Physical Address
304 North Cardinal St.
Dorchester Center, MA 02124
Physical Address
304 North Cardinal St.
Dorchester Center, MA 02124

2026-ൽ രശ്മിക മന്ദാന വിജയ് ദേവരകൊണ്ട കല്യാണം അവർ പ്രഖ്യാപിക്കുമ്പോൾ വിവാഹം എവിടെ നടക്കുമെന്ന് മാത്രം പറഞ്ഞില്ല. അതോടെ ആരാധകരും വലിയ ആകാംക്ഷയിലായി. എവിടെയായായിരിക്കും താരജോടികൾ തങ്ങളുടെ സ്വപ്ന വിവാഹം നടത്തുക? എന്തുകൊണ്ടാണ് ആ സ്ഥലം അവർ തിരഞ്ഞെടുത്തത്? സോഷ്യൽ മീഡിയ മുഴുവൻ ചർച്ചകളാലും അനുമാനങ്ങളാലും നിറഞ്ഞു. ഇടക്ക് എപ്പോഴോ
ഉദയ്പൂരിലാണെന്ന് മാത്രം പറഞ്ഞുവച്ചു.
തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം എന്നറിയപ്പെടുന്ന ഉദയ്പൂർ, തന്റെ സ്വാഭാവിക സുന്ദര്യത്താൽ തന്നെ പ്രണയനഗരമായി അറിയപ്പെടുന്നു. 2026-ൽ തന്നെ ഫ്ലമിങോ റൂട്ട്സ് ഇന്ത്യയിലെ മികച്ച വാലന്റൈൻസ് ഡേ ഡെസ്റ്റിനേഷനായി ഉദയ്പൂരിനെ പ്രഖ്യാപിച്ചതും ഈ നഗരത്തിന്റെ പ്രണയച്ഛായയെ കൂടുതൽ ശക്തമാക്കി.
ഫ്ലമിംഗോ റൂട്ട്സ് 2026-ൽ ഉദയ്പൂരിനെ വാലന്റൈൻസ് ഡേയ്ക്ക് പോകാൻ പറ്റിയ മികച്ച ഇടങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുണ്ട്അ കൂടുതൽ അറിയാൻ ഇവിടെ വായിക്കുക.എന്തുകൊണ്ടാണ് ഇന്ത്യ വാലന്റൈൻസ് ദിനം ആഘോഷിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം ആകുന്നതു.
2026-ലെ ഈ വിവാഹം പാരമ്പര്യവും ആധുനികതയും ഒത്തുചേർന്നൊരു ആഘോഷം തന്നെയായിരുന്നു. വിവാഹത്തിലേക്ക് വളരെ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചു കൊണ്ടുള്ള ഒരു സ്വകാര്യ ചടങ്ങ് ആയിരുന്നെങ്കിലും ഓരോ ചടങ്ങുകളും നിറങ്ങളും താര ജോഡികളുടെ അവർ പിറന്നു വീണ സംസ്കാരവും തനിമയും ഉൾക്കൊണ്ട് കൊണ്ടുള്ള ഒന്നായിരുന്നു. ഇത് ആ വിവാഹ ആഘോഷത്തെ സുന്ദരമായ ഒരു ഓർമ്മയാക്കി മാറ്റി.
ഉദയ്പൂരിന്റെ പ്രകൃതിസൗന്ദര്യം കൂടിയായപ്പോൾ പൊന്നുകുടത്തിനു പൊട്ടുവച്ച ഭംഗിയുമായി. തടാകങ്ങളും കൊട്ടാരങ്ങളും ചുറ്റിപ്പറ്റിയ ആ പശ്ചാത്തലം ആഘോഷത്തിന് ഒരു പാരമ്പര്യത്തനിമയും നൽകി. യഥാർത്ഥത്തിൽ ഇന്ന് രശ്മിക മന്ദാന വിജയ് ദേവരകൊണ്ട കല്യാണം ഇന്ന് നിരവധി പേർക്ക് പ്രചോദനം നൽകുന്ന ഒരു ട്രാവൽ സ്റ്റോറി കൂടിയാണ് ഈ വിവാഹം.
ഉദയ്പൂർ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരിക സുന്ദരമായ തടാകങ്ങളും പ്രൌഡഗംഭീരമായ രാജകീയ കൊട്ടാരങ്ങളുമായിരിക്കും. പിച്ചോള തടാകത്തിലൂടെ സന്ധ്യക്കുള്ള ബോട്ട് യാത്ര ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. സിറ്റി പാലസിൽ നിന്നുള്ള നഗരദൃശ്യവും തടാകത്തിന്റെ നടുവിലുള്ള ജഗ് മന്ദിർ ദ്വീപും യാത്രകൾക്ക് ഒരു രാജകീയ അനുഭവം സമ്മാനിക്കുന്നു.
ഉദയ്പൂരിന്റെ തെരുവുകളിലൂടെയുള്ള നടത്തവും വർണ്ണക്കടലാസുകൾ പോലെയുള്ള കടകളും തടാകക്കരയിലെ കടകളിൽനിന്നും പ്യാസ് കച്ചോറിയും ദാൽ ബാട്ടി ചുർമയും കഴിച്ചിട്ട് ഒരു
മസാല കുൽഹാദ് ചായയുമൊക്കെ ആസ്വദിച്ചുകൊണ്ട് ചിലവിടുന്നത് – എല്ലാം ഉദയ്പൂരിന്റെ മാത്രം അനുഭവങ്ങളാണ്. ആരവല്ലി പർവതനിരകൾ നഗരത്തെ ചുറ്റിപ്പറ്റിയിരിക്കുന്നതിനാൽ പ്രകൃതിയും പൈതൃകവും ഇവിടെ ഒത്തുചേരുന്നു. അതുകൊണ്ടുതന്നെ പ്രണയജോഡികൾക്കും സംസ്കാരാന്വേഷികൾക്കും ഒരുപോലെ ആകർഷകമാണ് ഉദയ്പൂർ.
ആരവല്ലി പർവ്വത നിരകളുടെ മദ്ധ്യേ സ്ഥിതി ചെയ്യുന്ന ITC Mementos, Ekaaya Udaipur സ്വകാര്യതയും മനോഹരമായ കാഴ്ചകളും ഒരുമിച്ച് നൽകുന്ന ഇടമാണ്. ശാന്തതയും പ്രകൃതിയും നിറഞ്ഞ അന്തരീക്ഷം ഒരു വിവാഹത്തിന് ആവശ്യമായതെല്ലാം ഒരുമിച്ച് നൽകുന്നു.
ചുറ്റുമുള്ള മലകളും തുറന്ന ആകാശവുമൊക്കെയായി ഒരു സമാധാനഭാവമാണ് ഈയിടത്തിനു. ഒപ്പം രാജകീയതക്കും ആഡംബരത്തിനും കുറവുമില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഹൂർത്തത്തിന് ഇത്തരമൊരു ഇടമല്ലാതെ വേറെയൊരു ഇടമില്ലല്ലോ.
ഇവിടെ വിശാലമായ വില്ലകളും പ്രീമിയം സ്യൂട്ടുകളും ലഭ്യമാണ്. വലിയ ജനാലകൾ പ്രകൃതിയെ മുറികളിലേക്ക് എത്തിക്കും. പുറത്ത് തുറന്ന ടെറസുകളിൽ നിന്ന് മലനിരകളുടെ പച്ചപ്പും തണുപ്പും ആസ്വദിക്കാം. ചില വില്ലകളിൽ സ്വകാര്യ സ്വിമ്മിംഗ് പൂൾ സൗകര്യവും ഉണ്ട്.
പ്രണയം കിനിയുന്ന യാത്രകളോ ശാന്തമായ ഒരു വിശ്രമയാത്രയോ ആസൂത്രണം ചെയ്യുന്നവർക്ക് ഇവിടെ സമയം മന്ദഗതിയിലാണ് ചലിക്കുന്നതെന്നു തോന്നും. സൗകര്യവും പ്രകൃതിസൗന്ദര്യവും തമ്മിലുള്ള തുലനം ഇവിടെ വ്യക്തമാണ്.
ഇൻഫിനിറ്റി പൂൾ മലനിരകളെ അഭിമുഖീകരിക്കുന്നതിനാൽ ദിനം മുഴുവൻ ശാന്തമായ അന്തരീക്ഷം ലഭിക്കുന്നു. വെൽനെസ് സെന്ററിൽ സ്പാ ചികിത്സകളും യോഗ സെഷനുകളും ഉണ്ട്.
രാജസ്ഥാനി രുചികളിൽ നിന്നു അന്താരാഷ്ട്ര വിഭവങ്ങളിലേക്കുള്ള വൈവിധ്യമാർന്ന ഭക്ഷണാനുഭവങ്ങളും ഇവിടെ ലഭ്യമാണ്. സമീപപ്രദേശങ്ങളെ ചുറ്റിക്കാണാൻ പ്രത്യേകമായി ഒരുക്കിയ ആക്ടിവിറ്റികളും ഉണ്ട്. ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും മനോഹരമായ ഓർമ്മകളായി ജീവനുള്ളതാകുന്നു.
വില്ലകളുടെ വിഭാഗം അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെടുന്നു.
സാധാരണ വില്ലകൾ ഏകദേശം ₹19,000 മുതൽ ആരംഭിക്കുന്നു (സീസൺ അനുസരിച്ച് മാറാം).
പ്രീമിയം വില്ലകൾ ₹35,000 മുതൽ ₹45,000 വരെ എത്താം.
ലക്ഷ്‌റി സ്യൂട്ടുകൾ ₹60,000 മുതൽ (ഉയർന്ന നിരക്കുകളിലേക്കും പോകാം, പ്രത്യേകിച്ച് പീക്ക് സീസണുകളിൽ.)
വിവാഹങ്ങൾക്കും വലിയ ആഘോഷങ്ങൾക്കും പ്രത്യേക പാക്കേജുകൾ ഒരുക്കുന്നുണ്ട്. അതിന്റെ നിരക്ക് ചടങ്ങിന്റെ വലിപ്പവും അലങ്കാരവും അനുസരിച്ച് വ്യത്യാസപ്പെടും.
മഹാരാണ പ്രതാപ് വിമാനത്താവളം ഏകദേശം 55 കിലോമീറ്റർ അകലെയാണ്. ഒരു മണിക്കൂർ ഡ്രൈവ് മതിയാകും.
ഉദയ്പൂർ റെയിൽവേ സ്റ്റേഷൻ ഏകദേശം 30 കിലോമീറ്റർ ദൂരത്തിലാണ്.
നഗരമധ്യത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
ജയ്പൂരും (ഏകദേശം 400 കി.മീ.) അഹമ്മദാബാദും (ഏകദേശം 260 കി.മീ.)
വഴി റോഡ്മാർഗ്ഗത്തിലും എത്താം.
2026-ലെ രശ്മിക മന്ദാന വിജയ് ദേവരകൊണ്ട കല്യാണം ഉദയ്പൂരിന്റെ പ്രണയഭാവത്തിനു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇടയായി. തടാകങ്ങളും പൈതൃകസ്മാരകങ്ങളും ചേർന്ന ഈ നഗരം പ്രണയത്തിനും ആഘോഷങ്ങൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണ്.
ആരവല്ലി പർവ്വത നിരകളുടെ മദ്ധ്യേ, പ്രകൃതിസൗന്ദര്യവും ആഡംബരവും ഒത്തുചേർന്ന ഈ അന്തരീക്ഷം തന്നെയാണ് അവരുടെ സ്വപ്നവിവാഹത്തിന് വേദിയാകേണ്ടത്. ആ മായാജാലം തന്നെയാകാം അവരെ ഈ സ്ഥലം തിരഞ്ഞെടുക്കാൻ ഇടയാക്കിയത്.