പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിൽ നിന്നും ചെന്നൈയിലേക്കും ബാംഗ്ലൂരിലേക്കും

കേരളത്തിന്റെ റെയിൽവേയുടെ പുതിയൊരു ഘട്ടം.

നമ്മുടെ രാത്രി യാത്രകളിൽ കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഒരുപോലെ കാണാനാവുന്ന ചില ദൃശ്യങ്ങളുണ്ട്. സ്റ്റേഷനിലെ തണുത്ത തറയിൽ ബെഡ്ഷീറ്റ് വിരിച്ചുറങ്ങുന്ന കുടുബങ്ങൾ, ഓഫീസ് സമയം കഴിഞ്ഞ് ഓടിക്കിതച്ചെത്തുന്ന പ്രൊഫഷണലുകൾ, രാത്രി യാത്രയ്ക്കായി തയ്യാറെടുക്കുന്ന ദീർഘദൂര യാത്രക്കാർ. ചിലപ്പോഴെങ്കിലും ഇവരുടെ യാത്രകൾ പ്രവചിക്കാനാവാത്ത കാത്തിരിപ്പുകളായി മാറാറുമുണ്ട്. എന്നാൽ ഇനി അതിനൊരു മാറ്റം വരും. കേരളത്തിൽ നിന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ (New Vande Bharat Sleeper Train) ആരംഭിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ തീരുമാനത്തിലൂടെയാണ് ആ മാറ്റത്തിനു തുടക്കമാകുന്നത്. ഇതൊരു പുതിയ ട്രെയിൻ സർവീസ് മാത്രമല്ല, കേരളത്തിന്റെ രാത്രി യാത്രാ ശീലങ്ങളിൽ സംഭവിക്കാനിരിക്കുന്ന മാറ്റത്തിന്റെ സൂചന കൂടിയാണ്. ഇന്ത്യൻ റെയിൽവേയുടെ അറിയിപ്പ് പ്രകാരം, ദീർഘദൂര റൂട്ടുകളിലേക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ആരംഭിക്കേണ്ടതിനു പ്രഥമ പരിഗണന കൊടുക്കേണ്ട സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെയും പരിഗണിച്ചിട്ടുണ്ട്. ചെന്നൈ, ബെംഗളൂരു പോലുള്ള പ്രധാന നഗരങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വേഗത്തിലും കൂടുതൽ സൗകര്യത്തിലുമുള്ള യാത്ര ലഭിക്കാനിടയാകും.

എന്താണീ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ?

നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന അർധ-ഹൈസ്പീഡ് വന്ദേഭാരത് എക്സ്പ്രസിന്റെ ദീർഘദൂര യാത്രക്കുള്ള രാത്രിയാത്രാ പതിപ്പാണ് ഈ ന്യൂ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ (New Vandebharat Sleeper Train)കേരളത്തിൽ ഇപ്പോൾ ഓടുന്ന ചെയർകാർ വന്ദേഭാരത് സർവീസുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് പൂർണമായും രാത്രി യാത്രയ്ക്കായി രൂപകൽപ്പന ചെയ്തതാണ്.
പൂർണമായും ശീതീകരിച്ച 16 കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടാവുക.
എസി ത്രീ ടയർ,എസി ടു ടയർ,ഫസ്റ്റ് ക്ലാസ് എസി എന്നീ ക്ലാസുകളായി 800മുതൽ 850 വരെ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട് New Vandebharat Sleeper train – നുകൾക്ക്. RAC, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടാവില്ല. റിസർവേഷനുകളിലൂടെ ഉറപ്പുള്ള ബെർത്ത്‌ ലഭിക്കും എന്നതാണ് പരമ്പരാഗത എക്സ്പ്രസ് ട്രെയിനുകളിൽ നിന്നുള്ള പ്രധാന വ്യത്യാസം.
ഓട്ടോമാറ്റിക് വാതിലുകൾ, മെച്ചപ്പെട്ട കിടക്കകൾ, ആധുനിക ശുചിമുറികൾ, സി.സി.ടി.വി നിരീക്ഷണം, ജിപിഎസ് അടിസ്ഥാനത്തിലുള്ള പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, KAVACH – ആന്റി Colisson Saftey System എന്നിവ ട്രെയിനിന്റെ പ്രധാന സവിശേഷതകളാണ്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകുമെങ്കിലും യഥാർത്ഥ ഓപ്പറേഷണൽ വേഗത ട്രാക്ക് സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും.

കേരളത്തിൽ നിലവിലുള്ള വന്ദേഭാരത് ട്രെയിനുകൾ.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മംഗളൂരു എന്നിവയെ ബന്ധിപ്പിച്ച് കേരളത്തിൽ ഇതിനകം ഒന്നിലധികം വന്ദേഭാരത് എക്സ്പ്രസ് സർവീസുകളുണ്ട്. ഇവ പകൽ സമയങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തിയെങ്കിലും, രാത്രി ദീർഘദൂര യാത്രകൾക്ക് ഇതുവരെ പരിഹാരമായിരുന്നില്ല.
ഇവിടെയാണ് Vandebharat Sleeper ട്രെയിനുകളുടെ പ്രസക്തി. നിലവിലോടുന്ന ട്രെയിനുകളെയോ ചെലവേറിയ വിമാനങ്ങളെയോ, രാത്രി ബസുകളെയോ ആശ്രയിക്കുന്ന യാത്രക്കാർക്ക് ഇത് ഒരു പുതിയ യാത്ര സംവിധാനമാകും.

കേരളത്തിൽ നിന്നാരംഭിക്കുന്ന പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഏകദേശ നിരക്കുകളും.

തിരുവനന്തപുരം–ബെംഗളൂരു (Tiruvanthpuram to Bangluru)

കേരളത്തിൽ നിന്നുള്ള ഏറ്റവും തിരക്ക് കൂടിയ അന്തർ സംസ്ഥാന റൂട്ടുകളിൽ ഒന്നാണിത്. ഐ.ടി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, മെഡിക്കൽ യാത്രക്കാർ എന്നിവരാണ് ഈ റൂട്ട് കൂടുതലായി ഉപയോഗിക്കുന്നത്. നിലവിൽ യാത്രാസമയം 14–16 മണിക്കൂർ വരെ നീളാറുണ്ട്.

എകദേശ വൺവേ നിരക്കുകൾ.


എസി 3 ടയർ: ₹1,800 – ₹2,200
എസി 2 ടയർ: ₹2,400 – ₹2,800
ഫസ്റ്റ് ക്ലാസ് എസി: ₹3,800 – ₹4,500

രാത്രി വൈകി പുറപ്പെട്ടു പുലർച്ചെ എത്തുന്ന രീതിയിലായിരിക്കും സർവീസ്, ഇതിലൂടെ മൊത്തം യാത്രാസമയം ഗണ്യമായി കുറയും.

തിരുവനന്തപുരം–ചെന്നൈ (Tiruvanthpuram to Chennai )

ആരോഗ്യം, വിദ്യാഭ്യാസം, സർക്കാർ സേവനങ്ങൾ, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി കേരളത്തിൽ നിന്ന് ഏറ്റവും കൂടുതലാളുകൾ യാത്ര ചെയ്യുന്ന റൂട്ടാണിത്. ട്രെയിനുകൾ ധാരാളമുണ്ടെങ്കിലും ഉറപ്പുള്ള ടിക്കറ്റുകൾ ലഭിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്.

ഏകദേശ വൺവേ നിരക്കുകൾ:

എസി 3 ടയർ: ₹1,600 – ₹2,000
എസി 2 ടയർ: ₹2,200 – ₹2,600
ഫസ്റ്റ് ക്ലാസ് എസി: ₹3,500 – ₹4,200

കുറഞ്ഞ സ്റ്റോപ്പുകളും ഉയർന്ന ശരാശരി വേഗതയും ഈ സർവീസിനെ ഒരു പ്രിയപ്പെട്ട രാത്രി യാത്രാ ഓപ്ഷനാക്കുമെന്നതിൽ സംശയമില്ല.

രാത്രി യാത്രയുടെ മെച്ചങ്ങൾ

വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ യാത്രകൾക്ക് കാഴ്ചകളേക്കാൾ പ്രാധാന്യം ഉറക്കത്തിനും സമയക്രമത്തിനുമായിരിക്കും. Climate Control കോച്ചുകൾ, കുറഞ്ഞ വൈബ്രേഷൻ, ശബ്ദം രഹിത ഇന്റീരിയർ, മെച്ചപ്പെട്ട ശുചിത്വം എന്നിവ യാത്രക്കാരെ രാത്രി മുഴുവൻ വിശ്രമിക്കാൻ സഹായിക്കും.
ഭക്ഷണസേവനം നിലവിലെ വന്ദേഭാരത് മാതൃകയിൽ മുൻകൂട്ടി ബുക്ക് ചെയ്യാനാവും. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന മെനുവിൽ കേരള വിഭവങ്ങളും ലഭിക്കും.

പ്രായോഗിക യാത്രാ നിർദ്ദേശങ്ങൾ

  • അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും മുൻകൂട്ടി ബുക്കിംഗ് നിർണായകമാകും
  • അൺറിസർവ്ഡ് കോച്ചുകൾ ഉണ്ടാകില്ല
  • സാധാരണ എക്സ്പ്രസ് ട്രെയിനുകളേക്കാൾ നിരക്ക് കൂടുതലായിരിക്കും, പക്ഷേ ബസുകളും വിമാനങ്ങളും താരതമ്യം ചെയ്യുമ്പോൾ മത്സരക്ഷമം
  • സ്റ്റോപ്പുകൾ കുറവായതിനാൽ ബോർഡിംഗ് സ്റ്റേഷൻ മുൻകൂട്ടി പരിശോധിക്കണം

ഔദ്യോഗിക ഷെഡ്യൂളും അന്തിമ നിരക്കുകളും ലോഞ്ചിന് അടുത്ത് പ്രഖ്യാപിക്കും

കേരളം കാത്തിരുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിലെത്തുന്നതോടെ നിർണ്ണായകമായചില മാറ്റങ്ങളും അതുവഴി സംഭവിക്കുന്നുണ്ട്.

ചെന്നൈ, ബെംഗളൂരു റൂട്ടുകളിലെ ടിക്കറ്റുകൾ ഉത്സവകാലങ്ങളിലും നീണ്ട വാരാന്ത്യങ്ങളിലും ലഭിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാതെ വരുമ്പോൾ യാത്രക്കാർക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസുകൾ പലപ്പോഴും വിമാന ടിക്കറ്റുകളേക്കാൾ ഉയർന്ന നിരക്കുകൾ ഇടാക്കും.സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾക്ക് ഈ കൊള്ളയെ ഒരു പരിധിവരെ നിയന്ത്രിക്കും.

കേരളത്തിന്റെ ടൂറിസം രംഗത്തും നിർണ്ണായകമായൊരു സ്വാധീനമകാൻ വന്ദേഭാരത് ട്രെയിനുകൾക്ക് ആവും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് രാത്രി യാത്ര കൂടുതൽ എളുപ്പമാകുന്നതോടെ ഹോട്ടലുകൾ, പ്രാദേശിക ഗതാഗത സംവിധാനങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഗുണം ലഭിക്കും.

പരിസ്ഥിതിപരമായ വശവും ശ്രദ്ധേയമാണ്. വിശ്വസനീയമായ ദീർഘദൂര ട്രെയിനുകൾ സ്വകാര്യ വാഹനങ്ങളും രാത്രി റോഡ് യാത്രകളും കുറയ്ക്കാൻ സഹായിക്കും. ഇത് ഇന്ധന ഉപഭോഗവും കാർബൺ പുറന്തള്ളലും കുറയ്ക്കും.

കേരളത്തിന്റെ റെയിൽവേ മേഘലക്കു നേട്ടം

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിലെ നിലവിലുള്ള റെയിൽ സർവീസുകൾക്ക് ഒരു ഭീഷണിയല്ല.എന്നാൽ ഏറെ നാളായി നവീകരണം ആവശ്യമായിരുന്ന കേരള റെയിൽ മേഖലയെ വന്ദേഭാരത് ആധുനികവൽക്കരിക്കുന്നു. ശരിയായ രീതിയിൽ നടപ്പാക്കിയാൽ, അതിഭാരമുള്ള റൂട്ടുകളിലെ സമ്മർദ്ദം കുറയ്ക്കാനും, ചെലവേറിയ ബസ് യാത്രയ്ക്ക് ന്യായമായൊരു പകരക്കാരനാകനും ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളുമായി കേരളത്തിന്റെ ബന്ധം ശക്തിപ്പെടുത്താനും ഇത് സഹായിക്കും.
യാത്രാ രീതികൾ മാറുന്ന ഈ ഘട്ടത്തിൽ, flemingoroutes.com പോലുള്ള പ്ലാറ്റ്‌ഫോമുകൾ പുതിയ റെയിൽ കോരിഡോറുകൾ ടൂറിസത്തെയും പ്രാദേശിക ഗതാഗതത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നിരീക്ഷിച്ചുവരുന്നു. വേഗതയും സൗകര്യവും മുൻകൂട്ടി കണക്കാക്കാവുന്ന സമയക്രമവും ഒരുമിക്കുന്ന ഒരു രാത്രി യാത്രയുടെ ഉദാഹരണമായി, വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിന്റെ റെയിൽ ചരിത്രത്തിൽ ഇടം പിടിക്കാനാണ് സാധ്യത

Travel Desk
Travel Desk
Articles: 32

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു