By Travel Desk

By Travel Desk

​Air India Express ബോയിങ് 737 മാക്സ് ഇനി ഡൽഹി – മസ്കറ്റ് റൂട്ടിൽ.

Air India Express flights to Oman ​ഇന്ത്യക്കും ഒമാനും ഇടയിൽ പുത്തൻ യാത്ര അനുഭവുമായി എയർ ഇന്ത്യ. ഡൽഹി – മസ്കറ്റ് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 737-8 മാക്സ് വിമാനങ്ങൾ ഇനി പറന്നുതുടങ്ങും. പ്രവാസികൾക്കും ബിസിനസ്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആശ്വാസകരമായ വാർത്തയാണിത്.​ഡൽഹിയിൽ നിന്ന് മസ്കറ്റിലേക്കുള്ള തിരക്കേറിയ പാതയിലാണ് എയർ…

ഒരു നൂറ്റാണ്ടിനപ്പുറത്തെ രുചിയുമായി Smith Field Bakery. Oldest Bakery in Chennai.

എല്ലാ മഹാനഗരങ്ങളെയും പോലെ എല്ലാവരും എപ്പോഴും തിരക്കിലാണ് ചെന്നൈയിലും.മെട്രോ റെയിൽ മുതൽ ഓട്ടോറിക്ഷകൾ വരെ ഇങ്ങനെ തിരക്ക് പിടിച്ചു ഓടുകയാണ്. ആധുനികതയുടെ ഈ തിരക്കുകൾക്കിടയിലും ചെന്നൈ നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന ചില ഇടങ്ങളുണ്ട്. പുരുഷവാക്കത്തു ബാരക്സ് റോഡിലൂടെ നടക്കുമ്പോൾ കാലം നമ്മളെ പിന്നിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു ചെറിയ ബേക്കറി അതിലൊന്നാണ്. 1885 മുതൽ പുതിയ…

ഒമാനിൽ ചരിത്ര സ്വീകരണം ഏറ്റു വാങ്ങി ഐ.എൻ.എസ്.വി കൗണ്ഡിന്യ.

മസ്കറ്റ്, ഒമാൻ — 2026 ജനുവരി 14 — ഗുജറാത്തിലെ പോർബന്തറിൽ നിന്നുള്ള ഇന്ത്യൻ നാവികസേനയുടെ കന്നി കപ്പൽയാത്ര വിജയകരമായി പൂർത്തിയാക്കി ഐ.എൻ.എസ്.വി കൗണ്ഡിന്യ (INSV Kaundinya) ഇന്ന് സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തി. ഔദ്യോഗിക പ്രതിനിധികളും നയതന്ത്രജ്ഞരും ഇന്ത്യൻ സമൂഹവും അണിനിരന്ന തുറമുഖത്ത് ആചാരപരമായ ‘വാട്ടർ സല്യൂട്ട്’ നൽകിക്കൊണ്ട് കപ്പലിനെ സ്വീകരിച്ചു. ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള…

പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിൽ നിന്നും ചെന്നൈയിലേക്കും ബാംഗ്ലൂരിലേക്കും

കേരളത്തിന്റെ റെയിൽവേയുടെ പുതിയൊരു ഘട്ടം. നമ്മുടെ രാത്രി യാത്രകളിൽ കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഒരുപോലെ കാണാനാവുന്ന ചില ദൃശ്യങ്ങളുണ്ട്. സ്റ്റേഷനിലെ തണുത്ത തറയിൽ ബെഡ്ഷീറ്റ് വിരിച്ചുറങ്ങുന്ന കുടുബങ്ങൾ, ഓഫീസ് സമയം കഴിഞ്ഞ് ഓടിക്കിതച്ചെത്തുന്ന പ്രൊഫഷണലുകൾ, രാത്രി യാത്രയ്ക്കായി തയ്യാറെടുക്കുന്ന ദീർഘദൂര യാത്രക്കാർ. ചിലപ്പോഴെങ്കിലും ഇവരുടെ യാത്രകൾ പ്രവചിക്കാനാവാത്ത കാത്തിരിപ്പുകളായി മാറാറുമുണ്ട്. എന്നാൽ ഇനി അതിനൊരു…

വാല്മീകി കടുവ സങ്കേതത്തിലെകടുവകളും മുളങ്കുടിലുകളും.

സാൽ മരങ്ങൾക്കിടയിലൂടെ പ്രഭാതം ഉദിച്ചു വരുന്നതേയുള്ളു. മുളങ്കാട്ടിലെ മുളകൾ കാറ്റിൽ കൂട്ടിയുരുമ്മി എന്തൊക്കെയോ പറയുന്നുണ്ട്. ഗന്ധക് നദി നിശബ്ദമായി, ഒരു വെള്ളിനൂൽ പോലെ അലസമായി ഒഴുകി പോകുന്നു. മുളങ്കാടുകിലെവിടയോ ഈ കാട്ടിലെ രാജാവ് ഉണ്ട്‌. കാണാൻ കഴിയില്ലെങ്കിലും ആ സാന്നിധ്യം ഇവിടെ നിക്കുമ്പോൾ തന്നെ അറിയാൻ കഴിയും. മഹാകവി വാൽമീകിയുടെ പേരിലുള്ള വാൽമീകി കടുവാ സംരക്ഷണകേന്ദ്രം,…

അഗസ്ത്യാർകൂടം ട്രെക്കിംഗ് 2026: ഈ സീസണിനെപ്പറ്റി അറിയേണ്ടതെല്ലാം.

പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിലേക്കൊരു ട്രെക്കിംഗ്. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അ​ഗസ്ത്യാർകൂടം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ ട്രക്കിം​ഗ് സ്പോട്ടുകളിലൊന്നു. മൂടൽമഞ്ഞു പ്രഭ പോലെ ഉയർന്നുവന്ന്, പവിത്രമായ പ്രഭാവലയം തീർക്കുന്ന അഗസ്ത്യമുനിയുടെ വാസസ്ഥലമായിരുന്നയിടം. നിബിഡ വനങ്ങൾ, മാനംമുട്ടി നിൽക്കുന്ന കൊടുമുടികൾ, അപൂർവമായ സസ്യങ്ങൾ എന്നിവ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ആഗത്യാർകൂടം ബയോസ്‌ഫെറിലെ…

INSV – Kaundinya. ഒരു ഇന്ത്യൻ സമുദ്രാധിപത്യത്തിന്റെ പിന്തുടർച്ച.

ഇന്ദ്രനീല ശോഭയിൽ വെട്ടിത്തിളങ്ങുന്ന അറബിക്കടലിൽ ഒരു കപ്പൽ പടിഞ്ഞാറൻ കാറ്റു കാത്തു കിടക്കുകയാണ്.ഇക്കാലത്ത് അതിനെ കപ്പൽ എന്ന് വിളിക്കാമോ?. കാരണം അറബിക്കടലിന്റെ തിരകളെ തോൽപ്പിക്കാൻ അതിനൊരു എൻജിനില്ല, പ്രൊപ്പല്ലറുകളില്ല, എന്തിനു സ്റ്റീലിന്റെ അംശം പോലുമില്ല, പകരം ഉപയോഗിച്ചിരിക്കുന്ന മരത്തടി കൂട്ടി യോജിപ്പിക്കാൻ ആണിയും ഉപയോഗിച്ചിട്ടില്ല. കേട്ടിട്ട് ഒരു മുത്തശ്ശിക്കഥ പോലെ തോന്നുന്നുണ്ടോ?.Yes, ഇതാണ് INSV KAUNDINYA.…