​Eco-Tourism & Wildlife Travel Destinations in India 2026: പുതിയ പ്രവണതകളും അനുഭവങ്ങളും.

അവധി ഒന്നു ആഘോഷിക്കാൻ വേണ്ടി യാത്ര പോയാലോ എന്നൊക്കെയുള്ള പഴയ യാത്രാ സങ്കൽപ്പങ്ങൾക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു. വെറുമൊരു യാത്ര എന്നതിനപ്പുറം പ്രകൃതിയോട് ഇഴുകി ചേർന്നുനിൽക്കുന്ന യാത്രകൾക്കാണ് ഇന്ന് സഞ്ചാരികൾ മുൻഗണന നൽകുന്നത്. ഉത്തരവാദിത്ത ടുറിസം എന്ന് നമ്മൾ മലയാളികൾ വിളിക്കുന്ന responsible tourism ത്തിനു ഇന്ന് വലിയ മാനങ്ങളുണ്ട്. ഇന്ത്യയിലെ ഉത്തരവാദിത്ത ടൂറിസം (Responsible tourism in India)വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായതുകൊണ്ടാവണം ലോകമിന്നു eco tourism and wildlife destinations in India എന്ന വിഷയത്തെപ്പറ്റി ചർച്ച ചെയ്യുന്നത്. ഹിമാലയത്തിനു മുകളിൽ നിന്നുള്ള ആകാശത്തിന്റെ രാത്രി കാഴ്ചകൾ മുതൽ നമ്മുടെ കേരളത്തിലെ നിബിഡ വനങ്ങൾ വരെ നീളുന്ന പ്രകൃതിഭംഗി മറ്റൊന്നിനും പകരം വയ്ക്കാവുന്ന ഒന്നല്ലെന്ന് ലോകം സമ്മതിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിക്ക് മുൻഗണന നൽകികൊണ്ടുള്ള ഇത്തരം യാത്രകൾ പുതിയൊരു അനുഭവം തന്നെയാണ് ഓരോ യാത്രികനും നൽകുന്നത്. കാടിന്റെ വന്യതയും പ്രകൃതിയുടെ ശാന്തതയും തേടിയുള്ള ഇത്തരം യാത്രകൾ nature-based travel എന്ന സങ്കൽപ്പത്തെ കൂടുതൽ മിഴിവുള്ളതാക്കുന്നു.

2026 ഇൽ ഉറപ്പായും പോയിരിക്കേണ്ട ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങൾ.

റോയൽ ബെംഗാൾ കടുവകളുടെ വിഹാര ഭൂമിയായ അതിർത്തി വനങ്ങൾ.Bandhavgarh National Park

ബംഗാൾ കടുവകളെ അവയുടെ ആ ഗാഭീര്യത്തിൽ തന്നെ കാണണമെങ്കിൽ സ്വാഭാവിക ആവാസവ്യവസ്ഥയായ ബാന്ധവ്ഗഡ് ദേശീയോദ്യാന(Bandhavagarh National Park) ത്തിലേക്ക് തന്നെ വരണം. മധ്യപ്രദേശിലെ വിന്ധ്യ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്ക് ചരിത്രവും ജൈവവൈവിധ്യവും ഒത്തുചേരുന്ന ഒരിടമാണ്. ലോകത്ത് ഏറ്റവും കൂടുതൽ കടുവകൾ വസിക്കുന്ന വനങ്ങളിൽ ഒന്നു കൂടിയാണ് ബാന്ധവ്ഗഡ് ദേശീയോദ്യാനം (Bandhavagarh National Park). രണ്ടായിരം വർഷം പഴക്കമുള്ള കോട്ടയും അതിനോടു ചേർന്നുള്ള സാൽ വനങ്ങളും മനസ്സ് നിറക്കുന്ന കാഴ്ചകളാണ്. വേണമെങ്കിൽ ചരിത്രത്തിന്റെ ഈ വന്യമായ കൂടിച്ചേരൽ എന്നൊക്കെ പറയാവുന്ന ഈ പ്രദേശം best wildlife destinations in India 2026 പട്ടികയിൽ മുൻപന്തിയിലായതിൽ അത്ഭുതപ്പെടാനില്ല.

