Tourists photographing a tiger crossing the road during a jeep safari in Bandhavgarh National Park

Bandhavgarh National Park Safari ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം (പൂർണ്ണ വിവരങ്ങൾ 2026)

മധ്യപ്രദേശിലെ വിന്ധ്യ പർവതനിരകളുടെ അടിവാരത്തുള്ള ബന്ദവ്ഗഡ് നാഷണൽ പാർക്കിലേക്ക് സൂര്യോദയത്തിന് മുൻപു തന്നെ സഫാരി ജീപ്പുകൾ പുറപ്പെട്ടു തുടങ്ങും. സാൽ മരങ്ങളുടെ ഇലകൾക്കിടയിലൂടെ സൂര്യരശ്മികൾ അരിച്ചിറങ്ങുന്നുണ്ട്. കോടമഞ്ഞു മൂടിയ വനഭൂമി ഉണർന്നു വരുന്നതേയുള്ളൂ. ഇതിനിടയിൽ ഈ വനത്തിലെ കടുവകൾ തന്റെ സാമ്രാജ്യമൊന്നു ചുറ്റിക്കാണാനും അധികാരം ഉറപ്പിക്കാനും രാവിലെ ഒരു നടത്തത്തിനു ഇറങ്ങിയിട്ടുണ്ടാവും. കാടും,…ആ കാടിന്റെ വന്യതക്കിടയിൽ ഇടയ്ക്കിടെ മാത്രം പ്രത്യക്ഷപെടുന്ന കടുവയെയും കാണുക. ആ ആഗ്രഹവുമായാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സഞ്ചാരികൾ ഇവിടെ എത്തുന്നത്. എന്നാൽ കാടിന്റെ ഈ വന്യമായ അനുഭവം അവിസ്മരണീയമാകുന്നത് നമ്മുടെ ചില തീരുമാനങ്ങളെയും കൂടി ആശ്രയിച്ചാണ്. ശരിയായ സമയത്ത് ശരിയായ രീതിയിൽ Bandhavgarh safari booking എങ്ങനെ നടത്തുന്നു എന്നതാണത്.

യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ സഫാരി സോണുകളുടെ ലഭ്യത, തീയതികൾ, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവയെല്ലാം വളരെ കൃത്യമായി മനസ്സിലാക്കണം. പലപ്പോഴും ആദ്യമായി ഇവിടെ എത്തുന്ന സഞ്ചാരികൾ സഫാരി ഗേറ്റിന് മുന്നിൽ എത്തുമ്പോൾ മാത്രമാണ് ബുക്കിംഗുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ തിരിച്ചറിയുന്നത്. പെർമിറ്റുകൾ ലഭിക്കാത്തതുകൊണ്ടോ തെറ്റായ സോണുകൾ തിരഞ്ഞെടുത്തതുകൊണ്ടോ നിങ്ങളുടെ സ്വപ്നയാത്ര നിരാശയിലാകരുത്. ഈ ഗൈഡിൽ, 2026-ലെ പുതുക്കിയ നിയമങ്ങളും രീതികളും അനുസരിച്ച് എങ്ങനെ വിജയകരമായി Bandhavgarh Safari booking പ്ലാൻ ചെയ്യാമെന്നു വിശദമായി പറയുന്നുണ്ട്.

Bandhavgarh Safari booking എന്തുകൊണ്ട് പ്രധാന്യമർഹിക്കുന്നു?

ബന്ധവഗttu നാഷണൽ പാർക്കിലെ Bandhavgarh Safari booking എന്നത്വെ റുമൊരു ചടങ്ങായി കാണരുത്. കാടിനുള്ളിൽ നിങ്ങൾ നടത്താൻ പോകുന്ന സഫാരിയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത് ഈ ബുക്കിങാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന സോൺ മുതൽ സഫാരിയുടെ സമയം വരെ ബുക്കിംഗ് ഘട്ടത്തിൽ തന്നെ തീരുമാനിക്കപ്പെടുന്നു. ഒരിക്കൽ സഫാരി പെർമിറ്റ് ലഭിച്ചു കഴിഞ്ഞാൽ അതിൽ പിന്നീട് മാറ്റങ്ങൾ വരുത്തുക എന്നത് നിയമപരമായി അസാധ്യമാണ്.

പല സഞ്ചാരികളും ഇതിനെ വെറുമൊരു ട്രെയിൻ ടിക്കറ്റോ സിനിമ ടിക്കറ്റോ എടുക്കുന്നതുപോലെ ലളിതമായി കാണാറുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല; ഓരോ ദിവസവും വനംവകുപ്പ് അനുവദിക്കുന്ന സഫാരി പെർമിറ്റുകൾ വളരെ പരിമിതമാണ്. പ്രത്യേകിച്ച് ടാല (Tala) പോലുള്ള പ്രശസ്തമായ സോണുകൾ ആഴ്ചകൾക്ക് മുൻപേ ബുക്കിംഗ് പൂർത്തിയാകാറുണ്ട്. ഒരു ചെറിയ താമസമുണ്ടായാൽ പോലും കടുവകളെ കാണാൻ കൂടുതൽ സാധ്യതയുള്ള പ്രധാന മേഖലകളിലേക്കുള്ള പ്രവേശനം നിങ്ങൾക്ക് നഷ്ടമായേക്കാം. അതുകൊണ്ട് തന്നെ കാടിന്റെ വന്യത ആസ്വദിക്കുന്നതിനോളം തന്നെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് അതിന്റെ ബുക്കിംഗ് പ്രക്രിയയും.

ബന്ദവ്ഗഡിൽ ഏതൊക്കെ തരം സഫാരികളുണ്ട്.

Bandhavgarh National Park Safari അനുഭവം നിങ്ങൾ തിരഞ്ഞെടുക്കുന്ന സഫാരി രീതിയെയും വാഹനത്തെയും ആശ്രയിച്ചിരിക്കും. ഓരോ ഓപ്ഷനും കാടിനുള്ളിലേക്കുള്ള പ്രവേശനം, യാത്രാ സൗകര്യം, വന്യജീവികളെ കാണാനുള്ള സാധ്യത എന്നിവയിൽ വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും നമുക്ക് നൽകുക. നിങ്ങളുടെ ബജറ്റും താൽപ്പര്യവും അനുസരിച്ച് ഇതിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.

ബാന്ദവ്ഗാട്ടിലെ ജീപ്പ് സഫാരി(jeep safari in Bandhavagarh National Park)

ബന്ദവ്ഗഡിന്റെ കാടകത്തേയ്ക്ക് പോകാൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന രീതിയാണ് Jeep safari. ജിപ്‌സി സഫാരി എന്നും ഇതിനെ പ്രദേശികമായി വിളിക്കുന്നു. തുറന്ന 4×4 വാഹനങ്ങളിൽ ചെറിയ ഗ്രൂപ്പുകളായി (പരമാവധി 6 പേർ) നടത്തുന്ന ഈ യാത്ര Tala, Magadhi, Khitauli തുടങ്ങിയ വനമേഖലകളിൽ മികച്ച tiger sighting നൽകുന്നു. രാവിലെയും ഉച്ചകഴിഞ്ഞുമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് സാധാരണയായി സഫാരി നടക്കുന്നത്. വന്യമൃഗങ്ങളെ കാണുന്നതിനനുസരിച്ച് വാഹനം നിർത്താനും ഫോട്ടോകൾ എടുക്കാനും ഇതിൽ കൂടുതൽ സൗകര്യമുണ്ട്. പെർമിറ്റുകൾ വളരെ വേഗത്തിൽ വിറ്റുപോകാറുള്ള ഈ സഫാരിയിലാണ് കടുവകളെ നേരിൽ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.

