തിരുവനന്തപുരത്തുള്ളവർക്ക് ഒന്ന് കൊച്ചി വരെ പോകണം എന്ന് തോന്നിയാൽ എങ്ങനെ പോകും. എങ്ങനെ വേണമെങ്കിലും പോകാം. എന്നാലൊരു രാജകീയ യാത്ര ആയാലോ? അതെ നുമ്മ KSRTC Business Class ബസ് ഇപ്പൊ കൊച്ചിക്കുണ്ട്. Premium seats, Wi-Fi, Personal entertainment screen, Charging facility, Onboard toilet, Pantry തുടങ്ങിയ സൗകര്യങ്ങളുള്ള KSRTC Executive Class Volvo Business Class ബസിൽ രാജാവിനെ പ്പോലെ പോയിവരാം.
തിരുവനന്തപുരം–എറണാകുളം റൂട്ടിൽ ഇന്ന്(August 20) മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ്, premium public transport രംഗത്ത് KSRTC നടത്തുന്ന ശ്രദ്ധേയമായ നീക്കമാണ്.₹505 ആണ് ടിക്കറ്റ് നിരക്ക്. യാത്രയിൽ കൂടുതൽ comfort ആഗ്രഹിക്കുന്നവർക്കും, ഒരു ദിവസം കൊണ്ട് തിരുവനന്തപുരം–എറണാകുളം യാത്ര പൂർത്തിയാക്കേണ്ട business Travelers നും ഒക്കെ ഈ സർവീസ് വലിയ സഹായമായിരിക്കും.
KSRTC Business Class ബസ്.
KSRTC Business Class ബസ് സാധാരണ long-distance bus യാത്രകളിലുള്ളതിനേക്കാൾ കൂടുതൽ പ്രീമിയം സൗകര്യങ്ങളുണ്ട് ഈ സർവീസിൽ. വിമാനത്തിലെ Business Class cabin- കളുടെയും premium ട്രെയിൻ യാത്രകളുടെയും ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് KSRTC ഈ സർവീസ് ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ comfort മാത്രമല്ല, വേണമെങ്കിൽ യാത്രയ്ക്കിടെ ജോലി ചെയ്യാനും ആവശ്യമായ സൗകര്യങ്ങൾ ഈ ബസിലുണ്ട്. തിരുവനന്തപുരം–എറണാകുളം പോലുള്ള തിരക്കേറിയ intercity route-ൽ ഇത്തരം ഒരു premium bus service എത്തുന്നത് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഏറെ സൗകര്യം ആയിരിക്കും.
ടിക്കറ്റ് നിരക്ക് ₹505
പുതിയ തിരുവനന്തപുരം–എറണാകുളം KSRTC Business Class ബസ് സർവീസിന്റെ ടിക്കറ്റ് നിരക്ക് 505 രൂപയാണ്.
Premium seating, onboard facilities, Wi-Fi, entertainment system, charging points, toilet തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്ന യാത്രയാണ് ഇതിലൂടെ ലഭിക്കുന്നത്.
ട്രെയിനിനും സാധാരണ ബസ് യാത്രയ്ക്കും ഇടയിൽ കൂടുതൽ comfort നൽകുന്ന ഒരു റോഡ് യാത്ര തേടുന്നവർക്ക് ₹505 എന്ന നിരക്ക് കൂടുതലല്ല. വന്ദേഭാരത് ട്രെയിനിനു ചെയർ കാറിനും എക്സിക്യൂട്ടീവ് ചെയർ കാറിനും യഥാക്രമം 770 ഉം 1430 ഉം ആകുമ്പോഴാണ് അതിലും സൗകര്യങ്ങളോട് കൂടി 505 രൂപക്ക് KSRTC ഈ സർവീസ് ഒരുക്കുന്നു എന്നതും ശ്രദ്ധേയം.
തിരുവനന്തപുരം–എറണാകുളം KSRTC Volvo സമയം
നിലവിൽ തിങ്കൾ മുതൽ വെള്ളിവരെയാണ് സർവീസ് ഉള്ളത്. ശനി ഞായർ ദിവസങ്ങളിൽ ഈ സർവീസ് ഉണ്ടായിരിക്കില്ല. തിരുവനന്തപുരത്തു നിന്നും അതിരാവിലെ പുറപ്പെടുന്ന ബസ് പത്തിന് മുൻപായി എറണാകുളത്തെത്തും. പ്രധാനമായും കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലൂടെയാണ് പോകുന്നത്.
തിരുവനന്തപുരം → എറണാകുളം സ്റ്റോപ്പുകൾ.
- 05:45 AM – തിരുവനന്തപുരം
- 06:45 AM – കൊല്ലം – അയത്തിൽ
- 08:10 ആം – ആലപ്പുഴ – കൊമ്മാടി.
- 09:45 AM എറണാകുളം
എറണാകുളം → തിരുവനന്തപുരം സ്റ്റോപ്പുകൾ
- 05:30 PM – എറണാകുളം.
- 07:05 PM – ആലപ്പുഴ – കൊമ്മാടി
- 08:30 PM – കൊല്ലം – അയത്തിൽ
- 09:45 PM – തിരുവനന്തപുരം
ബസിലെ പ്രധാന സൗകര്യങ്ങൾ.
- Premium Reclining seats : സാധാരണ KSRTC ബസുകളിലെ upright seating-നെക്കാൾ കൂടുതൽ legroom-ഉം ചാരിയിരിക്കാനുള്ള സൗകര്യവുമുള്ള സീറ്റുകൾ ഉണ്ട് ഈ ബസിൽ. ദീർഘദൂര യാത്രയിൽ ശരീരത്തിന് കൂടുതൽ support ലഭിക്കുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- Personal Entertainment സ്ക്രീൻ : യാത്രയിൽ സിനിമയോ റിയാലിറ്റി show ഒക്കെ കണ്ടുകൊണ്ട് യാത്ര ചെയ്യാം. സീറ്റിന് മുന്നിൽ തന്നെ screen ഉള്ളതിനാൽ നമുക്ക് ഇഷ്ടമുള്ള പരിപാടികൾ തിരഞ്ഞെടുക്കാം.
- Onboard Wi-Fi : യാത്രയ്ക്കിടയിലും internet connectivity നിലനിർത്തും. Emails പരിശോധിക്കാനും online work ചെയ്യാനും mobile apps ഉപയോഗിക്കാനും ഇത് സഹായിക്കും.
- Charging Points – ദീർഘദൂര യാത്രയിൽ ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ ബാറ്ററി തീരുന്നതിനെക്കുറിച്ചുള്ള ആശങ്ക വേണ്ട.മൊബൈൽ ഫോണും laptop-ും യാത്രയ്ക്കിടെ charge ചെയ്യാനുള്ള സൗകര്യങ്ങൾ സീറ്റിനു അടുത്തു തന്നെയുണ്ട്.
- Onboard Toilet – ബസിനുള്ളിൽ തന്നെ restroom സൗകര്യം ലഭ്യമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ദീർഘദൂര യാത്രയിൽ ഇത് ഏറ്റവും സൗകര്യപ്രദമാണ്.
- Pantry & Refreshments – യാത്രക്കി ടയിൽ വിശാലമായ ഗ്ലാസ് ജനാലയിലൂടെ കാഴ്ചകണ്ടിരിക്കുമ്പോൾ ഒരു ചായയോ കാപ്പിയോ വേണമെങ്കിൽ അതും സീറ്റിൽ തന്നെ കിട്ടും. Snacks ഉം യാത്രയ്ക്കിടെ ലഭ്യമാക്കാനുള്ള സൗകര്യമുണ്ട്. Refrigerator, coffee-making facility എന്നിവ ഉൾപ്പെടുന്ന pantry ആണ് ബസിൽ ഒരുക്കിയിരിക്കുന്നത്.
- Volvo Air Suspension – Volvoയുടെ air-suspension സംവിധാനം യാത്ര കൂടുതൽ smooth ആക്കാൻ സഹായിക്കുന്നു. റോഡിലെ ചെറിയ കുലുക്കങ്ങളും യാത്രക്കാരന് അനുഭവപ്പെടുന്ന ആഘാതവും കുറയ്ക്കുകയാണ് ഇതിന്റെ പ്രധാന ഗുണം.
- Bus Hostess Service – യാത്രക്കാരുടെ ആവശ്യങ്ങൾക്കായി പ്രത്യേക പരിശീലനം ലഭിച്ച hospitality staff ബസിലുണ്ടാകും. passenger assistance, onboard service, യാത്രയ്ക്കിടയിലെ ആവശ്യമായ സഹായങ്ങൾ എന്നിവയിൽ ഇവർ ശ്രദ്ധ നൽകും.
എന്തുകൊണ്ടാണ് KSRTC Business Class ബസ് ആരംഭിച്ചത്.
ഇന്ത്യയിൽ വന്ദേ ഭാരത് ട്രെയിൻ യാത്രക്കാരുടെ സങ്കൽപ്പങ്ങളെ തന്നെ മാറ്റിയ ഒന്നായിരുന്നു.വന്ദേ ഭാരത്, ട്രെയിൻ യാത്രയുടെ സൗകര്യങ്ങളും നിലവാരവും നല്ല രീതിയിൽ ഉയർത്തി. അതേസമയം private luxury buses ദീർഘദൂര road travel-ൽ പുതിയ മാറ്റങ്ങളും കൊണ്ടുവന്നു.ഈ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് KSRTC യും premium segment-ലേക്ക് ശ്രദ്ധ തിരിക്കുന്നത്.
നിലവിലുള്ള public transport-ന്റെ affordability നിലനിർത്തിക്കൊണ്ട് premium യാത്ര ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ category നൽകുകയാണ് Business Class സർവീസിലൂടെ KSRTC ലക്ഷ്യമിടുന്നത്.
ദീർഘദൂര യാത്രകൾക്ക് സ്വന്തം കാറുകളെ ആശ്രയിച്ചിരുന്നവരെ കൂടുതൽ സൗകര്യങ്ങൾ നൽകുന്ന premium service വഴി KSRTC യിലേക്ക് എത്തിക്കാൻ കഴിയും. കാർ യാത്രയെക്കാൾ ചെലവ് കുറവായതിനാൽ ഇത്തരം യാത്രക്കാരെ പൊതുഗതാഗതത്തിലേക്ക് ആകർഷകരാകാനും സാധ്യതയുണ്ട്. കേരളത്തിനകത്തെ premium യാത്രകൾക്ക് പുതിയൊരു option നൽകുന്നതിനൊപ്പം, ആലപ്പുഴ–ബംഗളൂരു Business Class ബസ് സർവീസിലൂടെയും KSRTC ഈ വിഭാഗം വിപുലീകരിച്ചിട്ടുണ്ട്.
റോഡിലൂടെ പോകുന്ന വന്ദേ ഭാരത്.
തിരുവനന്തപുരം–എറണാകുളം യാത്രയിൽ Vande ഭാരത് ട്രെയിൻ വലിയ ജനപ്രീതി നേടിയിട്ടുണ്ട്.എന്നാൽ എല്ലാ ദിവസവും train ticket ലഭിക്കണമെന്നില്ല. മാത്രവുമല്ല വന്ദേ ഭാരത് ട്രെയിനുകൾ അതിരാവിലെ പുറപ്പെടുന്നുമില്ല.ഇവിടെയാണ് Business Class Volvo-യ്ക്ക് സാധ്യത.വന്ദേ ഭാരതിന്റെ പകുതി നിരക്കിൽ അതിലും സൗകര്യത്തിൽ കൊച്ചിയിലെത്താൻ കഴിയും എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഒരു ദിവസം കൊണ്ടൊരു കൊച്ചി ട്രിപ്പ്.
രാവിലെ 5:30ന് തിരുവനന്തപുരതുനിന്നും പുറപ്പെട്ട് 9:45ന് എറണാകുളത്തു എത്തുന്ന schedule അനുസരിച്ച്, രാവിലെ 10 മണിയോടെതന്നെ ഔദ്യോഗിക കാര്യങ്ങൾ ആരംഭിക്കാൻ കഴിയും. ബിസിനസ് യാത്രക്കാർക്ക് ഒരു ദിവസത്തെ പ്രധാന കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം 5:30ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന സർവീസ് ഉപയോഗിക്കാം.രാത്രി പത്തു മണിയോട് കൂടി വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ രാത്രി hotel-ൽ താമസിക്കാതെ തന്നെ same-day തിരിച്ചു വരാൻ കഴിയുന്ന ഒരു travel option ആയി ഈ സർവീസ്സ് താമസിയാതെ മാറും.
KSRTC Business Class ബസ്ആ ർക്കൊക്കെ പ്രയോജനപ്പെടും.
- IT Professionals : Technopark, Infopark തുടങ്ങിയ IT hub കളിലേക്കു യാത്ര ചെയ്യുന്നവർക്ക് ഇതു ഏറ്റവും സൗകര്യമായിരിക്കും. Wi-Fi, charging facility, comfortable seating എന്നിവ വളരെ പ്രയോജനപ്പെടും.
- Business Executives : ബിസിനസ് ആവശ്യങ്ങൾക്കായി കൾക്കായി ഈ രണ്ട് നഗരങ്ങൾക്കിടയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് യാത്ര സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാം.
- Families : കുട്ടികളോടൊപ്പം യാത്ര ചെയ്യുന്നവർക്ക് onboard toilet, comfortable seating, refreshments എന്നിവ കൂടുതൽ സൗകര്യം നൽകും.
- Senior Citizens : ദീർഘദൂര യാത്രയിൽ reclining seat, footrest, restroom തുടങ്ങിയ സൗകര്യങ്ങൾ യാത്ര കൂടുതൽ സുഖകരമാക്കും.
- Weekend Travellers : തിരുവനന്തപുരം–എറണാകുളം ഇടയിൽ leisure യാത്ര നടത്തുന്നവർക്ക് സാധാരണ bus യാത്രയ്ക്കു പകരം premium option തിരഞ്ഞെടുക്കാം.
KSRTC Business Class ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
പുതിയ KSRTC Business Class ബസ് സർവീസിനുള്ള ടിക്കറ്റ് പല മാർഗങ്ങളിലൂടെയും ബുക്ക് ചെയ്യാം.
WhatsApp വഴി : 9447071021 എന്ന നമ്പറിലേക്ക് WhatsApp-ൽ “Hai” എന്ന് അയയ്ക്കാം.അവിടെ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് booking പൂർത്തിയാക്കാം.
Kerala RTC Online Booking : KSRTCയുടെ online reservation സംവിധാനം ഉപയോഗിച്ചും ticket book ചെയ്യാം.യാത്രാ തീയതി, route, boarding point എന്നിവ നൽകി available service പരിശോധിക്കാം.
Ente KSRTC Neo OPRS App : മൊബൈൽ app ഉപയോഗിച്ച് service search ചെയ്യാനും seat availability പരിശോധിക്കാനും ticket booking നടത്താനും കഴിയും.
Reservation Counters : ഓൺലൈൻ booking സൗകര്യം ഉപയോഗിക്കാത്തവർക്ക് KSRTC reservation counters വഴിയും ticket എടുക്കാം.
യാത്രയ്ക്ക് മുമ്പ് booking നടത്തുന്നതാണ് നല്ലത്. പ്രീമിയം സർവീസ് ആയതിനാൽ seat availability പരിമിതമായിരിക്കും.
KSRTCയുടെ പുതിയ യാത്രാ പരീക്ഷണം വിജയിക്കുമോ?
ഒരു കാലത്ത് KSRTC യാത്ര എന്നത് affordable public transport എന്ന രീതിയിലാണ് കണ്ടിരുന്നത്.ഇപ്പോൾ KSRTC ക്കു ഒരു പുതിയ വിഭാഗം കൂടി വന്നിരിക്കുന്നു.
Premium public transport. ₹505 രൂപക്ക് ഒരു സാധാരണ bus നെക്കാൾ കൂടുതൽ സൗകര്യങ്ങൾ നൽകിയാൽ കൂടുതൽപേരെ പൊതു ഗതാഗതത്തിലേക്ക് ആകർഷിക്കാൻ കഴിയുമോ എന്നതാണ് ഈ സർവീസ് പരീക്ഷിക്കുന്നത്.Reclining seat-ൽ ചാരിയിരുന്ന് യാത്ര ചെയ്യാം. യാത്രയ്ക്കിടെ ഫോൺ charge ചെയ്യാം. Wi-Fi ഉപയോഗിക്കാം. Personal entertainment ആസ്വദിക്കാം. ആവശ്യമെങ്കിൽ onboard toilet ഉപയോഗിക്കാം. ഒരു coffee കുടിച്ച് window-യിലൂടെ കേരളത്തിന്റെ highway കാഴ്ചകൾ നോക്കിയിരിക്കാം.അവസാനം destination-ൽ എത്തുമ്പോൾ യാത്രയുടെ ക്ഷീണം കുറവായിരിക്കുകയും ചെയ്യുമ്പോൾ , Premium Bus യാത്രയുടെ ലക്ഷ്യം അവിടെത്തന്നെ വിജയിച്ചിരിക്കുന്നു.
തിരുവനന്തപുരം–എറണാകുളം പോലുള്ള തിരക്കേറിയ റൂട്ടിൽ ഈ നിരക്കിൽ ഈ സൗകര്യങ്ങൾ നൽകുന്ന KSRTC Business Class എത്രത്തോളം യാത്രക്കാരെ ആകർഷിക്കും എന്നത് ഇനി കാത്തിരുന്ന് കാണാം.
പക്ഷേ ഒരു കാര്യം വ്യക്തമാണ്.
കേരളത്തിലെ റോഡ് യാത്രകൾ ഇനി “എങ്ങനെ വേഗത്തിൽ എത്താം” എന്ന ചോദ്യത്തിൽ മാത്രം ഒതുങ്ങാതെ
“എങ്ങനെ കൂടുതൽ സുഖമായി യാത്ര ചെയ്യാം?” എന്ന ചോദ്യത്തിനും koodi KSRTC ഇപ്പോൾ ഉത്തരം നൽകുന്നു.
വാൽകഷ്ണം : രാവിലെ എറണാകുളത്തു നിന്നും ഒരു സർവീസ് ഉണ്ടായിരുന്നെങ്കിൽ തലസ്ഥാനത്തേക്ക് വരുന്നവർക്ക് ഏറെ പ്രയോജനം ആയിരുന്നേനെ.