എന്താണ് ബാന്ധവ്ഗഡ് ദേശീയോദ്യാനത്തെ ഇത്രകണ്ടങ്ങു വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാൽ ഇവിടുത്തെ സഫാരി തന്നെ. ത്രസിപ്പിക്കുന്ന ഒരു അനുഭവം തന്നെയാണത്. വനത്തിനുള്ളിൽ സഫാരി വണ്ടികളിൽ ശ്വാസം അടക്കിപ്പിടിച്ചുള്ള കാത്തിരിപ്പൊനൊടുവിൽ പുല്ലുകൾക്കിടയിൽ നിന്ന് ഒരു കടുവ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകുന്ന ആവേശം….
നമ്മുടെ മുന്നിൽ വന്നു നീ പോ മോനെ ദിനേശാ എന്ന മട്ടിലൊരു ഒരു നോട്ടം… ഇതൊന്നും പറഞ്ഞറിയിക്കാൻ ആവില്ല. കടുവകൾക്ക് പുറമെ പുലികൾ, കരടികൾ തുടങ്ങിയ വന്യജീവികളും ഇവിടെയുണ്ട്. പരിസ്ഥിതി സൗഹൃദമായ ടൂറിസം രീതികൾ പിന്തുടരുന്നതിലൂടെ വന്യജീവി സംരക്ഷണത്തിൽ ഓരോ യാത്രികനും ഭാഗമാകുന്നു. കാടിനെയും വന്യജീവികളെയും പ്രകൃതിയെയുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് ബാന്ധവ്ഗഡ് ദേശീയോദ്യാനം (Bandhavagarh National Park) ഒഴിവാക്കാനാവാത്ത ഒരിടമാണ്.

  • യാത്രക്കാർക്കുള്ള കുറിപ്പ്: ഒക്ടോബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. ജബൽപൂർ വിമാനത്താവളമോ 45 മിനിറ്റ് അകലെയുള്ള ഉമരിയ റെയിൽവേ സ്റ്റേഷനോ വഴി ഇവിടെ എത്തിച്ചേരാം. റോഡ് മാർഗം കട്‌നി, രേവ തുടങ്ങിയ നഗരങ്ങളിൽ നിന്നും ഇവിടേക്ക് വരാവുന്നതാണ്.

ഏറ്റവും പഴക്കമുള്ള കടുവ സംരക്ഷണ കേന്ദ്രം : Jim Corbett National Park.

ഇന്ത്യയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ വന്യജീവി സങ്കേതമാണ് ജിം കോർബറ്റ് നാഷണൽ പാർക്ക് Jim Corbett National Park. ഹിമാലയത്തിന്റെ അടിവാരത്തു പുഴകളും പുൽമേടുകളും നിറഞ്ഞ ഈ വനം “പ്രോജക്ട് ടൈഗറി (Project Tiger)ന്റെ ജന്മസ്ഥലം കൂടിയാണ്. ധാരാളം സഫാരി (Corbett Safari)സോണുകൾ ഉള്ള ഇവിടെ ദിഖാല(Dhangadi Gate (Dhikala Zone), ബിജ്‌റാനി(Amdanda Gate (Bijrani Zone) എന്നീ സോണുകളാണ് കടുവകളെ കാണാൻ ഏറ്റവും അനുയോജ്യം. കടുവകളെ കൂടാതെ റാംഗംഗ നദീതീരത്ത് വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങളും സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചകളായിരിക്കും. വന്യജീവി സ്നേഹികൾക്ക് ദേശീയ പാർക്കുകൾ (National Parks in India) നൽകുന്ന മികച്ച അനുഭവമാണിത്.

wild bengal male tiger or panthera tigris side profile in natural green scenic background crossing dhikala main road in evening safari at jim corbett national park forest reserve uttarakhand india

നിങ്ങളുടെ Jim Corbett National Park ട്രാവൽ പ്ലാനുകളിൽ കാടിനുള്ളിലെ താമസവും തീർച്ചയായും ഉൾപ്പെടുത്തണം. കാടിനുള്ളിലെ പഴയ ബംഗ്ലാവുകളിൽ താമസിക്കുമ്പോൾ കാടിനെയും കാട്ടുമൃഗങ്ങളെയും അടുത്തറിയാം. വലിയ ചരിത്ര പശ്ചാത്തലമുള്ള ഈ പാർക്ക് ഇന്ത്യയിലെ വന്യജീവി സംരക്ഷണത്തിന്റെ ഏറ്റവും നല്ല മാതൃകകളിൽ ഒന്നാണ്. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ഹിമാലയൻ അടിവാരം.പഴമയും പാരമ്പര്യവും വന്യതയും ഒത്തുചേരുന്ന ഈ പ്രദേശവും അതിന്റെ ആവാസ വ്യവസ്ഥയും ഇന്ത്യയിലെ ഉത്തരവാദിത്വ ടൂറിസത്തെയും വന്യജീവി സംരക്ഷണത്തെയും ഒരുമിച്ചറിയാനുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള (eco tourism and wildlife destinations in India) കേന്ദ്രങ്ങളിലോന്നാണ്.

  • യാത്രക്കാർക്കുള്ള കുറിപ്പ് : നവംബർ പകുതി മുതൽ ജൂൺ വരെയാണ് ഇവിടുത്തെ പ്രധാന സീസൺ. രാംനഗർ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ളത്, ഇവിടെ നിന്ന് ഡൽഹിയിലേക്ക് റോഡ് മാർഗ്ഗം എളുപ്പത്തിൽ എത്താം. വിമാനമാർഗ്ഗം വരുന്നവർക്ക് പന്ത് നഗർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്.

ഒറ്റ കൊമ്പന്മാരുടെ വീട് : Kaziranga National Park

ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള കാസിരംഗ നാഷണൽ പാർക്ക് (Kazriranga National Park) ഒരു യുനെസ്‌കോ ലോക പൈതൃക കേന്ദ്രമാണ്. ലോകത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ ആവാസവ്യവസ്ഥ. നീളത്തിൽ പരന്നു നീണ്ടു കിടക്കുന്ന പുൽമേടുകളും ചതുപ്പുനിലങ്ങളും നിറഞ്ഞ ഇവിടം പ്രകൃതിയുടെ ഒരു സുന്ദരൻ ക്യാൻവാസ് പോലെയാണ് തോന്നുക. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ മാത്രമല്ല, കാട്ടുപോത്തുകളും കടുവകളും അപൂർവ്വ പക്ഷികളും ഇവിടെ ധാരാളമായി കാണപ്പെടുന്നു. ഇന്ത്യയിലെ മികച്ച മൂന്ന് വന്യജീവി സങ്കേതങ്ങളിൽ (wildlife destinations in India) ഒന്നാണ് കാസിരംഗ.

കാസിരംഗയിലെ സഫാരികൾ….. കാടു കയറാനും കാടറിയാനും ഇതിലും നല്ല സഫാരികൾ വേറൊരിടത്തും കിട്ടില്ല. ജീപ്പിലോ ആനപ്പുറത്തോ അല്ലെങ്കിൽ നദിയിലൂടെ ബോട്ടിലോ സഫാരി നടത്തി വന്യജീവികളെ നേരിൽ കാണാൻ കഴിയും. കാണ്ടാമൃഗങ്ങൾ ജനങ്ങളുമായി ഇടപഴകുന്ന കാഴ്ചകൾ ഇവിടെ സർവ്വസാധാരണമാണ്.
അത് കൊണ്ട് തന്നെ വന്യജീവികളെ ഇത്ര അടുത്ത് കാണാൻ കാസിരംഗ തന്നെ വരണം.
വംശനാശഭീഷണി നേരിട്ട പല ജീവികളെയും കൃത്യതയാർന്ന സംരക്ഷണത്തിലൂടെ തിരികെ എത്തിച്ച കാസിരംഗ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ്. ശരിക്കുമുള്ള ഇന്ത്യയിലെ ജൈവവൈവിധ്യം (biodiversity in India) ചെറുതായെങ്കിലും ഇവിടെ ഒരുമിച്ചു കാണാം.

  • യാത്രക്കാർക്കുള്ള കുറിപ്പ് : നവംബർ മുതൽ ഏപ്രിൽ വരെയാണ് സന്ദർശിക്കാൻ മികച്ച സമയം. ഗുവാഹത്തി അല്ലെങ്കിൽ ജോർഹട്ട് വിമാനത്താവളങ്ങളിൽ നിന്നും ദേശീയ പാത വഴി ഇവിടേക്ക് എത്തിച്ചേരാം. ട്രെയിൻ മാർഗ്ഗം വരുന്നവർക്ക് ഫുർകാറ്റിംഗ് ആണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ.

ഇന്ത്യയിലെ സിംഹ സങ്കേതം. Gir National Park

കാട്ടിലെ രാജാവിനെ കാണാൻ അതിന്റെ മടയിൽ ചെന്ന് കാണണമെന്നല്ലേ പറയാറ്.ലോകത്ത് ഏഷ്യൻ സിംഹങ്ങളെ കാണാൻ സാധിക്കുന്ന ഏക ഇടമാണ് ഗുജറാത്തിലെ ഗിർ നാഷണൽ പാർക്ക് (Gir National Park) വംശനാശത്തിന്റെ വക്കിൽ നിന്ന് തിരിച്ചുവന്ന ഈ സിംഹക്കൂട്ടങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്. ആദിവാസി വിഭാഗമായ മൽധാരികൾ വനത്തിനുള്ളിൽ വന്യജീവികളുമായി സൗഹാർദ്ദത്തിൽ കഴിയുന്നത് കാണാനും ഇവിടെത്തന്നെ വരണം. Wildlife safari എവിടെ നിന്ന് തുടങ്ങണം എന്ന് ആലോചിക്കുന്നെണ്ടെങ്കിൽ അത് Gir National Park കണ്ടു തന്നെ തുടങ്ങാം.

ടൈഗർ റിസർവുകളെ അപേക്ഷിച്ച് സിംഹങ്ങൾ കൂട്ടമായി വിശ്രമിക്കുന്ന കാഴ്ചകൾ ഇവിടുത്തേ പതിവ് കാഴ്ചകളാണ്. ഉച്ചവെയിലിൽ മരത്തണലിൽ മയങ്ങുന്ന സിംഹങ്ങളെ വളരെ അടുത്ത് കാണാൻ ഗിർ സഫാരി അവസരം നൽകുന്നു. സിംഹങ്ങൾക്ക് പുറമെ പുള്ളിപ്പുലികളെയും വിവിധയിനം മാനുകളെയും ഇവിടെ കാണാം. ഇന്ത്യയിലെ വൈവിധ്യമാർന്ന വന്യജീവി സമ്പത്ത് (wildlife travel destinations in India) മനസ്സിലാക്കാൻ ഗിർ സന്ദർശനം സഹായിക്കും.

  • യാത്രക്കാർക്കുള്ള കുറിപ്പ് : ഡിസംബർ മുതൽ മാർച്ച് വരെയാണ് സന്ദർശനത്തിന് ഉചിതം. രാജ്‌കോട്ട് വിമാനത്താവളവും ജുനഗഡ് റെയിൽവേ സ്റ്റേഷനും വഴി സഞ്ചാരികൾക്ക് ഇവിടെയെത്താം.

2026 ലെ പ്രധാന ഉത്തരവാദിത്വ ടുറിസം കേന്ദ്രങ്ങൾ. Eco-Tourism Destinations in India 2026

ഉഷ്ണമേഖലയിലെ ജൈവ വൈവിധ്യം. Periyar Tiger Reserve.

സഹ്യ പർവ്വത മല നിരകളിൽ സ്ഥിതി ചെയ്യുന്ന പെരിയാർ ടൈഗർ റിസർവ് ആണ് കേരളത്തിലെ ആദ്യത്തെ കടുവ സങ്കേതം. ഉഷ്ണമേഖലാ വനങ്ങളും മനോഹരമായ തേക്കടി തടാകവും ഈ പാർക്കിലാണ്. തടാകത്തിലൂടെയുള്ള ബോട്ട് സഫാരിയാണ് പ്രധാനം. കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസത്തിന് മാതൃകയായ ഇവിടെ പല മുൻകാല വേട്ടക്കാരും ഇന്ന് കാടിന്റെ കാവൽക്കാരായിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ Periyar Tiger Reserve eco tourism പദ്ധതികൾ ഇന്ന് ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്.

കാടിനുള്ളിലൂടെയുള്ള ട്രെക്കിംഗും ബാംബൂ റാഫ്റ്റിംഗും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായിരിക്കും. വനത്തിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുള്ള വിനോദസഞ്ചാരമാണ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് ഇന്ത്യയിലെ സുസ്ഥിര വിനോദ കേന്ദ്രങ്ങളിൽ (sustainable travel destinations in India) ഒന്നും കൂടിയാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക സാഹചര്യത്തിൽ തടസ്സങ്ങളില്ലാതെ കാണാൻ സാധിക്കും എന്നതാണ് ഇവിടുത്തെ വലിയ നേട്ടം. പരിസ്ഥിതിയെയും അതിന്റെ സംരക്ഷണത്തെയും സ്നേഹിക്കുന്ന ഓരോ യാത്രികനും പെരിയാർ കടുവ സങ്കേതം ഒരുക്കി വച്ചിരിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളായിരിക്കും.

  • യാത്രക്കാർക്കുള്ള കുറിപ്പ് : സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് ബോട്ട് സഫാരിക്ക് ഏറ്റവും അനുയോജ്യം. കൊച്ചി അല്ലെങ്കിൽ മധുര വിമാനത്താവളത്തിൽ നിന്നോ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നോ കുമളി വഴി ഇവിടെ എത്താം.തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രധാന നഗരങ്ങളിൽ നിന്ന് ഇവിടേക്ക് ബസ് സർവീസുകളുണ്ട്.

ഒരു ആകാശ അപാരത: Hanle Dark Sky Reserve. Ladakh.

ലഡാക്കിലെ ഹാൻലെ (Hanle Ladakh) ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ഡാർക്ക് സ്കൈ റിസർവ് (Dark Sky Reserve)ആണ്. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ആകാശം എപ്പോഴും തെളിഞ്ഞത് ആയിരിക്കും. നക്ഷത്ര നിരീക്ഷണത്തിനും അസ്ട്രോ ഫോട്ടോഗ്രഫിക്കും ലോകത്തിലെ തന്നെ മികച്ച ഇടങ്ങളിൽ ഒന്നാണിത്. ക്ഷീരപഥം പോലും നഗ്നനേത്രങ്ങളാൽ വ്യക്തമായി കാണാൻ സാധിക്കും. ഈ നൂതനമായ Hanle Dark Sky Reserve stargazing അനുഭവം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ (eco tourism places in India) പുതിയൊരു മാറ്റമാണ്.

നഗരത്തിലെ തിരക്കുകളിൽ നിന്നും വെളിച്ചത്തിൽ നിന്നുമൊക്കെ ഒഴിഞ്ഞുമാറി പ്രപഞ്ചത്തിന്റെ വിശാലത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്ഥലം സ്വർഗ്ഗതുല്യമാണ്. തദ്ദേശീയരായ ആളുകൾ ഇവിടെ ഗൈഡുകളായി പ്രവർത്തിക്കുകയും നക്ഷത്രങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുകയും ചെയ്യുന്നു. പ്രകൃതിയെ ഒരു തരത്തിലും നശിപ്പിക്കാതെ നയിക്കുന്ന ഈ ടൂറിസം രീതി ഏറെ പ്രസക്തമാണ്. ആകാശത്തെ കൗതുകത്തോടെ നോക്കിക്കാണാൻ ഓരോ സഞ്ചാരിക്കും ഇതൊരു അവിസ്മരണീയമായ യാത്രയായിരിക്കും. ഇക്കോ ടൂറിസത്തിലെ പുതിയ പ്രവണതകളുടെ (eco tourism trends India) ഇന്ത്യയിലെ തുടക്കം ഇവിടെ നിന്നുമാണ്.

*യാത്രക്കാർക്കുള്ള കുറിപ്പുകൾ : ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് സന്ദർശിക്കാൻ മികച്ച സമയം. ലേ വിമാനത്താവളത്തിൽ ഇറങ്ങി ഏകദേശം പത്തു മണിക്കൂർ യാത്ര ചെയ്യണം. ഉയരക്കൂടുതൽ ഉള്ളതിനാൽ ലേയിൽ രണ്ട് ദിവസം വിശ്രമിച്ചതിന് ശേഷം മാത്രം ഹാൻലെയിലേക്ക് പോവുക.

ഇവിടെ പുഴയാണ് താരം: Majuli Island, Assam

പ്രകൃതിയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ നിങ്ങൾ പ്രകൃതിയെ അത്രമേൽ പ്രണയിക്കുന്ന ഒരാളാണോ? എങ്കിൽ മജുലി നിങ്ങളെ പ്രണയാതുരനാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി അസമിലാണ് സ്ഥിതി ചെയ്യുന്നത്. അസമിന്റെ സാംസ്കാരിക തലസ്ഥാനമായി വേണമെങ്കിൽ മജുലിയെ വിശേഷിപ്പിക്കാം. മതപരമായ ആചാരങ്ങൾ, കല, സാഹിത്യം, നൃത്തം, നാടകം എന്നിവയുടെ ആവാസകേന്ദ്രമായ ‘സത്രങ്ങളിലൂടെ’ ദ്വീപിന്റെ പൈതൃകം ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ധാരാളം സുന്ദര കാഴ്ചകൾ സ്വന്തമായുള്ള ഈ ദ്വീപിന്റെ വിസ്തീർണ്ണം മണ്ണൊലിപ്പ് മൂലം കാലക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ (World’s Largest River Island Majuli in Assam) മജുലിയിലെ ഇക്കോ ടൂറിസം (eco tourism in majuli assam), വിനോദസഞ്ചാര ലക്ഷ്യങ്ങൾക്കും അപ്പുറം പ്രകൃതിയെ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. അപൂർവ്വ പക്ഷികളെയും തനതായ ഗോത്ര സംസ്കാരത്തെയും ഇവിടെ കാണാൻ സാധിക്കും. ഇക്കോ ടൂറിസത്തിന് ഇന്ത്യയിലെ (eco tourism in India) മികച്ച ഉദാഹരണമാണ് മജുലി.

സൈക്കിളിൽ ദ്വീപ് ചുറ്റിക്കാണുന്നതും സത്രങ്ങൾ സന്ദർശിക്കുന്നതും കേവലം കാഴ്ചകൾക്കപ്പുറം വലിയ അനുഭവങ്ങളാണ് നൽകുന്നത്. മഴക്കാലത്ത് ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്നതിനാൽ, വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനായി മുളയുടെ പ്രത്യേക കാലുകളിൽ (stilts) ഉയർത്തിയാണ് ഇവിടെ വീടുകൾ പണിതിരിക്കുന്നത്. ഈ മുള വീടുകളിലെ താമസം പ്രകൃതിയുമായുള്ള ഒരു ഇണങ്ങിച്ചേരലാണ്. കൂട്ടിന് നദിയുടെ ഒഴുക്കിന്റെ താളവും പക്ഷികളുടെ ശബ്ദവും കൂടിയാകുമ്പോൾ മനസ്സ് നിറയും. വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോ സഞ്ചാരിക്കും മജുലി ഒരു പ്രചോദനമാണ്.

  • യാത്രക്കാർക്കുള്ള കുറിപ്പ്: വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ മജുലി ദ്വീപ് സന്ദർശിക്കാൻ മൺസൂൺ കാലം അനുയോജ്യമല്ല. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സന്ദർശന സമയം. ജോർഹട്ടിൽ നിന്ന് ഫെറി മാർഗ്ഗം മാത്രമേ ദ്വീപിലെത്താൻ സാധിക്കൂ. ഇപ്പോൾ വലിയ ഫെറികൾ വാഹനങ്ങളുമായി നദി കടക്കാൻ സൗകര്യമൊരുക്കുന്നുണ്ട്.

വരുംകാല യാത്രകളിനി പ്രകൃതിയിലേക്കു കൂടുതൽ ഉത്തരവാദിത്വത്തോടെ

2026 ലെ ഉത്തരവാദിത്വ വന്യജീവി ടൂറിസം (eco tourism and wildlife destinations in India) യാത്രകളെപ്പറ്റി പറയുമ്പോൾ അതൊരു യാത്രാക്കുറിപ്പ് എന്നതിനപ്പുറം പ്രകൃതിയുമായുള്ള നമ്മുടെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. കാടും മലയും പുഴയും ആകാശവും മാനും കടുവയുമൊക്കെ കണ്ടറിഞ്ഞുള്ള, ഹൃദയം കൊണ്ടുള്ള ഇത്തരം യാത്രകൾ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങൾക്കു വഴിതുറക്കുമെന്നു തീർച്ച. ലഡാക്കിലെ തെളിഞ്ഞ ആകാശത്തിനു താഴെ നക്ഷത്രങ്ങളെ നോക്കി നിൽക്കുമ്പോഴോ, മധ്യപ്രദേശിലെ കാടിനുള്ളിൽ ഒരു കടുവയെ അടുത്ത് കാണുമ്പോഴുള്ള നെഞ്ചിടിപ്പ് അറിയുമ്പോഴോ നാം തിരിച്ചറിയുന്നത് ഈ ഭൂമിയുടെ സൗന്ദര്യമാണ്. സുസ്ഥിരമായ യാത്രാരീതികൾ (sustainable travel India) തിരഞ്ഞെടുക്കുന്നതിലൂടെ, പ്രകൃതിയുടെ സംരക്ഷകരായി നാം ഓരോരുത്തരും മാറുകയാണ്. ഇന്ത്യയിലെ പ്രകൃതി സൗഹൃദ യാത്രകൾ (nature-based travel India) പുതിയ അർത്ഥങ്ങൾ കണ്ടെത്തട്ടെ. മണ്ണറിഞ്ഞും കാടറിഞ്ഞുമുള്ള യാത്രകൾ നിങ്ങളെയും പ്രചോദിപ്പിക്കട്ടെ.

Travel Desk
Travel Desk
Articles: 63

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു