വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍:48 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കിയാല്‍ അധിക നിരക്കില്ല,

വിമാനത്തിനുള്ളിൽ അലമ്പ് കാണിച്ചാൽ പണി പാളും

ഇന്ത്യയിൽനിന്ന് ആഭ്യന്തര അന്തർദ്ദേശീയ വിമാനയാത്രാ ചെയ്യുന്നവർ അറിയേണ്ടത്. വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം 2026 മാർച്ച് 26 മുതൽ യാത്രക്കാർക്ക് 48-മണിക്കൂറിനുള്ളിൽ സൗജന്യ റദ്ദാക്കൽ, വേഗത്തിലുള്ള റിഫണ്ട്, പേരിലെ തെറ്റുകൾ സൗജന്യമായി തിരുത്തൽ, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. ഇതോടൊപ്പം വിമാനത്തിനുള്ളിൽ അപമാര്യാദയായി പെരുമാറിയാൽ കടുത്ത ശിക്ഷാ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. DGCA യുടെ ഈപുതിയ മാനദണ്ഡങ്ങൾ യാത്രക്കാർക്ക് കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു.

48-മണിക്കൂറിനുള്ളിൽ സൗജന്യ റദ്ദാക്കൽ

ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ (48 മണിക്കൂർ)ടിക്കറ്റ് റദ്ദാക്കുകയോ യാത്ര തീയതികളിൽ മാറ്റം വരുത്തുകയോ ചെയ്യാം. ഇതിനായി അധിക ഫീസ് നൽകേണ്ടതില്ല. ഇത് നേരിട്ട് airline വെബ്‌സൈറ്റിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമേ ബാധകമായിരിക്കൂ.യാത്ര തീയതിയും ബുക്ക്‌ ചെയ്‌ത തീയതിയും തമ്മിൽ,ആഭ്യന്തര യാത്രകൾക്ക് കുറഞ്ഞത് 7 ദിവസങ്ങളും അന്താരാഷ്ട്ര യാത്രകൾക്ക് കുറഞ്ഞത് 15 ദിവസങ്ങളും വ്യത്യാസം ഉണ്ടായിരിക്കണം. ഒപ്പം യാത്രക്കാർ flight മാറ്റുമ്പോൾ നിരക്കിൽ വരുന്ന വ്യത്യാസം എത്രയാണോ അത് മാത്രം നൽകിയാൽ മതിയാകും.

പേര് തിരുത്തൽ സൗകര്യം

വിമാന ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുമ്പോൾ പേരിൽ വരുന്ന തെറ്റുകൾ ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ സൗജന്യമായി തിരുത്താം. നേരിട്ട് airline വെബ്‌സൈറ്റിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമേ ഇത് ബാധകമായിരിക്കൂ. ഇതിലൂടെ ചെറിയ തെറ്റുകൾ വലിയ പണം നഷ്ടമാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാം.

വേഗത്തിലുള്ള റിഫണ്ടുകൾ.

വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍ യാത്രക്കാർക്ക് വേഗത്തിലുള്ള റിഫണ്ടുകൾ ഉറപ്പാക്കുന്നു. ക്രെഡിറ്റ് കാർഡ് ബുക്കിംഗിന് 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും, ട്രാവൽ ഏജൻസി/ഓൺലൈൻ ബുക്കിംഗിന് 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും ക്യാഷ് ബുക്കിംഗ് നടത്തിയവർക്ക് എയർലൈൻ കൗണ്ടറിൽ ഉടനെയും റിഫണ്ട് നൽകണം. നികുതി, യാത്രാ ചാർജ്, സർവീസ് ഫീസ് എന്നിവയും റിഫണ്ട് ചെയ്യേണ്ടതാണ്.

മെഡിക്കൽ അടിയന്തരാവസ്ഥ

യാത്രക്കാരോ കുടുംബാംഗമോ അടിയന്തിരമായി ആശുപത്രിയിലായാൽ എയർലൈൻ കമ്പനികൾ പൂർണ്ണ റിഫണ്ട് നൽകുകയോ ഭാവിയിലെ യാത്രയ്ക്കുള്ള ക്രെഡിറ്റ് നൽകുകയോ വേണം. (മെഡിക്കൽ രേഖകൾ ആവശ്യമായേക്കാം.) ഇത് യാത്രക്കാർക്ക് നീതിപൂർണ്ണ പരിഗണന നൽകുന്നു.

വിമാനത്തിനുള്ളിൽ മര്യാദയില്ലാതെ പെരുമാറിയാൽ യാത്രാ വിലക്ക്.

വിമാനത്തിനുള്ളിൽ അപമാര്യദയായിട്ടുള്ള പെരുമാറ്റങ്ങൾ ഇനി മുതൽ അനുവദനീയമല്ല. അങ്ങനെ ഉണ്ടായാൽ എയർലൈൻ കമ്പനികൾ ഉടൻ റിപ്പോർട്ട്‌ ചെയ്യണം. ഉടൻ തന്നെ അന്വേഷണം നടത്തി കുറ്റം കണ്ടെത്തിയാൽ 30 ദിവസങ്ങളോ അതിൽ കൂടുതലോ യാത്രാ വിലക്ക് ഉണ്ടായേക്കാം. ഇത് എല്ലാവർക്കും സുരക്ഷിതമായ, യാത്ര ഉറപ്പാക്കുന്ന ഒന്നാണ്.

യാത്രക്കാർ അറിയേണ്ടത്

നേരിട്ട് airline വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുക, ആവശ്യമെങ്കിൽ 48-മണിക്കൂർ സൗജന്യ റദ്ദാക്കൽ ഉപയോഗിക്കുക,
പേര് തിരുത്തൽ സൗജന്യമായി ചെയ്യുക, റിഫണ്ടുകൾ വേഗത്തിൽ സ്വീകരിക്കുക,
അടിയന്തരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ക്രെഡിറ്റ് ലഭിക്കും, വിമാനത്തിനുള്ളിലെ മര്യാദ വിട്ടുള്ള പ്രവൃത്തികൾ യാത്ര വിലക്കുകൾക്ക് കാരണമാകും.

വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍ യാത്രക്കാർക്ക് സുഖകരവും , സുരക്ഷിതവും , പ്രശ്നരഹിതവുമായ യാത്ര ഉറപ്പാക്കുന്നു.

By Travel Desk
By Travel Desk
Articles: 90

One comment

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു