ത് പുഞ്ചിരിയോടെ യാത്രയാക്കുന്ന ഇവർ മലയാളിയുടെ ആതിഥ്യമര്യാദയുടെ നേർക്കാഴ്ചയാണ്.

​സന്ദർശിക്കാൻ അനുയോജ്യമായ സമയം.

​വർഷത്തിൽ എപ്പോൾ വേണമെങ്കിലും Kuttanad Safari Alappuzha ആസ്വദിക്കാം. എങ്കിലും ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും സുഖകരമായ സമയം. മഴക്കാലത്ത് ആലപ്പുഴയെ പ്രകൃതി അതീവ സുന്ദരിയാക്കുമെങ്കിലും കനത്ത മഴ കാഴ്ചകളെ തടസ്സപ്പെടുത്തിയേക്കാം.

​എങ്ങനെ ബുക്ക് ചെയ്യാം?

​Kuttanad Safari Alappuzha-യ്ക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യമില്ല. 9400050333 എന്ന ഔദ്യോഗിക നമ്പറിൽ വിളിച്ച് സീറ്റുകൾ ഉറപ്പാക്കാം. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.

​എന്തുകൊണ്ട് കുട്ടനാട് സഫാരി വ്യത്യസ്തമാകുന്നു?

​ഹൗസ്ബോട്ടുകൾ ആഡംബരത്തിന് മുൻഗണന നൽകുമ്പോൾ, കുട്ടനാട് സഫാരി നാടിനെ അറിയുന്നതിനാണ് പ്രാധാന്യം നൽകുന്നത്. ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം, നാടൻ ഭക്ഷണം, കലാരൂപങ്ങൾ എന്നിവയെല്ലാം ഈ ട്രിപ്പിനെ വേറിട്ടുനിർത്തുന്നു.

​വീട്ടിലെന്ന പോലെ ഒരു യാത്ര…
​ആലപ്പുഴയുടെ ഹൃദയത്തിലൂടെയുള്ള ഒരു ലളിതമായ യാത്രയാണ് കുട്ടനാട് സഫാരി. വെള്ളവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ യാത്ര മികച്ച അനുഭവമായിരിക്കും.

List of Best Resort in alappuzha by flemingoroutes

​❓ FAQs – സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ

​❓ ഹൗസ്ബോട്ടിനേക്കാൾ മികച്ചതാണോ കുട്ടനാട് സഫാരി?

ഒറ്റ ദിവസം കൊണ്ട് കുട്ടനാടൻ കാഴ്ചകൾ ഗൈഡഡ് ടൂറായി കണ്ടുതീർക്കാൻ ആഗ്രഹിക്കുന്നവർക്ക് സഫാരിയാണ് നല്ലത്. താമസം ആഗ്രഹിക്കുന്നവർക്ക് ഹൗസ്ബോട്ട് തിരഞ്ഞെടുക്കാം.

❓ ഹൗസ്ബോട്ടും കുട്ടനാട് സഫാരിയും ഒന്നാണോ?

അല്ല. ഹൗസ്ബോട്ട് വെള്ളത്തിൽ ഒഴുകുന്ന ഒരു സ്വകാര്യ റിസോർട്ട് പോലെയാണ്. എന്നാൽ കുട്ടനാട് സഫാരി ഗ്രാമങ്ങളും കായലും അടുത്തറിഞ്ഞുള്ള ഒരു യാത്രാ അനുഭവമാണ്.

❓ ടിക്കറ്റ് നിരക്ക് എത്രയാണ്?

ഒരാൾക്ക് ഏകദേശം ₹1000 ആണ് നിരക്ക്.

​❓ യാത്രയുടെ സമയം എങ്ങനെയാണ്?

രാവിലെ 10:00-ന് തുടങ്ങി വൈകുന്നേരം 5:30-ന് അവസാനിക്കുന്നു. റിപ്പോർട്ടിംഗ് സമയം 9:30 AM.

​❓ എങ്ങനെ ബുക്ക് ചെയ്യാം?

9400050333 എന്ന നമ്പറിൽ വിളിച്ച് ബുക്കിംഗ് നടത്താം.

❓ കൊച്ചി എയർപോർട്ടിൽ നിന്ന് ആലപ്പുഴയിലേക്ക് എത്ര ദൂരമുണ്ട്?

ഏകദേശം 80 മുതൽ 85 കി.മീ. വരെയാണ് ദൂരം. 2 മുതൽ 2.5 മണിക്കൂർ വരെ സമയമെടുക്കും.

​❓ ആലപ്പുഴയ്ക്ക് അടുത്തുള്ള എയർപോർട്ടും റെയിൽവേ സ്റ്റേഷനും ഏതാണ്?

ഏറ്റവും അടുത്തുള്ള എയർപോർട്ട് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടാണ്. ആലപ്പുഴ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും ബോട്ട് ജെട്ടിയിലേക്ക് വളരെ കുറഞ്ഞ ദൂരമേയുള്ളൂ.

By Travel Desk
By Travel Desk
Articles: 90

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു