ന്യൂയോർക്ക് ടൈംസിൻ്റെ, ലോകത്ത് 2026-ൽ സന്ദർശിക്കേണ്ട ഇടങ്ങളുടെ (52 Places to Go in 2026) പട്ടികയിൽ Bandhavagarh National Park ഇടംപിടിച്ചത് പാർക്കിന്റെ ടൂറിസം സാധ്യതകളെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നിന്റെ സഞ്ചരികൾക്ക് താമസ സ്ഥലങ്ങൾ എന്നത് വറും തങ്ങാനുള്ള ഇടങ്ങൾ മാത്രമല്ല. പ്രകൃതിയോട് ആഴത്തിൽ ഇണങ്ങിചേർന്നു പോകുന്ന അനുഭവങ്ങളായാണ് അവർ അതിനെ കാണുന്നത്. അതിനാൽ തന്നെ, 2026-ലെ നിങ്ങളുടെ indian wildlife safari കൾ പ്ലാൻ ചെയ്യുമ്പോൾ ഏതാണ് Best places to stay in Bandhavgarh National Park ലുള്ളത് കണ്ടെത്തുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
താമസസ്ഥലം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
കാടിൻ്റെ വന്യതയും സൗന്ദര്യവും ഒട്ടും തന്നെ ചോർന്നുപോകാതെ അങ്ങേയറ്റം പരിസ്ഥിതി സൗഹൃദമായ റിസോർട്ടുകൾ ധാരാളമുണ്ട് Bandhavgarh National Park ഇൽ. ആഡംബര വില്ലകൾ മുതൽ ഗോണ്ട് ഗോത്രവർഗ്ഗക്കാരുടെ സംസ്കാരം തൊട്ടറിയാൻ സഹായിക്കുന്ന ഹോംസ്റ്റേകൾ വരെ നീളും ആ പട്ടിക. വിദേശ സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുള്ളതിനാൽ വിമാന റെയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപേ തന്നെ നിങ്ങളുടെ [**താമസം ഉറപ്പാക്കുക**]. ബാന്ധവ്ഗഡിൽ കടുവകളെ കാണാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് സഫാരി ഗേറ്റുകളോട് എത്ര അടുത്താണ് നിങ്ങളുടെ താമസം എന്നതിനെ ആശ്രയിച്ചിരിക്കും. Tala Gate -ന് 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നത് രാവിലെയുള്ള തിരക്ക് ഒഴിവാക്കാനും പുലർച്ചെ തന്നെ കാടിനുള്ളിൽ പ്രവേശിക്കാനും സഹായിക്കും.
മികച്ച പത്തു താമസ സ്ഥലങ്ങൾ (top 10 property choice for travelers for 2026 in Bandhavgarh National Park)
ബാന്ധവ്ഗഡിന്റെ വന്യത ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും അനുയോജ്യമായ പത്ത് താമസയിടങ്ങൾ ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു. ഓരോ സഞ്ചാരിയുടെയും താൽപ്പര്യത്തിനും ബജറ്റിനും ഇണങ്ങുന്ന തരത്തിലുള്ള വൈവിധ്യമാർന്ന സൗകര്യങ്ങൾ ലഭ്യമായ ഈ ഇടങ്ങൾ നിങ്ങളുടെ സഫാരിയെ കൂടുതൽ മികവുറ്റതാക്കും.
Luxury Wildlife Lodges.
പ്രകൃതിയുമായി ഏറ്റവും അടുത്തു ഇഴുകിച്ചേർന്നു നിൽക്കുന്ന അതീവ ആഡംബര സൗകര്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഉയർന്ന നിലവാരമുള്ള താമസം, മികച്ച നാച്ചുറലിസ്റ്റുകളുടെ സേവനം, സ്വകാര്യത എന്നിവ ആഗ്രഹിക്കുന്നവർക്ക് Best places to stay in Bandhavgarh National Park തിരയുമ്പോൾ ധൈര്യമായി ഈ വിഭാഗം തിരഞ്ഞെടുക്കാം.ചില Luxury Wildlife lodges താഴെ കൊടുക്കുന്നു.
Mahua Kothi by Taj Safaris:പാരമ്പര്യ ശൈലിയിലുള്ള, അതിമനോഹരമായ താമസസൗകര്യം ഒരുക്കുന്ന ഈ റിസോർട്ട്, നക്ഷത്രങ്ങൾക്കു താഴെയുള്ള അത്താഴവിരുന്നിലൂടെ നിങ്ങളെ വിസ്മയിപ്പിക്കും. തല ഗേറ്റിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഈ പ്രോപ്പർട്ടിയിലെ മികച്ച ഗൈഡുകൾ പറയുന്ന കാടിന്റെ കഥകൾ കേട്ടിരിക്കാനും ഒരു സുഖമൊക്കെയുണ്ട്. ഏകദേശം ₹65,000 മുതലാണ് ഇവിടെ വാടക ആരംഭിക്കുന്നത്.
