കോട്ടയം(Kottayam) ടൗണിൽ നിന്ന് വാലേക്കടവിലേക്ക് നേരം പുലരുന്നതിനു തൊട്ടു മുൻപ് ഒരു യാത്ര പോകണം. ചെറിയ മൂടൽമഞ്ഞിന്റെ നേർത്ത പാടയിൽ ഉറക്കം തൂങ്ങി നിൽക്കുന്ന പാടങ്ങൾക്കിടയിലൂടെ നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പിങ്ക് നിറം മഷി പടർന്നു കിടക്കുന്നത് പോലെ ആമ്പലുകൾ(Kerala water lily)കാണാം. തലേന്ന് പെയ്ത മഴയുടെ മഴത്തുള്ളികളോടെ രാവിലത്തെ കാറ്റിൽ തലയാട്ടി നിൽക്കുന്ന ആയിരക്കണക്കിന് ആമ്പൽ പൂക്കൾ. ആമ്പൽ പാടം(Ambal padam) കണ്ടു കൊതി തീർന്നിട്ടില്ലാത്ത കോട്ടയത്തുകാർക്ക് പുതിയ കാഴ്ചയാണ് ഈ പള്ളം ആമ്പൽപ്പാടം. മലരിക്കലിൽ ആമ്പലുകൾ വിരിഞ്ഞു തുടങ്ങന്നതെ ഒള്ളൂ.വാലെക്കടവ് ആണെങ്കിൽ ആളുകളറിഞ്ഞു തുടങ്ങുന്നതേ ഒള്ളൂ. അതുകൊണ്ട് സമാധാനമായി ആമ്പൽ വസന്തം(Kerala water lily season) ആസ്വദിക്കാൻ പറ്റിയ ഒരിടം തിരയുന്നവർക്ക പള്ളം ആമ്പൽപ്പാടം(Pallam ambal padam) ഒരു അനുഭവമായിരിക്കും. നാട്ടുകാരുടെ ചെറിയ വള്ളത്തിലിരുന്ന് അമ്പലുകളെ തൊട്ടു തലോടി പോകുന്നത് ഒരു വൈബ് തന്നെയായിരിക്കും.
ഒരുകാലത്ത് അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ ഗ്രാമീണ പ്രദേശം, ഇന്ന് കേരളത്തിന്റെ ഗ്രാമീണ അതിന്റെ എല്ലാ തനിമയോടും കൂടി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ട് ഒരു ചർച്ചാ വിഷയമായിരിക്കുന്നു.കേരളത്തിന്റെ കൂടുതൽ മൺസൂൺ കാഴ്ചകളെപ്പറ്റി അറിയണമെങ്കിൽ ഇത് കൂടി വായിക്കുക. മൺസൂൺ യാത്രകൾക്കായി 8 ഇടങ്ങൾ. best places to visit in South India in June
കേരളത്തിന്റെ ആമ്പൽ വസന്തം.
എല്ലാ വർഷവും കേരളത്തിൽ മൺസൂൺ(Mansoon in Kerala) എത്തുന്നത്തോടെ അതായത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് കേരളത്തിലെ പാടശേഖരങ്ങളിൽ ഈ ആമ്പൽ വസന്തം(Kerala Water lily season)ഉണ്ടാകുന്നതു. കോട്ടയത്തെ മലരിക്കലും(Kottayam Malarikkal) തിരുവാർപ്പും പള്ളം ആമ്പൽപാടവും(Pallam ambal padam) ഒക്കെ ഈ സമയത്ത് വശ്യമായ ഒരു ഭംഗി കൈവരിക്കും. മൺസൂണിൽ മഴ പെയ്തു നിറയുന്നതോടെ ആമ്പലുകളിൽ മൊട്ടുകൾ വന്നു തുടങ്ങും. പിന്നീട്കുറച്ചു കഴിയുമ്പോഴേക്കും പാടശേഖരങ്ങൾ വലിയ പിങ്ക് പരവതാനി വിരിച്ചതുപോലെയുള്ള മനോഹര കാഴ്ചയായി അത് മാറിയിട്ടുണ്ടാവും . കൃഷിയിറക്കാതെ വർഷത്തിൽ കുറച്ചു കാലം തരിശായി ഇട്ടിരിക്കുന്ന ഈ പാടങ്ങളിൽ ഇവിടുത്തെ പ്രകൃതിയുടെ ഈ വിസ്മയം എല്ലാ വർഷവും ആവർത്തിക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ കൈത്തോടുകളിലും മറ്റും കണ്ടിരുന്ന ഒന്നോ രണ്ടോ ആമ്പൽ പൂക്കൾ ഒന്നിച്ച് ഏക്കറു കണക്കിന് പാടങ്ങളിൽ നിറഞ്ഞു വിരിഞ്ഞു നിൽക്കുമ്പോൾ, ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്.
മലരിക്കലിനു മുൻപേ പൂക്കാലം തീർത്തു പള്ളം ആമ്പൽപ്പാടം.
ഒരു wedding photoshoot ഇൽ നിന്ന് ഒരു ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിയ ആമ്പൽ വസന്തം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളിക്കും ഇപ്പോൾ ലോകത്തിനും ആദ്യം ഓർമ്മ വരിക കോട്ടയം മലരിക്കൽ(Kottayam Malarikkal)തന്നെ.എന്നാൽ ഇപ്രാവശ്യം മലരിക്കലിന് മുൻപേ തന്നെ ആമ്പലുകൾ വിരിഞ്ഞത് പള്ളം ആമ്പൽപ്പാടത്താണ്(Ambal padam). വാലേക്കടവിൽ പൂക്കൾ നേരത്തെ തന്നെ വിരിഞ്ഞ് പാടം സജീവമായിക്കഴിഞ്ഞു. എന്തുകൊണ്ട് പള്ളം ഇന്ന് യാത്രാപ്രേമികളുടെ പ്രിയപ്പെട്ട ഇടമായി മാറി. അതിന് ചില കാരണങ്ങളുണ്ട്:
- കൊതിപ്പിക്കുന്ന പിങ്ക് കാൻവാസ്:വാലേക്കടവിലേക്ക് തിരിയുമ്പോൾ തന്നെ കണ്ണിൽ ഉടക്കുന്നത് ആയിരക്കണക്കിന് ആമ്പലുകളാണ്. പ്രകൃതി ഒളിപ്പിച്ചുവെച്ച ഒരു മാന്ത്രിക കാൻവാസ് പോലെയാണ് ഈ പുലർകാല കാഴ്ച.
- ഇൻസ്റ്റാഗ്രാമിലെ പുതിയ താരം: പുലർച്ചെയുള്ള മഞ്ഞിലൂടെയുള്ള ആദ്യ സൂര്യകിരണങ്ങളും, അതിൽ തിളങ്ങിനിൽക്കുന്ന ആമ്പൽ പൂക്കളുടെയും റീലുകൾ സോഷ്യൽ മീഡിയയിൽപെട്ടെന്നാണ് വൈറലായത്. ആ റീലുകൾ കണ്ടാണ് പലരും ഇപ്പോൾ ഇങ്ങോട്ട് വണ്ടി കയറുന്നതു.
- ഫോട്ടോഗ്രാഫി : ശാന്തമായ വെള്ളത്തിൽ പൂക്കളുടെ പ്രതിഫലനം കാണാൻ തന്നെ നല്ല ഭംഗിയാണ്. മൊബൈൽ ക്യാമറയിൽ പകർത്തുന്ന ക്ലോസ്-അപ്പ് ഷോട്ടുകൾ മുതൽ ആകാശത്തുനിന്ന് ഡ്രോണുകൾ എടുക്കുന്ന അതിവിശാലമായ പിങ്ക് ദൃശ്യങ്ങൾ വരെ ഫോട്ടോഗ്രാഫർമാർക്ക് ഇവിടെ ഒന്നിനൊന്ന് മികച്ച ഫ്രെയിമുകളാണ്.
- നാടൻ വള്ളങ്ങളിലെ യാത്ര : നാട്ടുകാരുടെ ചെറിയ വള്ളങ്ങളിൽ ആമ്പൽ പടത്തിലേക്കുള്ള യാത്രയാണ് ഇവിടത്തെ മുഖ്യ ആകർഷണം. ആമ്പൽ പൂക്കൾക്കിടയിലൂടെ വള്ളക്കാരൻ മെല്ലെ തുഴഞ്ഞുപോകുമ്പോൾ നമുക്ക് ആമ്പലുകളെ തൊട്ടുതലോടി ഒരു തോണി യാത്ര ചെയ്യാം.
- വലിയ ജനത്തിരക്കില്ലാത്തതു കൊണ്ട് തന്നെ സ്വസ്ഥമായി ഗ്രാമീണതയുടെ എല്ലാ ശാന്തതയോടും കൂടി പ്രകൃതിയെ ആസ്വദിക്കാൻ പള്ളം അവസരമൊരുക്കുന്നു
പള്ളം ആമ്പൽപ്പാടത്തേക്ക് എങ്ങനെ എത്തിച്ചേരാം?
കോട്ടയം ടൗണിൽ നിന്നും 7 കിലോമീറ്റർ ദൂരമേയുള്ളൂ വാലേക്കടവിലെ ഈ ആമ്പൽ വസന്തത്തിലേക്ക്. ഇങ്ങോട്ടേക്കു എത്താനുള്ള വഴികൾ ഇങ്ങനെയാണ്.
സ്വന്തം വാഹനത്തിൽ വരുന്നവർക്ക് (കാർ / ബൈക്ക് )
- കോട്ടയം ടൗണിൽ നിന്നും എം.സി റോഡ് (NH 183) വഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുക.
- കോടിമതയും നാട്ടകവും പിന്നിട്ട് നേരെ പള്ളം ജംഗ്ഷനിലെത്തുക.
- പള്ളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പുലിന്തറ ശ്രീ മഹാദേവ ഗുരുനാഥ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ 1-2 മിനിറ്റ് സഞ്ചരിച്ചാൽ ആമ്പൽപ്പാടത്തിലെത്താം
ബസിൽ വരുന്നവർക്ക്:
- കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നോ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നോ ചങ്ങനാശ്ശേരി അല്ലെങ്കിൽ തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറുക
- .പള്ളം ജംഗ്ഷനിൽ’ ഇറങ്ങുക.
- ജംഗ്ഷനിൽ നിന്നും ഒരു ലോക്കൽ ഓട്ടോറിക്ഷ വിളിച്ചാൽ 2-3 മിനിറ്റിനുള്ളിൽ ആമ്പൽപ്പാടത്ത് എത്താം.
ഓട്ടോ / ടാക്സിയിൽ വരുന്നവർക്ക്:
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നോ ടൗണിൽ നിന്നോ നേരിട്ട് ഒരു ഓട്ടോയോ ടാക്സിയോ വിളിക്കാം.ഡ്രൈവറോട് “പള്ളം പുലിന്തറ അമ്പലം ആമ്പൽപ്പാടം (വാലേക്കടവ്)” എന്ന് പറഞ്ഞാൽ കൃത്യമായി എത്തിക്കും. ടൗണിൽ നിന്നും 15-20 മിനിറ്റാണ് യാത്രാസമയം.
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:കോട്ടയം റെയിൽവേ സ്റ്റേഷൻ (ഏകദേശം 7 കി.മീ ദൂരം). ഇവിടെ നിന്നും ടാക്സികളോ ഓട്ടോകളോ എളുപ്പം ലഭ്യമാണ്.
- അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി). പള്ളത്തു നിന്നും ഏകദേശം 90 കിലോമീറ്റർ ദൂരമുണ്ട്. എയർപോർട്ടിൽ നിന്നും ടാക്സി വഴിയോ റെന്റൽ കാറുകൾ വഴിയോ വാലേക്കടവിലേക്ക് വരാം (യാത്രാസമയം: 2 മണിക്കൂർ).

പള്ളം ആമ്പൽപ്പാടം എങ്ങനെ കാണണം.(How to Explore.
പള്ളം ആമ്പൽപ്പാടത്തില കാഴ്ചകളോടൊപ്പം തന്നെ പ്രധാനമാണ് അത് എങ്ങനെ കാണണം എന്നുള്ളത്. പള്ളം ആമ്പൽപ്പാടത്തിലൂടെയുള്ള തോണിയാത്ര, സൂര്യോദയം, ഫോട്ടോഗ്രാഫി, ഗ്രാമഭംഗി എന്നിവയെല്ലാം പള്ളം ആമ്പൽപാടത്തിൽ വന്നാൽ ആസ്വദിക്കാം.
ചെറു തോണിയിലെ യാത്ര (Canoe Cruise)
വിരിഞ്ഞു നിൽക്കുന്ന അമ്പലകൾക്കിടയിലൂടെയുള്ള തോണിയാത്ര യാണ് ഇവിടുത്തെ ഹൈലൈറ്റ്. ശരിക്കും പറഞ്ഞാൽ ഒരു ഒന്ന് ഒന്നര വൈബ് തന്നെ ആയിരിക്കും.ഇവിടുത്തെനാട്ടുകാർ തന്നെ തുഴയുന്ന വള്ളത്തിലാണ് യാത്ര തുടങ്ങുന്നത്. പിങ്ക് പൂക്കൾ വകഞ്ഞുമാറ്റി വളരെ സാവധാനത്തിൽ നീങ്ങുന്ന വള്ളത്തലിരുന്നു കൊണ്ട് ആമ്പൽ പൂക്കളെ തൊട്ട് തലോടിയാണ് യാത്ര.
ആമ്പൽപ്പാടത്തിലെ സൂര്യോദയം(Sunrise Canoe Ride).
എന്താണ് പള്ളം ആമ്പൽപ്പാടത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവം എന്ന് ചോദിച്ചാൽ അത് ഈ തോണിയാത്രയാണ്. ഉദിച്ചുയരുന്ന സൂര്യൻ ചുവപ്പിക്കുന്ന ആകാശത്തിന് കീഴെ പിങ്ക് ആമ്പലുകളോടൊപ്പം ഒരു കൊച്ചു വള്ളത്തിൽ നിങ്ങൾ.ഇതുപോലെ ഒരു magical frame എവിടെ കിട്ടും. സാധാരണ ഗതിയിൽ തന്നെ വെളിച്ചം വെള്ളത്തിൽ പ്രതിഫലിക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. അപ്പോൾ പിന്നെ ഇതിന്റെ കാര്യം പറയാനുണ്ടോ.
ഫോട്ടോഗ്രാഫി (Photography Experience) ചെറിയ വള്ളങ്ങളിലുള്ള യാത്രക്കിടയിൽ നമുക്ക് തന്നെ സ്വന്തമായി നല്ല കിടുക്കൻ ഫോട്ടോ എടുക്കാം. ആമ്പൽ പൂക്കളുടെ പിങ്ക് പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങൾ ഏറ്റവും മികച്ച നാച്ചുറൽ ഫ്രെയിമുകളാണ് നൽകുന്നത്. ഇനി അതല്ല അതിവിശാലമായ ആമ്പൽപ്പാടത്തിന്റെ ഭംഗി പൂർണ്ണമായി കിട്ടണമെങ്കിൽ ഡ്രോൺ ഫോട്ടോഗ്രാഫി സഹായിക്കും. ഓരോ പൂവിന്റെയും സൂക്ഷ്മമായ ഭംഗി പകർത്താൻ ക്ലോസ്-അപ്പ് ഷോട്ടുകളും എടുക്കാവുന്നതാണ്.
ഇതുകൂടാതെ പ്രൊഫഷണൽ ഫോട്ടോഗ്രാഫി സേവനങ്ങളും പള്ളത്ത് ലഭ്യമാണ്. ഇൻസ്റ്റാഗ്രാം റീലുകൾ, പോർട്രെയ്റ്റ് ചിത്രങ്ങൾ, വെഡ്ഡിംഗ് ഷൂട്ടുകൾ, ട്രാവൽ ആൽബങ്ങൾ എന്നിവയെല്ലാം അവർ മികച്ച രീതിയിൽ ചെയ്തു നൽകുന്നു. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് കസ്റ്റമൈസ്ഡ് ഷോട്ടുകളും ഇവിടെ പ്ലാൻ ചെയ്യാം. നിങ്ങളുടെ യാത്രാ ഓർമ്മകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ ഈ രണ്ട് ഓപ്ഷനുകളും മികച്ചതാണ്.
പള്ളം ഗ്രാമം(Slow Travel Experience)
ഒരു തിരക്കുകളുമില്ലാതെ പ്രകൃതിയെ സാവധാനം കണ്ടറിയാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് പള്ളം. പാടവരമ്പുകളിലൂടെ മെല്ലെ നടന്ന് അവിടുത്തെ നാട്ടുജീവിതം വ അടുത്തറിയാം. വലിയ ജനക്കൂട്ടങ്ങളൊന്നുമില്ലാത്ത ശാന്തമായ അന്തരീക്ഷം പ്രകൃതിയെ കൂടുതൽ ആഴത്തിൽ അനുഭവിക്കാൻ സഹായിക്കും.
അടുത്തുള്ള മറ്റ് സ്ഥലങ്ങൾ കൂടി കണ്ടുവരാം Nearby Places to Visit)
കോട്ടയത്തെ മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പള്ളത്ത് നിന്നും എളുപ്പത്തിൽ എത്തിച്ചേരാം. കുമരകം കായലും പ്രശസ്തമായ മലരിക്കൽ ആമ്പൽപ്പാടവും ഇവിടെ നിന്ന് അധികം ദൂരെയല്ല. കൂടാതെ കോട്ടയം ടൗണിലെത്തി മികച്ച ഭക്ഷണവും അമ്പലവും പള്ളികളുമൊക്കെ സന്ദർശിക്കുകയും ചെയ്യാം. ഈ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ യാത്രയെ കൂടുതൽ പൂർണ്ണവും അവിസ്മരണീയവുമാക്കും.
പള്ളം ആമ്പൽപ്പാടങ്ങളിലെ വള്ളം സവാരി നിരക്കുകൾ.
പള്ളം ആമ്പൽപ്പാടത്തിലെ വള്ളത്തിന്റെ നിരക്കുകകൾ വള്ളത്തിന്റെ തരം, സന്ദർശകരുടെ ആവശ്യം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിലെ ഈ ആമ്പൽ വസന്തം സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ്. മാത്രവുമല്ല, മൺസൂൺ കാലത്ത് പ്രദേശവാസികളായ ഗ്രാമീണരാണ് ഇവിടെ വള്ളം തുഴയുന്നത്.
മുപ്പത് മിനിറ്റാണ് ഏറ്റവും കുറഞ്ഞ സമയം. എന്നാൽ നല്ലതുപോലെ പള്ളം ആമ്പൽപ്പാടം കണ്ടറിയണമെങ്കിൽ ഒരു മണിക്കൂറെങ്കിലും വേണം. ഒരു വള്ളത്തിനു 400 രൂപ മുതലാണ് സാധാരണ നിരക്ക് ആരംഭിക്കുന്നത്. സമയക്കൂടുതൽ അനുസരിച്ച് നിരക്കുകളിലും വർദ്ധനവുണ്ടാകും.
വള്ളത്തിന്റെ വലുപ്പവും നിരക്കിനെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ചെറിയ വള്ളങ്ങളിൽ രണ്ടു മുതൽ നാല് പേർ വരെ സുഖകരമായി യാത്ര ചെയ്യാം. അതേസമയം, വലിയ വള്ളങ്ങളിൽ പത്തു യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. ചുരുക്കത്തിൽ, ഗ്രൂപ്പിലെ ആളുകളുടെ എണ്ണം വള്ളങ്ങളുടെ നിരക്കിനെ ബാധിക്കും.
ഇനി ഒരു ഫോട്ടോ ഷൂട്ട് കൂടി പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കൂടുതൽ സമയം വേണ്ടി വരും കാഴ്ചകൾ കണ്ടുതീർക്കാൻ ഒരു മണിക്കൂർ മതിയെങ്കിൽ, പ്രൊഫഷണൽ ഷൂട്ടുകൾക്ക് ഒന്നിലധികം മണിക്കൂറുകൾ വേണം. കൂടാതെ, ഒരു സിംഗിൾ ഷൂട്ടിനായി ഫോട്ടോഗ്രാഫർമാർ പലപ്പോഴും രണ്ട് വള്ളങ്ങൾ ഉപയോഗിക്കാറുണ്ട്. ഒരു വള്ളത്തിൽ അതിഥികളും, മറ്റേ വള്ളത്തിൽ അവരുടെ ക്യാമറയും മറ്റ് ഉപകരണങ്ങളുമായിരിക്കും ഉണ്ടായിരിക്കുക.
സൂര്യോദയവും മനോഹരമായ ഫോട്ടോഗ്രാഫി അനുഭവങ്ങളും ആസ്വദിക്കാൻ സന്ദർശകർ കൂടുതൽ സമയത്തേക്ക് വള്ളങ്ങൾ എടുക്കേണ്ടിവരും. തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടിയുള്ള ബുക്കിംഗ് ഏറെ സഹായകരമാകും. കാരണം, ഈ സീസണിൽ പള്ളത്തെ ആമ്പൽ വസന്തം കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
പള്ളം ആമ്പൽപ്പാടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
കേരളത്തിൽ ഈ ആമ്പൽപ്പാടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം ജൂൺ അവസാനം മുതൽ സെപ്റ്റംബർ വരെയാണ്. കേരളത്തിലെ ആമ്പൽ വസന്തത്തിന്റെ കാലം കൂടിയാണ് ഇത്. എങ്കിലും, ആമ്പലുകളുടെ പൂക്കാലം മൺസൂൺ മഴയെയും പാടത്തെ ജലനിരപ്പിനെയും ആശ്രയിച്ചാണിരിക്കുന്നത്. മഴ കൂടുന്നതിനനുസരിച്ച് കൂടുതൽ പാടശേഖരങ്ങൾ പിങ്ക് നിറത്തിലുള്ള ആമ്പൽ പൂക്കളാൽ നിറയും.
ആമ്പൽ പൂക്കൾ സ്വാഭാവികമായും അതിരാവിലെ വിരിയുകയും പകലിന് ചൂടുപിടിക്കുന്നതോടെ പതുക്കെ കൂമ്പുകയും ചെയ്യും. അതിനാൽ, ഏറ്റവും മനോഹരമായ കാഴ്ചകൾ കാണുന്നതിനായി രാവിലെ 6:30 നും 9:30 നും ഇടയിൽ പള്ളം ആമ്പൽപ്പാടം സന്ദർശനം പ്ലാൻ ചെയ്യുക. മനസ്സിൽ എന്നും ഓർത്തു വെയ്ക്കാവുന്ന തരത്തിലുള്ള ഒരു sunrise canoe ride അതായിരിക്കും ഏറ്റവും നല്ല experiance. സൂര്യൻ ഉദിക്കുന്നതിന് മുൻപ് തന്നെ യാത്ര ആരംഭിച്ചു , സൂര്യോദയത്തിന് മുൻപ് തന്നെ ആമ്പൽപ്പാടത്തിന്റെ മധ്യഭാഗത്ത് എത്തിക്കാൻ വള്ളക്കാരനോട് പറയുക ഓറഞ്ച് നിറത്തിലുള്ള ആകാശവും പിങ്ക് നിറത്തിലുള്ള ആമ്പൽപ്പാടങ്ങളും ചേർന്നുണ്ടാക്കുന്ന മനോഹരമായ ഫ്രെയിം.ഡ്രോൺ ദൃശ്യങ്ങൾക്കും ഏറ്റവും മികച്ച സമയവും ഇത് തന്നെയായിരിക്കും.
വാരാന്ത്യങ്ങളെ (weekends) അപേക്ഷിച്ച് പ്രവൃത്തിദിവസങ്ങളിൽ (weekdays) ഇവിടെ സാധാരണയായി തിരക്ക് കുറവായിരിക്കും.
പള്ളം Vs മലരിക്കൽ: ഏത് ആമ്പൽപ്പാടം സന്ദർശിക്കണം.
ഈ മൺസൂൺ കാലത്ത് മലരിക്കലിലെ (Malarikkal water lily) ആമ്പൽ വസന്തത്തിന് മുൻപായി പൂത്തതാണ് പള്ളം ആമ്പൽപ്പാടം. മലരിക്കലിൽ ആമ്പലുകൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും പൂർണമായി വിരിയാൻ ഇനിയും കുറച്ചു ദിവസം കൂടി എടുക്കും. പള്ളത്ത് ഇതിനകം തന്നെ ആമ്പലുകൾ നല്ല രീതിയിൽ വിരിഞ്ഞിട്ടു ള്ളതിനാൽ ഉടനടി യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പള്ളം ആമ്പൽപ്പാടം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.
കേരളത്തിലെ ആമ്പൽ വസന്തത്തിന് പേരുകേട്ട സ്ഥലമാണ് മലരിക്കൽ (Malarikkal). ഓഗസ്റ്റ് ഒക്കെ ആകുമ്പോഴേക്കും ഏകദേശം 600 മുതൽ 700 ഏക്കറോളം വരുന്ന പാടശേഖരങ്ങളിൽ ആമ്പൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്നുണ്ടാവും മലരിക്കലിൽ.പള്ളം ആമ്പൽപ്പാടം താരതമ്യേന ചെറുതാണെങ്കിലും തിരക്കു കുറവായതു കാരണം സ്വസ്ഥമായി ആസ്വദിക്കാം.
കേരളത്തിലെ ഏറ്റവും വലിയ ആമ്പൽ വസന്തം കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, സീസണിന്റെ കൃത്യമായ സമയത്ത് മലരിക്കൽ സന്ദർശിക്കുക. എന്നാൽ തിരക്കില്ലാത്ത അന്തരീക്ഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അല്ലെങ്കിൽ സീസണിന്റെ തുടക്കത്തിൽ തന്നെ യാത്ര ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ പള്ളമായിരിക്കും കൂടുതൽ മികച്ച ചോയ്സ്.
എവിടെ താമസിക്കണം? (Where to stay in Pallom Ambal fields)
പള്ളം ആമ്പൽപ്പാടം സന്ദർശിക്കുന്നെണ്ടെങ്കിൽ താമസം കോട്ടയത്ത് തന്നെ ആയിരിക്കണം. കോട്ടയത്തെ പ്രധാന ഹോട്ടലുകൾ (Hotels in kottayam)എല്ലാം തന്നെ പള്ളത്ത് നിന്നും ഏകദേശം 5 കിലോമീറ്റർ മാത്രം അകലെയുള്ള കോട്ടയം ടൗണിൽ തന്നെയാണുള്ളത്. ഇവിടെ താമസിച്ചുകൊണ്ട് ഈ മനോഹരമായ ആമ്പൽപ്പാടങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും. മാത്രവുമല്ല, കോട്ടയത്ത് നിന്നും ആമ്പൽപ്പാടങ്ങളിലേക്ക് മികച്ച റോഡ് സൗകര്യങ്ങളുമുണ്ട്.
കോട്ടയത്തെ ബജറ്റ് ഹോട്ടലുകളിൽ ഒരു രാത്രിക്ക് ഏകദേശം 1500 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. നിരക്കിന് അനുസരിച്ചുള്ള സൗകര്യങ്ങളുള്ള ഇത്തരം താമസസ്ഥലങ്ങളിൽ നിന്നും പള്ളം ആമ്പൽപ്പാടത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. മൺസൂൺ സമയത്ത് ചെറിയ യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ഇവ തികച്ചും അനുയോജ്യമാണ്.ഇതുകൂടാതെ, മിഡ്-റേഞ്ച് (സാധാരണ നിരക്കിലുള്ളവ), പ്രീമിയം ഹോട്ടലുകളും ഈ പ്രദേശത്ത് ലഭ്യമാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ നിരക്കുകൾ സാധാരണയായി ഒരു രാത്രിക്ക് 7000 രൂപ മുതൽ 10000 രൂപ വരെയാണ്. കുടുംബത്തോടൊപ്പം എത്തുന്നവർക്കും കൂടുതൽ ദിവസങ്ങൾ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച സൗകര്യങ്ങൾ നൽകാൻ ഇത്തരം ഹോട്ടലുകൾക്ക് സാധിക്കും.മൺസൂൺ സീസൺ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ഹോട്ടലുകൾക്കായുള്ള ആവശ്യക്കാരും വേഗത്തിൽ വർദ്ധിക്കും. അതിനാൽ, മുൻകൂട്ടി ബുക്ക് ചെയ്യുന്നത് കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യങ്ങൾ ഉറപ്പാക്കാൻ സഹായിക്കും. കോട്ടയത്ത് താമസിക്കുന്നത് വഴി പള്ളത്തെ ആമ്പൽ വസന്തം ആസ്വദിക്കുന്നതിനൊപ്പം മലരിക്കൽ, കുമരകം തുടങ്ങിയ പ്രശസ്തമായ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും.
യാത്രകൾ എളുപ്പത്തിൽ പ്ലാൻ ചെയ്യുന്നതിനും ബുക്കിംഗിനുമായി ഹോട്ടൽ ഓപ്ഷനുകൾ ഇവിടെ പരിശോധിക്കാവുന്നതാണ്:

പള്ളം ആമ്പൽപാടത്തിലെ ഫോട്ടോഗ്രഫി.
ആമ്പൽപാടത്തിലൂടെയുള്ള തോണിയാത്ര കഴിഞ്ഞാൽ പള്ളം ആമ്പൽ പാടത്തിൽ ഉറപ്പായും ചെയ്യണ്ടത് ഫോട്ടോഗ്രാഫിയാണ്. മഴക്കാലമെത്തിയാൽ കേരളത്തിലെ ഈ ആമ്പൽപ്പാടങ്ങൾക്കെല്ലാം പ്രകൃതിദത്തമായ ഒരു പിങ്ക് പശ്ചാത്തലമായിരിക്കും(backdrop) ഉണ്ടാവുക. മാത്രവുമല്ല, ഇവിടുത്തെ ഓരോ മുക്കും മൂലയും ട്രാവൽ ഫോട്ടോഗ്രഫിക്കും റീലുകൾക്കും (reels) പറ്റുന്ന കിടുക്കൻ ഫ്രെയിമുകൾ നൽകുകയും ചെയ്യും.
വള്ളങ്ങളിലിരുന്നുകൊണ്ട് തന്നെ നമുക്ക് ഫോട്ടോസും വീഡിയോസുമൊക്കെ ഷൂട്ട് ചെയ്യാം ആകാശത്തുനിന്നുള്ള ദൃശ്യങ്ങളിൽ (aerial views) ആമ്പൽ പൂക്കൾ വിരിഞ്ഞു പരന്നു കിടക്കുന്നതിന്റെ പൂർണ്ണമായ ഭംഗി വ്യക്തമായി കാണാം. അതിനാൽ, ഒരു ചെറിയ സന്ദർശനം പോലും കാഴ്ചകളുടെ വലിയൊരു വിരുന്നാണ് സമ്മാനിക്കുന്നത്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെയും ഡ്രോൺ ഓപ്പറേറ്റർമാരുടെയും സേവനങ്ങളും ഇവിടെ ലഭ്യമാണ്. അവർ പോർട്രെയ്റ്റുകളും റീലുകളും സിനിമ ശൈലിയിലുള്ള ട്രാവൽ ഫോട്ടോഗ്രഫിയുമൊക്കെ(cinematic travel shots) മികച്ച രീതിയിൽ പകർത്തി നൽകുന്നു. ചുരുക്കത്തിൽ, സന്ദർശകർക്ക് തങ്ങളുടെ തോണിയാത്രയെ ഒരു സമ്പൂർണ്ണ ഫോട്ടോഗ്രാഫി അനുഭവമാക്കി മാറ്റാൻ സാധിക്കും.
ഫോട്ടോഗ്രാഫി, ഡ്രോൺപാക്കേജുകൾക്കായി ലഭ്യമായ ഓപ്ഷനുകൾ നിങ്ങൾക്ക് ഇവിടെ പരിശോധിക്കാവുന്നതാണ്.

പള്ളം ആമ്പൽപ്പാടങ്ങൾ.
ഈ വർഷകാലത്ത് തിരക്ക് കുറഞ്ഞതും മനോഹരവുമായ ഒരു ആമ്പൽകാലത്തിന്റെ ഓർമ്മകളാണ് പള്ളം നമുക്ക് നൽകുന്നത്. കേരളത്തിലെ ആമ്പൽകാലത്തിന്റെ തുടക്കത്തിൽ തന്നെ ഇവിടെ ആമ്പലുകൾ വിരിയുന്നതുകൊണ്ടും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായതുകൊണ്ടും പള്ളം ആമ്പൽപ്പാടത്തെ കോട്ടയത്തിന് സമീപമുള്ള മികച്ചൊരു സന്ദർശന കേന്ദ്രമാക്കി മാറ്റുന്നു.ചെറു വള്ളങ്ങളിലുള്ള യാത്രയും, സൂര്യോദയ കാഴ്ചകളും ഗ്രാമീണ ഭംഗിയുമെല്ലാം ഒരേപോലെ ആസ്വദിക്കാൻ ഇവിടെയെത്തിയാൽ സാധിക്കും. അതുകൊണ്ടു തന്നെ ഇവിടെ ചിലവിടുന്ന ഓരോ നിമിഷവും എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒന്നായിരിക്കുമെന്നതിൽ സംശയം വേണ്ട. ഒപ്പം, ഫോട്ടോഗ്രാഫി നമ്മുടെ യാത്രാനുഭവത്തിന് പുതിയ ചില മാനങ്ങൾ കൂടി നൽകുന്നു.
മലരിക്കൽ, കുമരകം തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളിലേക്ക് പള്ളത്തുനിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നതിനാൽ ചുരുങ്ങിയ സമയം കൊണ്ട് ഒന്നിലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ചെറിയ മൺസൂൺ യാത്ര സഞ്ചാരികൾക്ക് പ്ലാൻ ചെയ്യാവുന്നതാണ്.











ആമ്പൽ പാടങ്ങൾ ട്രെൻഡ് ആകുവാണല്ലോ ❤️