വിഭാഗം TRAVEL NEWS

Eravikulam National Park opened. പുതിയ വിശേഷങ്ങളുമായി ഇരവികുളം നാഷണൽ പാർക്ക് തുറന്നു.

പ്രജനനകാലത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രിൽ 1 മുതൽ സന്ദർശകർക്ക് പ്രവേശനം ​രണ്ടു മാസത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക് ഏപ്രിൽ ഒന്നിന് വിനോദസഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു. വരയാടുകളുടെ പ്രജനനകാലത്തോടനുബന്ധിച്ചാണ് പാർക്കിന് താൽക്കാലിക അവധി നൽകിയിരുന്നത്.​വംശനാശഭീഷണി നേരിടുന്ന നീലഗിരി വരയാടുകളുടെ സുരക്ഷിതമായ വംശവർദ്ധനവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.…

വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍:48 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കിയാല്‍ അധിക നിരക്കില്ല,

വിമാനത്തിനുള്ളിൽ അലമ്പ് കാണിച്ചാൽ പണി പാളും ഇന്ത്യയിൽനിന്ന് ആഭ്യന്തര അന്തർദ്ദേശീയ വിമാനയാത്രാ ചെയ്യുന്നവർ അറിയേണ്ടത്. വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം 2026 മാർച്ച് 26 മുതൽ യാത്രക്കാർക്ക് 48-മണിക്കൂറിനുള്ളിൽ സൗജന്യ റദ്ദാക്കൽ, വേഗത്തിലുള്ള റിഫണ്ട്, പേരിലെ തെറ്റുകൾ സൗജന്യമായി തിരുത്തൽ, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. ഇതോടൊപ്പം വിമാനത്തിനുള്ളിൽ അപമാര്യാദയായി പെരുമാറിയാൽ കടുത്ത ശിക്ഷാ…

ഓരോ യാത്രയും ഓരോ അനുഭവമാണ്.​”Travel Now, Post Later”: കേരള ടൂറിസത്തിന്റെ പുതിയ ക്യാമ്പയിൻ.

എന്തിനാണ് യാത്രകൾ ചെയ്യുന്നത്? ഫോട്ടോയും റീലുകളും സ്റ്റോറിയുമൊക്കെ ഉണ്ടാക്കാനാണോ? നവമാധ്യമങ്ങളുടെ വരവോടുകൂടി ഇന്ന് യാത്രകൾ ആസ്വദിക്കുന്നത് ക്യാമറ കണ്ണുകളിലൂടെയാണു. യാത്രകളിലെ സുന്ദരമായ കാഴ്ചകൾ അത് കാണുന്നതിന് മുൻപ് തന്നെ ഫോണിൽ പകർത്താനും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടാനുമാണ് തിടുക്കം. ഈ പ്രവണതയ്ക്ക് മാറ്റം വരുത്താനും യാത്രകളെ കൂടുതൽ അർത്ഥവത്താക്കാനും ലക്ഷ്യമിട്ടാണ് കേരള ടൂറിസം ഡിപ്പാർട്മെന്റ് “Travel…

കേരളത്തിൽ പ്രണയം ആഘോഷിക്കാനായി അവസാന നിമിഷം പ്ലാൻ ചെയ്യാവുന്ന 6 ഏകദിന യാത്രകൾ

മൺസൂൺ നനഞ്ഞ പച്ചപ്പിന്റെ മണവുമായി കേരളത്തിൽ ഒരു പ്രഭാതത്തിൽ ഉണരുന്നത് സങ്കൽപ്പിക്കുക. ദൂരയാത്രകളോ മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളോ ഇല്ലാതെ (Last-minute romantic day trips in Kerala) തന്നെ നിങ്ങൾക്ക് പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കാൻ പറ്റിയ ഇടങ്ങൾ കേരളത്തിലുണ്ട്. ഫോർട്ട് കൊച്ചിയിലെ ശാന്തമായ തെരുവുകൾ മുതൽ റാണിപുരത്തെ മലനിരകളും കക്കടംപൊയിലിലെ കാട്ടുചോലകളും വരെ നിങ്ങളെ കാത്തിരിക്കുന്നു.…

മസ്കറ്റ് – ചെന്നൈ വിമാന സർവീസ്: ഇൻഡിഗോ 2026 മെയ് മുതൽ സീസണൽ സർവീസുകൾ ആരംഭിക്കുന്നു

ഒമാനെയും ഇന്ത്യയെയും ബന്ധിപ്പിച്ചുകൊണ്ട് ഇൻഡിഗോ മസ്കറ്റ് – ചെന്നൈ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. 2026 മെയ് പകുതിയോടെ ആരംഭിക്കുന്ന ഈ പുതിയ സീസണൽ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും ലഭ്യമാവുക. ഒമാൻ, മസ്കറ്റ്, ഗൾഫ്, മിഡിൽ ഈസ്റ്റ് വാർത്താ മാധ്യമങ്ങളിലും ഇന്ത്യയിലെ യാത്രാ വാർത്തകളിലും ഈ പ്രഖ്യാപനം വലിയ പ്രാധാന്യത്തോടെ ഇടംപിടിച്ചിട്ടുണ്ട്. മസ്കറ്റിനും ചെന്നൈയ്ക്കും ഇടയിലുള്ള…

ലക്ഷദ്വീപ് യാത്ര ഇനി എളുപ്പം: കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് FLY91 സർവീസുകൾ

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള (Kochi to agatti flight booking) യാത്ര ഇപ്പോൾ കൂടുതൽ സൗകര്യപ്രദമായിരിക്കുകയാണ്. പ്രാദേശിക എയർലൈനായ FLY91 കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് നേരിട്ടുള്ള പ്രതിദിന സർവീസ് ആരംഭിച്ചിട്ടുണ്ട്. ഈ പുതിയ കാൽവെപ്പ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ…

പുതിയ അമൃത് ഭാരത് എക്സ്പ്രസ്സ്‌ ട്രെയിനുകളുടെ റൂട്ടുകളും,നിരക്കും സമയക്രമവും

.ഇന്ത്യൻ റെയിൽവേ ആകെ അടിമുടി മാറുകയാണ്. വേഗതയും സൗകര്യങ്ങളും കൂട്ടി സാധാരണക്കാരന്റെ പോക്കറ്റിന് ഇണങ്ങുന്ന നിരക്കിൽ ‘അമൃത് ഭാരത് എക്സ്പ്രസ്സ്‌ ട്രെയിൻ അവതാരപ്പിച്ചിരിക്കുന്നു ഇന്ത്യൻ റെയിൽവേ. ഇത് രാജ്യത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നതിൽ സംശയമില്ല. 2026 ജനുവരിയിൽ റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച 12 പുതിയ റൂട്ടുകൾ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും…

അമൃത് ഭാരത് എക്സ്പ്രസ്സ്‌ കേരള:ഇനി മലയാളിയുടെ യാത്ര കൾക്ക് വേഗം കൂടും.

കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു പുത്തൻ അധ്യായത്തിന് തുടക്കമാവുകയാണ്. വന്ദേഭാരത് ട്രെയിനുകളുടെ ആധുനിക സൗകര്യങ്ങളും വേഗതയും ഇനി സാധാരണക്കാരന്റെ ബഡ്ജറ്റിലും ലഭ്യമാകും. വരാനിരിക്കുന്ന ജനുവരി 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് പുതിയ അമൃത് ഭാരത് എക്സ്പ്രസ്സ്‌ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ കേരളത്തിലെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകും. നോൺ-എസി ട്രെയിനുകളാണെങ്കിലും ആധുനികമായ സംവിധാനങ്ങളും കുറഞ്ഞ…

ഡൽഹി -ഏതൻസ് ഇൻഡിഗോ വിമാനം : ഇനി ഗ്രീസിലേക്ക് നേരിട്ട് പറക്കാം

മെഡിറ്ററേനിയൻ കടലിന്റെ സൗന്ദര്യവും ഗ്രീസിന്റെ ചരിത്രമുറങ്ങുന്ന തെരുവുകളും ഒക്കെ ഒന്നു കണ്ടാലോ എന്ന് തോന്നുണ്ടോ എങ്കിലിനി ഒരു ദിവസം കൊണ്ട് ഗ്രീസ് വരെ പോയിവരാം. അങ്ങനെ ആ കാത്തിരിപ്പിനും വിരാമമാകുന്നു. 2026 ജനുവരി മുതൽ ഇന്ത്യയിലെ രണ്ടു നഗരങ്ങളിൽ നിന്ന് ഗ്രീസിലേക്ക് (Delhi to Athens & Mumbai to Athens ) ഡൽഹി –…

വരയാടുകളുടെ പ്രജനന കാലം : ഇരവികുളം ദേശീയോദ്യാനം അടയ്ക്കുന്നു.

Four Nilgiri Tahr mountain goats walking on a rocky cliff in Eravikulam National Park Munnar

​മൂന്നാറിലെ മഞ്ഞുപുതച്ച രാജമലയുടെ നെറുകയിൽ പുതുജീവനുകൾ കണ്ണ് തുറക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ അഭിമാനമായ വരയാടുകളുടെ പ്രസവകാലത്തിന് തുടക്കമായതോടെ ഇരവികുളം ദേശീയോദ്യാനം മൂന്നാർ ഇനി രണ്ടുമാസക്കാലം സഞ്ചാരികൾക്കായി തുറക്കില്ല. സഞ്ചാരികളുടെ തിരക്കുകളിൽ നിന്ന് മാറി, മലനിരകൾക്ക് ശ്വാസം വിടാനും വരയാട് കുട്ടികൾക്ക് ഭയമില്ലാതെ വളരാനുമുള്ള ഈ ഇടവേള 2026 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നീണ്ടുനിൽക്കും.…