വേമ്പനാട്ട് കായലിന്റെ തീരത്തുള്ള കുമരകത്തെ Zuri Kumarakom Resort & Spa യുടെ ദൃശ്യം

Zuri Kumarakom: കോട്ടയത്തെ ₹205 കോടിയുടെ റിസോർട്ട് ITC വാങ്ങിയതെന്തിനു?

കേരളത്തിലെ ആഡംബര ടൂറിസം മേഘല മാറുകയാണ്, അതും ആരും പ്രതീക്ഷിക്കാത്ത വേഗതയിൽ! Zuri Kumarakom റിസോർട്ട് കൈമാറുന്നതിലൂടെ നടന്നിരിക്കുന്നത് വെറുമൊരു ₹205 കോടിയുടെ സാമ്പത്തിക ഇടപാടല്ല. മറിച്ച് കേരളത്തിന്റെ കായൽ ടൂറിസത്തിന്റെ ഭാവി മാറ്റിയെഴുതുന്ന വലിയൊരു ചുവടുവെപ്പാണ്. എന്തുകൊണ്ടാണ് പ്രീമിയം ടൂറിസം രംഗത്തെ വമ്പന്മാർ കോടികളുമായി ഇപ്പോൾ കേരളത്തിലെ ഗ്രാമമായ കുമരകത്തേക്ക് ഒഴുകിയെത്തുന്നത്? കാഴ്ചകൾക്കപ്പുറം സഞ്ചാരികളെ കാത്തിരിക്കുന്ന ആ വലിയ സർപ്രൈസ് എന്താണ്? കായൽ ടൂറിസത്തിൽ വരാൻ പോകുന്ന ആ വലിയ മാറ്റത്തിൽ ഇനി ചുക്കാൻ പിടിക്കുന്നത് ആരായിരിക്കും.

എന്തുകൊണ്ടാണ് Zuri Kumarakom ത്തെ ഫ്ളോട്ടിങ് പാരഡൈസ്’ എന്ന് വിളിക്കുന്നത്?

​വേമ്പനാട്ടു കായലിൽ സ്ഥിതി ചെയ്യുന്ന Zuri Kumarakom Resort & Spa, കേരളത്തിന്റെ പ്രകൃതിഭംഗിയോട് അലിഞ്ഞുചേർന്നു നിൽക്കുന്ന ഒന്നാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കപ്പുറം കായലിനോടും പ്രകൃതിയോടുമുള്ള ഇണക്കമാണ് ഈ റിസോർട്ടിന്റെ ഭംഗി. 18 ഏക്കറിൽ പരന്നുകിടക്കുന്ന ഈ മനോഹരമായ റിസോർട്ടിൽ സ്വാഭാവിക തടാകങ്ങളും മനുഷ്യനിർമ്മിത കായലുകളും വരെയുണ്ട്. റിസോർട്ടിലെ മുറികളും വില്ലകളും വെള്ളത്തിലേക്കോ കായലിലേക്കോ മുഖം നോക്കി നിൽക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും വേമ്പനാട്ടിന്റെ കായൽക്കാഴ്ചകൾ കണ്ണിൽ നിന്ന് മറയില്ല.

​ഇവിടെയുള്ള 72 മുറികൾ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന പ്രത്യേക ക്ലസ്റ്ററുകളായാണ് നിർമ്മിച്ചിട്ടുള്ളത്. കോട്ടേജുകളും വില്ലകളും മനുഷ്യ നിർമ്മിത തടാകത്തിന്റെയോ പൂന്തോട്ടത്തിന്റെയോ മനോഹരമായ കാഴ്ചകളിലേക്കാണ് തുറക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത നാലുകെട്ട് ശൈലിയിലുള്ള ചരിഞ്ഞ മേൽക്കൂരകളും മരത്തടികളിലെ കൊത്തുപണികളും, ആധുനിക ആഡംമ്പര സൗകര്യങ്ങളുമായി ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു. ഒന്നും തന്നെ അമിതമായി തോന്നിക്കില്ല; വിശാലമായ മുറികളും ധാരാളം വെളിച്ചം തരുന്ന വലിയ ജനാലകളും വേമ്പനാടൻ കായൽക്കാറ്റും ശാന്തമായ അന്തരീക്ഷവുമെല്ലാം zuri യെ മറ്റു റിസോർട്ടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

നമ്മളിവിടെ എത്തുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് ഇവിടുത്തെ നിശ്ശബ്ദമായ അന്തരീക്ഷമാണ്. കായലിലൂടെ നീങ്ങുന്ന ഹൗസ് ബോട്ടുകൾ സഞ്ചാരികളെ റിസോർട്ടിലേക്ക് വരവേൽക്കുന്നു. വേമ്പനാട്ടു കായലിൽ മെല്ലെ അസ്തമയം ചുവപ്പ് പടർത്തുമ്പോൾ വെളിച്ചത്തിന്റെ മനോഹരമായ പ്രതിഫലനങ്ങൾ കാണാം. ഇവിടെ കായൽ വെറുമൊരു പശ്ചാത്തലമല്ല; അത് നിങ്ങളുടെ യാത്രയുടെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.

Zuri Kumarakom ത്തെ താമസം താങ്ങാൻ കഴിയുന്നതാണോ?

​ശാന്തതയും ലാളിത്യവും നിറഞ്ഞതാണെങ്കിലും, കേരളത്തിലെ ഏറ്റവും ആഡംബരമേറിയ റിസോർട്ടുകളുടെ പട്ടികയിലാണ് Zuri Kumarakom ത്തിന്റെ സ്ഥാനം. ഇവിടുത്തെ സാധാരണ ലഗൂൺ വ്യൂ മുറികൾക്ക് ഒരു രാത്രിക്ക് ₹17,000 വരെയാണ് നിരക്ക്. എന്നാൽ കൂടുതൽ സൗകര്യങ്ങളുള്ള പ്രൈവറ്റ് കോട്ടേജുകൾക്ക് തിരക്കുള്ള സമയങ്ങളിൽ വാടക ₹32,000 വരെയാകും. ഏറ്റവും ഉയർന്ന വിഭാഗത്തിലുള്ള പ്രസിഡൻഷ്യൽ പൂൾ വില്ലകളിൽ താമസിക്കാൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാര സീസണിൽ ഒരു രാത്രിക്ക് ഏകദേശം ₹55,000 വരെ ചിലവ് വരും. സീസണനുസരിച്ച് നിരക്കുകളിൽ മാറ്റം വരാറുണ്ടെങ്കിലും, അവധി ദിവസങ്ങളിൽ ഇവിടുത്തെ സാധാരണ നിരക്കുകൾ പോലും മറ്റ് ലക്ഷ്വറി റിസോർട്ടുകളേക്കാൾ ഉയർന്നതായിരിക്കും.

​കേരളത്തിന്റെ ആഡംമ്പര ടൂറിസം മേഖലയിൽ ഈ ₹205 കോടിയുടെ പ്രാധാന്യം.

​കേരളത്തിന്റെ ടൂറിസം സാധ്യതകൾ എല്ലാം തന്നെ എപ്പോഴും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ്. കുമരകവും കുട്ടനാടും വയനാടും മൂന്നാറുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. പ്രകൃതി സംരക്ഷണത്തിനും പ്രാദേശിക സംസ്കാരത്തിനും മുൻഗണന നൽകുന്ന ഒരു യാത്രാരീതിയാണ് കേരളം മുന്നോട്ടുവെക്കുന്നത്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോഴാണ് , Zuri Kumarakom റിസോർട്ടിന്റെ ₹205 കോടിയുടെ വില്പന വലിയൊരു ബിസിനസ്സ് വാർത്തയാകുന്നത്.ഇത് കേരളത്തിന്റെ കായൽ ടൂറിസം സമ്പദ്‌വ്യവസ്ഥയുടെ ആഗോള മൂല്യത്തെയാണ് കാണിക്കുന്നത്.

​വലിയ നഗരങ്ങളിലെ കൂറ്റൻ കെട്ടിടങ്ങൾക്ക് പകരം പ്രകൃതിയോടും ജലാശയങ്ങളോടും ഇണങ്ങി നിൽക്കുന്ന യാത്രകളാണ്ഏ റ്റവും പുതിയ Travel Trend കൾ. പ്രമുഖ ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾ കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച Experiential Tourism കേന്ദ്രമായി കാണുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പുതിയ നിക്ഷേപം.

​ഐടിസി ഹോട്ടൽസിന് കീഴിൽ ഒരു പുതിയ അധ്യായം.

​വിപണിയിലെ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഗ്രൂപ്പായ ഐടിസി ഹോട്ടൽസ് (ITC Hotels) Zuri Kumarakom Resort ഏറ്റെടുത്തിരിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രകൃതിയോട് ഇണങ്ങിയുള്ള ലക്ഷ്വറി ടൂറിസം മേഖലയിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ഐടിസിയുടെ തന്ത്രപരമായ നീക്കമാണിത്. ശാന്തതയ്ക്കും പ്രകൃതിഭംഗിക്കും പ്രാധാന്യം നൽകുന്ന സഞ്ചാരികളെയാണ് അവർ ലക്ഷ്യമിടുന്നത്.

​റിസോർട്ടിന്റെ ജലാശയങ്ങളോടുള്ള ആത്മബന്ധവും അതിന്റെ തനിമയും നിലനിർത്തിക്കൊണ്ടുതന്നെ, ഡിസൈനിലും സേവനങ്ങളിലും ഘട്ടംഘട്ടമായ മാറ്റങ്ങൾ വരുത്താനാണ് ഐടിസി ഹോട്ടൽസ് പദ്ധതിയിടുന്നത്. വൻകിട ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ കേരളത്തിലെ കായൽ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപങ്ങളുമായി കടന്നുവരുന്നതിന്റെ സൂചന കൂടിയാണ് ഈ കച്ചവടം.

​ഇന്ത്യയുടെ ലക്ഷ്വറി ടൂറിസത്തിൽ ഗണ്യമായ മുന്നേറ്റവുമായി കുമരകം.

​തോടുകളും കായലുകളും പക്ഷിസങ്കേതങ്ങളും നിറഞ്ഞ കുമരകം ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഒരു ചെറിയ കായാലോര ഗ്രാമത്തിൽ നിന്ന് ആഭ്യന്തര-അന്തർദേശീയ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട പ്രീമിയം ടൂറിസം സോണായി കുമരകം അതിവേഗം വളരുകയാണ്.

​Zuri Kumarakom പോലുള്ള വലിയ പ്രോപ്പർട്ടികൾ ഈ മാറ്റത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രകൃതിയോട് ചേർന്നുള്ള ആഡംബര യാത്രകൾക്ക് കുമരകത്തെ ഒരു ആഗോള മാതൃകയാക്കി മാറ്റാൻ ഇവയ്ക്ക് കഴിഞ്ഞു.

​ആഗോള ബ്രാൻഡുകൾക്ക് കേരളത്തിലെ കായലുകളോടുള്ള താല്പര്യം പുതിയ കാര്യമല്ല. ഇത് കുമരകം പോലുള്ള കേരളത്തിന്റെ കായൽ പ്രദേശങ്ങൾക്ക് വലിയ അവസരങ്ങളാണ് നൽകുന്നത്. ₹205 കോടിയുടെ ഈ പുതിയ ബിസിനസ്സ് കരാർ ഇത്തരം സാധ്യതകളിലേക്ക് കൂടി വിരൽ ചൂണ്ടുന്നു.

​എങ്കിലും, നിക്ഷേപങ്ങൾ വളരുമ്പോൾ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും വർദ്ധിക്കുന്നുണ്ട്. കുമരകത്തിന്റെ ഈ സുന്ദരമായ കായൽ വ്യവസ്ഥിതിയെ കേടുപാടുകൾ കൂടാതെ നിലനിർത്തിയാൽ മാത്രമേ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഭാവിയിലും ഈ വിജയം തുടരാൻ സാധിക്കുകയുള്ളൂ.

By Travel Desk
By Travel Desk
Articles: 90

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു