പോരുന്നോ ഒരു ചീറ്റപ്പുലി സഫാരിക്ക്?. India’s First Cheetah Safari at Kuno National Park.

ഓരോ സഞ്ചാരികളും അവരുടെ യാത്ര തുടങ്ങുന്നതിനു മുൻപ് ആഗ്രഹിക്കുക തന്റെ യാത്രകൾ പുതുമയുള്ളതും എന്നും ഓർമിക്കത്തക്കതായിരിക്കണം എന്നായിരിക്കും. ബീച്ചുകളും ഹൈറേഞ്ചുകളും മലനിരകളും ഇന്ന് എല്ലാവർക്കും ഏറക്കുറെ പരിചിതമായിക്കഴിഞ്ഞു. അപ്പോൾ പിന്നെ എവിടെ പോകും?. കാട് തന്നെ. കാടിനോളം ത്രസിപ്പിക്കുന്ന വേറൊന്നില്ല. കാടിന്റെ വന്യത ഒക്കെ ആസ്വദിച്ചു ജിപ്സയിൽ ഒരു ഫോറെസ്റ്റ് സഫാരി പൊയ്ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ചടുലമായ ഒരു രൂപം നിങ്ങളുടെ മുന്നിലൂടെ മിന്നൽവേഗത്തിൽ പാഞ്ഞു പോകുന്നു. ഇതാണ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ (Kuno National Park) ചീറ്റപ്പുലി സഫാരി (Cheetah safari). പെരിയാർ കടുവാ സാങ്കേതത്തിലെ(Periyar Tiger Reserve) ടൈഗർ ട്രെയിലുകൾപ്പെടെ നമുക്ക് പരിചതമാണെങ്കിലും ഈ ചീറ്റപ്പുലി സഫാരി (Cheetah safari) അത്രകണ്ടങ്ങു പരിചിതമല്ല.

മധ്യ ഇന്ത്യയിലെ ടൈഗർ സഫാരികൾക്കായി ടാഡോബ ആന്ധാരി ടൈഗർ റിസർവിലെ ലോഹാര ജംഗിൾ സഫാരി ഗേറ്റും ഏറെ ശ്രദ്ധേയമാണ്.കടുവകളുടെ കളിത്തട്ടിലേക്ക് ഇനി പുതിയൊരു വഴി: ലോഹ്റ ഗേറ്റ് തുറന്നു.

ചീറ്റപ്പുലി പുനരധിവാസ പദ്ധതി.

ഇന്ത്യയുടെ ചീറ്റപ്പുലി പുനരധിവാസ പദ്ധതി ചരിത്രപരവും ആഗോള തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതുമാണ്. ‘പ്രോജക്ട് ചീറ്റ’ (Project Cheetah )എന്ന പദ്ധതിയിലൂടെ സർക്കാർ രണ്ട് ഘട്ടങ്ങളിലായി 20 പുള്ളിപുലികളെ (Cheetah) ആഫ്രിക്കയിൽ നിന്ന് കുനോ നാഷണൽ പാർക്കിൽ (Kuno National Park) എത്തിച്ചു — 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളും (Cheetah), 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളും(Cheetah). 70 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ മണ്ണിൽ ചീറ്റപ്പുലികളുടെ ഒരു വംശത്തെ പുനർനിർമ്മിക്കുന്നതിനായി ഇവയെ കൃത്യമായി നിരീക്ഷിക്കുകയും പിന്നീട്പു ൽമേടുകളിലേക്ക് തുറന്നുവിടുകയുമാണ് ചെയ്തത്. 2026-ൽ ഗാമിനി എന്ന പെൺചീറ്റപ്പുലി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് ഈ പദ്ധതിയുടെ വിജയത്തെയും ഇന്ത്യൻ നാഷണൽ പാർക്കുകളുടെ സംരക്ഷണ മികവിനെയുമാണ് സൂചിപ്പിക്കുന്നത്.

കുനോ നാഷണൽ പാർക്കിനെക്കുറിച്ച് (Kuno National Park)

മധ്യപ്രദേശിലെ ഷിയോപ്പൂർ ജില്ലയിൽ (Sheopur district and partly in the Morena district) വിന്ധ്യാചൽ മലനിരകളിലാണ് (Vindhyachal mountain range.)
കുനോ നാഷണൽ പാർക്ക് Kuno National Park) സ്ഥിതി ചെയ്യുന്നത്. വിസ്തൃതി ഏകദേശം 700 ചതുരശ്ര കിലോമീറ്റർ. പുൽമേടുകളും ചെറിയ കുറ്റിച്ചെടികളും നിറഞ്ഞ ഈ നാഷണൽ പാർക്ക്‌ ചീറ്റപുലികൾക്ക് കൾക്ക് സ്വതന്ത്രമായി വേട്ടയാടാനും വിഹരിക്കാനും അനുയോജ്യമായ ഭൂപ്രകൃതിയാണ്. ചീറ്റപ്പുലി (Cheetah)കൾക്ക് പുറമെ പുള്ളിമാൻ,നീൽഗായ്, പുള്ളിപ്പുലി, ഹൈന എന്നിവയും ഇരുനൂറിലധികം പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്.

സഫാരി സമയക്രമം.(Cheetah Safari Timing)

മഴക്കാലം ഒഴികെ വർഷം മുഴുവനും രാവിലെയും വൈകുന്നേരവുമായി രണ്ട് സഫാരികളുണ്ട്. കൂടാതെ നമ്മുടെ സ്വന്തം വാഹനത്തിലും പാർക്കിലെ ഗൈഡിനൊപ്പം സഫാരി നടത്താം.

  • ഒക്ടോബർ 1 – ഡിസംബർ 31 വരെ.
  • രാവിലെ 07:00 – 11:30 | വൈകുന്നേരം 03:00 – 06:00
  • ജനുവരി 1 – മാർച്ച് 31 വരെ
  • രാവിലെ 06:00 – 11:00 | വൈകുന്നേരം 03:00 – 06:00
  • ഏപ്രിൽ 1 – ജൂൺ 30 വരെ
  • രാവിലെ 06:00 – 11:00 | വൈകുന്നേരം 04:00 – 07:00

നിയമങ്ങൾ: സന്ദർശകർ സുരക്ഷ കണക്കിലെടുത്തു വാഹനത്തിനുള്ളിൽ തന്നെ ഇരിക്കണം, ശബ്ദമുണ്ടാക്കാനും പാടില്ല.

സഫാരി നിരക്കുകൾ (Cheetah Safari Rates).

കുനോ നാഷണൽ പാർക്കിൽ (Kuno National Park) സഫാരി നിരക്കുകൾ വ്യക്തികൾക്കല്ല ഓരോ വാഹനത്തിനുമാണ് ഈടാക്കുന്നത്.

ഔദ്യോഗിക ജിപ്‌സി സഫാരി:

ഒരു വാഹനത്തിന് ₹4,500 (6 പേർക്ക് വരെ യാത്ര ചെയ്യാം).

സ്വകാര്യ ലഘുവാഹനങ്ങൾ:

ഒരു വാഹനത്തിന് ₹1,200.

ഗൈഡ് ഫീസ്:

സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ നിർബന്ധമായും ഒരു ഗൈഡിനെ കൂടെ കൂട്ടണം. ഇതിന് ₹400 അധികമായി നൽകണം.
തിരക്കുള്ള സമയങ്ങളിൽ നിരക്കുകളിൽ മാറ്റം വരാം. പാർക്ക് ഗേറ്റിലോ ഓൺലൈനായോ പണമടയ്ക്കാം.

ചീറ്റപ്പുലികളെ കാണാനുള്ള സാധ്യതകൾ.

ചീറ്റപ്പുലികളെ ഇവിടെ മേഖല തിരിച്ചാണ് പുനരധിവസിപ്പി ച്ചിരിക്കുന്നത്. അതാതു മേഖലകളിൽ സ്വതന്ത്രമായി വിഹരിക്കുന്നു. ഇവയെ കാണുമെന്ന് അത്രകണ്ടങ്ങു ഉറപ്പ് നൽകാനാവില്ലെങ്കിലും വിശാലമായ പുൽമേടുകൾ കാഴ്ച (animal sighting) കൂടുതൽ എളുപ്പമാക്കുന്നു. 2026 ഫെബ്രുവരിയിൽ ചീറ്റപ്പുലി കുട്ടികൾ ജനിച്ചതോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 38 ആയി ഉയർന്നു. ചീറ്റപ്പുലി കുട്ടികളെ അവരുടെ ആമ്മമാരോടൊപ്പം കാണാനാവുമെന്നത് സന്ദർശകർക്ക് കൂടുതൽ ആവേശം പകരുന്നു.

കാടിന്റെ വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ വന്യമൃഗങ്ങളെ കാണാനുള്ള അനുഭവം തേടുന്നവർക്ക് ബിഹാറിലെ വാൽമീകി ടൈഗർ റിസർവും മികച്ച തിരഞ്ഞെടുപ്പാണ്.വാല്മീകി കടുവ സങ്കേതത്തിലെകടുവകളും മുളങ്കുടിലുകളും.

താമസ സൗകര്യങ്ങൾ.

ഔദ്യോഗിക താമസം.

വനംവകുപ്പിന് കീഴിൽ നാല് ഫോറസ്റ്റ് റെസ്റ്റ് ഹൗസുകൾ ഉണ്ട്. ഇവ ഫോണിലൂടെയോ ഇമെയിൽ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യണം.

സ്വകാര്യ ലോഡ്ജുകൾ:

പാർക്കിന് സമീപം നിരവധി ഇക്കോ റിസോർട്ടുകളും ഹോട്ടലുകളുമുണ്ട്. ബജറ്റ് ഹോട്ടലുകൾക്കായി ഷിയോപ്പൂരും പ്രീമിയം സൗകര്യങ്ങൾക്കായി ഗ്വാളിയോറും തിരഞ്ഞെടുക്കാം.

കുനോയിൽ എങ്ങനെ എത്തിച്ചേരാം?

വിമാനമാർഗ്ഗം.

ഗ്വാളിയോർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത് (ഏകദേശം 150-170 കി.മീ). അവിടെ നിന്ന് 4 മണിക്കൂർ റോഡ് യാത്രയിലൂടെ കുനോയിൽ എത്താം.

ട്രെയിൻ മാർഗ്ഗം.

ശിവപുരി അല്ലെങ്കിൽ ഷിയോപ്പൂർ കലാൻ റെയിൽവേ സ്റ്റേഷനുകളാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

റോഡ് മാർഗ്ഗം.

ഡൽഹി , ജയ്പൂർ, ഇൻഡോർ എന്നിവിടങ്ങളിൽ നിന്ന് മികച്ച റോഡ് സൗകര്യമുണ്ട്.

സഞ്ചാരികൾക്കുള്ള ടിപ്പുകൾ.

  • സഫാരി സ്ലോട്ടുകൾ വേഗത്തിൽ തീരുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുക.
  • ബൈനോക്യുലറുകൾ, സൂം ക്യാമറകൾ, സൺസ്ക്രീൻ, തൊപ്പി എന്നിവ കരുതുക.
  • വന്യമൃഗങ്ങളെ ശല്യപ്പെടുത്താതെ പാർക്ക് നിയമങ്ങൾ കർശനമായി പാലിക്കുക.
  • ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളവും ലഘുഭക്ഷണവും(pocket snacks)കരുതുക.

മധ്യ ഇന്ത്യയിലെ കാടുകളിൽ സഫാരി നടത്തിയതിന് ശേഷം, ഹിമാലയൻ മേഖലയിൽ സ്നോ ലെപ്പാർഡിനെ പിന്തുടരുന്ന അനുഭവവും പരിഗണിക്കാം.ഉത്തരാഖണ്ട് വന്യജീവി സങ്കേതത്തിലെ മഞ്ഞുപുലികൾ വെറുമൊരു പ്രേതകഥയല്ല; നേരിട്ട് കാണാം ഗംഗോത്രി വന്യജീവി സങ്കേതത്തിലെത്തിയാൽ.

Travel Desk
Travel Desk
Articles: 59

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു