Physical Address
304 North Cardinal St.
Dorchester Center, MA 02124
Physical Address
304 North Cardinal St.
Dorchester Center, MA 02124

സാൽ മരങ്ങൾക്കിടയിലൂടെ പ്രഭാതം ഉദിച്ചു വരുന്നതേയുള്ളു. മുളങ്കാട്ടിലെ മുളകൾ കാറ്റിൽ കൂട്ടിയുരുമ്മി എന്തൊക്കെയോ പറയുന്നുണ്ട്. ഗന്ധക് നദി നിശബ്ദമായി, ഒരു വെള്ളിനൂൽ പോലെ അലസമായി ഒഴുകി പോകുന്നു. മുളങ്കാടുകിലെവിടയോ ഈ കാട്ടിലെ രാജാവ് ഉണ്ട്. കാണാൻ കഴിയില്ലെങ്കിലും ആ സാന്നിധ്യം ഇവിടെ നിക്കുമ്പോൾ തന്നെ അറിയാൻ കഴിയും.
മഹാകവി വാൽമീകിയുടെ പേരിലുള്ള വാൽമീകി കടുവാ സംരക്ഷണകേന്ദ്രം, ബംഗാൾ കടുവകളെ സംരക്ഷിക്കുന്ന ബീഹാറിലെ ഏക കടുവ സാങ്കേതമാണിത്.
വാത്മീകിയിലെ ഈ കാട്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മറ്റുള്ള കാടുകളിൽ നിന്നും എന്തോ ഒരു വ്യത്യാസം അനുഭവപ്പെടും. നനഞ്ഞ ഇലകളും മണ്ണും കൂടിച്ചേർന്നൊരു പുതുമണം ഇവിടെയാകെയുണ്ട്. മരങ്ങൾക്ക് മുകളിലൂടെ പക്ഷികൾ ചിലച്ചു കൊണ്ട് പറന്നു പോകുന്നു. മനുഷ്യ സാന്നിധ്യമറിഞ്ഞതും ചെറു മൃഗങ്ങൾ കുറ്റി ക്കാടുകളിൽ പതുങ്ങി. ഓരോ ചുവടും സൂക്ഷിച്ചു മാത്രമേ വയ്ക്കാനാവൂ എപ്പോൾ വേണമെങ്കിലും കടുവകൾ മുന്നിൽ പ്രത്യക്ഷപ്പെടാം.
ബീഹാറിന്റെ നേപ്പാൾ അതിർത്തിയിലെ ഈ കാട്ടിൽ നദികളും പുൽമേടുകളും നിബിഡ വനങ്ങളുമെല്ലാം കൂടിച്ചേരുന്ന വിശാലമായ ഒരു ആവാസ വ്യവസ്ഥയാണ് വാത്മീകി കടുവ സംരക്ഷണ കേന്ദ്രം. ബംഗാൾ കടുവകൾ സ്വര്യവിഹാരം നടത്തുന്ന ഇവിടെ കടുവയെക്കൂടാതെ പുള്ളിപ്പുലികളും കരടികളും, ഇന്ത്യൻ കാട്ടുപോത്തും, മാനുകളും നൂറുകണക്കിന് പക്ഷി ഇനങ്ങളുമൊക്കെയു ണ്ട്. കാട് ഇവിടെ കഥയും ബംഗാൾ കടുവ ആ കഥയിലെ പ്രധാന കഥാപാത്ര വുമാണെന്നു പറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ല.
വാല്മീകി കടുവ സങ്കേതം ചുറ്റിക്കാണാനും അടുത്തറിയാനുമുള്ള ഏറ്റവും ആവേശമുണർത്തുന്ന മാർഗം ജീപ്പാണ്. കടുവയുടെ കൈകാലുകളുടെ അടയാളങ്ങൾ, മാനുകളുടെ കാൽപ്പാടുകൾ, പക്ഷിക്കൂടുകൾ ഒക്കെ ചൂണ്ടി കാണിച്ചുകൊണ്ട്, ഗൈഡ് കാട്ടുപാതകളിലൂടെ ശ്രദ്ധാപൂർവ്വം വാഹനമോടിക്കുന്നു. ഓരോ വളവും അപകടം നിറഞ്ഞതാണ്. ആ വളവിൽ നിന്ന് ഒരു പക്ഷെ അവൻ നേരെ മുന്നിലേക്ക് നടന്നുവരാം. ഉള്ളിൽ പേടിയുണ്ടെങ്കിലും വാത്മീകിയിലെ രാജാവിന്റെ ദർശനം ലഭിക്കണമെങ്കിൽ ഒരല്പം റിസ്ക് എടുക്കാതെ പറ്റില്ലല്ലോ.
രാവിലെയും വൈകിട്ടുമായി രണ്ടു സവാരികളാണ് ഉള്ളത്. രാവിലെ ആറു മണി മുതൽ പത്തു വരെയും. വൈകുന്നേരം
മൂന്നു മുതൽ ആറു വരെയും.
നിരക്കുകൾ : ഇന്ത്യക്കാർക്ക് ഒരു ജീപ്പിന് 3200 രൂപയും വിദേശികൾക്ക് ₹5,000 വുമാണ് നിരക്കുകൾ.
https://booking.valmikitigerreserve.com. എന്ന website വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.
കാടൊക്കെ ചുറ്റി ആകെ ഒരു ഉന്മേഷം ഒക്കെ തോന്നുന്നുണ്ടല്ലേ. ഇനി എവിടെ കിടന്നുറങ്ങും?.
കാട്ടിൽ തന്നെയായാലോ?. വനത്തിന്റെ വന്യ സൗന്ദര്യം ആസ്വദിക്കാൻ വാത്മീകിയിൽ ഒരിടമുണ്ട്. മുളങ്കുടിലുകൾ.
അതെ Bamboo Huts തന്നെ.
പരിസ്ഥിതിക്കു തികച്ചും യോജിക്കുന്ന വിധത്തിൽ മുളകൊണ്ട് നിർമ്മിച്ച ഇവ VTR ന്റെ സൗന്ദര്യത്തോട് ഇഴുകിച്ചേർന്നു നിൽക്കുന്നു.
ഉറക്കുമുണർത്താൻ ഉണർത്തു പാട്ടുമായി പക്ഷികൾ. താരാട്ടു പാട്ടുമായി കാറ്റത്ത് ആടുന്ന ഇലകൾ. മൂടൽമഞ്ഞു മൂടിയ ഉയരമുള്ള മരങ്ങൾ താമസിക്കാൻ ഇതിലും പറ്റിയ നല്ല option വേറെ എന്താണ്?. നിരക്കുകൾ ഒരു രാത്രിക്ക് ₹1,000 മുതൽ ₹1,200 വരെ. VTR ന്റെ ഔദ്യോഗിക പോർട്ടലിൽ കുടിലുകളും ഏറു മാടങ്ങളും ബുക്ക് ചെയ്യാം.
പ്രകൃതിയിലൂടെ ഒരു നടത്തം. (Nature Walk)
വാത്മീകിയിലെ ഒറ്റയടിപ്പാതകളിലൂടെയുള്ള ഒരു നടത്തം അതൊരു അനുഭവം തന്നെയാണ്. പക്ഷികൾ, സസ്യങ്ങൾ, ചെറിയ വന്യജീവികൾ ഇവയൊക്കെ കാണാം ഒപ്പം ഗൈഡ് പറഞ്ഞു തരുന്ന കാടിന്റെ കഥകളും കേൾക്കാം.
പുഴ നടത്തം (River safari)
പക്ഷികളെയും നദീ തീരത്തു വെള്ളം കുടിക്കാനും വിശ്രമിക്കാനും വരുന്ന വന്യ ജീവികളെയും ഒക്കെ കണ്ടു ഗണ്ഠക്ക് നദിയിലൂടെ ഒരു boat യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും അത്.
സൈക്കിൾ സവാരി. (Cycle Trails) ഒറ്റക്കു പതുക്കെ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ വാത്മീകിയുടെ ബഫർ സോണുകളിലൂടെയും പുൽമേടുകളിലൂടെയും ഒരു അലസഗമനം അതാണ് VTR ലെ സൈക്കിൾ പാതകൾ. ഒരു വനയാത്രയുടെ ത്രില്ല് ഒട്ടും തന്നെ ചോരാതെ കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർക്കായി വനത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കാതെ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പാതകൾ. ഗൈഡ് ഒപ്പമുണ്ടാവില്ല.
ബീഹാറിലെ ചമ്പാരൻ ജില്ലയിലെ ഈ കാടുകൾക്ക് പറയാൻ ഒത്തിരി കഥകളുണ്ട്.
ബംഗാൾ കടുവ തന്നെ മുഖ്യ ആകർഷണം, പുലി, കരടി, കാട്ടുനായ തുടങ്ങിയവ താരതമ്യേനെ കുറവാണ്. സസ്യ ഭുക്കുകളായ മറ്റു മൃഗങ്ങൾ, മാൻ, നീലഗായ്, ഇന്ത്യൻ കാട്ടുപോത്ത് എന്നിവ ഇവിടത്തെ പുൽമേടുകളിലെ നിത്യ കാഴ്ചകളാണ്. വേഴാമ്പലുകൾ മുതൽ ദേശാടന ജലപക്ഷികൾ വരെ ഉൾപ്പെടുന്ന 250-ലധികം പക്ഷി വർഗങ്ങളെയും കാണാം.
ഓരോ സഫാരിയും, നേച്ചർ വാക്കും, rivar safari യുമൊക്കെ പ്രകൃതിയുടെ അത്ഭുതപ്പെടുത്തുന്ന സന്തുലിതാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങളാണ് വാത്മീകി കടുവ സങ്കേതം ഓരോ സന്ദർശകനും നൽകുന്നത്.
വിനോദ സഞ്ചാരവും വന്യജീവി ടൂറിസവുമൊക്കെ എത്രത്തോളം ഉത്തരവാദിത്ത്വമുള്ളതായിരിക്കണമെന്നു വാത്മീകി നമുക്ക് കാണിച്ചുതരുന്നു. മുളങ്കുടിലുകൾ, ഗൈഡഡ് സഫാരികൾ, നദീപാതകൾ എന്നിവയെല്ലാം സന്ദർശകർക്ക് പ്രകൃതിയെ അതെ പോലെ ആസ്വദിക്കാനും അനുഭവിക്കാനും പറ്റുമ്പോൾ തന്നെ വാത്മീകിയിലെ ഓരോ പ്രവർത്തനങ്ങളും പ്രകൃതിയെ സംരക്ഷിക്കാനും സഹായിക്കുന്നു. വാത്മീകിയിൽ ഓരോ സഞ്ചാരിയും പാലിക്കേണ്ട ചില മര്യാദകളുമുണ്ട്. കാട്ടു പാതകളിലൂടെ മാത്രം സഞ്ചരിക്കുക, തികച്ചും നിശബ്ദത പാലിക്കുക, വന്യജീവികളെ ബഹുമാനിക്കുക തുടങ്ങിയ അടിസ്ഥാന മര്യാദകൾ പാലിക്കുന്നതിലൂടെ, നിങ്ങൾ ഒരു സന്ദർശകനേക്കാൾ പ്രകൃതിയുടെ അല്ലെങ്കിൽ വാത്മീകിയുടെ ഭാഗമായി മാറുന്നു.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബർ–ജൂൺ മാസങ്ങളാണ്. ചൊവ്വാഴ്ചകൾ അവധിയായിരിക്കും. മൺസൂൺ സമയത്തും VTR അടച്ചിടും.
ദിവസം അവസാനിക്കുകയും ഗന്ധക്കിൽ സൂര്യൻ അസ്തമിക്കുകയും ചെയ്യുമ്പോൾ, കാട് അതിന്റെ പുരാതന ഗാനം ആലപിക്കുന്നു. തുരുമ്പെടുക്കുന്ന മുളയുടെ ശബ്ദം, വിദൂര കടുവയുടെ ഗർജ്ജനം, നദിയിലെ സ്വർണ്ണ വെളിച്ചം – ഇതെല്ലാം നിങ്ങളുടെ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. വാൽമീകി കടുവ സംരക്ഷണ കേന്ദ്രം സന്ദർശിക്കാൻ മാത്രമുള്ള ഒരു സ്ഥലമല്ല; ജീവിക്കാൻ പറ്റിയ ഒരു കഥയാണിത്, നഗരത്തിന്റെ ശബ്ദങ്ങൾക്കപ്പുറത്തുള്ള വന്യവും മനോഹരവുമായ ലോകത്തിന്റെ സൗമ്യമായ ഓർമ്മപ്പെടുത്തലാണ്.
[…] മറ്റൊരു കാഴ്ച്ചയാണ് ബീഹാറിലെ വാല്മീകി കടുവ സങ്കേതവും നമുക്ക് നൽകുന്നത്. അവിടുത്തെ […]