Samode Safari Lodge: അതിമനോഹരമായ ഇൻഫിനിറ്റി പൂളും രാജകീയമായ വില്ലകളും നൽകുന്ന ഈ ലോഡ്ജ്, ആഡംബരവും വന്യതയും ഒത്തുചേരുന്ന ഒരിടമാണ്. കാടിനുള്ളിലെ ഏകാന്തതയെ ആസ്വദിക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. ഗേറ്റിൽ നിന്നും 4 കിലോമീറ്റർ ദൂരത്തുള്ള ഇവിടെ ₹55,000 മുതൽ ₹75,000 വരെയാണ് നിരക്ക്.
Tree House Hideaway: പേരുപോലെ തന്നെ മരങ്ങൾക്കു മുകളിൽ പക്ഷികളോടൊപ്പം താമസിക്കാൻ കഴിയുന്ന ഈ ട്രീ ഹൗസുകൾ ഒരു അപൂർവ്വ അനുഭവമാണ്. മഗധി സോണിന് തൊട്ടടുത്ത് (3 കി.മീ) സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി ഡിജിറ്റൽ ലോകത്തുനിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ്; ₹25,000 മുതൽ ₹40,000 വരെയാണ് ഇവിടെ താമസച്ചെലവ്.
Mid-Range Boutique resorts.
സൗകര്യങ്ങളും ബജറ്റും ഒരുപോലെ പരിഗണിക്കുന്ന സഞ്ചാരികൾക്കായി രൂപകൽപ്പന ചെയ്തവയാണ് ഈ boutique resort കൾ . ഫാമിലി ട്രിപ്പുകൾക്കും ഫോട്ടോഗ്രാഫർമാർക്കും അനുയോജ്യമായ രീതിയിൽ സ്വിമ്മിംഗ് പൂൾ, ഗാർഡൻ, വിദഗ്ധരായ ഡ്രൈവർമാർ എന്നിവ ഈ വിഭാഗം ഉറപ്പാക്കുന്നു.
Kings Lodge:14 ഏക്കറിലെ തേക്ക് തോട്ടത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് പ്രിയപ്പെട്ടതാണ്. മഗധി ഗേറ്റിൽ നിന്നും 5 മിനിറ്റ് ദൂരം മാത്രമുള്ള ഇവിടെ വന്യജീവികളെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും ലഭ്യമാണ്; ₹18,000 മുതൽ ₹25,000 വരെയാണ് ഇവിടത്തെ നിരക്ക്.
Bandhav Vilas: സ്വകാര്യ മുറ്റങ്ങളും ഔട്ട്‌ഡോർ ഷവറുകളും ഉള്ള വിശാലമായ വില്ലകൾ തേടുന്നവർക്ക് ഇത് ഒരു നല്ല ഇടമാണ്. പ്രധാന എൻട്രി പോയിന്റുകളിൽ നിന്നും 2 കിലോമീറ്റർ ദൂരമുള്ള ഈ പ്രോപ്പർട്ടി വന്യതയ്ക്കിടയിൽ സ്വകാര്യതയും നൽകുന്നു; വാടക ₹15,000 മുതൽ ₹22,000 വരെ.
Lemon Tree Wildlife Resort:ആധുനിക ഹോട്ടൽ സൗകര്യങ്ങളും മികച്ച സ്വിമ്മിംഗ് പൂളും ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് ഇതല്ലാതെ വേറൊരു ഇടമില്ല. തല ഗേറ്റിൽ നിന്നും 3 കിലോമീറ്റർ അകലെയുള്ള ഈ റിസോർട്ടിൽ ₹8,000 മുതൽ ₹12,000 രൂപ നിരക്കിൽ റൂമുകൾ ലഭിക്കും.
Nature Heritage Resort:പാരമ്പര്യ ശൈലിയിലുള്ള നിർമ്മാണവും മികച്ച സഫാരി ഡ്രൈവർമാരുമാണ് ഈ റിസോർട്ടിന്റെ മുഖമുദ്ര. ഗേറ്റിൽ നിന്നും 4 കിലോമീറ്റർ ദൂരത്തുള്ള ഇവിടെ താങ്ങാനാവുന്ന നിരക്കിൽ (₹7,000 – ₹10,000) മികച്ച wildlife എക്സ്പീരിയൻസ് ലഭിക്കും.
Budget & Economy stay options .
നാടൻ സംസ്കാരവും ആതിഥ്യമര്യാദയും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ‘സ്ലോ ട്രാവൽ’ പ്രിയർക്ക് ഈ ഹോംസ്റ്റേകൾ തിരഞ്ഞെടുക്കാം. കുറഞ്ഞ ചെലവിൽ മികച്ച പ്രാദേശിക ഭക്ഷണം ആസ്വദിക്കാനും ഗ്രാമീണ ജീവിതം തൊട്ടറിയാനും ഈ വിഭാഗം നിങ്ങളെ സഹായിക്കും.
Tiger Inn Home Stay: സ്വന്തം വീട് പോലെ തോന്നിക്കുന്ന അന്തരീക്ഷവും തോട്ടത്തിലെ പുതിയ പച്ചക്കറികൾ കൊണ്ട് തയ്യാറാക്കിയ ഭക്ഷണവുമാണ് ഇവിടത്തെ പ്രത്യേകത. ഗോണ്ട് സംസ്കാരം അറിയാൻ ആഗ്രഹിക്കുന്നവർക്ക് തല ഗേറ്റിൽ നിന്നും 5 കിലോമീറ്റർ അകലെയുള്ള ഈ ഹോംസ്റ്റേ മികച്ചതാണ്; നിരക്ക് ₹2,000 മുതൽ ₹4,000 രൂപ വരെ മാത്രം.
Mogli Jungle Resort: ലളിതമായ കോട്ടേജുകളും വിശാലമായ പച്ചപ്പും ആഗ്രഹിക്കുന്ന ബജറ്റ് യാത്രക്കാർക്ക് വേണ്ടിയുള്ളതാണ് ഈ റിസോർട്ട്. ഗേറ്റിൽ നിന്നും 3 കിലോമീറ്റർ ദൂരമുള്ള ഈ പ്രോപ്പർട്ടി ഏറെ വിശ്വസനീയമാണ്; ₹3,500 മുതൽ ₹5,500 വരെയാണ് ഇവിടെ വാടക.
Official Park and Government stays.
ക്കേഷന് ഏറ്റവും പ്രാധാന്യം നൽകുന്നവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഈ താമസയിടങ്ങൾ വലിയ ഗുണകരമാകും. മറ്റ് ആഡംബരങ്ങൾ കുറവാണെങ്കിലും സഫാരി ഗേറ്റുകൾക്ക് ഏറ്റവും അരികിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
MPT White Tiger Forest Lodge:സഫാരി ഗേറ്റിന് തൊട്ടടുത്ത് (0 കി.മീ) താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ഓപ്ഷൻ ഇല്ല. പുലർച്ചെ തന്നെ വനത്തിനുള്ളിലേക്ക് ആദ്യം പ്രവേശിക്കാൻ സഹായിക്കുന്ന ഈ ലോഡ്ജിൽ ₹4,500 മുതൽ ₹7,000 വരെയാണ് താരിഫ്.
സഫാരിക്ക് ഒരുങ്ങാം: കരുതേണ്ട പ്രധാന കാര്യങ്ങൾ
വന്യജീവി സഫാരി കൂടുതൽ ആസ്വാദ്യകരവും സൗകര്യപ്രദവുമാക്കാൻ ചില അവശ്യവസ്തുക്കൾ കൈക്കരുതുന്നത് നന്നായിരിക്കും. ദൂരെയുള്ള മൃഗങ്ങളെയും പക്ഷികളെയും വ്യക്തമായി കാണാൻ ബൈനോക്കുലറുകൾ ഏറെ സഹായിക്കും; ഒപ്പം വെള്ളം, ലഘുഭക്ഷണം, ക്യാമറ ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ ഭാരം കുറഞ്ഞ ഒരു ബാക്ക്‌പാക്ക് കരുതുന്നതും ഉചിതമാണ്. വന്യതയുടെ അപൂർവ്വ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ മികച്ച സുമുള്ള ഒരു ക്യാമറയോ സൂം ലെൻസോ യാത്രയിൽ അനിവാര്യമാണ്. പുറത്തെ കാലാവസ്ഥ കണക്കിലെടുത്ത് സൺസ്ക്രീൻ, സൺഗ്ലാസ്, വീണ്ടും ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ എന്നിവയും മറക്കാതെ കൂടെക്കരുതുക.
ശരിയായ അവശ്യവസ്തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ സഫാരി ആസൂത്രണം ചെയ്യുക. നിങ്ങളുടെ യാത്രയ്ക്ക് മുമ്പ് ആമസോണിൽ നിലവിലെ വിലകൾ പരിശോധിക്കുക
Bandhavgarh National park – യാത്രാ നുറുങ്ങുകൾ.
2026-ൽ സഫാരി നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഉയർന്ന തിരക്കുള്ള ഇടങ്ങളിൽ ജീപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ സഫാരി സമയത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ട്. അതിനാൽ, ഓഫ്‌ലൈൻ വിനോദങ്ങൾ (Library, Star Gazing) നൽകുന്ന റിസോർട്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 120 ദിവസം വരെ മുൻകൂട്ടി ഇപ്പോൾ ബുക്കിംഗ് സാധ്യമാണ്.ബാന്ധവ്ഗഡിൻ്റെ പ്രിയം ഏറി വരുകയാണ്.കടുവയെ കാണാൻ കാട് കയറാൻ തീരുമാനിക്കുമ്പോൾ ഈ Best places to stay in Bandhavgarh National Park ലിസ്റ്റിൽ നിന്നും നിങ്ങളുടെ സ്ഥലം തിരെഞ്ഞെടുത്തോളൂ.