Canter Safari (ഗ്രൂപ്പ് ഓപ്ഷൻ)

കൂടുതൽ ആളുകളുള്ള വലിയ ഗ്രൂപ്പുകൾക്കും കുറഞ്ഞ ചിലവിൽ സഫാരി ആഗ്രഹിക്കുന്നവർക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കാന്റർ സഫാരി. ഇതൊരു വലിയ തുറന്ന ബസ്സാണ്, ഏകദേശം 16 മുതൽ 20 വരെ ആളുകൾക്ക് ഒരേസമയം യാത്ര ചെയ്യാം. മഗാധി അല്ലെങ്കിൽ ഖിതൗലി സോണുകളിലാണ് സാധാരണയായി ഇവ സർവീസ് നടത്തുന്നത്. ഇതിന്റെ പെർമിറ്റുകൾ പലപ്പോഴും ഓഫ്‌ലൈനായി സഫാരി ഗേറ്റുകളിൽ നിന്നോ അല്ലെങ്കിൽ പ്രത്യേക കൗണ്ടറുകളിൽ നിന്നോ ആണ് ലഭിക്കാറുള്ളത്. ചിലവ് കുറവാണെങ്കിലും, ജീപ്പ് സഫാരിയെ അപേക്ഷിച്ച് ഇതിൽ വന്യജീവികളെ അടുത്ത് കാണാനുള്ള സാധ്യത കുറവായിരിക്കും. വന്യജീവി ഫോട്ടോഗ്രാഫർമാർക്ക് ഈ രീതി അത്ര അനുയോജ്യമായിരിക്കില്ല.

Full-Day Safari.

തീവ്രമായ വന്യജീവി പ്രണയമുള്ളവർക്കും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കുമായി ഒരുക്കിയിട്ടുള്ള പ്രത്യേക സഫാരിയാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒരു പ്രത്യേക സോണിൽ മാത്രം ഒതുങ്ങിനിൽക്കാതെ പാർക്കിന്റെ വിവിധ സോണുകളിലൂടെ സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കും. രാവിലെ പാർക്ക് തുറക്കുന്നത് മുതൽ വൈകുന്നേരം അടയ്ക്കുന്നത് വരെ നിങ്ങൾക്ക് വനത്തിനുള്ളിൽ ചിലവഴിക്കാം. കടുവകളെ പിന്തുടരാനും (Tracking) അവയുടെ സ്വഭാവരീതികൾ പഠിക്കാനും ഇതിൽ കൂടുതൽ സമയം ലഭിക്കുന്നു. ഇതിന്റെ പെർമിറ്റുകൾ വളരെ പരിമിതമാണെന്ന് മാത്രമല്ല, ഇതിനായുള്ള പ്രത്യേക ഫീസ് സാധാരണ സഫാരിയേക്കാൾ വളരെ കൂടുതലുമാണ്.

ആനപ്പുറത്തുള്ള സഫാരി (Elephant Ride)

ബന്ദവ്ഗഡിൽ ആനപ്പുറത്തുള്ള സഫാരി ഒരു റെഗുലർ ഓപ്ഷനായി ഇപ്പോൾ ലഭ്യമല്ല. സാധാരണയായി വനംവകുപ്പ് നടത്തുന്ന ‘Tiger Tracking’-ന്റെ ഭാഗമായി പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇത് അനുവദിക്കാറുള്ളത്. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത ഇടതൂർന്ന വനമേഖലകളിൽ കടുവയുടെ സാന്നിധ്യം ഉറപ്പായാൽ സഞ്ചാരികൾക്ക് ആനപ്പുറത്ത് കയറി അത് കാണാനുള്ള അവസരം ചിലപ്പോൾ ലഭിക്കാറുണ്ട്. ഇതിന്റെ ലഭ്യതയും സമയവും പൂർണ്ണമായും വനംവകുപ്പ് അധികൃതരുടെ അന്നത്തെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

Bandhavgarh safari booking എങ്ങനെ ചെയ്യാം.

ഒരു മികച്ച യാത്രയുടെ അടിത്തറ കൃത്യമായ പ്ലാനിംഗാണ്. സഫാരി ബുക്കിംഗ് എളുപ്പമാക്കാൻ താഴെ പറയുന്ന ഘട്ടങ്ങൾ ശ്രദ്ധിക്കുക. ഓൺലൈൻ ബുക്കിംഗ് ചെയ്യുമ്പോൾ തെറ്റുകൾ സംഭവിക്കാതിരിക്കാൻ ഓരോ ഘട്ടവും വളരെ ശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതുണ്ട്.

Step 1 – ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്‌ഫോം സന്ദർശിക്കുക.

ഓൺലൈനായി സഫാരി ബുക്ക് ചെയ്യാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം മധ്യപ്രദേശ് വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (MP Online portal) ഉപയോഗിക്കുക എന്നതാണ്. സർക്കാർ നിശ്ചയിച്ച കൃത്യമായ നിരക്കിൽ പെർമിറ്റ് ലഭിക്കാൻ ഇത് സഹായിക്കും. ഇന്റർനെറ്റിൽ തിരയുമ്പോൾ പല സ്വകാര്യ ഏജൻസികളുടെയും വെബ്സൈറ്റുകൾ വരാൻ സാധ്യതയുണ്ട്. ഇവ പലപ്പോഴും ഔദ്യോഗിക സൈറ്റിന് സമാനമായി തോന്നിക്കുമെങ്കിലും ഉയർന്ന സർവീസ് ചാർജുകൾ ഈടാക്കാറുണ്ട്. അതുകൊണ്ട് പണമടയ്ക്കുന്നതിന് മുൻപ് നിങ്ങൾ സന്ദർശിക്കുന്നത് ഔദ്യോഗിക സൈറ്റ് തന്നെയാണെന്ന് ഉറപ്പുവരുത്തുക.

Step 2 – തീയതിയും സഫാരി സോണും തിരഞ്ഞെടുക്കുക.

പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ യാത്രാ തീയതിയും താൽപ്പര്യമുള്ള സഫാരി സോണും തിരഞ്ഞെടുക്കുക. സഫാരി പെർമിറ്റുകൾ 120 ദിവസം മുൻപ് തന്നെ ബുക്കിംഗിനായി തുറന്നു കൊടുക്കാറുണ്ട്. കടുവകളെ കാണാൻ ഏറെ പ്രശസ്തമായ Tala സോൺ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യാൻ ശ്രമിക്കണം. മഗാധി, ഖിതൗലി സോണുകൾ താരതമ്യേന കുറഞ്ഞ ദിവസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താലും ലഭിക്കാൻ സാധ്യതയുണ്ട്. തിരക്ക് ഒഴിവാക്കാൻ വാരാന്ത്യങ്ങളും അവധി ദിവസങ്ങളും ഒഴിവാക്കി യാത്ര പ്ലാൻ ചെയ്യുന്നത് സഫാരി ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

Step 3 – സന്ദർശകരുടെ വിവരങ്ങൾ കൃത്യമായി നൽകുക.

തീയതിയും സോണും ഉറപ്പിച്ചു കഴിഞ്ഞാൽ അടുത്തത് സന്ദർശകരുടെ വിവരങ്ങൾ നൽകുകയാണ്. പേര്, പ്രായം, ലിംഗഭേദം എന്നിവയ്‌ക്കൊപ്പം ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ (Aadhaar, Passport, Voter ID) വിവരങ്ങൾ നൽകണം. സഫാരി ഗേറ്റിൽ വച്ച് ഈ വിവരങ്ങൾ ഒറിജിനൽ രേഖയുമായി താരതമ്യം ചെയ്യും. പേരിൽ വരുന്ന ചെറിയ സ്പെല്ലിംഗ് പിശകുകൾ പോലും എൻട്രി സമയത്ത് വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ഒരിക്കൽ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ വിവരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക.

Step 4 – ഓൺലൈൻ പേയ്‌മെന്റ് പൂർത്തിയാക്കുക.

