മലയാളിയെ കാട് കാണാൻ പഠിപ്പിച്ചത് ആരാണെന്ന് ചോദിച്ചാൽ ഏറ്റവും നല്ല ഉത്തരം. പെരിയാർ കടുവ സങ്കേതം. (Periyar Tiger Reserve, Thekkady).എന്നാകും. എന്നാൽ പിന്നെ അടുത്ത ട്രിപ്പ് അങ്ങോട്ടായാലോ?പശ്ചിമഘട്ട മലനിരകളുടെ ഹൃദയഭാഗത്ത്, വൈവിധ്യങ്ങളുടെ വന്യ സൗന്ദര്യം പേറുന്ന ഒരു ആവാസവ്യവസ്ഥയെ എങ്ങനെ അടുത്തറിയും? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള സമഗ്ര വിവരങ്ങളാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.കേരള വനംവകുപ്പിന്റെ കർശനമായ പരിസ്ഥിതി സൗഹൃദ നിയമങ്ങൾക്കും മേൽനോട്ടത്തിനും വിധേയമായാണ് ഇവിടുത്തെ ടൂറിസം പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
പ്രകൃതിയെ ഒട്ടും ശല്യപ്പെടുത്താതെ, അതീവ സുരക്ഷിതമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈക്കോ-ടൂറിസം പ്രോഗ്രാമുകളാണ് ഇവിടുത്തെത്. (Periyar Tiger Reserve) ബോട്ടിങ് (Thekkady boating) ട്രെക്കിങ്, മുള ചങ്ങാടയാത്ര, കാടിനുള്ളിലെ ഇക്കോ-സ്റ്റേകൾ അങ്ങനെ വ്യത്യസ്തതകൾ ഏറെയുണ്ട് ഈ കടുവ സംരക്ഷണ കേന്ദ്രത്തിനു.
പെരിയാർ കടുവ സങ്കേതം ഒറ്റ നോട്ടത്തിൽ.
ഇടുക്കി ജില്ലയിലെ തേക്കടിയിൽ ഏകദേശം 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ വന്യജീവി സങ്കേതം വ്യാപിച്ചുകിടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും ജൈവവൈവിധ്യ സമ്പന്നമായ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നു കൂടിയാണ് പെരിയാർ.നിബിഡമായ നിത്യഹരിത വനങ്ങൾ, വിശാലമായ പുൽമേടുകൾ, അതിരുകാക്കുന്ന മലനിരകൾ എന്നിവയുടെ നടുവിലാണ് മനോഹരമായ പെരിയാർ തടാകം Periyar Lake)സ്ഥിതി ചെയ്യുന്നത്.
ഏകദേശം മുപ്പതോളം കടുവകളുടെയും ഒട്ടനവധി ആനക്കൂട്ടങ്ങളുടെയും സുരക്ഷിത താവളമാണ് ഈ വനഭൂമി.ഇതിനുപുറമേ കാട്ടുപോത്ത് (ഗൗർ), പലവർഗ്ഗത്തിൽപ്പെട്ട മാനുകൾ, കാട്ടുപന്നികൾ, സിംഹവാലൻ കുരങ്ങുകൾ, അപൂർവ്വ ഇനം പക്ഷികൾ എന്നിവയെയും ഇവിടെ കാണാം. എങ്കിലും, വന്യമൃഗങ്ങളെ നേരിട്ട് കാണാൻ സാധിക്കുന്നത്, സന്ദർശിക്കുന്ന സമയത്തെയും കാലാവസ്ഥയെയുമൊക്കെ ആശ്രയിച്ചിരിക്കും. തടാകക്കരകളിൽ മൃഗങ്ങൾ വെള്ളം കുടിക്കാനും മറ്റും ഇറങ്ങുന്ന സമയങ്ങളിലാണ് സന്ദർശകർക്ക് സാധാരണയായി ഇവയെ കാണാൻ കൂടുതൽ അവസരം ലഭിക്കാറുള്ളത്.
കേരള വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്.അത്കൊണ്ട് തന്നെ വനംവകുപ്പ് നിശ്ചയിച്ചിട്ടുള്ള നിശ്ചിത റൂട്ടുകളും ഗൈഡുകളുടെ സഹായത്തോടെയുള്ള പ്രോഗ്രാമുകളും മാത്രമേ സന്ദർശകർക്ക് തിരഞ്ഞെടുക്കാൻ സാധിക്കൂ. ഈ കർശനമായ സംവിധാനം വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ മനുഷ്യ സമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നു. പ്രകൃതിയുടെ സംരക്ഷണവും വിനോദസഞ്ചാരവും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകാമെന്നതിന്റെ മികച്ചോരു ഉദാഹരണം കൂടിയാണിത്.
ഇന്ന്, പ്രതിവർഷം എട്ട് ലക്ഷത്തോളം തദ്ദേശീയ-വിദേശീയ സഞ്ചാരികളാണ് പെരിയാർ ടൈഗർ റിസർവ് (Periyar Tiger Reserve Thekkady) സന്ദർശിക്കാനായി എത്തുന്നത്. ഇത് കേരളത്തിലെ ഏറ്റവും മുൻനിരയിലുള്ള ഈക്കോ-ടൂറിസം കേന്ദ്രമായി തേക്കടിയെ നിലനിർത്തുന്നു.
എന്തുകൊണ്ട് പെരിയാർ കടുവ സങ്കേതം സന്ദർശിക്കണം (What Makes Periyar Tiger Reserve Special)
ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വന്യജീവി സങ്കേതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വന്യജീവി അനുഭവമാണ് (Wildlife experience) പെരിയാർ കടുവ സങ്കേതം (Periyar Tiger Reserve Thekkady) നൽകുന്നത്. സാധാരണയായി കണ്ടുവരുന്ന ജീപ്പ് സഫാരികളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഇവിടുത്തെ ടൂറിസവും , വന്യജീവി സഫാരികളും വളരെ ഘടനാപരമായ ഒരു ഇക്കോ-ടൂറിസം മാതൃകയാണ് ഇവിടെ പിന്തുടരുന്നത്. സന്ദർശകർക്ക് ബോട്ടിങ്, വനത്തിലൂടെയുള്ള ട്രെക്കിങ്, ബാംബൂ റാഫ്റ്റിങ്, ഗൈഡുകളുടെ സഹായത്തോടെയുള്ള മറ്റ് വനപാലന പ്രവർത്തനങ്ങൾ എന്നിവ റിസർവിലുടനീളം ആസ്വദിക്കാൻ സാധിക്കും. ഇതിൽ പെരിയാർ തടാകത്തിലൂടെയുള്ള ബോട്ട് സഫാരി തന്നെയാണ് തേക്കടിയിലെ ഏറ്റവും വലിയ ആകർഷണം. തടാകത്തിന്റെ തീരങ്ങളിൽ കൂട്ടമായി എത്തുന്ന ആനകൾ, മാനുകൾ, വിവിധയിനം പക്ഷികൾ എന്നിവയെ വളരെ അടുത്തായി കാണാൻ യാത്രക്കാർക്ക് ഇതിലൂടെ സാധിക്കുന്നു.
ഇത് കൂടാതെ ട്രെക്കിങ്ങും ബാംബൂ റാഫ്റ്റിങ്ങും ഒക്കെ, കാടു കയറാനും കാടിനെ അടുത്തറിയാനും താല്പര്യമുള്ളവർക്കുള്ളതാണ്. പ്രത്യേക പരിശീലനം ലഭിച്ച ഗോത്രവർഗ്ഗക്കാരായ ഗൈഡുകളുടെയും ഫോറസ്റ്റ് ഗാർഡുകളുടെയും സുരക്ഷയിലാണ് ഈ യാത്രകൾ നടക്കുന്നത്.
വ്യത്യസ്ത യാത്രാരീതികൾ ഇഷ്ടപ്പെടുന്നവർക്കും പലതരത്തിലുള്ള ബഡ്ജറ്റുള്ളവർക്കും അനുയോജ്യമായ താമസസൗകര്യങ്ങൾ തേക്കടിയിൽ ലഭ്യമാണ്. കടുവാ സാങ്കേതത്തിന്റെ പ്രവേശന കവാടത്തിന് സമീപം സഞ്ചാരികൾക്ക് ഇക്കോ-സ്റ്റേകൾ, ജംഗിൾ ലോഡ്ജുകൾ അല്ലെങ്കിൽ സ്വകാര്യ റിസോർട്ടുകൾ എന്നിവ തിരഞ്ഞെടുക്കാം. അതുകൊണ്ടുതന്നെ, കുടുംബങ്ങൾക്കും വന്യജീവി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഒരു മികച്ച ഡെസ്റ്റിനേഷനാണ് തേക്കടി.
സമയം (Best time to visit)
പെരിയാർ കടുവ സങ്കേതം (Periyar Tiger Reserve Thekkady)പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ ഏറ്റവും അനുയോജ്യമായ സമയം
- ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്. ഈ മാസങ്ങളിൽ ഇവിടുത്തെ കാലാവസ്ഥ വളരെ സുഖകരവും തണുപ്പുള്ളതുമായിരിക്കും. തണുപ്പ് കാലത്ത് പെരിയാർ തടാകത്തിന് സമീപം വന്യമൃഗങ്ങളെ കാണാനുള്ള സാധ്യതയുമുണ്ട്. ബോട്ടിങ്, ട്രെക്കിങ്, ബാംബൂ റാഫ്റ്റിങ് എന്നിവ ആസ്വദിക്കാൻ ഏറ്റവും മനോഹരമായ സമയവും ഇതുതന്നെയാണ്.
- മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ തേക്കടിയിൽ ചൂട് താരതമ്യേനെ കൂടുതലായിരിക്കും. വന്യമൃഗങ്ങൾ അതിരാവിലെ തന്നെ വെള്ളം കുടിക്കുന്നതിനായി പെരിയാർ തടാകക്കരയിൽ വരും. അതിനാൽ വന്യജീവികളെ കാണുക എന്ന ലക്ഷ്യത്തോടെ എത്തുന്നവർക്ക് വേനൽക്കാല യാത്രകളായിരിക്കും ഏറ്റവും നല്ലത്.
- ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ കാട്ടിൽ നല്ല മഴ ലഭിക്കുന്നതിനാൽ ചില ട്രെക്കിങ് റൂട്ടുകൾ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചിടാറുണ്ട്. എങ്കിലും, മഴ പെയ്തൊഴിഞ്ഞ വനം മുഴുവൻ പച്ചപ്പണിഞ്ഞ്, അതീവ സുന്ദരിയായി നിൽക്കുന്നത് ഈ സമയത്തെ മികച്ച കാഴ്ച അനുഭവമായിരിക്കും.
തേക്കടിക്ക് എങ്ങനെ എത്തിച്ചേരാം? (How to Reach)
ഇടുക്കി ജില്ലയിലെ കുമിളി ആണ് തേക്കടിയിലേക്കുള്ള പ്രവേശന കവാടം.
- By Air : തമിഴ്‌നാട്ടിലെ മധുര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്, ഇവിടെ നിന്നും ഏകദേശം 140 കിലോമീറ്റർ ദൂരമുണ്ട് തേക്കടിയിലേക്ക്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Kochi International Airport) നിന്നും (146 കിലോമീറ്റർ)റോഡ് മാർഗ്ഗം തേക്കടിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
- By Rail : ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ കോട്ടയമാണ്. കോട്ടയത്തു നിന്നും തേക്കടിയിലേക്ക് ഏകദേശം 110 കിലോമീറ്റർ ദൂരമുണ്ട്. മലയോര പാതകളിലൂടെയും spice പ്ലാന്റേഷനുകളിലൂടെയും ടാക്സിയിലോ ബസ്സിലോ സഞ്ചാരികൾക്ക് തേക്കടിയിൽ എത്തിച്ചേരാം.
- By Road: കൊച്ചി, മൂന്നാർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും റോഡ് മാർഗ്ഗം തേക്കടിയിലേക്ക് വരാവുന്നതാണ്. കെ.എസ്.ആർ.ടി.സി (KSRTC) ബസ്സുകളും പ്രൈവറ്റ് ടാക്സികളും ഈ റൂട്ടുകളിൽ നിരന്തരമായി സർവ്വീസ് നടത്തുന്നുണ്ട്.
വനത്തിനുള്ളിലെ ആക്റ്റിവിറ്റികളിൽ എളുപ്പത്തിൽ പങ്കെടുക്കുന്നതിനായി കടുവാ സാങ്കേതത്തിന്റെ പ്രവേശന കവാടത്തിനടുത്ത് തന്നെ താമസിക്കുന്നതാവും നല്ലത്.
പെരിയാർ കടുവാ സങ്കേതത്തിൽ എന്തൊക്ക ചെയ്യാം. (Activities in Periyar Tiger Reserve, Thekkady)
പെരിയാർ ടൈഗർ റിസർവ് (Periyar Tiger Reserve Thekkady) കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് . ബോട്ടിങ്, ട്രെക്കിങ്, ബാംബൂ റാഫ്റ്റിങ്, വനത്തിനുള്ളിലെ ഇക്കോ-സ്റ്റേകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഇതെല്ലാം തന്നെ കേരള വനംവകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടത്തപ്പെടുന്നത്. വന്യജീവികളെയും പ്രകൃതിയെയും ഒട്ടും ശല്യപ്പെടുത്താതെ,വനസംരക്ഷണം ഉറപ്പാക്കിക്കൊണ്ട് സഞ്ചാരികൾക്ക് മികച്ച വന്യജീവി അനുഭവം (Wildlife experience) നൽകത്തക്ക രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പെരിയാർ തടാകത്തിലെ ബോട്ടിങ് (Boating in Periyar Lake).
എന്താണ് പെരിയാർ സാങ്കേതത്തെ ഇത്ര ജനപ്രിയ മാക്കുന്നത് പെരിയാർ തടാകത്തിലൂടെയുള്ള ബോട്ടിങ് എന്ന് നിസംശയം പറയാം. കാടും വന്യജീവികളെയും ഏറ്റവും എളുപ്പത്തിൽ ആസ്വദിക്കാൻ പറ്റിയ ഒരു മാർഗ്ഗമാണിത്. ബോട്ടിൽ തടാകത്തിന്റെ തീരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ആനകൾ, മാനുകൾ, കാട്ടുപോത്തുകൾ, കാട്ടുപന്നികൾ, അപൂർവ്വ പക്ഷികൾ എന്നിവയെ സാധാരണയായി കാണാൻ സാധിക്കും. അതിരാവിലെയുള്ള ബോട്ടിങ്ങിലും വൈകുന്നേരത്തെ ബോട്ടിങ്ങിലും മൃഗങ്ങൾ വെള്ളം കുടിക്കാൻ തടാകക്കരയിലേക്ക് വരാൻ സാധ്യത കൂടുതലായതിനാൽ ഈ സമയങ്ങളിൽ മികച്ച Wildlife sighting ലഭിക്കാറുണ്ട്.
സമയക്രമം (Timings)
ബോട്ടിങ്ങിനായി കൃത്യമായി നിശ്ചയിച്ച സമയങ്ങളുണ്ട്: രാവിലെ 7:30, 9:30, 11:15 എന്നീ സമയങ്ങളിലും, ഉച്ചയ്ക്ക് ശേഷം 1:45, 3:30 എന്നീ സമയങ്ങളിലുമാണ് ബോട്ട് സർവ്വീസുകൾ ഉള്ളത്.
ടിക്കറ്റ് നിരക്ക് (Ticket Price)
മുതിർന്നവർക്ക് ₹255 രൂപയും കുട്ടികൾക്ക് ₹85 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ട്രെക്കിങ് ആക്റ്റിവിറ്റികൾ (Trekking activities in Periyar Tiger Reserve)
ബോട്ടിങ്ങിനെ അപേക്ഷിച്ച് കാടിന്റെ കൂടുതൽ ഇറങ്ങിച്ചെല്ലാൻ സഹായിക്കുന്ന ഒന്നാണ് പെരിയാർ ടൈഗർ റിസർവ് (Periyar Tiger Reserve Thekkady) നൽകുന്ന ട്രെക്കിങ് അനുഭവങ്ങൾ. ട്രെക്കിങ് പ്രോഗ്രാമുകളെല്ലാം തന്നെ വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ഗോത്രവർഗ്ഗക്കാരായ ഗൈഡുകളുടെയും ഫോറസ്റ്റ് ഗാർഡുകളുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. നിത്യഹരിത വനങ്ങൾ, പുൽമേടുകൾ, ഉയർന്ന മലനിരകൾ എന്നിവയിലൂടെയാണ് ഈ യാത്രകൾ കടന്നുപോകുന്നത്.
നേച്ചർ വാക്ക് & ഗ്രീൻ വാക്ക് (Nature Walk & Green Walk)
തുടക്കക്കാർക്ക് (Beginners) ഏറ്റവും അനുയോജ്യമായ 4 മുതൽ 5 കിലോമീറ്റർ വരെയുള്ള ഒരു ചെറിയ ഗൈഡഡ് ഫോറസ്റ്റ് ട്രെയിലാണിത്. ഏകദേശം 2.5 മുതൽ 3 മണിക്കൂർ വരെയാണ് ഇതിന് എടുക്കുന്ന സമയം.
പക്ഷിനിരീക്ഷണം, അപൂർവ്വ ചിത്രശലഭങ്ങളെ കണ്ടെത്തൽ, വനത്തിന്റെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കൽ എന്നിവയ്ക്കാണ് ഇതിൽ മുൻഗണന നൽകുന്നത്.നിരക്ക്: ₹400.
ബേർഡ് സോങ് ട്രയൽ (Bird Song Trail)
പക്ഷിനിരീക്ഷണത്തിന് മാത്രമായി പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു പ്രത്യേക ട്രെക്കിങ് റൂട്ടാണിത്. ജൈവവൈവിധ്യത്താൽ സമ്പന്നമായ മേഖലകളിലൂടെയും കുരിശുമല പോലുള്ള മനോഹരമായ വ്യൂ പോയിന്റുകളിലൂടെയുമാണ് ഈ പാത കടന്നുപോകുന്നത്.നിരക്ക്:
- രണ്ട് മണിക്കൂർ ട്രെക്കിങ്ങിന്: ₹300
- രണ്ടര മണിക്കൂർ ട്രെക്കിങ്ങിന്: ₹400
- മൂന്നര മണിക്കൂർ ട്രെക്കിങ്ങിന് (പരമാവധി 5 പേർ അടങ്ങുന്ന ഗ്രൂപ്പിന്): ₹3000
ബോർഡർ ഹൈക്കിങ് – തൊണ്ടിയാർ, ബ്രാൻഡിപ്പാറ (Border Hiking)
ഉയർന്ന മലനിരകളിലൂടെയും (900-1300 മീറ്റർ ഉയരത്തിൽ) നിബിഡ വനങ്ങളിലൂടെയും കടന്നുപോകുന്ന കഠിനവും വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു ദിവസം(Full-day) വേണ്ട ട്രെക്കിങ്ങാണിത്. പശ്ചിമഘട്ടത്തിന്റെ പനോരമിക് ദൃശ്യങ്ങൾ ആസ്വദിക്കാനും ആനകളെയും കാട്ടുപോത്തുകളെയും വനത്തിനുള്ളിൽ വച്ച് നേരിട്ട് കാണാനും ഈ യാത്രയിലൂടെ അവസരം ലഭിച്ചേക്കാം.നിരക്ക്: ₹2,000/-
ജംഗിൾ സ്കൗട്ട് – നൈറ്റ് ട്രെക്ക് (Jungle Scout)
രാത്രികാലങ്ങളിൽ കാടിന്റെ അന്തരീക്ഷം അനുഭവിക്കാൻ താല്പര്യമുള്ളവർക്കായി ഒരുക്കിയിട്ടുള്ള 3 മണിക്കൂർ ദൈർഘ്യമുള്ള Guided Night Trekking ആണിത്. ഫോറസ്റ്റ് ഗാർഡുകളുടെ കർശനമായ സുരക്ഷയിൽ ഇക്കോ-ഡെവലപ്‌മെന്റ് സോണുകളിലാണ് ഇത് നടത്തപ്പെടുന്നത്. രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന അപൂർവ്വ ജീവികളെ കാണാൻ ഇതിലൂടെ സാധിക്കും.നിരക്ക്: ₹1,500
പെരിയാർ ടൈഗർ ട്രയൽ (Periyar Tiger Trail)
കാടിന്റെ ഏറ്റവും ഉൾപ്രദേശങ്ങളിൽ താമസിച്ചുകൊണ്ട് വന്യത അറിയാൻ ആഗ്രഹിക്കുന്നവർക്കായുള്ള മൾട്ടി-ഡേ (ഒന്നിലധികം ദിവസത്തെ) ട്രെക്കിങ് ആൻഡ് ക്യാമ്പിങ് പ്രോഗ്രാമാണിത്. ഏകദേശം 20 മുതൽ 35 കിലോമീറ്റർ വരെയുള്ള ദൂരമാണ് ഈ യാത്രയിൽ കാട്ടിലൂടെ നടന്നു തീർക്കേണ്ടത്. ഫോറെസ്റ്റ് ഗാർഡുകളും ഗോത്രവർഗ്ഗ ഗൈഡുകളുമാണ് ഈ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. 1 രാത്രി അല്ലെങ്കിൽ 2 രാത്രികൾ കാട്ടിൽ തങ്ങാൻ പറ്റുന്ന പാക്കേജുകൾ ലഭ്യമാണ്.നിരക്ക്:
- 1 നൈറ്റ് ടൈഗർ ട്രയൽ: രണ്ടുപേർക്ക് ₹7500/-
- 2 നൈറ്റ് ടൈഗർ ട്രയൽ: രണ്ടുപേർക്ക് ₹10000/-
മുളത്തോണി (Bamboo Rafting)
പെരിയാർ ടൈഗർ റിസർവ് (Periyar Tiger Reserve Thekkady) നൽകുന്ന വളരെ സവിശേഷമായ ഒരു ഇക്കോ-ടൂറിസം ആക്റ്റിവിറ്റിയാണ് ബാംബൂ റാഫ്റ്റിങ്. വനത്തിലൂടെയുള്ള ട്രെക്കിങ്ങും പെരിയാർ തടാകത്തിലൂടെയുള്ള നിശബ്ദമായ മുളത്തോണി യാത്രയും സമന്വയിപ്പിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ ബോട്ടുകൾക്ക് പോകാൻ കഴിയാത്ത കാടിന്റെ അതീവ സുരക്ഷിതവും ആഴത്തിലുള്ളതുമായ ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കും.
അർദ്ധദിന മുളത്തോണി യാത്രകൾ (Half-Day Bamboo Rafting)
ഈ പ്രോഗ്രാമിൽ ഏകദേശം 3 മുതൽ 4 മണിക്കൂർ വരെയുള്ള വന ട്രെക്കിങ്ങും, അതിനുശേഷം 1 മണിക്കൂർ ദൈർഘ്യമുള്ള ബാംബൂ റാഫ്റ്റിങ്ങും ഉൾപ്പെടുന്നു. രാവിലെയും ഉച്ചയ്ക്കുമുള്ള സ്ലോട്ടുകളിൽ ഇത് ലഭ്യമാണ്. കുറഞ്ഞ സമയം കൊണ്ട് സാഹസികത അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.നിരക്ക്:
- രണ്ടുപേർക്ക് ₹2,200
മുഴുദിന മുളത്തോണി യാത്രകൾ (Full-Day Bamboo Rafting)
കാടിന്റെ വന്യത പൂർണ്ണമായി അനുഭവിക്കാൻ സഹായിക്കുന്ന ഒരു മുഴുവൻ ദിവസ പ്രോഗ്രാമാണിത്. ഇതിൽ 5 മുതൽ 6 കിലോമീറ്റർ വരെയുള്ള വന ട്രെക്കിങ്ങും തടാകത്തിലൂടെ 3 മണിക്കൂറോളം നീളുന്ന മുളത്തോണി യാത്രയും ഉൾപ്പെടുന്നു. യാത്രക്കാർക്കുള്ള ഭക്ഷണം, ചായ എന്നിവയും വനംവകുപ്പിന്റെ പൂർണ്ണമായ സുരക്ഷാ സഹായങ്ങളും ഈ പാക്കേജിൽ ലഭ്യമാണ്.നിരക്ക്: രണ്ടുപേർക്ക് ₹2,900
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഇക്കോ-സ്റ്റേകൾ Deep wild (Forest Department Eco-Stays)
പെരിയാർ ടൈഗർ റിസർവ് (Periyar Tiger Reserve Thekkady) കാടുകളുടെ ഏറ്റവും ഉള്ളിലായി, കർശനമായ വനസംരക്ഷണ നിയമങ്ങൾക്ക് കീഴിൽ താമസിക്കാൻ സാധിക്കുന്ന അപൂർവ്വ അവസരങ്ങളാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഇക്കോ-സ്റ്റേകൾ ഒരുക്കുന്നത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇവ വനംവകുപ്പിന്റെ ഔദ്യോഗിക പോർട്ടലുകൾ വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Bamboo ഗ്രൂവ്
തഴച്ചുവളരുന്ന മുളങ്കാടുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 15 കോട്ടേജുകൾ അടങ്ങുന്ന ഒരു ഇക്കോ-ലേണിങ് സെന്ററാണിത്. അരുവികളുടെയും പക്ഷികളുടെയും പ്രകൃതിഭംഗിയുടെയും നടുവിൽ വളരെ ശാന്തമായ ഒരു അന്തരീക്ഷം ഇത് സമ്മാനിക്കുന്നു. പ്രധാന ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം.നിരക്ക്: ഒരു രാത്രിക്ക് ഏകദേശം ₹2,400.
Jungle Inn
ഒരു വാച്ച് ടവറിന്റെ മാതൃകയിൽ കാടിന്റെ അതിർത്തിയിൽ നിർമ്മിച്ചിട്ടുള്ള ഒരു ഫോറസ്റ്റ്-എഡ്ജ് ഇക്കോ-ലോഡ്ജാണിത്. കാടിന്റെ വന്യതയിലേക്ക് പൂർണ്ണമായി ഇറങ്ങിച്ചെല്ലാനും രാത്രികാലങ്ങളിലെ വന്യജീവികളുടെ ചലനങ്ങൾ നിരീക്ഷിക്കാനും ഈതാമസം സഹായിക്കും.
എടപ്പാളയം നൈറ്റ്സ് (Edappalayam Nights)
കാടിന്റെ ഏറ്റവും ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന, വെറും രണ്ട് മുറികൾ മാത്രമുള്ള അതീവ സവിശേഷമായ ഒരു പ്രീമിയം ഇക്കോ-സ്റ്റേയാണിത്. ബോട്ടിൽ യാത്ര ചെയ്ത് മാത്രമേ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കൂ. നൈറ്റ് ട്രാക്കിങ്, നക്ഷത്ര നിരീക്ഷണം (Stargazing), പരമ്പരാഗത ഗോത്രവർഗ്ഗ വിഭവങ്ങൾ, മരത്തിന് മുകളിലുള്ള വ്യൂവിങ് ഡെക്ക് (Tree-top viewing deck) എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഇവിടേക്കുള്ള ബുക്കിങ് വളരെ പരിമിതമാണ്, പെരിയാർ ടൈഗർ റിസർവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ഇത് ബുക്ക് ചെയ്യാൻ സാധിക്കൂ. നിരക്ക്: ഒരു രാത്രിക്ക് ₹10000/
തേക്കടിയിലെ താമസസൗകര്യങ്ങൾ. (Hotels & Stays in Thekkady)
തേക്കടിയിലും അതിനോട് ചേർന്നുകിടക്കുന്ന അതിർത്തി പട്ടണമായ കുമിളിയിലും എല്ലാത്തരത്തിലുള്ള ബഡ്ജറ്റുകൾക്കും യാത്രാ ശൈലികൾക്കും ഇണങ്ങുന്ന താമസസൗകര്യങ്ങൾ ലഭ്യമാണ്. ബഡ്ജറ്റ് ലോഡ്ജുകൾ, ഹോംസ്റ്റേകൾ, ഇക്കോ-റിസോർട്ടുകൾ, അത്യാധുനിക വെൽനസ് റിസോർട്ടുകൾ എന്നിവയെല്ലാം പെരിയാർ ടൈഗർ റിസർവിന് (Periyar Tiger Reserve Thekkady) തൊട്ടടുത്തായി തന്നെ ലഭ്യമാണ്.
- ബഡ്ജറ്റ് ഹോട്ടലുകളും ഹോംസ്റ്റേകളും: ഒരു രാത്രിക്ക് ₹1,000 മുതൽ ₹2,500 വരെ. ബാക്ക്പാക്കേഴ്സിനും ചെറിയ വന്യജീവി യാത്രകൾക്കുമായി എത്തുന്നവർക്കും ഇത് വളരെ അനുയോജ്യമാണ്.
- മിഡ്-റേഞ്ച് നേച്ചർ റിസോർട്ടുകൾ: ഒരു രാത്രിക്ക് ₹3,000 മുതൽ ₹6,000 വരെ. മനോഹരമായ കാഴ്ച്ചകളും നല്ല റെസ്റ്റോറന്റുകളും ഫാമിലി ഫ്രണ്ട്‌ലി സൗകര്യങ്ങളും ഇവ വാഗ്ദാനം ചെയ്യുന്നു.
- ആഡംബര ഫോറസ്റ്റ് റിസോർട്ടുകളും വെൽനസ് റിട്രീറ്റുകളും: ഒരു രാത്രിക്ക് ₹8,000 രൂപയ്ക്ക് മുകളിൽ. മികച്ച സൗകര്യങ്ങൾ, സ്വകാര്യത, പ്രകൃതിയോട് ഇണങ്ങിയ ആഡംബര അനുഭവങ്ങൾ എന്നിവയ്ക്കാണ് ഇവ മുൻഗണന നൽകുന്നത്.
കെ.ടി.ഡി.സി (KTDC) ഫോറസ്റ്റ് ലോഡ്ജുകൾ:
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KTDC) ഔദ്യോഗിക ലോഡ്ജുകൾ വഴി സഞ്ചാരികൾക്ക് പെരിയാർ ടൈഗർ റിസർവിന്റെ ഉള്ളിൽ തന്നെ താമസിക്കാൻ അവസരം ലഭിക്കുന്നു. സാധാരണ ടൂറിസം സമയം കഴിഞ്ഞും കാടിന്റെ ശാന്തത അനുഭവിക്കാൻ ഇത് സഹായിക്കും. റിസോർട്ട് പരിസരങ്ങളിൽ വന്യമൃഗങ്ങൾ വരാനുള്ള സാധ്യതയും ഇവിടെയുണ്ട്.
- KTDC പെരിയാർ ഹൗസ്: പെരിയാർ തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന, ലളിതമായ ഫോറസ്റ്റ് ഫേസിങ് മുറികളുള്ള ഒരു ബഡ്ജറ്റ് ജംഗിൾ ലോഡ്ജാണിത്. കുറഞ്ഞ ചെലവിൽ കാടിനുള്ളിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചതാണ്.
- KTDC അരണ്യ നിവാസ്: കൂടുതൽ സൗകര്യങ്ങളുള്ള ഒരു പ്രീമിയം ഹെറിറ്റേജ് ശൈലിയിലുള്ള ഫോറസ്റ്റ് ലോഡ്ജാണിത്. സുഖകരവും ശാന്തവുമായ ഒരു ജംഗിൾ സ്റ്റേ ഇത് ഉറപ്പുനൽകുന്നു.
- KTDC ലേക്ക് പാലസ്: റിസർവിനുള്ളിലെ ഏറ്റവും ആഡംബരപൂർണ്ണമായ താമസസൗകര്യമാണിത്. പഴയകാല രാജാക്കന്മാരുടെ വേനൽക്കാല കൊട്ടാരമായിരുന്ന ഇത് തടാകത്തിന് മറു കരയിലാണ് സ്ഥിതി ചെയ്യുന്നത്. തികച്ചും സ്വകാര്യമായ ഒരു രാജകീയ വന്യതാ അനുഭവം ഇത് നൽകുന്നു.
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇക്കോ-സ്റ്റേകൾ കൂടുതൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം അനുഭവങ്ങളാണ്.
Travel Itinerary – 1 മുതൽ 3 ദിവസങ്ങൾ വരെയുള്ള പ്ലാൻ (Suggested Itinerary (1–3 Days) in Periyar Tiger Reserve)
പെരിയാർ ടൈഗർ റിസർവിലേക്കുള്ള (Periyar Tiger Reserve Thekkady) ഒരു യാത്ര 1 മുതൽ 3 ദിവസത്തെ സമയപരിധിയിൽ വളരെ മനോഹരമായി പ്ലാൻ ചെയ്യാം. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഒരു ലളിതമായ യാത്രയോ അല്ലെങ്കിൽ കാടിനുള്ളിലേക്കുള്ള ട്രെക്കിങ്ങോ നടത്താം.
1 Day Itinerary
- രാവിലെ: പെരിയാർ തടാകത്തിലെ ബോട്ടിങ് സഫാരിയോട് കൂടി നിങ്ങളുടെ ദിവസം ആരംഭിക്കുക. അതിരാവിലെയുള്ള സ്ലോട്ടുകളിൽ തടാകക്കരയിൽ ആനകളെയും മാനുകളെയും കാണാനുള്ള സാധ്യത കൂടുതലാണ്.
- ഉച്ചയ്ക്ക് ശേഷം: ബോട്ടിങ്ങിന് ശേഷം കുമിളി ടൗണും അവിടുത്തെ പ്രാദേശിക സുഗന്ധവ്യഞ്ജന (Spice Markets) വിപണികളും സന്ദർശിക്കുക.
- വൈകുന്നേരം: കാട്ടിലൂടെയുള്ള ഒരു ചെറിയ നേച്ചർ വാക്കോടുകൂടിയോ അല്ലെങ്കിൽ താമസസ്ഥലത്ത് വിശ്രമിച്ചുകൊണ്ടോ ദിവസം അവസാനിപ്പിക്കാം.
2 Day Itinerary
Option – 1 Standard Wildlife Experience.
- ഒന്നാം ദിവസം രാവിലെ തന്നെ ബോട്ടിങ്ങിന്ഉ പോകാം. ഉച്ചക്ക്ച്ച ക്ക് ശേഷം നേച്ചർ വാക്ക് പോലുള്ള ചെറിയ ട്രെക്കിങ്ങു. വൈകുന്നേരം കുമിളി ടൌൺ ഒന്ന് കറങ്ങാം. അല്ലെങ്കിൽ ഒരു spice plantation ട്രിപ്പ് അടിക്കാം.രണ്ടാം ദിവസം ഒരു Bamboo rafting രാവിലെ തന്നെ പോകുകയാണെങ്കിൽ ഉച്ചക്ക് ഭക്ഷണത്തിനു ശേഷം കമ്പം വരെ പോയി മുന്തിരിതോട്ടം കാണാം. കുടുംബമായി വരുന്നവർക്ക് ഏറ്റവും അനുയോജ്യമായ trip ആണിത്.
Option 2 : Periyar Tiger Trail Experiance.
- ഒന്നാം ദിവസം പെരിയാർ തടാകത്തിലെ അതിരാവിലെയുള്ള ബോട്ടിങ് സഫാരിയോട് കൂടി ആരംഭിക്കുക. ബോട്ടിങ്ങിനു ശേഷം കാട്ടിലേക്ക് ഒരു ട്രക്കിങ് സ്റ്റേ ഓപ്ഷനായ ‘പെരിയാർ ടൈഗർ ട്രയൽ’ പ്രോഗ്രാം തിരഞ്ഞെടുക്കാം. രാത്രി കാടിനകത്തു ഫോറെസ്റ്റ്ഗോ ഗാർഡുകൾക്കും ഗോത്രവർഗ്ഗ ട്രാക്കർമാർക്കുമൊപ്പമുള്ള രാത്രികാല ക്യാമ്പിങ്.. രണ്ടാം ദിവസം തിരികെയെത്തി കുമിളി ഒക്കെ ഒന്ന്വ കറങ്ങി കുറച്ചു spices ഒക്കെ വാങ്ങി മടക്കം.വന്യജീവി ഫോട്ടോഗ്രാഫർമാർക്കും പ്രകൃതിസ്നേഹികൾക്കും ഇത് മികച്ച ഓപ്ഷനാണ്.
3 Day Itinerary in Periyar Tiger Reserve)
ഓപ്ഷൻ 1
- ദിവസം 1: അതിരാവിലെ പെരിയാർ തടാകത്തിലെ ബോട്ടിങ് സഫാരി. മൃഗങ്ങളെ ഒക്കെ കണ്ടതിനു ശേഷം കാട് കയറാൻ ‘പെരിയാർ ടൈഗർ ട്രെയിൽ. Periyar Tiger Trail
- ദിവസം 2: ടൈഗർ ട്രയൽ കഴിഞ്ഞ് തിരികെ എത്തിയ ശേഷം കുമിളി ടൗണിൽ ഒന്ന് കറങ്ങി കുറച്ചു spices ഒക്കെ വാങ്ങി വൈകുന്നേരങ്ങളിൽ കഥകളി, കളരിപ്പയറ്റ് ഷോ ഒക്കെ കണ്ടു ഹോട്ടലിലേക്ക് മടങ്ങാം.
- ദിവസം 3: മൂന്നാം ദിവസം മേഘമല, സമീപത്തുള്ള തോട്ടങ്ങൾ അല്ലെങ്കിൽ മുന്തിരിത്തോട്ടങ്ങൾ സന്ദർശിക്കുക. അല്ലെങ്കിൽ ഗവി (Gavi) ഫോറസ്റ്റ് സഫാരിയും തിരഞ്ഞെടുക്കാം.
ഓപ്ഷൻ 2:
- ദിവസം 1: രാവിലെ പെരിയാർ തടാകത്തിലെ ബോട്ടിങ്. ഉച്ചയ്ക്ക് ശേഷം പെരിയാർ ടൈഗർ റിസർവിലെ ബാംബൂ റാഫ്റ്റിങ്. വൈകുന്നേരം കുമിളി ടൗൺ, സ്പൈസ് മാർക്കറ്റ് അല്ലെങ്കിൽ കൾച്ചറൽ ഷോകൾ കാണാം.
- ദിവസം 2: രണ്ടാം ദിവസം മുഴുവൻ ദിവസം നീണ്ടുനിൽക്കുന്ന ‘ബോർഡർ ഹൈക്കിങ്‘ Border Hikking) (തൊണ്ടിയാർ അല്ലെങ്കിൽ ബ്രാൻഡിപ്പാറ) തിരഞ്ഞെടുക്കുക. അല്പം കായീകക്ഷമത വേണ്ട കുത്തനെയുള്ള മലനിരകളും നിബിഡ വനപാതകളും നിറഞ്ഞതാണ് ഈ യാത്ര.
- ദിവസം 3: മൂന്നാം ദിവസം മേഘമല, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ അല്ലെങ്കിൽ മുന്തിരിത്തോപ്പുകൾ സന്ദർശിക്കുകയോ പെരിയാർ ടൈഗർ റിസർവിന് പുറത്തുള്ള ഗവി ഫോറസ്റ്റ് സഫാരി നടത്തുകയോ ചെയ്യാം.
പെരിയാർ കടുവാ സാങ്കേത്തിനു സമീപമുള്ള മറ്റ് ആകർഷണങ്ങൾ (Nearby Attractions from Periyar Tiger Reserve)
തെക്കേടിക്ക് സമീപമുള്ള ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അങ്ങോട്ടേക്കുള്ള ഏകദേശ ദൂരവും താഴെ നൽകുന്നു:
- ഗവി ഫോറസ്റ്റ് (ഏകദേശം 40 കി.മീ): പ്രകൃതിഭംഗി തുളുമ്പുന്ന മനുഷ്യ അധിനിവേശം കുറഞ്ഞ പത്തനംതിട്ട ജില്ലയിലെ ഇക്കോ-ടൂറിസം കേന്ദ്രം..
- കമ്പം (ഏകദേശം 22 കി.മീ): പച്ചപ്പണിഞ്ഞകൃഷിപ്പാടങ്ങളും മുന്തിരിത്തോട്ടങ്ങളും പ്രധാന ആകർഷണം
- വാഗമൺ (ഏകദേശം 40 കി.മീ): പൈൻ കാടുകളും പുൽമേടുകളും വ്യൂ പോയിന്റുകളുമുള്ള, എപ്പോഴും തണുപ്പുള്ള ഒരു സുന്ദര ഹിൽ സ്റ്റേഷൻ.
- കുട്ടിക്കാനം (ഏകദേശം 35 കി.മീ): തേയിലത്തോട്ടങ്ങളും കോടമഞ്ഞ് മൂടിയ വളഞ്ഞു തിരിഞ്ഞ റോഡുകളുമുള്ള മനോഹരമായ ഇടം.
- പരുന്തുംപാറ (ഏകദേശം 23 കി.മീ): കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും അതിശയിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകളും സമ്മാനിക്കുന്ന ഒരിടം.
- സത്രം (ഏകദേശം 26 കി.മീ): ഇടുക്കിയിൽ നിന്ന് ശബരിമലക്ക് പോകുന്ന gateway. തേയില തോട്ടങ്ങളും ട്രക്കിങ് പാതകളും ഓഫ് റോഡിങ്ങും പ്രധാന ആകർഷണം.
പശ്ചിമഘട്ട മലനിരകളുടെ അതിർത്തിയിലുള്ള ഒരു മികച്ച ട്രെക്കിങ് കേന്ദ്രം കൂടിയായ
പെരിയാർ ടൈഗർ റിസർവിലേക്കുള്ള (Periyar Tiger Reserve Thekkady) ഒരു യാത്ര വന്യജീവികളുടെ സാന്നിധ്യവും കാടും ചിട്ടയായ ഇക്കൊ ടൂറിസവും ഒന്നിക്കുന്ന ഒരിടമാണ്. കാട്ടിലൂടെയുള്ള ട്രെക്കിങ്, മികച്ച ഗൈഡുകളോടൊപ്പമുള്ള ബാംബൂ റാഫ്റ്റിങ് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. സാധാരണ ഹോംസ്റ്റേകൾ മുതൽ കാട്ടിനുള്ളിലെ വനംവകുപ്പിന്റെ ഔദ്യോഗിക ലോഡ്ജുകൾ വരെ എല്ലാത്തരം ബഡ്ജറ്റിനും ഇണങ്ങുന്ന താമസസൗകര്യങ്ങൾ തേക്കടിയിലുണ്ട്. ഇവിടുത്തെ ഓരോ ആക്റ്റിവിറ്റിയും പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയെ ഒട്ടും ദോഷകരമായി ബാധിക്കാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസത്തെ ട്രിപ്പ് ആയാലും മൂന്ന് ദിവസത്തെ ട്രിപ്പ് ആയാലും തേക്കടിയും അതിന്റെ വന്യതയും നമ്മളിൽ അവശേഷിപ്പിക്കുന്നത് കടിനോടുള്ള ഒരു ആത്മ ബന്ധമാണ്.
പെരിയാർ ടൈഗർ റിസർവിനെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾ (FAQs about Periyar Tiger Reserve)
ചോദ്യം: പെരിയാർ ടൈഗർ റിസർവ് സന്ദർശിക്കുന്നത് പ്രയോജനകരമാണോ?
ഉത്തരം: തീർച്ചയായും. ബോട്ടിങ്, ട്രെക്കിങ്, ബാംബൂ റാഫ്റ്റിങ് എന്നിവയിലൂടെ സംരക്ഷിത വനമേഖലയെ അടുത്തറിയാൻ സാധിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നാണിത്.
ചോദ്യം: തേക്കടി സന്ദർശിക്കാൻ എത്ര ദിവസങ്ങൾ ആവശ്യമാണ്?
ഉത്തരം: 1 മുതൽ 3 ദിവസങ്ങൾ വരെ മതിയാകും. ഒരു ദിവസത്തെ യാത്ര ബോട്ടിങ്ങിന് അനുയോജ്യമാണ്, എന്നാൽ 2-3 ദിവസങ്ങൾ ഉണ്ടെങ്കിൽ ട്രെക്കിങ്ങും മറ്റ് ഈക്കോ ടൂറിസം അക്വ്ടിവിറ്റികളും കൂടി ചെയ്യാം.
ചോദ്യം: പെരിയാർ ടൈഗർ റിസർവിൽ കടുവകളെ കാണാൻ സാധിക്കുമോ?
ഉത്തരം: കടുവകളെ നേരിട്ട് കാണാനുള്ള സാധ്യത വളരെ കുറവാണ് (Rare). എങ്കിലും ആനകൾ, മാനുകൾ, കാട്ടുപോത്തുകൾ, വിവിധയിനം പക്ഷികൾ എന്നിവയെ സാധാരണയായി കാണാൻ സാധിക്കും.
ചോദ്യം: ബോട്ടിങ് ആണോ അതോ ട്രെക്കിങ് ആണോ കൂടുതൽ നല്ലത്?
ഉത്തരം: വളരെ ശാന്തമായി വന്യജീവികളെ കാണാൻ ബോട്ടിങ് ആണ് നല്ലത്. എന്നാൽ സാഹസികത ഇഷ്ടപ്പെടുന്നവർക്കും കാടിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നവർക്കും ട്രെക്കിങ് ആണ് ഏറ്റവും മികച്ചത്.
ചോദ്യം: തേക്കടിയിലെ ബാംബൂ റാഫ്റ്റിങ് സുരക്ഷിതമാണോ?
ഉത്തരം: അതെ, ഇത് വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഗൈഡുകളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും (Life Jackets) സഹായത്തോടെയാണ് നടത്തപ്പെടുന്നത്. അതിനാൽ പൂർണ്ണമായും സുരക്ഷിതമാണ്.
ചോദ്യം: പെരിയാർ ടൈഗർ റിസർവ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
ഉത്തരം: ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യം. ഈ സമയത്ത് സുഖകരമായ കാലാവസ്ഥയും വന്യമൃഗങ്ങളെ കാണാനുള്ള കൂടുതൽ സാധ്യതയും ലഭിക്കുന്നു.
ചോദ്യം: ആക്റ്റിവിറ്റികൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ടോ?
ഉത്തരം: അതെ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും (Weekends) പൊതു അവധി ദിവസങ്ങളിലും ബോട്ടിങ്, ട്രെക്കിങ്, ബാംബൂ റാഫ്റ്റിങ് എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് സീറ്റുകൾ ഉറപ്പാക്കാൻ സഹായിക്കും.









