മൺസൂൺ മഴ നനയാൻ ഏതാണ് പറ്റിയ സ്ഥലമെന്ന് ചോദിച്ചാൽ ആദ്യം മൂന്നാർ എന്നാവും ഉത്തരം. മൂന്നാർ വരെ ഒന്ന് പോയിട്ട് വന്നാലോ? കാശ് പോകുമെന്ന് പേടിവേണ്ട. കുറഞ്ഞ ചെലവിൽ പോയി വരാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അടിപൊളി പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് മൂന്നാറിലേക്ക് ഈ (KSRTC Tour Packages)സർവീസുകൾ ഉള്ളത്. മഴ പെയ്ത് പച്ചപ്പണിഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങളും, കോടമഞ്ഞും, വെള്ളച്ചാട്ടങ്ങളുമൊക്കെ കാണാൻ ഇതിലും നല്ലൊരു അവസരം വേറെ കിട്ടില്ല. ഒരു ദിവസത്തെ ട്രിപ്പും രണ്ടു ദിവസത്തെ ട്രിപ്പും ഇതിലുണ്ട്. പോകുന്നതിന് മുൻപ് ഏതൊക്കെ ഡിപ്പോയിൽ നിന്ന് എപ്പോഴൊക്കെയാണ് വണ്ടി ഉള്ളതെന്നും, റേറ്റ് എത്രയാണെന്നും, എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടതെന്നും വിശദമായി പറയാം.
What is KSRTC Tour Package?
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വഴി നടത്തുന്ന വളരെ ലളിതമായ ടൂർ(KSRTC Tour Packages)പാക്കേജുകളാണിത്. നിങ്ങളുടെ അടുത്തുള്ള ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര തിരിക്കുന്നു, മൂന്നാറിലെത്തി പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളെല്ലാം കറങ്ങി കാണുന്നു, അതിനുശേഷം അതേ ബസിൽ തന്നെ സുരക്ഷിതമായി തിരിച്ചെത്തുന്നു. വണ്ടിക്കൂലിയെക്കുറിച്ചോ, വഴി ചോദിച്ചു പോകേണ്ടതിനെക്കുറിച്ചോ ഉള്ള യാതൊരു തലവേദനയും നിങ്ങൾക്കില്ല.
വിവിധ ഡിപ്പോകളിൽ നിന്ന് സൂപ്പർ ഡീലക്സ് ബസുകളും ഓർഡിനറി ബസുകളുമൊക്കെയാണ് ഈ ട്രിപ്പുകൾക്കായി ഉപയോഗിക്കുന്നത്. പാക്കേജ് ചാർജിൽ സാധാരണയായി യാത്രാക്കൂലിയും സൈറ്റ് സീയിംഗും മാത്രമായിരിക്കും ഉണ്ടാവുക. ഭക്ഷണം സ്വന്തം കയ്യിൽ നിന്ന് എടുക്കേണ്ടി വരും. മൂന്നാറിൽ നിന്നും
കൂടുതൽ ദൂരമുള്ള ഡിപ്പോകളിൽ നിന്ന് രാത്രി സമയങ്ങളിലാണ് യാത്ര തുടങ്ങുന്നത്. അതുകൊണ്ട് തന്നെ റൂമെടുത്ത് താമസിക്കുന്നതിനുള്ള അധികച്ചെലവ് ഒഴിവാക്കാം. തുടർച്ചയായ യാത്രയാണെങ്കിലും വഴിയിൽ ഫ്രഷാകാനുള്ള നല്ല സൗകര്യങ്ങൾ കെ.എസ്.ആർ.ടി.സി ഒരുക്കുന്നുണ്ട്. അതുകൊണ്ട് കുടുംബമായി പോകുന്നവർക്കും സ്ത്രീകൾക്കും ധൈര്യമായി ഈ പാക്കേജ് തിരഞ്ഞെടുക്കാം.
എന്തുകൊണ്ട് മൂന്നാറിലേക്ക് KSRTC യിൽ പോകണം.
കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് (KSRTC Tour Packages) കൊണ്ടുള്ള ഗുണങ്ങൾ:
- പോക്കറ്റ് കീറില്ല: ടാക്സി വിളിച്ചോ മറ്റ് സ്വകാര്യ ടൂർ ഗ്രൂപ്പുകൾ വഴിയോ പോകുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം.
