വേനൽച്ചൂടിൽ നിന്ന് അല്പം ആശ്വാസം തേടുകയാണോ? പോക്കറ്റ് ചോരാതെ തന്നെ പൊളിപ്പൻ യാത്രകൾ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ‘ആനവണ്ടി’ ട്രിപ്പുകൾ (ksrtc trip packages) ഒരുങ്ങിക്കഴിഞ്ഞു. 2026 May മാസത്തിൽ കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി സുരക്ഷിതവും ലാഭകരവുമായ ഒട്ടനവധി പാക്കേജുകളാണ് ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്നത്.
പ്രാദേശിക ഡിപ്പോകൾ വഴി ഏറ്റവും ലളിതമായി ബുക്ക് ചെയ്യാവുന്നതാണീ Munnar trip കൾ. മനോഹരമായ മൂന്നാറിന്റെ പ്രകൃതി സൗന്ദര്യവും ചുറ്റുമുള്ള ഗ്രാമങ്ങളുടെ ഗ്രാമഭംഗിയും ആവോളം ആസ്വദിക്കാൻ ഈ യാത്രകളിലൂടെ സാധ്യമാകും.
എന്തുകൊണ്ട് Ksrtc Budget Tourism trip കൾ മികച്ചതാകുന്നു.
വെറുമൊരു യാത്ര എന്നതിലുപരി, ആസൂത്രിതവും സുരക്ഷിതവുമായ ഒരു അനുഭവമാണ് കെ.എസ്.ആർ.ടി.സി അവരുടെ ബഡ്ജറ്റ്വാ യാത്രകളിലൂടെ വാഗ്ദാനം ചെയ്യുന്നത്.
- മിതമായ നിരക്ക്:കൊളുക്കുമലയും വട്ടവടയും പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ വളരെ കുറഞ്ഞ ചിലവിൽ സന്ദർശിക്കാം. ഏകദിന യാത്രകളായത്കൊണ്ട് സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണ്.
- സുരക്ഷയും വിശ്വാസ്യതയും: പരിചയസമ്പന്നരായ ഡ്രൈവർമാരും കോർഡിനേറ്റർമാരും യാത്രയിലുടനീളം കൂടെയുള്ളതിനാൽ സമയത്തിന്റെയും ക്രമീകരണത്തിന്റെയും ടെൻഷനില്ലാതെ സമാധാനമായി യാത്ര ചെയ്യാം.
- വ്യത്യസ്തമായ റൂട്ടുകൾ :സ്വകാര്യ ടൂറുകൾ പലപ്പോഴും ഒഴിവാക്കുന്ന വനപാതകളിലൂടെയും മലയോര റൂട്ടുകളിലൂടെയുമുള്ള യാത്ര പുതിയൊരു അനുഭവം നൽകും.
- പുതിയ സൗഹൃദങ്ങൾ:പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദങ്ങൾ പങ്കുവെക്കാനും ഇത്തരം ഗ്രൂപ്പ് യാത്രകൾ അവസരമൊരുക്കുന്നു.
മെയ് മാസത്തിൽ മൂന്നാറിലേക്ക് മാത്രമുള്ള റൂട്ടുകൾ
- 1. വട്ടവട: മൂന്നാറിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പച്ചക്കറി കൃഷികൾക്ക് പേരുകേട്ടതാണ്. വേനലിലും ഇവിടെ നല്ല തണുപ്പ് അനുഭവപ്പെടുന്നു.
- 2. കാന്തല്ലൂർ:ആപ്പിളും സ്ട്രോബെറിയും വിളയുന്ന നാട്! തോട്ടങ്ങളിലൂടെയുള്ള നടത്തവും ഫ്രഷ് പഴങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
- 3.മറയൂർ: ചന്ദനക്കാടുകളും ശർക്കര നിർമ്മാണ യൂണിറ്റുകളും ചരിത്രമുറങ്ങുന്ന മുനിയറകളും മറയൂരിനെ ആകർഷകമാക്കുന്നു.
- 4.മൂന്നാർ ജംഗിൾ സഫാരി:മാമലക്കണ്ടം വനത്തിലൂടെയുള്ള യാത്രയിൽ ആനകളെയും മാനുകളെയും കാണാൻ അവസരമുണ്ടാകും.
- 5.മൂന്നാർ സൈറ്റ് സീയിംഗ്: മാട്ടുപ്പെട്ടി ഡാം, ടോപ്പ് സ്റ്റേഷൻ എന്നിവയുൾപ്പെടെ മൂന്നാറിലെ പ്രധാന കാഴ്ചകളെല്ലാം ഈ പാക്കേജിലുണ്ട്.
- 6.കൊളുക്കുമല:മേഘങ്ങൾക്കിടയിലൂടെയുള്ള സൂര്യോദയം കാണാൻ ജീപ്പ് സഫാരിയും തേയിലത്തോട്ടങ്ങളിലെ കാഴ്ചകളും ഒരിക്കലും മറക്കാനാവാത്തതാണ്.
- 7ചതുരംഗപ്പാറ:കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മലനിരകളും കാറ്റാടികളും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട ഇടമാണ്.
പാക്കേജ് നിരക്കുകൾ മെയ് 2026.KSRTC Trip Package May 2026 Rates
ഏകദിന യാത്രകൾ : ഏറ്റവും ജനപ്രീതിയുള്ള യാത്ര കളാണ് ₹600 മുതൽ ₹1,500 വരെ ഒരാൾക്കു ആകും. ഇതിൽ പ്രധാനമായും Sight seeing യാത്രകൾ ആയിരിക്കും.
താമസത്തോടുകൂടിയ യാത്രകൾ : നിരക്കുകൾ ₹1,800 മുതൽ ₹4,000 വരെ ആകും. യാത്ര, താമസം (റിസോർട്ട്/സ്ലീപ്പർ ബസ്) കൂടി ഇതിൽ ഉൾപ്പെടും. Experience based യാത്രകളാവും ഇത്.
Ksrtc budget tourism package എങ്ങനെ ബുക്ക് ചെയ്യാം?
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം ബുക്കിംഗ് നേരിട്ടുള്ള രീതിയിലാണ് നടക്കുന്നത്. Online ബുക്കിങ്കുകൾ ഇപ്പോൾ ലഭ്യമല്ല.
- 1. അടുത്തുള്ള ksrtc ഡിപ്പോ സന്ദർശിച്ച് പുതിയ പാക്കേജുകളെക്കുറിച്ച് അന്വേഷിക്കുക.
- 2. ജില്ലാ ടൂറിസം കോർഡിനേറ്റർമാരെ വിളിച്ച് സീറ്റുകൾ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുക.
- 3. നിങ്ങളുടെ സൗകര്യപ്രദമായ ഡിപ്പോയിൽ നിന്ന് യാത്ര തിരിക്കാൻ മുൻകൂട്ടി പണമടച്ച് ബുക്കിംഗ് കൺഫേം ചെയ്യുക.
- 4. യാത്ര ദിവസം തിരിച്ചറിയൽ രേഖ സഹിതം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുക.
ജില്ലാ കോർഡിനേറ്റർമാരുടെ നമ്പറുകൾ.
- Trivandrum North – 9188619378 Trivandrum South – 9188938522 Kollam – 9188938523 Pathanamthitta – 9188938524 Alappuzha – 9188938525 Kottayam – 9188938526 Idukki – 9188938527 Ernakulam – 9188938528 Thrissur – 9188938529 Palakkad – 9188938530 Malappuram – 9188938531 Kozhikode – 9188938532 Wayanad – 9188938533 Kannur & Kasaragod – 9188938534 State Co-ordinator – 9188938521
യാത്രക്കാർ ശ്രദ്ധിക്കാൻ. Travel Tips.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്രകളുടെ കാര്യത്തിൽ, ഒരല്പം പ്ലാനിങ് ആവശ്യമാണ്. പ്രത്യേകിച്ച് മെയ് മാസത്തിലെ വേനൽക്കാല യാത്രകളിൽ, ഇവ ഉയർന്ന ഡിമാൻഡുള്ള പാക്കേജുകളായതിനാൽ, മുൻകൂട്ടി തയ്യാറെടുക്കുന്നത് തുടക്കം മുതൽ അവസാനം വരെ സുഗമവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു.
- സീസൺ ആയതിനാൽ 1-2 ആഴ്ച മുൻകൂട്ടി ബുക്ക് ചെയ്യുക.
- മിക്ക പാക്കേജുകളിലും ഉച്ചഭക്ഷണം ഉൾപ്പെടാറില്ല, അതിനാൽ മുൻകൂട്ടി ചോദിച്ചറിയുക.
- മലയോര പാതകളിലൂടെയുള്ള നീണ്ട യാത്രയ്ക്ക് മാനസികമായി തയ്യാറെടുക്കുക.
- റേഞ്ച് കുറഞ്ഞ ഇടങ്ങളിൽ ഡിജിറ്റൽ പേയ്മെന്റ് ബുദ്ധിമുട്ടായതിനാൽ കയ്യിൽ പണം (Cash)കരുതുക.
ഇത് കൂടി ഉണ്ടെങ്കിൽ നല്ലത്.
നിങ്ങളുടെ കെഎസ്‌ആർടിസി യാത്ര കൂടുതൽ സുഖകരമാക്കുന്നതിനു ചില ആവശ്യവസ്തുക്കൾ കൈയിൽ കരുതേണ്ടത് വളരെ പ്രാധാന്യം അർഹിക്കുന്നു. Ksrtc trip കളിൽ ഹിൽ സ്റ്റേഷനുകൾ, വനപാതകൾ, നീണ്ട ബസ് യാത്രകൾ എന്നിവ ഉൾപ്പെടുന്നതിനാൽ, പ്രായോഗിക ചില യാത്ര സാമഗ്രികൾ നിങ്ങളുടെ യാത്ര അനുഭവത്തെ ഗണ്യമായി മെച്ചപ്പെടുത്തും. നിങ്ങൾക്ക് ഉൾപ്പെടുത്താൻ കഴിയുന്ന ചിലത് താഴെ കൊടുക്കുന്നു:
- ഫാം സന്ദർശനങ്ങൾ, ട്രെക്കിംഗ് പാതകൾ, കാഴ്ചകൾ കാണാനുള്ള ആയാസമായ നടത്തത്തിനുള്ള ഷൂസ്.
- യാത്രയ്ക്കിടെ ദൈനംദിന അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള ഭാരം കുറഞ്ഞ ബാക്ക്‌പാക്ക്.
- കൊളുക്കുമല, ചതുരംഗപ്പാറ പോലുള്ള സ്ഥലങ്ങളിലെ തണുത്ത കാലാവസ്ഥയ്ക്ക് ജാക്കറ്റ് അല്ലെങ്കിൽ വിൻഡ് ബ്രേക്കർ.
- തുറന്ന കുന്നിൻ പ്രദേശങ്ങളിലെ പകൽ യാത്രയ്ക്ക് സൺഗ്ലാസുകളും സൺസ്‌ക്രീനും.
- ദീർഘയാത്രകൾക്കും പരിസ്ഥിതി സൗഹൃദ യാത്രകൾക്കും പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ









