വിഭാഗം TRAVEL INDIA

മഞ്ഞില്ലാത്ത ലഡാക്ക് കണ്ടിട്ടുണ്ടോ? Ladakh’s Apricot Blossom Festival.

​ലഡാക്കിൽ മഞ്ഞുരുകി തുടങ്ങിയിട്ടുണ്ട്. വെള്ള മൂടിയ മലനിരകളും തലനീട്ടിത്തുടങ്ങി. ഏപ്രിൽ മാസമായാൽ ഇവിടെ ഗ്രാമങ്ങൾ കൂടുതൽ വർണ്ണാഭമാകും. ‘ചൂലി മെൻന്റോക്ക് ‘ (Chuli Mendok) എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ആപ്രിക്കോട്ട് പുഷ്പങ്ങളുടെ ഉത്സവകാലമാണിനി ലഡാക്കിൽ. ലഡാക്കിന്റെ സ്വന്തം Apricot Blossom Festival Ladakh. ലഡാക്കി ഭാഷയിൽ ‘ചൂലി’ എന്നാൽ ആപ്രിക്കോട്ട് എന്നും ‘മെൻന്റെക്ക് ‘ എന്നാൽ…

കാശ്മീരിലെ ട്യൂലിപ് ഉദ്യാനത്തിൽ വിരിഞ്ഞത് 18 ലക്ഷം പൂക്കൾ: Kashmir Tulip Garden Festival

കാശ്മീരിലെ സബർവാൻ മലനിരകൾക്കിടയിലെ താഴ് വരയിൽ ഇത്തവണ വസന്തകാലം അല്പം നേരത്തെയാണ്. ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ്പ് ഗാർഡനിൽ (Indira Gandhi Memmorial Tulip Garden) 2026-ലെ Kashmir Tulip Garden Festival നു ഔദ്യോഗിക തുടക്കമായി. മഞ്ഞുകാലത്തിന്റെ ആലസ്യത്തിൽ നിന്നും പ്രകൃതി ഉണർന്ന് വരുന്നതിന്റെ അടയാളമാണ് ഓരോ ട്യൂലിപ്പ് പുഷ്പവും. സാധാരണയായി മാർച്ച് അവസാന…

രശ്മിക മന്ദാന വിജയ് ദേവരകൊണ്ട കല്യാണം : യാത്രപ്രേമികളെ കൊതിപ്പിക്കുന്ന ഒരിടം.

2026-ൽ രശ്മിക മന്ദാന വിജയ് ദേവരകൊണ്ട കല്യാണം അവർ പ്രഖ്യാപിക്കുമ്പോൾ വിവാഹം എവിടെ നടക്കുമെന്ന് മാത്രം പറഞ്ഞില്ല. അതോടെ ആരാധകരും വലിയ ആകാംക്ഷയിലായി. എവിടെയായായിരിക്കും താരജോടികൾ തങ്ങളുടെ സ്വപ്ന വിവാഹം നടത്തുക? എന്തുകൊണ്ടാണ് ആ സ്ഥലം അവർ തിരഞ്ഞെടുത്തത്? സോഷ്യൽ മീഡിയ മുഴുവൻ ചർച്ചകളാലും അനുമാനങ്ങളാലും നിറഞ്ഞു. ഇടക്ക് എപ്പോഴോഉദയ്പൂരിലാണെന്ന് മാത്രം പറഞ്ഞുവച്ചു. തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും…

പോരുന്നോ ഒരു ചീറ്റപ്പുലി സഫാരിക്ക്?. India’s First Cheetah Safari at Kuno National Park.

ഓരോ സഞ്ചാരികളും അവരുടെ യാത്ര തുടങ്ങുന്നതിനു മുൻപ് ആഗ്രഹിക്കുക തന്റെ യാത്രകൾ പുതുമയുള്ളതും എന്നും ഓർമിക്കത്തക്കതായിരിക്കണം എന്നായിരിക്കും. ബീച്ചുകളും ഹൈറേഞ്ചുകളും മലനിരകളും ഇന്ന് എല്ലാവർക്കും ഏറക്കുറെ പരിചിതമായിക്കഴിഞ്ഞു. അപ്പോൾ പിന്നെ എവിടെ പോകും?. കാട് തന്നെ. കാടിനോളം ത്രസിപ്പിക്കുന്ന വേറൊന്നില്ല. കാടിന്റെ വന്യത ഒക്കെ ആസ്വദിച്ചു ജിപ്സയിൽ ഒരു ഫോറെസ്റ്റ് സഫാരി പൊയ്ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ചടുലമായ…

എന്തുകൊണ്ടാണ് ഇന്ത്യ വാലന്റൈൻസ് ദിനം ആഘോഷിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം ആകുന്നതു.

2026 ലെ പ്രണയദിനം (Valantines day) ഒരു ചുവന്ന റോസാപ്പൂവിലോ ഉപഹാരങ്ങളിലോ ഒതുക്കാനാണോ പ്ലാൻ. ഏതൊരു പ്രണയത്തെയും ഹൃദ്യമാക്കുന്നത് പ്രണയിക്കുന്നവർ ഒരുമിച്ചുള്ള നിമിഷങ്ങളും അവർ പരസ്പരം മാറ്റിവയ്ക്കുന്ന അർത്ഥവത്തായ സമയങ്ങളുമാണ്. ഫെബ്രുവരിയിലെ ഇളം തണുപ്പുള്ള പ്രഭാതങ്ങളിൽ ഇന്ത്യ കാത്തുവെക്കുന്നത് പ്രണയത്തിന്റെ ആ അർത്ഥവത്തായ നിമിഷങ്ങളാണ്. മഞ്ഞുവീണ താഴ്വരകൾ മുതൽ നക്ഷത്രങ്ങൾ മിന്നുന്ന മരുഭൂമികളും തിരമാലകൾ തലോടുന്ന…

കടുവകളുടെ കളിത്തട്ടിലേക്ക് ഇനി പുതിയൊരു വഴി: ലോഹറ ഗേറ്റ് തുറന്നു.

ഇന്ത്യയിലെ കടുവ സങ്കേതങ്ങൾ (Tiger Reserve in India) എപ്പോഴും പ്രകൃതിസ്നേഹികളെയും സഞ്ചാരികളെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന ഇടങ്ങളാണ്. കാടിന്റെ വന്യതയും കടുവകളുടെ ഗാംഭീര്യവും ക്യാമറയിൽ പകർത്താൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. മഹാരാഷ്ട്രയിലെ തബോഡ-അന്ധാരി ടൈഗർ റിസർവ് ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴിതാ, ഇവിടുത്തെ നിബിഡ വനങ്ങളിലേക്ക് സഞ്ചാരികൾക്കായി ‘ലോഹറ…

ഉത്തരാഖണ്ട് വന്യജീവി സങ്കേതത്തിലെ മഞ്ഞുപുലികൾ വെറുമൊരു പ്രേതകഥയല്ല; നേരിട്ട് കാണാം ഗംഗോത്രി വന്യജീവി സങ്കേതത്തിലെത്തിയാൽ.

ഹിമാലയത്തിലെ മഞ്ഞിലിരുന്നുകൊണ്ട് താഴെയുള്ള ലോകത്തെ ഉറ്റുനോക്കുന്ന ഒരാളുണ്ട്. അവിടെയുള്ള ഗ്രാമീണ രുടെ പേടിസ്വപ്നമായ, മലനിരകളിലെ പ്രേതം (Ghost of the Mountains) എന്നൊക്കെ പേരുള്ള മഞ്ഞുപുലിയെന്ന Snow Leopard. കല്ലുപോലുള്ള മഞ്ഞിനിടയിൽ പെട്ടെന്നൊന്നും ആരുടെയും കണ്ണിൽപ്പെടാതെ ഇവനുണ്ടാവും. വന്യജീവി പ്രേമികൾക്ക് എക്കാലവും ഒരു അത്ഭുതമാണ് ഉത്തരാഖണ്ട് വന്യജീവി സങ്കേതത്തിലെ മഞ്ഞുപുലികൾ. മഞ്ഞു മൂടിയ മലനിരകളിൽ വളരെ…

വാല്മീകി കടുവ സങ്കേതത്തിലെകടുവകളും മുളങ്കുടിലുകളും.

സാൽ മരങ്ങൾക്കിടയിലൂടെ പ്രഭാതം ഉദിച്ചു വരുന്നതേയുള്ളു. മുളങ്കാട്ടിലെ മുളകൾ കാറ്റിൽ കൂട്ടിയുരുമ്മി എന്തൊക്കെയോ പറയുന്നുണ്ട്. ഗന്ധക് നദി നിശബ്ദമായി, ഒരു വെള്ളിനൂൽ പോലെ അലസമായി ഒഴുകി പോകുന്നു. മുളങ്കാടുകിലെവിടയോ ഈ കാട്ടിലെ രാജാവ് ഉണ്ട്‌. കാണാൻ കഴിയില്ലെങ്കിലും ആ സാന്നിധ്യം ഇവിടെ നിക്കുമ്പോൾ തന്നെ അറിയാൻ കഴിയും. മഹാകവി വാൽമീകിയുടെ പേരിലുള്ള വാൽമീകി കടുവാ സംരക്ഷണകേന്ദ്രം,…