- റൂട്ട് പ്ലാനിങ് വേണ്ട: എങ്ങോട്ട് പോകണം, ഏത് വഴിക്ക് പോകണം എന്നൊന്നും നമ്മൾ തലപുകക്കേണ്ട കാര്യമില്ല.
- കൂട്ടമായി യാത്ര ചെയ്യാം: കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം സമാധാനമായി ഒന്നിച്ച് യാത്ര ആസ്വദിക്കാം.
- കൂടുതൽ സ്ഥലങ്ങൾ കാണാം: മൂന്നാറിലെയും പരിസരത്തെയും പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും പാക്കേജിൽ ഉൾപ്പെടുന്നുണ്ട്.
- മഴക്കാല യാത്രയ്ക്ക് ബെസ്റ്റ്: മഴ നനഞ്ഞുള്ള മൂന്നാറിന്റെ ഭംഗി സുരക്ഷിതമായി ആസ്വദിക്കാൻ പറ്റിയ വണ്ടിയാണിത്.
- സുരക്ഷിതമായ ഡ്രൈവിംഗ്: മികച്ച പരിചയസമ്പന്നരായ ഡ്രൈവർമാരും കൃത്യമായ പ്ലാനിങ്ങും യാത്ര കൂടുതൽ എളുപ്പമാക്കുന്നു.
മൺസൂൺ കാലത്ത് സന്ദർശിക്കാവുന്ന മറ്റ് സ്ഥലങ്ങളെക്കുറിച്ച് അറിയാൻ മൺസൂൺ യാത്രകൾക്കായി 8 ഇടങ്ങൾ എന്ന ലേഖനവും വായിക്കാം.
KSRTC Munnar Packages: ജൂലൈ 2026 ഡിപ്പോ Directory & നമ്പർ.
നിങ്ങളുടെ അടുത്തുള്ള ഡിപ്പോയിൽ നിന്നുള്ള വണ്ടി എപ്പോഴാണെന്ന് താഴെയുള്ള ലിസ്റ്റിൽ നോക്കി കണ്ടുപിടിക്കാം. ഓരോ ഡിപ്പോയിലെയും ബഡ്ജറ്റ് ടൂറിസം സെൽ (BTC) ആണ് ഈ ട്രിപ്പുകൾ നിയന്ത്രിക്കുന്നത്. അതുകൊണ്ട് സീറ്റ് ബുക്ക് ചെയ്യാനും ടിക്കറ്റ് നിരക്കുകൾ കൃത്യമായി അറിയാനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് നേരിട്ട് വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ വേണം.
Thiruvananthapuram to Munnar KSRTC Package
📍 ആര്യനാട് ഡിപ്പോ
- യാത്ര തിരിക്കുന്ന തീയതി: 29 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 97444936870
📍 കിളിമാനൂർ ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 11 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9633732363
📍 വെഞ്ഞാറമൂട് ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 12 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9447324718
Kollam to Munnar KSRTC Package
📍 കരുനാഗപ്പള്ളി ഡിപ്പോ
- യാത്ര തിരിക്കുന്ന തീയതി: 10 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9061443377
📍 കൊല്ലം ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 11 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9495440444
📍 കൊട്ടാരക്കര ഡിപ്പോ - യാത്ര തിരിക്കുന്ന തീയതിയും നമ്പറും:
- 04 ജൂലൈ 2026 (വിളിക്കേണ്ട നമ്പർ: 9567124271)
- 11 ജൂലൈ 2026 (വിളിക്കേണ്ട നമ്പർ: 9567124271)
📍 പത്തനാപുരം ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 11 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 7561808856
Pathanamthitta to Munnar KSRTC Package
📍 പത്തനംതിട്ട ഡിപ്പോ
- യാത്ര തിരിക്കുന്ന തീയതി: 25 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 94957542710
Alappuzha to Munnar KSRTC Package
📍 ചെങ്ങന്നൂർ ഡിപ്പോ
- യാത്ര തിരിക്കുന്ന തീയതി: 30 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9846373247
📍 മാവേലിക്കര ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 25 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9400657240
Thrissur to Munnar KSRTC Package
📍 ചാലക്കുടി ഡിപ്പോ
- യാത്ര തിരിക്കുന്ന തീയതി: 13 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9072897803
📍 ഇരിങ്ങാലക്കുട ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 05 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 8111973652
📍 പുതുക്കാട് ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 19 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9495756015
Palakkad to Munnar KSRTC Package
📍 മണ്ണാർക്കാട് ഡിപ്പോ
- യാത്ര തിരിക്കുന്ന തീയതി: 11 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 8075347381
Kozhikode to Munnar KSRTC Package
📍 കോഴിക്കോട് ഡിപ്പോ
- യാത്ര തിരിക്കുന്ന തീയതിയും നമ്പറും:
- 04 ജൂലൈ 2026 (വിളിക്കേണ്ട നമ്പർ: 9496068832)
- 18 ജൂലൈ 2026 (വിളിക്കേണ്ട നമ്പർ: 949608832)
📍 താമരശ്ശേരി ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 03 ജൂലൈ 2026 & 24 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9846100728
📍 വടകര ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 22 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9847130232
Kannur to Munnar KSRTC Package
📍 കണ്ണൂർ ഡിപ്പോ
- യാത്ര തിരിക്കുന്ന തീയതി: 03 ജൂലൈ 2026 & 31 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9497007857
📍 പയ്യന്നൂർ ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 10 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9495403062
📍 തലശ്ശേരി ഡിപ്പോ - യാത്ര തിരിക്കുന്ന തീയതി: 10 ജൂലൈ 2026 & 24 ജൂലൈ 2026
- കോൺടാക്റ്റ് നമ്പർ: 9497879962
KSRTC Munnar Package നിരക്കുകൾ (Rates).
നിങ്ങൾ പോകുന്ന ഡിപ്പോ, ബസിന്റെ ടൈപ്പ്, പാക്കേജിലെ സൗകര്യങ്ങൾ എന്നിവ അനുസരിച്ച് ടിക്കറ്റ് നിരക്കുകളിൽ വ്യത്യാസം വരും. ഒരു ദിവസത്തെ ട്രിപ്പുകളേക്കാൾ കൂടുതൽ നിരക്ക് വരുന്നത് താമസ സൗകര്യവും ഭക്ഷണവുമൊക്കെ അടങ്ങുന്ന രണ്ട് ദിവസത്തെ ട്രിപ്പുകൾക്കാണ്. ഓർഡിനറി ബസുകളാണെങ്കിൽ നിരക്ക് കുറവായിരിക്കും. എന്നാൽ പുഷ്-ബാക്ക് സീറ്റുകളുള്ള സൂപ്പർ ഡീലക്സ് ബസുകൾക്ക് റേറ്റ് അല്പം കൂടും.
സാധാരണയായി ഒരാൾക്ക് ₹410 മുതൽ ₹1,400 വരെയാണ് ടിക്കറ്റ് ചാർജ് വരുന്നത്. രണ്ട് ദിവസത്തെ പാക്കേജുകൾക്ക് (റൂമും മറ്റ് സൗകര്യങ്ങളും ഉൾപ്പെടെ) ₹2,000-ത്തിന് മുകളിൽ വരാം. ഓരോ ഡിപ്പോയിലും ചെറിയ മാറ്റങ്ങൾ ഉള്ളതിനാൽ കൃത്യമായ തുക എത്രയാണെന്ന് അറിയാൻ ലിസ്റ്റിലുള്ള കോൺടാക്റ്റ് നമ്പറിൽ വിളിച്ച് ചോദിക്കുന്നതാണ് ഏറ്റവും നല്ലത്.
എങ്ങനെ ബുക്ക് ചെയ്യാം? (How to Book KSRTC Munnar Tour Packages)
കെ.എസ്.ആർ.ടി.സിയുടെ ഈ ടൂർ പാക്കേജുകൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സിസ്റ്റം ഇല്ല. വളരെ എളുപ്പത്തിൽ ഇത് ഓഫ്ലൈനായി ബുക്ക് ചെയ്യാം.
- സ്റ്റെപ്പ് 1: ലിസ്റ്റിൽ നിന്ന് നിങ്ങളുടെ അടുത്തുള്ള ഡിപ്പോയും ട്രിപ്പ് തീയതിയും കണ്ടെത്തുക.
- സ്റ്റെപ്പ് 2: ആ ഡിപ്പോയുടെ കോർഡിനേറ്ററെ ഫോണിലോ വാട്സാപ്പിലോ ബന്ധപ്പെടുക (രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നല്ല സമയം).
- സ്റ്റെപ്പ് 3: പോകുന്നവരുടെ പേര്, ഫോൺ നമ്പർ, സീറ്റുകളുടെ എണ്ണം എന്നിവ അവർക്ക് അയച്ചു കൊടുക്കുക.
- സ്റ്റെപ്പ് 4: അവർ തരുന്ന ഗൂഗിൾ പേ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വഴി പണമടച്ച് നിങ്ങളുടെ ബുക്കിംഗ് കൺഫേം ചെയ്യുക.
ഒരു ടിപ്പ്: നിരക്ക് വളരെ കുറവായതുകൊണ്ട് തന്നെ സീറ്റുകൾ പെട്ടെന്ന് തീർന്നുപോകാറുണ്ട്. അതുകൊണ്ട് യാത്ര പോകാൻ ഉദ്ദേശിക്കുന്ന തീയതിക്ക് 5 അല്ലെങ്കിൽ 7 ദിവസം മുൻപെങ്കിലും വിളിച്ച് സീറ്റ് ഉറപ്പാക്കാൻ നോക്കുക.
Direct KSRTC Packages to Kanthalloor, Vattavada & Nearby Places.
മൂന്നാർ ടൗൺ മാത്രമല്ല, വട്ടവട, കാന്തല്ലൂർ, മറയൂർ, ചതുരംഗപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമായി പല ഡിപ്പോകളിൽ നിന്നും നേരിട്ട് വീക്കെൻഡ് പാക്കേജുകൾ നടത്താറുണ്ട്. മൂന്നാറിലെത്തി ബസ് മാറിക്കയറേണ്ട യാതൊരു ബുദ്ധിമുട്ടും ഇതിലില്ല. കാന്തല്ലൂരിലെ സ്ട്രോബെറി തോട്ടങ്ങളും ചതുരംഗപ്പാറയിലെ കാറ്റാടി മലനിരകളുമൊക്കെ കാണാൻ താല്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ അടുത്തുള്ള കെ.എസ്.ആർ.ടി.സി കോർഡിനേറ്ററോട് ഇത്തരം ട്രിപ്പുകൾ ഉണ്ടോ എന്ന് വിളിച്ച് ചോദിക്കാം. സാധാരണയായി ₹750 മുതൽ ₹1,500 വരെയാണ് ഇതിന്റെ ചാർജ് വരുന്നത്.
മഴക്കാലത്ത് നല്ലൊരു മൂന്നാർ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് പാക്കേജ് ഒരു മികച്ച ഓപ്ഷനാണ്. വലിയ തുക ചെലവില്ലാതെയും വണ്ടി ഓടിക്കുന്ന തലവേദനയില്ലാതെയും നമുക്ക് സുഖമായി പോയി വരാം. ഓരോ ഡിപ്പോയിലും ചെറിയ സമയവ്യത്യാസങ്ങളും ചാർജ് വ്യത്യാസങ്ങളുമുള്ളതിനാൽ പോകുന്നതിന് മുൻപ് ലിസ്റ്റിലുള്ള നമ്പറിൽ വിളിച്ച് വിവരങ്ങൾ ഉറപ്പാക്കുക. സീറ്റുകൾ പെട്ടെന്ന് ബുക്കാവുന്നതിനാൽ നേരത്തെ തന്നെ വിളിച്ച് സീറ്റ് റിസർവ് ചെയ്യാൻ ശ്രദ്ധിക്കുക. സുരക്ഷിതമായി യാത്ര ചെയ്യൂ, മൂന്നാറിന്റെ ഭംഗി ആസ്വദിക്കൂ!










[…] യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കെഎസ്ആർടിസി മൂന്നാർ ടൂർ പാക്കേജുകൾ വഴി വിവിധ ഡിപ്പോകളിൽ നിന്ന് ബജറ്റ് […]