എല്ലാ വിവരങ്ങളും നൽകിക്കഴിഞ്ഞാൽ നിശ്ചിത തുക ഓൺലൈനായി അടയ്ക്കാം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളോ യുപിഐ (UPI) സംവിധാനമോ ഇതിനായി ഉപയോഗിക്കാം. പണമടച്ചു കഴിഞ്ഞാലുടൻ നിങ്ങളുടെ സഫാരി പെർമിറ്റ് കൺഫേം ആകും. പേയ്‌മെന്റ് ചെയ്യുന്ന സമയത്ത് പേജ് റിഫ്രഷ് ചെയ്യാനോ back ബട്ടൺ അമർത്താനോ പാടില്ല. വിജയകരമായ ട്രാൻസാക്ഷന് ശേഷം ലഭിക്കുന്ന രസീത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

Step 5 – സഫാരി പെർമിറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക

ബുക്കിംഗ് പൂർത്തിയായാൽ നിങ്ങളുടെ ഔദ്യോഗിക സഫാരി പെർമിറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന്റെ ഒരു ഹാർഡ് കോപ്പി (Print out) കയ്യിൽ കരുതുന്നത് നിർബന്ധമാണ്. കാടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഗേറ്റിൽ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ പെർമിറ്റും നിങ്ങൾ ബുക്കിംഗിന് നൽകിയ ഒറിജിനൽ തിരിച്ചറിയൽ രേഖയും പരിശോധിക്കും. ഇതിൽ ഏതെങ്കിലും ഒന്നില്ലെങ്കിലും പ്രവേശനം കർശനമായി നിഷേധിക്കും.

Bandhavgarh National Park Safari നിരക്കുകൾ.

സഫാരിക്ക് പോകുമ്പോൾ എത്ര തുക ചിലവാകും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ ബജറ്റ് കൃത്യമായി പ്ലാൻ ചെയ്യാം. നിരക്കുകൾ ഓരോ വർഷവും വനംവകുപ്പിന്റെ തീരുമാനപ്രകാരം ചെറിയ തോതിൽ മാറാറുണ്ട്.

ജീപ്പ് സഫാരി നിരക്ക്

ബന്ദവ്ഗഡിൽ ജീപ്പ് സഫാരിക്ക് ഒരാൾക്കെന്ന നിലയിലല്ല, മറിച്ച് ഒരു വാഹനത്തിനാണ് തുക ഈടാക്കുന്നത്. സാധാരണയായി ഒരു ജീപ്പിന് പെർമിറ്റ് ഫീസ്, വാഹന വാടക, ഗൈഡ് ഫീസ് എന്നിവ ഉൾപ്പെടെ ₹6,500 മുതൽ ₹9,000 വരെയാകാം (ഇന്ത്യൻ സഞ്ചാരികൾക്ക്). വിദേശികൾക്ക് ഇത് ₹10,000-ത്തിന് മുകളിലാകും. ഒരു വാഹനത്തിൽ ആറ് പേർക്ക് വരെ യാത്ര ചെയ്യാം എന്നതിനാൽ ഗ്രൂപ്പായി വരുന്നവർക്ക് ഒരാൾക്കുള്ള ചിലവ് കുറയ്ക്കാൻ സാധിക്കും. ഓരോ തവണയും കാട്ടിൽ പ്രവേശിക്കുമ്പോൾ എൻട്രി ഫീസും ഗൈഡ് ഫീസും പ്രത്യേകം നൽകേണ്ടി വരും.

കാന്റർ സഫാരി നിരക്ക്

കാന്റർ സഫാരിയിൽ ഒരാൾക്കുള്ള സീറ്റ് നിരക്കാണ് നൽകേണ്ടത്. സീസൺ അനുസരിച്ചും സോൺ അനുസരിച്ചും ₹800 മുതൽ ₹1,500 വരെയാണ് ഇതിന് ഈടാക്കുന്നത്. ജീപ്പ് പെർമിറ്റുകൾ ലഭ്യമല്ലാത്ത അവസരങ്ങളിൽ കാട് കാണാൻ ഏറ്റവും കുറഞ്ഞ ചിലവിലുള്ള മാർഗ്ഗമാണിത്. ഇതിന്റെ ബുക്കിംഗ് പലപ്പോഴും സഫാരിക്ക് തൊട്ടടുത്ത ദിവസം കൗണ്ടറുകൾ വഴി നേരിട്ട് നടത്തേണ്ടി വരാറുണ്ട്.

ഫുൾ-ഡേ സഫാരി നിരക്ക്.

ഫുൾ-ഡേ സഫാരി ഒരു ആഡംബര യാത്രയായതുകൊണ്ട് തന്നെ ഇതിന്റെ ചിലവും വളരെ കൂടുതലാണ്. ഏകദേശം ₹50,000 മുതൽ ₹80,000 വരെയാണ് ഒരു ദിവസത്തെ സഫാരിക്ക് വനംവകുപ്പ് ഈടാക്കുന്നത്. ഇത് കൂടാതെ വാഹനത്തിനും ഗൈഡിനും പ്രത്യേക തുക നൽകണം. വന്യജീവി ഫോട്ടോഗ്രാഫർമാർക്ക് മികച്ച ഫോട്ടോ ലഭിക്കുമെന്നോർക്കുമ്പോൾ ഈ ചിലവ് പ്രശ്നമല്ല. സാധാരണ വിനോദസഞ്ചാരികൾക്ക് ജീപ്പ് സഫാരി തന്നെ ധാരാളം.

ആന സഫാരി നിരക്ക്

ആന സഫാരിക്ക് ഓരോ റൈഡിനും ഏകദേശം ₹1,500 മുതൽ ₹3,000 വരെയാകാം. ഇത് വനംവകുപ്പ് കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുകയാണ് വേണ്ടത്. ഇതിന്റെ സമയവും ലഭ്യതയും അസ്ഥിരമായതുകൊണ്ട് തന്നെ മുൻകൂട്ടി പ്ലാൻ ചെയ്യാൻ ബുദ്ധിമുട്ടാണ്.

Bandhavgarh National Park-ലെ മികച്ച സഫാരി സോണുകൾ.

ബന്ദവ്ഗഡിലെ സോണുകൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കലല്ല, മറിച്ച് കൃത്യമായ ധാരണയോടെ ചെയ്യേണ്ട ഒന്നാണ്. ഓരോ വനമേഖലയ്ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്.

കടുവകളെ കാണാൻ ഏറ്റവും മികച്ചത് Tala zone.

ബന്ദവ്ഗഡിലെ ഏറ്റവും പഴയതും പ്രശസ്തവുമായ സോൺ ആണ് ടാല. ഇവിടുത്തെ ഭൂപ്രകൃതിയും കടുവകളുടെ സാന്ദ്രതയും ലോകപ്രശസ്തമാണ്. പഴയ കോട്ടയും ചരൺ ഗംഗാ നദിയും ഈ സോണിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കടുവകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളതുകൊണ്ട് തന്നെ സഞ്ചാരികളുടെ ആദ്യ പരിഗണന എപ്പോഴും ഈ സോണിനായിരിക്കും.

ഫോട്ടോഗ്രാഫിക്ക് അനുയോജ്യം – Magadhi zone.

ഫോട്ടോഗ്രാഫിക്ക് താൽപ്പര്യമുള്ളവർക്ക് മഗാധി സോൺ (Zone 2) ഒരു സ്വർഗ്ഗമാണ്. തുറസ്സായ പുൽമേടുകളും ജലസ്രോതസ്സുകളും ഉള്ളതുകൊണ്ട് മൃഗങ്ങളെ ദൂരത്തുനിന്ന് പോലും വ്യക്തമായി കാണാൻ സാധിക്കും. വെളിച്ചം നന്നായി ലഭിക്കുന്നതിനാൽ മികച്ച ചിത്രങ്ങൾ പകർത്താൻ ഇത് സഹായിക്കുന്നു.

പക്ഷിനിരീക്ഷണത്തിന് മികച്ചത് –(Khitauli zone)

കാടിന്റെ ശാന്തതയും പ്രകൃതിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഖിതൗലി സോൺ (Zone 3) അനുയോജ്യമാണ്. ഇവിടെ വൈവിധ്യമാർന്ന പക്ഷികളെയും മാൻ വർഗ്ഗങ്ങളെയും കാണാൻ സാധിക്കും. ടാല സോണുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ തിരക്ക് കുറവാണെന്ന പ്രത്യേകതയുമുണ്ട്.

ബഫർ സോണുകൾ എപ്പോൾ തിരഞ്ഞെടുക്കണം?

പ്രധാന സോണുകളിൽ (Core Zones) പെർമിറ്റുകൾ ലഭിക്കാത്തപ്പോൾ നിരാശപ്പെടേണ്ടതില്ല. പൻപഥ് (Panpatha), ധമോക്കർ (Dhamokhar) തുടങ്ങിയ ബഫർ സോണുകൾ മികച്ചൊരു പകരക്കാരനാണ്. കടുവകളുടെ സാന്നിധ്യം ഇവിടെയും വർദ്ധിച്ചു വരുന്നതായി കാണാം. തിരക്കില്ലാതെ വന്യത ആസ്വദിക്കാൻ ഇവിടം നല്ലതാണ്.

Bandhavgarh Safari booking നു ഏറ്റവും അനുയോജ്യമായ സമയം.

കാലാവസ്ഥയും മൃഗങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്ത് സഫാരി സമയം നിശ്ചയിക്കണം. Bandhavgarh National Park വർഷത്തിൽ ഒൻപത് മാസമേ (ഒക്ടോബർ പകുതി മുതൽ ജൂൺ അവസാനം വരെ) തുറക്കാറുള്ളൂ.

  • ശൈത്യകാലം (നവംബർ – ഫെബ്രുവരി): കാലാവസ്ഥ വളരെ സുഖകരമായിരിക്കും. രാവിലെകളിൽ നല്ല തണുപ്പ് അനുഭവപ്പെടാം. പ്രകൃതി പച്ചപ്പോടെ കാണാൻ ഈ സമയം നല്ലതാണ്.
  • വേനൽക്കാലം (മാർച്ച് – ജൂൺ): ഈ സമയത്ത് ചൂട് കൂടുതലായിരിക്കും. എന്നാൽ കടുവകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയമാണിത്. കാട്ടിലെ ജലസ്രോതസ്സുകൾ വറ്റുന്നതോടെ മൃഗങ്ങൾ വെള്ളം കുടിക്കാനായി പ്രധാന കുളങ്ങൾക്കും തോടുകൾക്കും അരികിലേക്ക് വരാറുണ്ട്.

ഒഴിവാക്കേണ്ട സാധാരണ സംഭവിക്കുന്ന തെറ്റുകൾ.

നിങ്ങളുടെ സഫാരി അനുഭവം മികച്ചതാക്കാൻ താഴെ പറയുന്ന തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക:

  • വൈകിയുള്ള ബുക്കിംഗ്: സീസൺ സമയങ്ങളിൽ അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് നിരാശയുണ്ടാക്കും.
  • സോണുകളെക്കുറിച്ച് ധാരണയില്ലാതെ ബുക്ക് ചെയ്യുന്നത്: കിലോമീറ്ററുകൾ അകലെയുള്ള ഗേറ്റുകളിൽ നിന്ന് സഫാരി ബുക്ക് ചെയ്യുന്നത് വഴി യാത്രാ സമയം വർദ്ധിക്കും.
  • വ്യാജ വെബ്സൈറ്റുകൾ: പണമടയ്ക്കുന്നതിന് മുൻപ് സൈറ്റിന്റെ ആധികാരികത പരിശോധിക്കുക.
  • തിരിച്ചറിയൽ രേഖയിലെ തെറ്റുകൾ: പാസ്പോർട്ടിലെയോ ആധാറിലെയോ വിവരങ്ങൾ അതേപടി നൽകുക.

വിദഗ്ദ്ധ നിർദ്ദേശങ്ങൾ (Expert Tips)

  • പുലർകാല സഫാരി: കടുവകൾ ഇര തേടാൻ ഇറങ്ങുന്ന സമയം പുലർച്ചെ ആയതുകൊണ്ട് മോർണിംഗ് സഫാരിക്ക് മുൻഗണന നൽകുക.
  • ഗൈഡിന്റെ നിർദ്ദേശം: കാടിനെക്കുറിച്ചും മൃഗങ്ങളുടെ സഞ്ചാരത്തെക്കുറിച്ചും ഗൈഡിന് നല്ല അറിവുണ്ടാകും, അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
  • നിശബ്ദത പാലിക്കുക: കാടിനുള്ളിൽ ബഹളം വെക്കുന്നത് മൃഗങ്ങൾ ഓടിപ്പോകാൻ കാരണമാകും.
  • ക്ഷമ: കാട് നിങ്ങളെ എപ്പോൾ അത്ഭുതപ്പെടുത്തുമെന്ന് പറയാനാവില്ല. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക.

താമസ സൗകര്യങ്ങൾ (Stay Options near Bandhavgarh National Park).

നിങ്ങളുടെ സഫാരി ഗേറ്റിന് അടുത്തുള്ള റിസോർട്ടുകൾ തിരഞ്ഞെടുക്കുന്നത് യാത്രയുടെ ആയാസം കുറയ്ക്കും. ടാല ഗേറ്റിന് ചുറ്റും ധാരാളം ലക്ഷ്വറി റിസോർട്ടുകളും മിഡ്-റേഞ്ച് ഹോട്ടലുകളും ലഭ്യമാണ്. ബജറ്റ് യാത്രക്കാർക്ക് അല്പം മാറി ഹോം സ്റ്റേകൾ ലഭിക്കും. ആദ്യം സഫാരി പെർമിറ്റ് കൺഫേം ചെയ്ത ശേഷം മാത്രം താമസം ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

സഫാരിക്ക് കരുതേണ്ട സാധനങ്ങൾ

  • ബൈനോക്കുലർ: പക്ഷികളെയും മൃഗങ്ങളെയും വ്യക്തമായി നിരീക്ഷിക്കാൻ.
  • https://amzn.to/3R5Pz19രിയായ വസ്ത്രങ്ങൾ: കാടിന്റെ നിറങ്ങളുമായി ഇണങ്ങുന്ന തരം വസ്ത്രങ്ങൾ (മണ്ണുനിറം, പച്ച, ബ്രൗൺ). തിളക്കമുള്ള നിറങ്ങൾ ഒഴിവാക്കുക.
  • സൺസ്ക്രീനും തൊപ്പിയും: ഉച്ചകഴിഞ്ഞുള്ള സഫാരിയിൽ വെയിൽ ഏൽക്കാതിരിക്കാൻ.
  • വെള്ളവും ലഘുഭക്ഷണവും: സഫാരി ജീപ്പുകളിൽ വെള്ളം കരുതാൻ മറക്കരുത്.

പ്രകൃതിയെയും വന്യജീവികളെയും സ്നേഹിക്കുന്നവർക്ക് ബന്ദവ്ഗഡ് ഒരു സുരഭില സുന്ദര ലോകമാണ്. കൃത്യമായ പ്ലാനിംഗോടെയും തയ്യാറെടുപ്പുകളോടെയും നടത്തുന്ന സഫാരി നിങ്ങൾക്ക് എക്കാലത്തും ഓർമ്മിക്കാൻ കഴിയുന്ന മികച്ച നിമിഷങ്ങൾ നിറഞ്ഞതായിരിക്കും. ഈ ഗൈഡിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പിന്തുടരുന്നത് വഴി സഫാരി ബുക്കിംഗ് കൂടുതൽ ലളിതവും സമ്മർദ്ദരഹിതവുമാക്കാം. Bandhavgarh കാട്ടിലെ രാജാവ് കടുവയാണ്. അതുകൊണ്ട് കാടകത്തെ ആ രാജദർശനം നിങ്ങൾക്കും സാധ്യമാകട്ടെ.

By Travel Desk
By Travel Desk
Articles: 90

2 Comments

  1. Amazing start! Your travel blog is informative and inspiring with great presentation and detailed Content.
    Wishing your travel blog continuous growth and success. Looking forward to more engaging travel stories.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു