അഗസ്ത്യാർകൂടം ട്രെക്കിംഗ് 2026: ഈ സീസണിനെപ്പറ്റി അറിയേണ്ടതെല്ലാം.

പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിലേക്കൊരു ട്രെക്കിംഗ്.

ആനമുടി കഴിഞ്ഞാൽ കേരളത്തിലെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അ​ഗസ്ത്യാർകൂടം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ ട്രക്കിം​ഗ് സ്പോട്ടുകളിലൊന്നു. മൂടൽമഞ്ഞു പ്രഭ പോലെ ഉയർന്നുവന്ന്, പവിത്രമായ പ്രഭാവലയം തീർക്കുന്ന അഗസ്ത്യമുനിയുടെ വാസസ്ഥലമായിരുന്നയിടം. നിബിഡ വനങ്ങൾ, മാനംമുട്ടി നിൽക്കുന്ന കൊടുമുടികൾ, അപൂർവമായ സസ്യങ്ങൾ എന്നിവ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ആഗത്യാർകൂടം ബയോസ്‌ഫെറിലെ ഏറ്റവും ഉയർന്ന കൊടുമുടി. അഗസ്ത്യമല എന്നും അറിയപ്പെടുന്ന ഈ ട്രെക്കിങ്ങിനു സാഹസികതക്കു അപ്പുറം ഒരു ആത്മീയതലവുമുണ്ട്. പായൽ നിറഞ്ഞ ഒറ്റയടിപ്പാതകളിലൂടെയും വളഞ്ഞുപുളഞ്ഞൊഴു കുന്ന അരുവികളിലൂടെയുമുള്ള ഓരോ ചുവടും നിഗൂഢവും ആശ്ചര്യ ജനകവുമായ ജീവനുള്ളതും ഒരു ലോകത്തേക്ക് പ്രവേശിക്കുന്നത് പോലെയാണ് ട്രെക്കേഴ്സിന് തോന്നുക. അഗസ്ത്യാർകൂടം 2026-ലെ ട്രെക്കിംഗ് തീയതികൾ, ഓൺലൈൻ ബുക്കിംഗ്, ഫീസ്,തുടങ്ങിയവ ഉൾക്കൊള്ളുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് വന്നിട്ടുണ്ട്.

അഗസ്ത്യകൂടം 2026 ട്രെക്കിംഗ് തീയതികൾ.

അതീവ ലോലമായ ആവാസവ്യവസ്ഥയുള്ള Agasthyarkoodam Biosphere നെ സംരക്ഷിക്കുന്നതിനായി ട്രെക്കിംഗ് സീസൺ രണ്ടു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാംഘട്ടം 2026 ജനുവരി 14 മുതൽ 2026 ജനുവരി 31വരെയും. രണ്ടാംഘട്ടം 2026 ഫെബ്രുവരി 01 – 2026 ഫെബ്രുവരി 11 വരെയുമാണ്. ദിവസവും വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ട്രെക്കിംങ്ങ് അനുമതി ലഭിക്കൂ. അതിനാൽ മുൻകൂട്ടിയുള്ള ആസൂത്രണം വളരെ അത്യാവശ്യമാണ്.

ട്രെക്കിങ് ഫീസ്

അഗസ്ത്യാർകൂടം ട്രെക്കിംങ്ങിന്റെ ആകെ ഫീസ് ₹3,000 രൂപയാണ്. ഇതിൽ ട്രെക്കിംഗ് ഫീസായി ₹2,420 രൂപയും ഇക്കോസിസ്റ്റം മാനേജ്മെന്റ് സ്പെഷ്യൽ ഫീസായി ₹580 രൂപയും ഈടാക്കുന്നു.
സാഹസീകത മാത്രം പോരാ ട്രെക്കിംഗി നുള്ള ശാരരീക ക്ഷമത ഉണ്ടെന്നു കൂടി തെളിയിക്കണം. ട്രക്കിങിൽ പങ്കെടുക്കുന്ന എല്ലാവർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ട്രെക്ക് തീയതി മുതൽ 7 ദിവസത്തിനുള്ളിൽ ഒരു രജിസ്റ്റർ ചെയ്ത മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടത്. ട്രക്കിങ്ങിന്റെ തുടക്കത്തിൽ ഇത് ഉദ്യോഗസ്ഥർ പരിശോധിക്കും. സാധുവായ സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെക്കിംഗ് നടത്താൻ കഴിയില്ല.

എങ്ങനെ ബുക്ക് ചെയ്യാം — 2026-ൽ ഓൺലൈൻ ബുക്കിങ് മാത്രം.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം പാസ്സുകൾ ലഭിക്കുക്ക ഓൺലൈനായി മാത്രമായിരിക്കും. പാസ്സുകൾ രണ്ടു സൈറ്റുകൾ വഴി മാത്രമേ ലഭിക്കൂ. www.forest.kerala.gov.in ഉം onlineservice.kerala.gov.in/trekking

ആദ്യ ഘട്ട ബുക്കിംഗ് 2026 ജനുവരി 9 ന് രാവിലെ 11:00 നും രണ്ടാം ഘട്ട ബുക്കിംഗ് 2026 ജനുവരി 23 ന് രാവിലെ 11:00 നും ആരംഭിക്കും. പാസ്സുകൾ വേഗത്തിൽ തീരും എന്നുള്ളതിനാൽ നേരത്തെയുള്ള രജിസ്ട്രേഷൻ അത്യാവശ്യമാണ്.

ആർക്കൊക്കെ ട്രെക്ക് ചെയ്യാം

അഗസ്ത്യാർകൂടം ട്രക്കിങ്ങിനുള്ള കുറഞ്ഞ പ്രായപരിധി 14 വയസ്സ്. സ്ത്രീകൾക്കും ട്രെക്കിംഗ് നടത്താൻ അനുവാദമുണ്ട്, പക്ഷേ പ്രത്യേക പരിഗണനകളൊന്നും ലഭിക്കില്ല. 2018 വരെ ആചാരപരമായ ചില നിബന്ധനകളാൽ സ്ത്രീകൾക്ക് പങ്കെടുക്കാൻ അനുവാദമില്ലായിരുന്നു. സുരക്ഷയും പാരിസ്ഥിതിക സംരക്ഷണവും ഉറപ്പാക്കാൻ ഗൈഡുകളുടെ സഹായവും ഉണ്ട്‌.

ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരെ വല്ലാതെ ആകർഷിക്കുന്ന ഒന്നാണ് അഗസ്ത്യാർകൂടം. ഇടതൂർന്ന മരങ്ങളുടെ മേലാപ്പുകളിലൂടെ പറന്നു നടക്കുന്ന പക്ഷികൾ. ചുറ്റും ഔഷധ സസ്യങ്ങളുടെ സുഗന്ധം.
പായൽ മൂടിയ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന അരുവികൾ. വളഞ്ഞുപുളഞ്ഞ പാതകൾ കണ്ടെത്തുന്നു. അഗസ്ത്യാർകൂടം ട്രെക്കിംഗ് എന്നത് വെറുമൊരു മലകയറ്റമല്ല മറിച്ചു പ്രകൃതിയെ അനുഭവിക്കുന്നതിനുള്ള അവസരം കൂടിയാണ്.

എന്തുകൊണ്ടാണ് ഈ ട്രെക്ക് അതിന്റെ ഒരു അടയാളം അവശേഷിക്കുന്നത്.

അഗസ്ത്യമല ഇറങ്ങിയതിനു ശേഷം തിരികെ വീട്ടിലെത്തുമ്പോഴും കാട് അങ്ങനെ തന്നെ നമ്മിൽ ഇണ്ടാവും. അഗസ്ത്യാർകൂടമൊരു ഉയരം കൂടിയ ഒരു കൊടുമുടി എന്നതിനേക്കാളും “അതുക്കും മേലെ” ഉള്ള എന്തോ ഒന്നാണ് ചുരുക്കത്തിൽ അത് പ്രതിഫലനത്തിന്റെയും സഹിഷ്ണുതയുടെയും പ്രകൃതിയുമായുള്ള ബന്ധത്തിന്റെയും ഒക്കെ ഒരു യാത്രയാണ്.

j

Travel Desk
Travel Desk
Articles: 32

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു