കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിൽ ഒരു വലിയ മാറ്റത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായിരിക്കുന്നു. മലയാളിയുടെ റോഡിലെ സുഹൃത്തായ ksrtc ഇന്ന് വിമാനയാത്രയോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായുമാണ് നിരത്തിലോടുന്നത്.kerala state Road transportation Corporation തങ്ങളുടെ ആദ്യ ‘ബിസിനസ് ക്ലാസ്’ ബസ്”(KSRTC business class bus) പുറത്തിറക്കിയിരിക്കുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് സ്റ്റിയറിംഗ് കൈയ്യിലെടുത്താണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വണ്ടി നമ്മുടെ ബസ് യാത്ര സങ്കൽപ്പങ്ങളെ ആകെ പൊളിച്ചു എഴുതുന്ന യാത്ര അനുഭവമായിരിക്കും മലയാളിക്ക് നൽകുക.
കെ.എസ്.ആർ.ടി.സിയിലെ ഈ രാജകീയ യാത്രയെക്കുറിച്ച് അറിയുന്നതോടൊപ്പം തന്നെ, മെയ് മാസത്തിൽ കുറഞ്ഞ ചിലവിൽ പോകാൻ സാധിക്കുന്ന KSRTC Trip Packages കളെക്കുറിച്ചും വായനക്കാർ അറിഞ്ഞിരിക്കേണ്ടതുണ്ട്.”
നേരിട്ടു മത്സരിക്കുന്നത് വന്ദേഭാരതിനോട്
ഭാരത്തിലെ ട്രെയിൻ യാത്രയിൽ മാറ്റം കൊണ്ടുവന്ന vande bharat express ന്റെ റോഡിലെ മികച്ച ബദലാണ് ksrtc business class bus. വിദേശ രാജ്യങ്ങളിലെ ലക്ഷ്വറി ബസുകളെ അനുസ്മരിപ്പിക്കുന്ന വിധം ഏകദേശം 2 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. വോൾവോ യുടെ 9600 VRL (VOLVO 9600 VRL)പ്ലാറ്റഫോമിൽ 13.5 മീറ്റർ നീളമുണ്ട് ബസിന്. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ വേഗത്തിലും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നു മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
വിമാനത്തിലെന്നപോലെ Bus hostess
ഈ ksrtc bus നെ മറ്റ് ബസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇതിലെ സേവനങ്ങളാണ്. വിമാനങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ എയർ ഹോസ്റ്റസുമാർ ഉള്ളതുപോലെ, ഈ ബിസിനസ് ക്ലാസ് ബസുകളിലും ബസ് ഹോസ്റ്റസു (bus hostess)മാരുടെ സേവനം ലഭ്യമാകും. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സഹായങ്ങളും ഇവർ ഉറപ്പാക്കും. ഓരോ സീറ്റിലും സ്ഥാപിച്ചിരിക്കുന്ന കോളിംഗ് ബെൽ അമർത്തിയാൽ ഇവരുടെ സേവനം ലഭിക്കും.

KSRTC Business Class bus ലെ സൗകര്യങ്ങൾ ഒന്നിനൊന്ന് മെച്ചം.
യാത്രക്കാരുടെ സ്വകാര്യതയ്ക്കും സൗകര്യത്തിനും മുൻഗണന നൽകുന്ന 2+2 സീറ്റിംഗ് ക്രമീകരണമാണ് ഇതിലുള്ളത്. ഓരോ സീറ്റിന് മുന്നിലും 10.1 ഇഞ്ച് സ്മാർട്ട് ടിവികൾ സജ്ജീകരിച്ചിരിക്കുന്നു. മൊബൈൽ ഹോട്ട്സ്പോട്ട് വഴിയോ വൈഫൈ വഴിയോ കണക്ട് ചെയ്ത് സിനിമകളും മറ്റ് വിനോദ പരിപാടികളും യാത്രയിലുടനീളം ആസ്വദിക്കാം.
ദീർഘദൂര യാത്രകളിൽ യാത്രക്കാർ നേരിടുന്ന പ്രധാന ബുദ്ധിമുട്ടായ ശൗചാലയ സൗകര്യം പരിഹരിക്കാൻ ബസിനുള്ളിൽ തന്നെ ബയോ-ടോയ്ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭക്ഷണസാധനങ്ങൾ ചൂടാക്കി വിളമ്പാൻ മൈക്രോവേവ് ഓവൻ അടക്കമുള്ള ഒരു ചെറിയ പാൻട്രിയും ബസിനുള്ളിലുണ്ട്.
സുരക്ഷയുടെ ‘വോൾവോ’ കവചം.
ആഡംബരത്തോടൊപ്പം തന്നെ സുരക്ഷയ്ക്കും മുന്തിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. ലോകോത്തരമായ ‘വോൾവോ’ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ ബസിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അത്യാധുനിക ബ്രേക്കിംഗ് സംവിധാനം, ഫയർ ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിന്റെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ സുരക്ഷിതവും സുഗമവുമായ യാത്ര ഇത് ഉറപ്പുനൽകുന്നു.
റൂട്ടും സമയക്രമവും. (Routes and Timing)
തിരുവനന്തപുരം – എറണാകുളം റൂട്ടിലാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. രാവിലെ 5:15-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് ഏകദേശം 4 മണിക്കൂർ കൊണ്ട് കൊച്ചിയിലെത്തും. കൊല്ലം, ആലപ്പുഴ ബൈപാസുകളിൽ മാത്രമാണ് നിർത്തുക. ഇടക്ക് സ്റ്റോപ്പുകൾ ഇല്ലാത്തത്തിനാൽ സമയലാഭം ഏറെയാണ്. ഏകദേശം 700 രൂപയ്ക്ക് അടുത്ത് മാത്രമാണ് ഈ സുഖ യാത്രയുടെ ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്.
എങ്ങനെ ബുക്ക് ചെയ്യാം? How to book KSRTC business class bus.
സാധാരണ ksrtc bus booking ചെയ്യുന്നതുപോലെ ksrtc swift ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വെബ്സൈറ്റ്: onlineksrtcswift.com
ദേശീയപാത 66-ന്റെ വികസനം പൂർത്തിയാകുന്നതോടെ കേരളത്തിൽ മാറ്റിടങ്ങളിലേക്കും ബിസിനസ് ക്ലാസ് സർവീസുകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാധാരണ ‘ആനവണ്ടി’യിൽ നിന്ന് സ്മാർട്ടായ KSRTC business class bus ലേക്കുള്ള ഈ മാറ്റം കേരളത്തിലെ യാത്രാപ്രേമികൾക്ക് നൽകുന്നത് വലിയൊരു പ്രതീക്ഷയാണ്..










[…] […]