Physical Address
304 North Cardinal St.
Dorchester Center, MA 02124
Physical Address
304 North Cardinal St.
Dorchester Center, MA 02124

എന്തിനാണ് യാത്രകൾ ചെയ്യുന്നത്? ഫോട്ടോയും റീലുകളും സ്റ്റോറിയുമൊക്കെ ഉണ്ടാക്കാനാണോ? നവമാധ്യമങ്ങളുടെ വരവോടുകൂടി ഇന്ന് യാത്രകൾ ആസ്വദിക്കുന്നത് ക്യാമറ കണ്ണുകളിലൂടെയാണു. യാത്രകളിലെ സുന്ദരമായ കാഴ്ചകൾ അത് കാണുന്നതിന് മുൻപ് തന്നെ ഫോണിൽ പകർത്താനും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടാനുമാണ് തിടുക്കം. ഈ പ്രവണതയ്ക്ക് മാറ്റം വരുത്താനും യാത്രകളെ കൂടുതൽ അർത്ഥവത്താക്കാനും ലക്ഷ്യമിട്ടാണ് കേരള ടൂറിസം ഡിപ്പാർട്മെന്റ് “Travel…

മൺസൂൺ നനഞ്ഞ പച്ചപ്പിന്റെ മണവുമായി കേരളത്തിൽ ഒരു പ്രഭാതത്തിൽ ഉണരുന്നത് സങ്കൽപ്പിക്കുക. ദൂരയാത്രകളോ മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളോ ഇല്ലാതെ (Last-minute romantic day trips in Kerala) തന്നെ നിങ്ങൾക്ക് പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കാൻ പറ്റിയ ഇടങ്ങൾ കേരളത്തിലുണ്ട്. ഫോർട്ട് കൊച്ചിയിലെ ശാന്തമായ തെരുവുകൾ മുതൽ റാണിപുരത്തെ മലനിരകളും കക്കടംപൊയിലിലെ കാട്ടുചോലകളും വരെ നിങ്ങളെ കാത്തിരിക്കുന്നു.…

2026 ലെ പ്രണയദിനം (Valantines day) ഒരു ചുവന്ന റോസാപ്പൂവിലോ ഉപഹാരങ്ങളിലോ ഒതുക്കാനാണോ പ്ലാൻ. ഏതൊരു പ്രണയത്തെയും ഹൃദ്യമാക്കുന്നത് പ്രണയിക്കുന്നവർ ഒരുമിച്ചുള്ള നിമിഷങ്ങളും അവർ പരസ്പരം മാറ്റിവയ്ക്കുന്ന അർത്ഥവത്തായ സമയങ്ങളുമാണ്. ഫെബ്രുവരിയിലെ ഇളം തണുപ്പുള്ള പ്രഭാതങ്ങളിൽ ഇന്ത്യ കാത്തുവെക്കുന്നത് പ്രണയത്തിന്റെ ആ അർത്ഥവത്തായ നിമിഷങ്ങളാണ്. മഞ്ഞുവീണ താഴ്വരകൾ മുതൽ നക്ഷത്രങ്ങൾ മിന്നുന്ന മരുഭൂമികളും തിരമാലകൾ തലോടുന്ന…

ഒമാനെയും ഇന്ത്യയെയും ബന്ധിപ്പിച്ചുകൊണ്ട് ഇൻഡിഗോ മസ്കറ്റ് – ചെന്നൈ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. 2026 മെയ് പകുതിയോടെ ആരംഭിക്കുന്ന ഈ പുതിയ സീസണൽ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും ലഭ്യമാവുക. ഒമാൻ, മസ്കറ്റ്, ഗൾഫ്, മിഡിൽ ഈസ്റ്റ് വാർത്താ മാധ്യമങ്ങളിലും ഇന്ത്യയിലെ യാത്രാ വാർത്തകളിലും ഈ പ്രഖ്യാപനം വലിയ പ്രാധാന്യത്തോടെ ഇടംപിടിച്ചിട്ടുണ്ട്. മസ്കറ്റിനും ചെന്നൈയ്ക്കും ഇടയിലുള്ള…

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള (Kochi to agatti flight booking) യാത്ര ഇപ്പോൾ കൂടുതൽ സൗകര്യപ്രദമായിരിക്കുകയാണ്. പ്രാദേശിക എയർലൈനായ FLY91 കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് നേരിട്ടുള്ള പ്രതിദിന സർവീസ് ആരംഭിച്ചിട്ടുണ്ട്. ഈ പുതിയ കാൽവെപ്പ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ…

ഇന്ത്യയിലെ കടുവ സങ്കേതങ്ങൾ (Tiger Reserve in India) എപ്പോഴും പ്രകൃതിസ്നേഹികളെയും സഞ്ചാരികളെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന ഇടങ്ങളാണ്. കാടിന്റെ വന്യതയും കടുവകളുടെ ഗാംഭീര്യവും ക്യാമറയിൽ പകർത്താൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. മഹാരാഷ്ട്രയിലെ തബോഡ-അന്ധാരി ടൈഗർ റിസർവ് ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴിതാ, ഇവിടുത്തെ നിബിഡ വനങ്ങളിലേക്ക് സഞ്ചാരികൾക്കായി ‘ലോഹറ…

ഓരോ യാത്രയും പ്രണയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. ഓര്‍മ്മകളിലൂടെ പിന്നോട്ടും കാലത്തിലൂടെ മുന്നോട്ടും ഒരേ സമയത്തുള്ള സഞ്ചാരം. തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു പ്രിയപ്പെട്ടവരുടെ കൈകോർത്തുപിടിച്ച്, ഓർമ്മകളുടെ ഏടുകളിൽ സൂക്ഷിച്ചു വയ്ക്കാനായി കുറച്ചു നിമിഷങ്ങൾ. കണ്ണെത്താ ദൂരം ചുവന്ന പരന്ന ആമ്പൽപ്പൂക്കൾക്കിടയിലൂടെ കൊതുമ്പു വള്ളത്തിലൊരു യാത്ര. അല്ലെങ്കിൽ കോട പെയ്യുന്ന മലയാടിവാരത്തിലെ ഒറ്റയടിപ്പാതയിലൂടെ മെയ്യും മനസ്സും ഉരുമിയൊരു നടത്തം…

.ഇന്ത്യൻ റെയിൽവേ ആകെ അടിമുടി മാറുകയാണ്. വേഗതയും സൗകര്യങ്ങളും കൂട്ടി സാധാരണക്കാരന്റെ പോക്കറ്റിന് ഇണങ്ങുന്ന നിരക്കിൽ ‘അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിൻ അവതാരപ്പിച്ചിരിക്കുന്നു ഇന്ത്യൻ റെയിൽവേ. ഇത് രാജ്യത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നതിൽ സംശയമില്ല. 2026 ജനുവരിയിൽ റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച 12 പുതിയ റൂട്ടുകൾ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും…

ഹിമാലയത്തിലെ മഞ്ഞിലിരുന്നുകൊണ്ട് താഴെയുള്ള ലോകത്തെ ഉറ്റുനോക്കുന്ന ഒരാളുണ്ട്. അവിടെയുള്ള ഗ്രാമീണ രുടെ പേടിസ്വപ്നമായ, മലനിരകളിലെ പ്രേതം (Ghost of the Mountains) എന്നൊക്കെ പേരുള്ള മഞ്ഞുപുലിയെന്ന Snow Leopard. കല്ലുപോലുള്ള മഞ്ഞിനിടയിൽ പെട്ടെന്നൊന്നും ആരുടെയും കണ്ണിൽപ്പെടാതെ ഇവനുണ്ടാവും. വന്യജീവി പ്രേമികൾക്ക് എക്കാലവും ഒരു അത്ഭുതമാണ് ഉത്തരാഖണ്ട് വന്യജീവി സങ്കേതത്തിലെ മഞ്ഞുപുലികൾ. മഞ്ഞു മൂടിയ മലനിരകളിൽ വളരെ…

കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു പുത്തൻ അധ്യായത്തിന് തുടക്കമാവുകയാണ്. വന്ദേഭാരത് ട്രെയിനുകളുടെ ആധുനിക സൗകര്യങ്ങളും വേഗതയും ഇനി സാധാരണക്കാരന്റെ ബഡ്ജറ്റിലും ലഭ്യമാകും. വരാനിരിക്കുന്ന ജനുവരി 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് പുതിയ അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ കേരളത്തിലെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകും. നോൺ-എസി ട്രെയിനുകളാണെങ്കിലും ആധുനികമായ സംവിധാനങ്ങളും കുറഞ്ഞ…