ഡൽഹി -ഏതൻസ് ഇൻഡിഗോ വിമാനം : ഇനി ഗ്രീസിലേക്ക് നേരിട്ട് പറക്കാം

മെഡിറ്ററേനിയൻ കടലിന്റെ സൗന്ദര്യവും ഗ്രീസിന്റെ ചരിത്രമുറങ്ങുന്ന തെരുവുകളും ഒക്കെ ഒന്നു കണ്ടാലോ എന്ന് തോന്നുണ്ടോ എങ്കിലിനി ഒരു ദിവസം കൊണ്ട് ഗ്രീസ് വരെ പോയിവരാം. അങ്ങനെ ആ കാത്തിരിപ്പിനും വിരാമമാകുന്നു. 2026 ജനുവരി മുതൽ ഇന്ത്യയിലെ രണ്ടു നഗരങ്ങളിൽ നിന്ന് ഗ്രീസിലേക്ക് (Delhi to Athens & Mumbai to Athens )

ഡൽഹി – ഏഥൻസ് നേരിട്ടുള്ള വിമാന സർവീസ്

മുംബൈ – ഏഥൻസ് നേരിട്ടുള്ള വിമാന സർവീസ്

ഇൻഡിഗോ എയർലൈൻസ് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു.

മുൻപ് മിഡിൽ ഈസ്റ്റിലോ യൂറോപ്പിലോ മണിക്കൂറുകളോളം കാത്തുനിന്നുള്ള (Layover) മടുപ്പിക്കുന്ന യാത്രകൾ ഇനി പഴങ്കഥയാകും. രണ്ട് പുരാതന സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന ഈ പുതിയ വിമാന സർവ്വീസ് സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഒരുപോലെ ആശ്വാസമാകും.

മുംബൈയും ഡൽഹിയും; ഗ്രീസിലേക്കുള്ള യാത്ര തുടങ്ങുന്നത് ഇവിടെനിന്നും.

ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ഗ്രീസുമായി ബന്ധിപ്പിക്കുന്ന ഈ സർവീസുകൾ അത്യാധുനികമായ എയർബസ് A321XLR വിമാനങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

  • മുംബൈയിൽ നിന്ന്: ജനുവരി 23, 2026-ന് ആദ്യ വിമാനം പുറപ്പെടും.
  • ഡൽഹിയിൽ നിന്ന്: ജനുവരി 24-ന് ഗ്രീസിലേക്കുള്ള ആദ്യ നേരിട്ടുള്ള സർവീസ് ആരംഭിക്കും.

9 മുതൽ 10 മണിക്കൂർ കൊണ്ട് ഏതൻസിലെത്താം ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ രണ്ടിടത്തു നിന്നും സർവീസുകൾ.ഉണ്ടായിരിക്കും.

വിനോദസഞ്ചാരത്തിന് പുതിയൊരു ഉണർവ്

കണക്ഷൻ വിമാനങ്ങൾക്കായി സമയം പാഴാക്കാതെ തന്നെ സാന്റോറിനിയിലെയും (Santorini) മൈക്കോനോസിലെയും (Meckanos )നീലക്കടലിന്റെ തീരങ്ങളിലേക്കും, ക്രീറ്റിലെ ചരിത്ര സ്മാരകങ്ങളിലേക്കും ഇനി വേഗമെത്താം. ഈ പുതിയ വിമാന സർവീസ് വിനോദസഞ്ചാരത്തിന് മാത്രമല്ല, തെക്കൻ യൂറോപ്പിലെ നിക്ഷേപ സാധ്യതകൾ തേടുന്ന ബിസിനസ്സ് സമൂഹത്തിനും വലിയൊരു മുതൽക്കൂട്ടാണ്.

ആകാശം കീഴടക്കാൻ എയർബസ് A321XLR

നീണ്ട യാത്രകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത എയർബസ് A321XLR വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ഇന്ധനക്ഷമതയും കുറഞ്ഞ ശബ്ദമലിനീകരണവും ഉറപ്പാക്കുന്ന ഈ വിമാനങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം നൽകുന്നു. ഏകദേശം 8,700 കിലോമീറ്റർ ദൂരം വരെ നിർത്താതെ പറക്കാൻ കഴിയുന്ന ഇവ വിമാനയാത്രയിലെ പുതിയ താരമാണ്

യാത്ര നിരക്കുകൾ

കുറഞ്ഞ ചിലവിൽ ഗ്രീസിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് 45 ദിവസം മുൻപെങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. വർഷത്തിന്റെ തുടക്ക മാസങ്ങളിൽ മികച്ച നിരക്കുകൾ ലഭ്യമാകാറുണ്ട്.

  • ഡൽഹി – ഏതൻസ്: വൺ-വേ ടിക്കറ്റുകൾ ഏകദേശം ₹20,621 മുതൽ ലഭ്യമാണ്.
  • മുംബൈ – ഏതൻസ്: ഏകദേശം ₹22,009 മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (വിസ Guide)

ഗ്രീസ് സന്ദർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് ‘ഷെഞ്ചൻ വിസ’ (Schengen Visa) നിർബന്ധമാണ്. ഓൺ-അറൈവൽ വിസ സൗകര്യം ഇല്ലാത്തതിനാൽ യാത്രയ്ക്ക് മുൻപേ വിസ നടപടികൾ പൂർത്തിയാ ക്കേണ്ടിവരും.

  • പാസ്‌പോർട്ട്: കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
  • ഇൻഷുറൻസ്: 30,000 യൂറോ മൂല്യമുള്ള ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണ്.
  • സാമ്പത്തിക രേഖകൾ: ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ കരുതണം.
  • മടക്കയാത്ര: മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്.

ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ രണ്ട് നാഗരികതകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ വിമാന സർവീസ്. ഗ്രീസിന്റെ തനിമയും ഭാരതത്തിന്റെ ആതിഥ്യമര്യാദയും തമ്മിലുള്ള ദൂരം ഈ ആകാശപാതയിലൂടെ കുറയുകയാണ്. ചരിത്രത്തെയും വർത്തമാനത്തെയും ഒരുപോലെ ചേർത്തുപിടിക്കുന്ന ഈ യാത്ര ഓരോ സഞ്ചാരിക്കും ഒരു പുതിയ അനുഭവമായിരിക്കും.

പഴമയും പുതുമയും കൈകോർക്കുമ്പോൾ

ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ രണ്ട് നാഗരികതകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ വിമാന സർവീസ്. ഗ്രീസിന്റെ തനിമയും ഭാരതത്തിന്റെ ആതിഥ്യമര്യാദയും തമ്മിലുള്ള ദൂരം ഈ ആകാശപാതയിലൂടെ കുറയുകയാണ്. ചരിത്രത്തെയും വർത്തമാനത്തെയും ഒരുപോലെ ചേർത്തുപിടിക്കുന്ന ഈ യാത്ര ഓരോ സഞ്ചാരിക്കും ഒരു പുതിയ അനുഭവമായിരിക്കും.

Travel Desk
Travel Desk
Articles: 32

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു